മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നം കോടതി പരിഹരിക്കട്ടെയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നത്തില്‍ സര്‍ക്കാരിന് ഇടപെടാനാവില്ലെന്നും തര്‍ക്കം കോടതി പരിഹരിക്കട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതി റിപ്പോര്‍ട്ടിങ്ങില്‍നിന്നും മാധ്യമ പ്രവര്‍ത്തകരെ തടയാനാവില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. റിപ്പോര്‍ട്ട് ചെയ്യാനുള്ള അവകാശം സ്വാഭാവികമായി ലഭിക്കേണ്ടതാണെന്നും മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍, ഹൈക്കോടതി ഇത്തരം നിലപാടിലേക്ക് എത്താനിടയായ സാഹചര്യം കാണാതിരിക്കരുതെന്നും ഹൈക്കോടതി ഗേറ്റില്‍ നടക്കാന്‍ പാടില്ലാത്ത സംഭവങ്ങളാണ് നടന്നതെന്നും പിണറായി വ്യക്തമാക്കി. ഇക്കാരണത്താലാകാം ഹൈക്കോടതി ഈ നിലപാടെടുത്തതെന്നും എങ്കിലും വിലക്ക് പിന്‍വലിക്കാന്‍ സമയമായെന്നും മുഖ്യമന്ത്രി അറിയിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് … Read more

അര്‍ണാബ് ഗോസ്വാമിക്കെതിരെ സാക്കിര്‍ നായിക്ക് 500 കോടിരൂപയുടെ മാനനഷ്ടക്കേസ് നല്‍കി

മുംബൈ: ടൈംസ് നൗ ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിക്കും ടൈംസ് നൗ ചാനലിനെതിരെയും സാക്കിര്‍ നായിക്ക് 500 കോടിരൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. സാകിര്‍ നായികിന്റെ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്. അര്‍ണബ് ഗോസ്വാമി തനിക്കെതിരെ വിദ്വേഷ പ്രചാരണവും മാധ്യമ വിചാരണയും നടത്തി എന്നാരോപിച്ചാണ് സാക്കിര്‍ നായിക്ക് മാനനഷ്ടക്കേസ് നല്‍കിയിരിക്കുന്നത്. വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്താന്‍ ചാനല്‍ കാരണമായെന്നും തന്റെയും മുസ്‌ലിം ജനതയുടേയും മതവികാരം വ്രണപ്പെടുത്തിയെന്നും അഭിഭാഷകനായ മുബിന്‍ സോല്‍കര്‍ മുഖേന നല്‍കിയ നോട്ടീസില്‍ സാക്കിര്‍ നായിക്ക് കുറ്റപ്പെടുത്തുന്നു. … Read more

ഫാ. ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയ ഭീകരര്‍ പിടിയില്‍

ന്യൂദല്‍ഹി: മലയാളിയായ വൈദികന്‍ ഫാ. ടോം ഉഴുന്നാലിനെ തട്ടികൊണ്ടുപോയ സംഘത്തിലെ മൂന്ന് ഭീകരര്‍ പിടിയില്‍. യമന്‍ നഗരമായ ഏദനിന് സമീപത്തെ സൈല എന്ന സ്ഥലത്ത് വെച്ചാണ് ഇവര്‍ പിടിയിലായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യമനിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ വൃദ്ധമന്ദിരം ആക്രമിച്ച് കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 16 പേരെ കൊലപ്പെടുത്തുകയും ഫാ. ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടു പോകുകയുമായിരുന്നു. വൃദ്ധമന്ദിരം അക്രമിച്ച് 16 പേരെ കൊലപ്പെടുത്തിയത് തങ്ങളാണെന്ന് പിടിയിലായ ഭീകരര്‍ സമ്മതിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ … Read more

മണിയുടെ മരണകാരണം കണ്ടെത്താനിയില്ല, അന്വേഷണം സി ബി ഐക്ക്

തൃശൂര്‍: കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സി ബി ഐക്ക് വിട്ടതായി സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മണിയുടെ മരണകാരണം വ്യക്തമായിട്ടില്ലെന്നും കൊലപതാകം, ആത്മഹത്യ, സ്വാഭാവിക മരണം എന്നിവ സ്ഥിരീകരിക്കാവുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും മനുഷ്യാവകാശ കമ്മീഷന് ആഭ്യന്തര സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് സി ബി ഐക്ക് കൈമാറിയതായി അറിയിച്ചുകൊണ്ടുള്ള വിഞ്ജാപനം സര്‍ക്കാര്‍ ഇറക്കിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്ര സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് അയച്ചതായും കഴിഞ്ഞ … Read more

