പരീക്ഷകള്‍ക്കുള്ള കലോത്സവ ഗ്രേസ് മാര്‍ക്ക് ഒഴിവാക്കും

തിരുവനന്തപുരം: കലോത്സവ ഗ്രേസ് മാര്‍ക്കിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയാറെടുക്കു്ന്നു. കലോത്സവത്തിലെ ഗ്രേസ് മാര്‍ക്ക് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്കൊപ്പം ചേര്‍ക്കുന്നത് ഒഴിവാക്കിയേക്കും. പകരം അധിക മാര്‍ക്ക് ഉപരിപഠനത്തിന് പ്രവേശനത്തിനായി നല്‍കുന്നത് പരിഗണിക്കുകയാണെന്നും ഡിപിഐ കെ വി മോഹന്‍കുമാര്‍ പറഞ്ഞു. ഇത് സംബന്ധിച്ച തീരുമാനം ഉടനുണ്ടാകുമെന്നുംന്നും ഡിപിഐ വ്യക്തമാക്കി. അപ്പീല്‍ പ്രളയം തടയാനാണ് പുതിയ നടപടി. നിയന്ത്രണങ്ങള്‍ ഏറെ കൊണ്ടുവന്നിട്ടും കണ്ണൂര്‍ കലോത്സവത്തില്‍ ഇതുവരെ 750 അപ്പീലുകളാണ് വന്നത്. -എം.എന്‍-

വിശ്വാസികള്‍ വിദേശ ജോലി ഭ്രമം ഉപേക്ഷിക്കണം ; കേരളത്തിലെ കത്തോലിക്കാ സഭ

കൊച്ചി: വിശ്വാസികള്‍ വിദേശ ജോലി ഭ്രമം ഉപേക്ഷിക്കണമെന്ന് കേരളത്തിലെ കത്തോലിക്കാ സഭ. വൈദികരുടെ ആഡംബരഭ്രമം കുറയ്ക്കണമെന്നും ജീവിതത്തില്‍ ലാളിത്യം വേണമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍ദ്ദേശിച്ചു. വിദേശ ജോലി ഭ്രമം വിശ്വാസികള്‍ ഉപേക്ഷിക്കണമെന്നും രാജ്യത്തുതന്നെ തൊഴില്‍ കണ്ടെത്താന്‍ ശ്രമിക്കണമെന്നുമാണ് സിറോ മലബാര്‍ സഭയുടെ പ്രബോധന രേഖയിലുളളത്. വിശ്വാസികള്‍ വിദേശ ജോലി ഭ്രമം ഉപേക്ഷിക്കണം. ഇവിടെ മികച്ച ജോലി ജോലിയുളള പലരും അതുപേക്ഷിച്ച് വിദേശത്തേക്ക് പോവുകയാണ്. ഇത് നല്ല പ്രവണതയല്ല. ഇവിടുത്തന്നെ ആവശ്യത്തിന് തൊഴിലുകളുണ്ട്. അത് കണ്ടില്ലെന്ന് … Read more

കടുത്ത വരള്‍ച്ച: കേരളം ഇരുട്ടിലേക്ക്; വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് മന്ത്രി

മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ വേനല്‍ എത്തും മുമ്പ് തന്നെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന സൂചന നല്‍കി വൈദ്യുതി മന്ത്രി എംഎം മണി. തുടര്‍ന്ന് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന സൂചനയാണ് വൈദ്യുതിമന്ത്രി നല്‍കിയിരിക്കുന്നത്. വൈദ്യുതി നിയന്ത്രണം വേണ്ടി വന്നാല്‍ അതിനോട് ജനങ്ങള്‍ സഹകരിക്കണമെന്ന് മന്ത്രി എംഎം മണി ആവശ്യപ്പെട്ടു. കേന്ദ്ര പൂളില്‍ നിന്നും അധിക വൈദ്യുതി വാങ്ങേണ്ടി വരുമെന്നും വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വേനല്‍ കടുക്കുന്നതോടെ … Read more

ആണ്‍കുട്ടികള്‍ 25 വയസിനും പെണ്‍കുട്ടികള്‍ 23 വയസിന് മുമ്പും വിവാഹം കഴിക്കണമെന്ന് സിറോ മലബാര്‍ സഭ താമരശേരി രൂപതയുടെ സര്‍ക്കുലര്‍

