മന്ത്രി ഇപി ജയരാജന്‍ പുറത്തേക്ക്…

ബന്ധു നിയമന വിവാദത്തില്‍ ആരോപണ വിധേയനായ വ്യാവസായിക മന്ത്രി ഇപി ജയരാജന്‍ മന്ത്രി സ്ഥാനം രാജി വെച്ചു. ബന്ധു നിയമന വിവാദത്തെ തുടര്‍ന്ന് ജയരാജനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്ന് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന യോഗത്തിലാണ് ഈ തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് രാജി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബന്ധു നിയമന വിഷയത്തില്‍ കടുത്ത വിമര്ശനം ഉണ്ടായ സാഹചര്യത്തില്‍ ജയരാജന്‍ മന്ത്രിയായി തുടരുന്നത് ധാര്‍മികതയല്ലെന്ന് വിലയിരുത്തിയ യോഗം ജയരാജനോട് രാജി വയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. … Read more

ചോരക്കളിയുടെ രാഷ്ട്രീയവുമായി കണ്ണൂര്‍

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പകയുടെയും കൊലപാതകത്തിന്റെയും രാഷ്ട്രീയം കളിക്കുമ്പോള്‍ വിലപ്പെട്ട ജീവനുകളാണ് നഷ്ടമായികൊണ്ടിരിക്കുന്നത്. സിപിഎം ബിജെപി രാഷ്ട്രീയ പകയുടെ ഭാഗമായി കണ്ണൂരില്‍ വീണ്ടും തുടങ്ങിയിരിക്കുന്ന കൊലപാതകങ്ങള്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നു. അക്രമം, കൊലപാതകം, ഹര്‍ത്താല്‍ – കേരളത്തിലെ പ്രധാനമായും കണ്ണൂരിലെ നിലവിലെ രാഷ്ട്രീയ സാഹചര്യമാണിത്. നാല്പത്തെട്ട് മണിക്കൂറിനുള്ളില്‍ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കാണ് ഈ ആഴ്ച കേരളം സാക്ഷ്യം വഹിച്ചത്. സിപിഎം പ്രവര്‍ത്തകന്‍ മോഹനനെ വെട്ടികൊന്നതിനോടനുബന്ധിച്ച് ആര്‍എസ്സ്എസ്സ് കാരനായ രമിത്തിനെ കുറേപേര്‍ചേര്‍ന്ന് വെട്ടിക്കൊന്നു. ഈ കൊലപാതകത്തില്‍ … Read more

ഇടുക്കിക്ക് വെളിച്ചമേകാന്‍ ജോയ്സ് ജോര്‍ജ്ജ് എംപിയുടെ പുതിയ പദ്ധതി

ഇടുക്കി : ആധുനിക ലോകത്തിലെ അതിനൂതനമായ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ പുതിയ തലമുറയ്ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന സമഗ്ര വിദ്യാഭ്യാസ പരിശീലന പരിപാടി ഐസ് (എന്‍വിഷന്‍ഡ് യൂത്ത് ഫോര്‍ എന്റിച്ചഡ് സൊസൈറ്റി) പ്രവര്‍ത്തനം ആരംഭിച്ചു. ജോയ്സ് ജോര്‍ജ്ജ് എംപി രൂപം നല്‍കിയ ഈ വിദ്യാഭ്യാസ പരിശീലന പരിപാടി ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുക്കപ്പെട്ട സ്‌കുളുകളിലാണ് നടപ്പാക്കുന്നത്. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്നകുട്ടികളെ തെരഞ്ഞെടുത്ത് ഉപരിപഠനത്തിലൂടെ തൊഴില്‍സാധ്യതകളുടെ ലോകത്തിലേക്ക് ആനയിക്കുന്ന ഒരു സമഗ്ര പരിശീലന പരിപാടി ആണ് ഇത്. 50 ലക്ഷം രൂപ … Read more

നെടുമ്പാശ്ശേരിയില്‍ യാക്കോബായ – ഓര്‍ത്തഡോക്‌സ് സംഘര്‍ഷം

അത്താണി : നെടുമ്പാശ്ശേരി മാര്‍ അത്തനേഷ്യസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. സ്‌കൂളിലെ കനക ജൂബിലി ആഘോഷങ്ങള്‍ നടക്കുന്നതിനിടയിലാണ് യാക്കോബായ സഭാംഗങ്ങള്‍ പ്രതിഷേധവുമായി കടന്നു വന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് റൂറല്‍ എസ്പി ഉണ്ണി രാജന്റെ നേതൃത്വത്തില്‍ വാന്‍ പോലീസ് സന്നാഹം സംഭവ സ്ഥലത്തെത്തി. തുടര്‍ന്ന് നടന്ന പ്രതിഷധ യോഗത്തില്‍ സഭയിലെ വൈദികരും പള്ളി ഭാരവാഹികളും ഭക്ത സംഘടന പ്രതിനിധികളും പങ്കെടുത്തു. ഈ സ്‌കൂള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ഓര്‍ത്തഡോക്‌സ് സഭയുടെ … Read more

കേരളത്തില്‍ ഐ എസ്സ് പ്രവര്‍ത്തനം സജീവമായി: പത്തുപേരെ അറസ്റ്റു ചെയ്തു.