ആര്‍ഷി ഖുറേഷി മതം മാറ്റിയവരെ വിദേശത്തെത്തിക്കുന്ന പ്രധാന കണ്ണി, വിദേശ മതപരിവര്‍ത്തന സംഘടനകളുമായി അടുത്ത ബന്ധം

കൊച്ചി: മതം മാറ്റിയവരെ വിദേശത്തെത്തിക്കുന്നവരിലെ പ്രധാന കണ്ണിയാണ് മലയാളികളെ കാണാതായ സംഭവത്തില്‍ പിടിയിലായ ആര്‍ഷി ഖുറേഷിയെന്ന് പോലീസ്. ഇയാള്‍ക്ക് വിദേശ മതപരിവര്‍ത്തന സംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്നും പോലീസ് അറിയിച്ചു. ഖുറേഷിയെയും ഇയാളുടെ സഹായി റിസ്വാന്‍ ഖാനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ് അന്വേഷണ സംഘം. മലയാളികളടക്കം 700ഓളം പോരെ മതം മാറ്റിയിട്ടുണ്ടെന്ന് ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനിലെ അധ്യാപകനായ ഖുറേഷി നേരത്തെ മൊഴി നല്‍കിയിരുന്നു. മതം മാറിയവരെ വിദേശത്ത് എത്തിക്കുന്നതില്‍ ഇടനില നിന്നയാളാണ് ഖുറേഷിയെന്നും മുംബൈയിലെ ഇസ്ലാമിക് പീസ് ഫൗണ്ടേഷന്റെ … Read more

മകളുടെ കാമുകനെ അമ്മയും സഹോദരനും കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചു

കൊട്ടാരക്കര: മകളുടെ കാമുകനെ അമ്മയും സഹോദരനും കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചു. കൊട്ടാരക്കരയിലായിരുന്നു സംഭവം. ചെങ്ങമനാട് സ്വദേശി പോള്‍ മാത്യു(18)വിനെയാണ് വണ്ടിയിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചത്.വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. മകള്‍ പോള്‍ മാത്യുവിനൊപ്പം ബൈക്കില്‍ പോകുന്നത് കണ്ട അമ്മയും സഹോദരനും ഇവരെ കാറില്‍ പിന്തുടര്‍ന്നു. പിന്നീട് പെണ്‍കുട്ടിയെ ഇറക്കിയ ശേഷം വരികയായിരുന്ന പോള്‍ മാത്യുവിനെ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡില്‍ വീണു കിടന്ന പോള്‍ മാത്യുവിനെ പെണ്‍കുട്ടിയുടെ സഹോദരന്‍ കാറില്‍ നിന്നിറങ്ങി  മര്‍ദ്ദിക്കാന്‍ ആരംഭിച്ചതോടെ നാട്ടുകാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. പിന്നീട് സ്ഥലത്തെത്തിയ … Read more

ഐ എസില്‍ ചേര്‍ന്നെന്ന് കാണാതായ കാസര്‍കോട് സ്വദേശി, അഷ്ഫാഖ് ബന്ധുക്കള്‍ക്ക് ശബ്ദ സന്ദേശമയച്ചു

കാസര്‍കോട്: ഐ എസില്‍ ചേര്‍ന്നതായി അറിയിച്ചുകൊണ്ടുള്ള അഷ്ഫാഖിന്റെ ശബ്ദ സന്ദേശം സഹോദരന് ലഭിച്ചു. കാസര്‍കോട് നിന്നും കാണാതായ ഷ്ഫാഖിന്റെ ശബ്ദ സന്ദേശത്തിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ അടങ്ങിയിരിക്കുന്നത്. ഇസ്‌ലാമിക് സ്റ്റേറ്റ് കേന്ദ്രത്തിലാണ് തങ്ങളുള്ളത് എന്ന് വ്യക്തമാക്കുന്നതാണ് അഷ്ഫാഖിന്റെ സന്ദേശം. പടന്നയിലെ ഡോ ഹിജാസ് ഐ എസിലെത്തിയെന്ന് വെളിപ്പെടുത്തുന്ന ശബ്ദ സന്ദേശം നേരത്തെ പുറത്തുവന്നിരുന്നു. ഹിജറ കഴിഞ്ഞെന്നും ഹിജറ ചെയ്തു കഴിഞ്ഞാല്‍ പിന്നെ തിരിച്ചു പോവാന്‍ അനുവാദമില്ലെന്നും അഷ്ഫാഖിന്റെ ശബ്ദ സന്ദേശത്തില്‍ പറയുന്നു. ഇനി ഞങ്ങള്‍ നാട്ടിലേക്കില്ലെന്നും ഇയാള്‍ വ്യക്തമാക്കുന്നുണ്ട്. ഇസ്ലാമിക … Read more