കോഴിക്കോട്: സിറോ മലബാര്‍ സഭയിലെ താമരശേരി രൂപതയില്‍ അംഗങ്ങള്‍ക്കു വിവാഹത്തിനു പ്രായപരിധി ഏര്‍പ്പെടുത്തി. ആണ്‍കുട്ടികള്‍ 25 വയസിനും പെണ്‍കുട്ടികള്‍ 23 വയസിന് മുമ്പും വിവാഹം കഴിക്കണമെന്നാണു നിര്‍ദേശമെന്നു ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. 25 വയസ് കഴിഞ്ഞാല്‍ കുട്ടികളുണ്ടാകാന്‍ വളരെ പ്രയാസമാണെന്നും അതിനാലാണ് പുതിയ പ്രായപരിധി നിശ്ചയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. തീരുമാനം രൂപതയില്‍ നിയമമായി സ്വീകരിക്കണമെന്നാണു നിര്‍ദേശം. താമസിച്ചു വിവാഹം കഴിക്കുന്നതു ദാമ്പത്യബന്ധത്തിനും മക്കളുടെ ജനനത്തിനും വളര്‍ച്ചയ്ക്കും കൂടുംബ രൂപീകരണത്തിനും വിപരീത സാഹചര്യങ്ങള്‍ … Read more

57-മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരി തെളിയും

കണ്ണൂര്‍:  പത്തുവര്‍ഷത്തിന് ശേഷമാണ് കണ്ണൂര്‍ സംസ്ഥാന കലോത്സവത്തിന് വേദിയാകുന്നത്. രാഷ്ട്രീയ പ്രബുദ്ധതയ്ക്കോപ്പം കലാ സാംസ്‌കാരിക രംഗങ്ങളിലും സര്‍ഗാത്മകതയിലും സമ്പന്ന പൈതൃകം കാത്തുസൂക്ഷിക്കുന്ന കണ്ണൂര്‍ തികഞ്ഞ ആവേശത്തോടെയാണ് ഏഷ്യയിലെ ഏറ്റവും ബൃഹത്തായ കലാ മാമാങ്കത്തെ വരവേല്‍ക്കുന്നത്. കണ്ണൂരില്‍ നടക്കുന്ന കലോത്സവത്തിന് എല്ലാ സന്നാഹങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ഇന്ന് നടക്കുന്ന ഘോഷയാത്രയില്‍ 5000 ത്തില്‍ അധികം കലാപ്രതിഭകള്‍ അണിനിരക്കും. ജില്ലയിലെ വിവിധ സ്‌കൂളുകളെ പ്രതിനിധീകരിച്ച് പ്ലോട്ടുകളും കലാസാംസ്‌കാരിക പരിപാടികളും ഘോഷയാത്രക്ക് മാറ്റുകൂട്ടും. പത്തുവര്‍ഷത്തിനുശേഷം കണ്ണൂര്‍ വീണ്ടും ആതിഥ്യമരുളുന്ന മേളയില്‍ … Read more

സദാചാര ഗുണ്ടായിസം വീണ്ടും; മധ്യവയസ്‌കനെ നഗ്നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു

തൃശൂര്‍: അഴീക്കോട് മധ്യവയസ്‌കനെ നഗ്‌നനാക്കി വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. അഴീക്കോട് സ്വദേശി സലാമിനെയൊണ് കെട്ടിയിട്ട് മര്‍ദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ സലാമിനെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസ്വാഭാവിക സാഹചര്യത്തില്‍ കണ്ടുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. മണിക്കൂറുകള്‍ നീണ്ട വിചാരണക്കൊടുവില്‍ പൊലീസ് എത്തിയാണ് ഇയാളെ മോചിപ്പിച്ചത്. മര്‍ദ്ദനമേറ്റ സലാമിന്റെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. മുഖത്ത് കമ്പികൊണ്ട് അടിച്ച് മുന്‍നിരയിലെ മൂന്ന് പല്ലുകള്‍ കൊഴിഞ്ഞുപോയിട്ടുണ്ട്. മുഖത്തും കണ്ണിലും പരിക്കേറ്റിട്ടുണ്ട്. ഒന്‍പതോളം പേര്‍ ചേര്‍ന്ന് രണ്ടു … Read more

പുണ്യദര്‍ശനമായി മകരജ്യോതി തെളിഞ്ഞു; ശബരിമല ഭക്തിസാന്ദ്രം

ശബരിമല: സംക്രമപൂജ തൊഴുതുനിന്ന ഭക്തര്‍ക്ക് പുണ്യദര്‍ശനമായി മകരജ്യോതിയും മകരവിളക്കും തെളിഞ്ഞു. ശനിയാഴ്ച സംക്രമസന്ധ്യയില്‍ 6.40നാണ് പൂങ്കാവനത്തെ ഭക്തിസാന്ദ്രമാക്കി മകരജ്യോതി തെളിഞ്ഞത്. ആത്മ നിര്‍വൃതി ഹൃദയത്തിലേറ്റുവാങ്ങിയ ഭക്തര്‍ അയ്യപ്പനെ വണങ്ങി ദര്‍ശന പുണ്യം തേടി. തിരുവാഭരണവിഭൂഷിതനായ അയ്യപ്പസ്വാമിക്ക് ദീപാരാധന നടക്കുമ്പോഴാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞത്. മകരസംക്രമ നക്ഷത്രവും ശ്രീകൃഷ്ണപരുന്തുമെല്ലാം അകമ്പടിയായി എത്തിയപ്പോള്‍ ഭക്തലക്ഷങ്ങളുടെ കാത്തിരിപ്പിനു പൂര്‍ണതയായി. മകരസംക്രമ പൂജയ്ക്കും മകരവിളക്കിനുമായുള്ള ശുദ്ധിക്രിയകള്‍ ഇന്നലെ പൂര്‍ത്തിയാക്കിയിരുന്നു. ഇന്ന് തിരുവാഭരണ ഘോഷയാത്രയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. പന്തളത്തുനിന്നു പുറപ്പെട്ട തിരുവാഭരണഘോഷയാത്ര വൈകുന്നേരം അഞ്ചോടെ … Read more

