മിക്ക എടിഎമ്മുകളിലും 2000 രൂപ മാത്രം; ചില്ലറ ക്ഷാമവും രൂക്ഷമാകുന്നു

ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കിയതോടെ സാമ്പത്തിക ഇടപാടുകളില്‍ ചില്ലറ ക്ഷാമവും രൂക്ഷമായി. 100, 50 രൂപയുടെ നോട്ടിനാണ് കടുത്ത ക്ഷാമം നേരിടുന്നത്. പിന്‍വലിച്ച 1000, 500 രൂപ നോട്ടുകള്‍ ബേങ്കുകളിലും പോസ്റ്റോഫീസുകളിലും നിക്ഷേപിക്കുന്നവര്‍ക്ക് പകരമായി നല്‍കുന്നത് 2000 രൂപയുടെ നോട്ടായതാണ് ചില്ലറക്ഷാമം സങ്കീര്‍ണമാക്കുന്നത്. എ ടി എമ്മുകളിലും സ്ഥിതി വ്യത്യസ്തമല്ല.അസാധുവാക്കിയ 1000 രൂപയുടെ നോട്ടിന് പകരമായി ഇതേ മൂല്യത്തിലുള്ള നോട്ട് ആര്‍ ബി ഐ ഇറക്കാത്തതും ഇടപാടുകാരെ വലക്കുന്നു. പിന്‍വലിച്ച 500 രൂപ നോട്ടുകള്‍ … Read more

നാട്ടകം പോളിടെക്‌നിക്കില്‍ റാഗിങ്; എട്ടു വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്തു

തൃശൂര്‍: ഇരിങ്ങാലക്കുട സ്വദേശിയായ പോളിടെക്‌നിക് വിദ്യാര്‍ഥി കോട്ടയത്ത് ക്രൂരമായ റാഗിങ്ങിനിരയായ സംഭവത്തില്‍ എട്ടു വിദ്യാര്‍ഥികളെ കോളജില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. കോട്ടയം നാട്ടകം ഗവണ്‍മെന്റ് പോളിടെക്‌നിക്കില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥി ഇരിങ്ങാലക്കുട സ്വദേശി ഊടന്‍ വീട്ടില്‍ അവിനാശാണ്‌കോളജ് ഹോസ്റ്റലിലെ സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്ങിനിരയായത്. ഈ മാസം രണ്ടിന് സീനിയര്‍ വിദ്യാര്‍ഥികള്‍ അവിനാശിനെ ബലമായി വിളിച്ച് കൊണ്ടുപോവുകയും, ബലമായി ഭീഷണിപ്പെടുത്തി പൂര്‍ണ്ണ നഗ്‌നനാക്കിയ ശേഷം വെളുപ്പിന് മൂന്നു മണിവരെ കഠിനമായ വ്യായാമ മുറകള്‍ ചെയ്യിച്ചതായി അവിനാശ് പറഞ്ഞു. അമിതമായ … Read more

