കേരളത്തിന്റെ സ്വന്തം എംഫോണുകള്‍ ഈ മാസം 23 മുതല്‍ വിപണിയില്‍

ദക്ഷിണേന്ത്യയിലെ ഏക ഫോണ്‍ നിര്‍മ്മാതാക്കളായ കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡ് എംഫോണിന്റെ ഫോണുകള്‍ ഈ മാസം 23-ന് വിപണിയിലെത്തും. ദുബായില്‍ നടക്കുന്ന ചടങ്ങിലാണ് ഫോണ്‍ വിപണിയിറക്കുന്നത്. മലയാളികളെ പ്രതിനിധീകരിച്ചാണ് എംഫോണ്‍ എന്ന പേര്. അതുപോലെ തന്നെ, ഭാരതത്തിന്റെ ദേശീയ ഫലമായ മാങ്ങയാണ് കമ്പനിയുടെ ചിഹ്നം. ദുബായിലെ അല്‍മംസാര്‍ പാര്‍ക്ക് ആംഫി തിയേറ്ററിലാണ് ചടങ്ങ് നടക്കുക. നിരവധിപ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. സ്മാര്‍ട്ട് ഫോണ്‍ കമ്പനികളുടെ ചരിത്രത്തിലാദ്യമായാണ് ഓപ്പണ്‍ എയര്‍ തിയേറ്ററില്‍ ഫോണ്‍ പുറത്തിറക്കുന്ന ചടങ്ങ് നടക്കുന്നത് എന്ന് കമ്പനി അവകാശപ്പെടുന്നു. … Read more

സംസ്ഥാനത്ത് ഇനി ഡ്രൈവിംഗ് ലൈസന്‍സ് കിട്ടണമെങ്കില്‍ ‘ശരിക്കും’ ഡ്രൈവിംഗ് പഠിക്കണം; ഇല്ലെങ്കില്‍ എട്ടിന്റെ പണി

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നവീകരിക്കുന്നതിന്‍ ഭാഗമായി മോട്ടോര്‍ വാഹനവകുപ്പ് ഓട്ടോമാറ്റിക് ഡ്രൈവിങ് ടെസ്റ്റ് ട്രാക്കിനുള്ള നടപടി തുടങ്ങി. കോഴിക്കോട് പേരാവൂര്‍, പാറശാല, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ നവീകരിച്ച രീതി നടപ്പാക്കിയിരിക്കുന്നത്. ഇവിടങ്ങളില്‍ ഇനിമുതല്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ടത് ഓട്ടോമാറ്റിക് ഡ്രൈവിങ് ടെസ്റ്റ് ട്രാക്കിലൂടെയാണ്. ഇരുചക്ര വാഹനങ്ങള്‍ ഓടിക്കാനുള്ള ലൈസന്‍സിനായി എട്ടും നാലു ചക്ര വാഹങ്ങളുടെ ലൈസന്‍സിനായി എച്ചുമാണ് അപേക്ഷകര്‍ പരിശോധകരുടെ മുന്നില്‍ എടുത്തു കാണിക്കേണ്ടത്. ഇത് കമ്പ്യൂട്ടര്‍വത്കരിച്ച് ടെസ്റ്റില്‍ അപേക്ഷകര്‍ പാസായോ എന്ന് നിര്‍ണയിക്കുന്നതാണ് ഓട്ടോമാറ്റിക് ഡ്രൈവിങ് … Read more

ദിലീപിന്റെ ചാലക്കുടിയിലെ തീയേറ്ററില്‍ ഡി ‘ സിനിമാസില്‍ പകല്‍ക്കൊള്ളയെന്ന് സോഷ്യല്‍ മീഡിയ