കൊച്ചി: അന്‍സാറുല്‍ ഖലീഫ എന്ന പേരില്‍ കേരളത്തില്‍ ഐ എസ് പ്രവര്‍ത്തനങ്ങള്‍ സജീവമായിരിക്കുന്നു. തീവ്ര ഇസ്ലാമിക് സ്റ്റേറ്റിന്റെ പരിശീലനം ലഭിച്ച 30 അംഗങ്ങള്‍ ഇവിടെ ഉള്ളതായി ഇതിനകം സ്ഥിതീകരിച്ചിട്ടുണ്ട്. രഹസ്യാന്വേഷണ ഏജന്‍സി കണ്ടെത്തിയ വിവരങ്ങള്‍ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിക്ക് കൈമാറി. 8-മാസം മുന്‍പ് സോഷ്യല്‍ മീഡിയയിലൂടെയാണ് ഇവര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പങ്കുചേര്‍ന്നത്. ഇവരെ ഇപ്പോള്‍ അറസ്റ്റ് ചെയ്തു സൂക്ഷ്മ നിരീക്ഷണത്തില്‍ ആക്കിയിരിക്കുകയാണ്. കഴിഞ്ഞ ഞായറാഴ്ച കണ്ണൂര്‍, കനകമല, കോഴിക്കോട് കുറ്റ്യാടി, കോയമ്പത്തൂര്‍, തിരുനല്‍വേലി എന്നിവിടങ്ങളില്‍ രഹസ്യ യോഗം … Read more

കള്ളന്മാരുടെ നാടായി കേരളം… കള്ളപ്പണ നിക്ഷേപം 1200 കോടി

സാക്ഷരതയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന കേരളം കള്ളപ്പണക്കാരുടെ കാര്യത്തിലും ഒട്ടും പിന്നിലല്ലെന്ന് തെളിയിച്ചിരിക്കുകയാണ്. 1200 കോടി യുടെ കള്ളപ്പണമാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. അനധികൃത സ്വത്ത് ഈ മാസം അവസാനത്തിനകം വെളിപ്പെടുത്തണമെന്ന വാര്‍ത്ത വന്നതിനോടനുബന്ധിച്ചാണ് ആദായ നികുതി വകുപ്പിന്റെ ഈ പുതിയ വെളിപ്പെടുത്തല്‍. ഈ വര്‍ഷത്തിലെ ആദ്യപാദത്തില്‍ 29 സ്ഥലങ്ങളില്‍ മാത്രം നടത്തിയ റെയ്ഡുകള്‍ പൂര്‍ത്തിയായപ്പോഴാണ് കള്ളപ്പണം 1200 കോടിയിലെത്തിയത്. പിടിച്ചെടുത്തതില്‍ 15.25 കോടി രുപ പണവും, 16 കോടി രൂപ വിലവരുന്ന സ്വര്‍ണ്ണവും മറ്റ് അനധികൃത … Read more

ബാങ്ക് ലോക്കറുകള്‍ കെ. ബാബു നേരത്തേ കാലിയാക്കി; വിജിലന്‍സിന് സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ അന്വേഷണം നേരിടുന്ന കെ. ബാബുവിന്റേയും ഭാര്യയുടേയും ബാങ്ക് ലോക്കറുകള്‍ നേരത്തെ തുറന്ന് സാധനങ്ങള്‍ മാറ്റിയതായി വിജിലന്‍സിന് തെളിവ് ലഭിച്ചു. ലോക്കറുകളില്‍ സൂക്ഷിക്കുന്നത് എന്തെന്ന് ബാങ്ക് രേഖകളില്‍ ഉണ്ടാവില്ല എന്നതിനാല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് വിജിലന്‍സിന് തെളിവ് ലഭിച്ചത്. തൃപ്പൂണിത്തുറയിലെ എസ്ബിടി ശാഖയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബാബുവിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയതിന് ഒരു മാസം മുമ്പ് ബാബുവിന്റെ ഭാര്യ ലോക്കര്‍ തുറന്ന് സാധനങ്ങള്‍ മാറ്റുന്ന ദൃശ്യങ്ങളാണ് … Read more