ഇ-കൊമേഴ്‌സിങ്ങിന് ഒരുങ്ങി കേരളം

ക​​റ​​ന്‍സി നി​​രോ​​ധ​​ന​​ത്തി​​ന്‍റെ പേ​​രി​​ല്‍ വ​​ല​​യു​​ന്ന കേ​​ര​​ള​​ത്തി​​ലെ വ്യാ​​പാ​​ര മേ​​ഖ​​ല തി​​രി​​ച്ചു​​വ​​ര​​വി​​നാ​​യി പു​​തി​​യ വ​​ഴി​​ക​​ള്‍ തേ​​ടു​​ന്നു. ചെ​​റു​​കി​​ട​​വ്യാ​​പാ​​രി​​ക​​ള്‍ക്ക് സ്വൈ​പ്പി​ങ് മെ​​ഷ്യ​​ന്‍ ല​​ഭ്യ​​മാ​​ക്കി​​യും , ഉ​​പ​​യോ​​ക്താ​​ക്ക​​ള്‍ക്ക് ബാ​​ങ്കു​​ക​​ളു​​ടെ സ​​ര്‍​വീ​സ് ചാ​​ര്‍ജ് മൂ​​ല​​മ​​ള്ള ന​​ഷ്ടം ഒ​​ഴി​​വാ​​ക്കു​​ന്ന​​തി​​നു​​വേ​​ണ്ടി​​യു​​ള്ള ന​​ട​​പ​​ടി​​ക​​ളാ​​ണ് ആ​​ലോ​​ചി​​ക്കു​​ന്ന​​ത്. വ്യാ​​പാ​​രി​​വ്യ​​വ​​സാ​​യി സം​​ഘ​​ട​​ന​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ന​​വീ​​ക​​ര​​ണ​​ത്തി​​നു​​ള്ള തു​​ട​​ക്കം കു​​റി​​ച്ചി​​രി​​ക്കു​​ന്ന​​ത്. നി​​ല​​വി​​ലെ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ കേ​​ര​​ള​​ത്തി​​ലെ 60 ശ​​ത​​മാ​​നം ചെ​​റു​​കി​​ട വ്യാ​​പാ​​രി​​ക​​ളും അ​​ട​​ച്ചു​​പൂ​​ട്ട​​ലി​​ന്‍റെ വ​​ക്കി​​ലാ​​ണ്. അ​​തി​​നെ മ​​റി​​ക​​ട​​ക്കാ​​നു​​ള്ള വ​​ഴി​​യാ​​ണ് ഇ​​വ​​ര്‍ തേ​​ടു​​ന്ന​​ത്. ഇ​​തി​​നി​​ടെ സ​​ര്‍ക്കാ​​രി​​ന്‍റെ ഡി​​ജി​​റ്റ​​ല്‍ മ​​ണി പ്ര​​ച​​ര​​ണം മൂ​​ലം യു​​എ​​സി​​നെ പി​​ന്നി​​ലാ​​ക്കി ഇ​​ന്ത്യ ലോ​​ക​​ത്തി​​ലെ … Read more

വര്‍ധാ ചുഴലിക്കാറ്റ് ചെന്നൈയിലേക്ക്; കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യത

ചെന്നൈ: ചെന്നൈ തീരം ലക്ഷ്യമാക്കി വര്‍ധാ ചുഴലിക്കാറ്റ് സമീപിക്കുന്നതിനെ തുടര്‍ന്ന് കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയില്‍ സമീപിക്കുന്ന ചുഴലിക്കാറ്റിനെ നേരിടുന്നതിന്റെ ഭാഗമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കാറ്റ് 220 കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന ചെന്നൈയുടെ കിഴക്കന്‍ മേഖലകളില്‍ ആഞ്ഞുവീശുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. കാറ്റിന് മുന്നോടിയായി ഞായറാഴ്ച രാത്രിയില്‍ കനത്ത മഴയായിരുന്നു. കാറ്റിനെ തുടര്‍ന്ന് പ്രാദേശിക ഭരണകൂടങ്ങള്‍ക്കെല്ലാം തമിഴ്‌നാട് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. … Read more