യുവ വനിതാ എംഎല്‍എയ്‌ക്കെതിരെ നടപടിയെടുക്കാന്‍ സിപിഎമ്മില്‍ നീക്കം

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ നിന്നുള്ള യുവ വനിതാ എംഎല്‍എയ്‌ക്കെതിരെ നടപടിയെടുക്കാന്‍ സിപിഎം ഏരിയാ കമ്മിറ്റിയുടെ ശുപാര്‍ശ. കായംകുളത്തു നിന്നുള്ള എംഎല്‍എ പ്രതിഭാ ഹരിയെ ഏരിയാ കമ്മിറ്റിയില്‍ നിന്ന് തരംതാഴ്ത്താനാണ് നിലവില്‍ അവര്‍ അംഗമായ തകഴി ഏരിയാ കമ്മിറ്റി ശുപാര്‍ശ ചെയ്തത്. പാര്‍ട്ടി പരിപാടികളിലൊന്നും പ്രതിഭ സജീവമായി പങ്കെടുക്കുന്നില്ലെന്നാണ് ഏരിയാ കമ്മിറ്റി അംഗങ്ങളുടെ പരാതി. നടപടിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ജില്ലാ കമ്മിറ്റിയാണ്. അതേസമയം കലാ സാംസ്‌കാരിക മേഖലകളില്‍ കൂടി സജീവമായ വ്യക്തിയാണ് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും … Read more

‘ലിയോ ലീവ് അസ് നോട്ട്’: ഹ്രസ്വചിത്രവുമായി മലയാളികള്‍

തിരുവനന്തപുരം: ലയണല്‍ മെസ്സി എന്ന ഫുട്‌ബോള്‍ താരത്തെ സ്വന്തം നാട്ടുകാരനെന്നപോലെ സ്‌നേഹിച്ചവരാണ് മലയാളികളിലേറെയും. തീര്‍ത്തും അപ്രതീക്ഷിതമായൊരു വികാരാവേശത്തില്‍ ആ താരം കളി മതിയാക്കുകയാണെന്നു പ്രഖ്യാപിച്ചതിന്റെ വേദന ഇപ്പോഴും ആരാധകരുടെ ഹൃദയത്തില്‍ നിന്നു മാഞ്ഞുപോയിട്ടില്ല. അതോടൊപ്പം ആരാധകരുടെയും ഗുരുതുല്യരുടെയും ആവശ്യം മാനിച്ച് മെസ്സി തിരിച്ചുവരുമെന്ന പ്രതീക്ഷയും എല്ലാവരിലുമുണ്ട്. ഒരു പതിനൊന്ന് വയസ്സുകാരന് മെസ്സിയോടുള്ള സ്‌നേഹത്തിന്റെ കഥ പറഞ്ഞ് ഈ വികാരത്തിന് ദൃശ്യഭാഷ്യമൊരുക്കിയിരിക്കുകയാണ് ടെക്കികളായി ജോലിചെയ്യുന്ന ഒരു കൂട്ടം മലയാളികള്‍. ക്രിയേറ്റീവ് വീഡിയോഗ്രാഫറായ സ്മികേശിന്റെ നേതൃത്വത്തിലാണ് ലിയോ ലീവ് അസ് … Read more

പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസില്‍ ആട് ആന്റണിക്ക് ജീവപര്യന്തം

കൊല്ലം: പോലീസ് ഉദ്യോഗസ്ഥന്‍ മണിയന്‍ പിള്ളയെ കുത്തിക്കൊന്ന കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് ആന്റണി വര്‍ഗ്ഗീസ് എന്ന ആട് ആന്റണിയെ  ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. മണിയന്‍ പിള്ളയുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണമെന്നും കോടതി വിധിച്ചു. 2012 ജൂണില്‍ കൊല്ലം പാരിപ്പള്ളി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ മണിയന്‍പിള്ള കൊല്ലപ്പെട്ട കേസിലാണ് വിധി. വധ ശിക്ഷ നല്‍കേണ്ടെന്നും വധശിക്ഷയില്‍ കുറഞ്ഞ ശിക്ഷ നല്‍കിയാല്‍ മതിയെന്നുമാണ് … Read more