തൃശൂര്‍ നഗരം കീഴടക്കി പുലികള്‍…

ഓണാഘോഷങ്ങളുടെ കെട്ട് വിടുന്നതിനുമുന്പ് പുലികൂട്ടങ്ങള്‍ തൃശൂര്‍ നഗരത്തിലേക്കിറങ്ങി. തൃശൂര്‍ പൂരം കഴിഞ്ഞാല്‍ ജനങ്ങള്‍ ആവേശത്തോടെ ഏറ്റെടുക്കുന്ന ഉത്സവമാണ് പുലികളി. ഇന്നലെ രാത്രി മുതല്‍ മടകളില്‍ വര്‍ണ്ണങ്ങള്‍ തേയ്ച്ച് പുലികള്‍ തയാറായി നിന്നിരുന്നു. ഇപ്രാവശ്യം ആണ്‍പുലികളോടൊപ്പം പെണ്‍പുലികളും കളത്തിലിറങ്ങി. രണ്ട് സംഘങ്ങളിലായി നാല് പുലികളാണ് ഇറങ്ങിയത്. കൂടാതെ വിദേശ പുലികളും ഉണ്ടായിരുന്നു. പുലികളിയെ എതിരേല്‍ക്കാന്‍ 18 അടി നീളമുള്ള പുളിമാതൃകയും തെര്‍മോക്കോളില്‍ ഒരുക്കി. സ്വരാജ് ഗ്രൗണ്ടില്‍ വൈദ്യുത ദിപാലങ്കാരങ്ങള്‍ക്കൊപ്പം ഹാലജന്‍ ലൈറ്റുകളും ഉണ്ടായിരുന്നു. പ്രത്യേക സന്ദര്‍ശക ഗാലറിയില്‍ ഇരുന്നാണ് ജനങ്ങള്‍ക്ക് … Read more

മദ്യ വില്പനയില്‍ റെക്കോര്‍ഡിട്ട് കേരളത്തിലെ ഓണക്കാലം

മദ്യം ഇല്ലാതെ കേരളീയര്‍ക്ക് എന്ത് ഓണാഘോഷം. കഴിഞ്ഞ എട്ട് ദിവസം കൊണ്ട് കേരളം കുടിച്ച് തീര്‍ത്തത് 410 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഉത്രാട ദിനത്തില്‍ മാത്രം 58.1 കോടി രൂപയുടെ മദ്യം ചിലവായി. ബിവറേജസ് കോര്‍പ്പറേഷനിലൂടെയും കണ്‍സ്യുമര്‍ ഫെഡിലൂടെയും 183 കോടി രൂപയുടെ മദ്യം സെപ്റ്റംബര്‍ 6 മുതല്‍ 9 വരെയുള്ള ദിവസങ്ങളില്‍ വിറ്റഴിച്ചു. കഴിഞ്ഞ വര്ഷം ഇത് 147 കോടി രൂപ ആയിരുന്നു.കഴിഞ്ഞ ഓണ സീസണില്‍ 300 … Read more

എന്നെയും മകളെയും കുറിച്ച് വാര്‍ത്തയെഴുതിയ മന്ദബുദ്ധിക്ക് എന്തറിയാം? ഫിലിംബീറ്റ് ഓണ്‍ലൈന്‍ സൈറ്റിനെതിരേ രൂക്ഷവിമര്‍ശനവുമായി ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി: ദിലീപ്-കാവ്യ ഗോസിപ്പ് വാര്‍ത്തകള്‍ക്കിടയില്‍ മകള്‍ മീനാക്ഷിയെ പരാമര്‍ശിച്ച്തിന് രൂക്ഷ വിമര്‍ശനവുമായി ദിലീപ് രംഗത്ത്. ദിലീപ് കാവ്യയെ വിവാഹം കഴിച്ചാല്‍ താന്‍ മഞ്ജുവിനൊപ്പം പോകുമെന്ന് മകള്‍ പറഞ്ഞതായി ഓണ്‍ലൈന്‍ സൈറ്റില്‍ വാര്‍ത്ത വന്നിരുന്നു. ഇതിനെതിരേയാണ് ദിലീപ് ഫേസ്ബുക്കില്‍ വിമര്‍ശനമുന്നയിച്ചത്. മാനം കെട്ടവരുടെ ഹെഡ്‌ലൈന്‍ മാധ്യമപ്രവര്‍ത്തനം എന്ന തലക്കെട്ടിലാണ് ദിലീപിന്റെ ഫേസ്ബുക്ക് കുറിപ്പ്. നിന്നെപ്പോലുള്ള മഞ്ഞപ്പത്രക്കാര്‍ക്ക് എന്റെ മകളെക്കുറിച്ച് പരാമര്‍ശിക്കാന്‍ അര്‍ഹതയില്ലെന്ന് ദിലീപ് പോസ്റ്റില്‍ പറയുന്നു. ഇത്തരം അപവാദപ്രചരണങ്ങള്‍ക്കു പിന്നില്‍ ആരാണെന്ന് തനിക്കറിയാമെന്നും ഇതാവര്‍ത്തിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും ദിലീപ് … Read more