എസ്ബിടി ഇനി ഇല്ല – എസ്ബിഐ മാത്രം

  മലയാളികളുടെ പ്രിയപ്പെട്ട സ്റ്റേറ്റ് ബാങ്ക ഓഫ് ട്രാവന്‍കൂര്‍ ഇനി ചരിത്രതാളുകളിലേക്ക്. എസ്ബിടിയെ എസ്ബിഐയില്‍ ലയിപ്പിക്കുന്നതിന്റെ ആദ്യ ഘട്ടമെന്നോണം എല്ലാ ശാഖകളുടെയും ബോര്‍ഡുകള്‍ അടുത്ത ദിവസങ്ങളില്‍ മാറ്റും. പകരം എല്ലാ ശാഖകളിലും ഇനി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബോര്‍ഡാണുണ്ടാവുക. ഇതിനുള്ള നിര്‍ദേശം എസ്ബിഐക്ക് ലഭിച്ചു കഴിഞ്ഞു. എസ്ബിടിയുടെ ‘തെങ്ങ്’ ലോഗോയ്ക്ക് പകരം നീല നിറത്തില്‍ എസ്ബിഐ എന്ന അക്ഷരങ്ങളാണ് ഇനിയുണ്ടാവുക. ഇരു ബാങ്കുകളിലെയും ഇടപാടുകാരുടെ അക്കൗണ്ട് നമ്പറുകള്‍ പരസ്പരം യോജിപ്പിക്കുന്നതിനുള്ള പട്ടികയും തയ്യാറാക്കിയിട്ടുണ്ട്. ലയന വിഞ്ജാപനം … Read more

14 വയസ്സുകാരിക്ക് നേരെ പീഡനം – വൈദികന് ഇരട്ട ജീവപര്യന്തം – നന്മ പകരേണ്ട കരങ്ങള്‍ ദുരുപയോഗം ചെയ്ത പ്രതി ദയ അര്‍ഹിക്കുന്നില്ലെന്ന് കോടതി

കൊച്ചി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പള്ളിമേടയില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ച കേസില്‍ വികാരിയായിരുന്ന കൊടുങ്ങല്ലൂര്‍ മതിലകം അരിപ്പാലം പതിശേരി വീട്ടില്‍ ഫാ. എഡ്വിന്‍ ഫിഗ്രേസിന് (42) എറണാകുളം അഡിഷണല്‍ സെഷന്‍സ് കോടതി ഇരട്ട ജീവപര്യന്തവും 2.15 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കണം. കേരളത്തില്‍ ഒരു വൈദികന് ലഭിക്കുന്ന വലിയ ശിക്ഷകളില്‍ ഒന്നാണ് ഫാ.എഡ്വിന്‍ ഫിഗരിസിന് എതിരായ കോടതി വിധി. കേസില്‍ ഒന്നാം പ്രതിയായ ഫാ. എഡ്വിനെ ഒളിവില്‍ കഴിയാനും വിദേശത്തേക്ക് കടക്കാനും … Read more

കണ്ടുപിടുത്തങ്ങള്‍ക്കുള്ള ഓസ്‌കാര്‍ സ്വന്തമാക്കി മലയാളി

ഓര്‍ലാന്‍ഡോ: കണ്ടുപിടുത്തങ്ങള്‍ക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം സ്വന്തമാക്കി മലയാളി ഗവേഷകന്‍. സെന്‍ട്രല്‍ ഫ്‌ളോറിഡ സര്‍വകലാശാല അധ്യാപകനായ ജയന്‍ തോമസ് എന്ന അമേരിക്കന്‍ മലയാളിയാണ് ഈ അഭിമാന നേട്ടം സ്വന്തമാക്കിയത്. വൈദ്യുതി കടത്തിവിടുന്ന ചെമ്പുകമ്പികളില്‍ വൈദ്യുതോര്‍ജം സംഭരിക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയതിനാണ് പുരസ്‌കാരം. കണ്ടുപിടുത്തങ്ങള്‍ക്കുള്ള ഓസ്‌കര്‍ എന്നറിയപ്പെടുന്ന പ്രശസ്തമായ ആര്‍ ആന്‍ഡി ഡി മാഗസിന്‍ പുരസ്‌കാരമാണ് ജയന്‍ തോമസിനെ തേടിയെത്തിയത്. സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയായ സെനാന്‍ യുവിനോടൊപ്പം ചേര്‍ന്നായിരുന്നു ഗവേഷണം. കണ്ടുപിടുത്തം രാജ്യാന്തര ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു. ലാസ് വേഗാസില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം … Read more