സിനിമ സമരം പിന്‍വലിച്ചു; ഇന്നു മുതല്‍ പ്രദര്‍ശനം: പുതിയ സംഘടന സിനിമയുടെ നന്മയ്ക്ക് വേണ്ടിയെന്ന് ദിലീപ്

കൊച്ചി: തീയറ്റര്‍ സമരം പിന്‍വലിച്ചു. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സമരം പിന്‍വലിച്ചത്. ഇന്നു മുതല്‍ പ്രദര്‍ശനം തുടങ്ങുമെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു. 26ന് വിളിച്ചിരിക്കുന്ന ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും ബഷീര്‍ കൂട്ടിച്ചേര്‍ത്തു. തീയറ്റര്‍ വിഹിതം പകുതിയാക്കി ഉയര്‍ത്താതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍. ഇതേത്തുടര്‍ന്നാണ് നിര്‍മ്മാതാക്കളും വിതരണക്കാരും ഡിസംബര്‍ 16 മുതല്‍ സിനിമ റിലീസ് ചെയ്യേണ്ടെന്ന് തീരുമാനിച്ചത്. പുതിയ സംഘടന സിനിമയ്ക്ക് വേണ്ടിയുള്ള നല്ല കൂട്ടായ്മയെന്ന് ദിലീപ് … Read more

കാഴ്ചശക്തി തിരിച്ചുകിട്ടിയെന്ന വാര്‍ത്ത വ്യാജമാണെന്ന് അറിയിച്ച് വൈക്കം വിജയലക്ഷ്മി

വൈക്കം: ഗായിക വൈക്കം വിജയലക്ഷ്മിക്ക് കാഴ്ചശക്തി വീണ്ടുകിക്കിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളിലെ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ സജീവമായിരുന്നു. എന്നാല്‍ തനിക്ക് കാഴ്ച ശക്തി തിരിച്ചു കിട്ടിയിട്ടില്ലെന്നും താന്‍ ചികിത്സയിലാണെന്നും ഗായിക വ്യക്തമാക്കി. വിജയലക്ഷ്മിയും അച്ഛനും ചേര്‍ന്ന് നടത്തിയ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും ഇവര്‍ പറഞ്ഞു. കാഴ്ച ശക്തി ഇല്ലാത്ത ഗായികക്ക് നേരിയ തോതില്‍ കാഴ്ച ലഭിച്ചു തുടങ്ങിയെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍ അറിയിച്ചെന്നും വാര്‍ത്തയുണ്ടായിരുന്നു. പ്രകാശം തിരിച്ചറിയാനും നിഴലുപോലെ വസ്തുക്കളെ കാണാന്‍ കഴിയുമെന്നുമൊക്കെയായിരുന്നു മാധ്യമങ്ങളില്‍ വന്ന വ്യാജ വാര്‍ത്ത. താന്‍ … Read more

ടോംസ് കോളേജില്‍ ഗുരുതര നിയമലംഘനം; നടപടിയുണ്ടാകും

കോട്ടയം: മറ്റക്കര ടോംസ് എഞ്ചിനീയറിങ് കോളേജിന് അനുമതി നല്‍കിയത് ഉള്‍പ്പെടെ ഗുരുതരമായ നിയമലംഘനമുണ്ടായതായി റിപ്പോര്‍ട്ട്. കോളേജിലെ പീഡനത്തെ പറ്റി അന്വേഷിച്ച് രജിസ്ട്രാര്‍ ഡോ. ജെ.പി.പത്മകുമാറും പരീക്ഷാ കണ്‍ട്രോളറും തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ കോളേജിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നാണ് സൂചന. കോളേജിലെ വിദ്യാര്‍ഥി ജിഷ്ണു ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ കോളേജില്‍ അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണെന്നും സമിതി കണ്ടെത്തി. നാലു പേര്‍ തങ്ങേണ്ട മുറിയില്‍ പതിനഞ്ചോളം പേരാണ് താമസിക്കുന്നതെന്നും സമിതി തെളിവെടുപ്പില്‍ കണ്ടെത്തിയിട്ടണ്ട്. ശരിയായ രീതിയില്‍ അല്ല … Read more