വടക്കാഞ്ചേരി പീഡനക്കേസിന്റെ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍

വടക്കാഞ്ചേരി പീഡനക്കേസിന്റെ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന പരാതിക്കാരിയുടെ ആവശ്യം കോടതി അംഗീകരിച്ചു. വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പരാതിക്കാരിയുടെ ആരോപണങ്ങള്‍ മുഴുവനും അന്വേഷിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഓരോ 10 ദിവസങ്ങള്‍ കൂടുമ്‌ബോഴും അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. എ,എസ്പി പുങ്കുഴലിക്കാണ് കേസിന്റെ അന്വേഷണ ചുമതല. പരാതിക്കാരിയുടെ ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങളും പരിശോധിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്. എഎസ്പി ജി. പൂങ്കുഴലിക്കാണ് കേസിന്റെ അന്വേഷണചുമതല. കഴിഞ്ഞമാസം 28 നായിരുന്നു പരാതിക്കാരി അന്വേഷണ സംഘത്തിനെതിരെ കോടതിയെ … Read more

ഐപാഡിന്റെ സുരക്ഷവീഴ്ച കണ്ടെത്തി മലയാളിയായ ഹേമന്ദ്

ആപ്പിള്‍ ഗാഡ്ജറ്റിലെ സുരക്ഷപ്രശ്‌നം കണ്ടെത്തിയ മലയാളി യുവാവിന്റെ നേട്ടം ശ്രദ്ധേയമാകുന്നു. കോട്ടയം രാമപുരം സ്വദേശിയായ ഹേമന്ദ് ജോസഫാണ് ആപ്പിള്‍ ഐപാഡിലെ സുരക്ഷപിഴവ് കണ്ടെത്തിയത്. ഹേമന്തിന്റെ സുഹൃത്ത് ഓണ്‍ലൈന്‍ വഴി വാങ്ങിയ ആപ്പിള്‍ ഐപാഡാണ് ഇത്തരത്തില്‍ ഒരു കണ്ടുപിടിത്തതിലേക്ക് നയിച്ചത്. ലോക്ഡ് ആയ ഐപാഡ് അഴിക്കുക എന്നൊരു ശ്രമം എങ്ങിനെ നടത്താമെന്ന് ചിന്തിച്ച് അവസാനം കംപ്യൂട്ടര്‍ വിദഗ്ദ്ധനായ ഹേമന്ദിലേക്ക് എത്തുകയായിരുന്നു. ഐപാഡില്‍ വൈഫൈ നെറ്റ്വര്‍ക്ക് തിരിഞ്ഞെടുക്കുന്നതിനായുള്ള പാസ്വേര്‍ഡ് നല്‍കേണ്ടിടത്ത് എത്ര വേണമെങ്കിലും അക്കങ്ങളും അക്ഷരങ്ങളും നല്‍കാനാകുമെന്നാണ് തിരിച്ചറിയുകയായിരുന്നു. ആപ്പിളിന്റെ … Read more

നോട്ട് ക്ഷാമം; ശമ്പള ദിനത്തില്‍ പ്രതിസന്ധി നേരിടുമെന്ന് ധനകാര്യമന്ത്രി

നോട്ട് പ്രതിസന്ധിക്ക് ശേഷമുള്ള ആദ്യ ശമ്പള ദിനം അടുത്തതോടെ പ്രതിസന്ധി ഉണ്ടാകുമോ എന്ന ആശങ്കയിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. സഹകരണ ബാങ്കുകളുടെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ സഹകരണ മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഉന്നതതല യോഗവും ഇന്ന് ചേരുന്നുണ്ട്. നാളെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷന്‍ തുകയും വിതരണം ചെയ്യേണ്ടത്. 1300 കോടി രൂപ ഇതിന് പണമായി വേണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 10 ലക്ഷത്തോളം പേര്‍ക്ക് 3000 കോടി … Read more