  ദിലീപിന്റെ ഉടമസ്ഥയിലുള്ള ചാലക്കുടിയിലെ ‘ഡി സിനിമാസ്’ എന്ന തീയേറ്ററില്‍ അനധികൃതമായ ഫീസുകള്‍ ഈടാക്കുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ പരാതി. കേരളത്തിലെ തീയറ്ററുകളില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന തിരുവനന്തപുരം ഏരീസില്‍ പോലുമില്ലാത്ത പകല്‍ക്കൊള്ളയാണ് ഡി സിനിമാസില്‍ എന്നാണ് പരാതി. ദിലീപിന്റെ തീയറ്റര്‍ സ്ഥിതി ചെയ്യുന്ന ചാലക്കുടി അടിസ്ഥാനമാക്കിയുള്ള നമ്മുടെ സ്വന്തം ചാലക്കുടി എന്ന ഫെയ്സ്ബുക്കിലൂടെയാണ് ഈ വിഷയം പുറത്ത് വന്നത്.ഫേസ്ബുക്ക് പേജില്‍ വന്ന വാര്‍ത്ത നിമിഷങ്ങള്‍ക്കകം വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയായിരുന്നു. കാര്‍ പാര്‍ക്കിങ്ങിന് 20 രൂപ നല്‍കണമെന്നും എ … Read more

ആക്രമിക്കപ്പെട്ട നടിയെ പിന്തുണച്ച് സിനിമാലോകം; ക്രിമിനലുകളെ നിയമത്തിനു മുന്‍പില്‍ കൊണ്ട് വരാന്‍ ഒറ്റക്കെട്ട്

മലയാളത്തിലെ യുവനടി കൊച്ചി നഗരത്തില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൊച്ചിയില്‍ താരസംഘടനയായ അമ്മയുടെ പ്രതിഷേധം. കൊച്ചി ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന പ്രതിഷേധ കൂട്ടായ്മയില്‍ മമ്മൂട്ടി അടക്കമുള്ള താരങ്ങളും കമല്‍, രഞ്ജിത്ത് ഉള്‍പ്പെടെ പ്രമുഖ സംവിധായകരും പങ്കെടുക്കുന്നുണ്ട്. നടിക്കെതിരായ ആക്രമണത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് നടി മഞ്ജു വാര്യര്‍ പറഞ്ഞു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു. ആക്രമിക്കപ്പെട്ട ആ സഹോദരി പ്രതിരോധത്തിന്റെ പ്രതീകമാണെന്ന് നടന്‍ മമ്മൂട്ടി പറഞ്ഞു. പൗരുഷം സ്ത്രീയെ കീഴ്പ്പെടുത്തുന്നതല്ല. … Read more

ദൂരൂഹത അവശേഷിപ്പിച്ച് മണിയുടെ മരണം; അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി പോലീസ്

കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം പ്രത്യേക അന്വേഷണ സംഘം അവസാനിപ്പിക്കുന്നു. മതിയായ തെളിവുകളുടെ അഭാവത്തിലാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. അന്വേഷണം സിബിഐ ഏറ്റെടുക്കാത്ത പശ്ചാത്തലത്തിലാണ് കേസ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹതയുടെ ചുരുളഴിക്കാന്‍ പര്യാപ്തമായ തെളിവുകള്‍ ലഭിക്കാത്ത പശ്ചാതലത്തിലാണ് പൊലീസ് കേസന്വേഷണം അവസാനിപ്പിക്കുന്നത്. സഹായികളായ പീറ്റര്‍, ജോബി, അരുണ്‍, വിപിന്‍, മുരുകന്‍ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇവരുടെ നുണപരിശോധനയുള്‍പ്പെടെ ശാസ്ത്രീയ തെളിവുകളും അന്വേഷണസംഘം ശേഖരിച്ചു. എന്നാല്‍ കുടുംബം ആരോപിക്കുംവിധം മനപൂര്‍വം അപായപ്പെടുത്താനുള്ള സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്ന … Read more

നടി ഭാവനക്കെതിരായ ആക്രമണം ഒരു മാസം മുന്‍പ് പ്ലാന്‍ ചെയ്തത്

കാറില്‍ അതിക്രമിച്ചു കയറി ഭാവനയെ ഉപദ്രവിച്ച സംഭവത്തില്‍ അഞ്ചുപേരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഡ്രൈവര്‍ മാര്‍ട്ടിനാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ശാരീരികമായി ഭാവനയെ ഉപദ്രവിച്ചത് സുനില്‍ എന്ന മുന്‍ ഡ്രൈവറാണെന്ന് നടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട വ്യക്തിയാണെന്ന് ഇതിനകം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടുകയായിരുന്നു ഉദ്ദേശം. ഗോവയില്‍ ഷൂട്ടിംങ്ങ് സമയത്ത് യൂണിറ്റിന്റെ വാഹനം ഓടിച്ചിരുന്ന സുനിലാണ് മാര്‍ട്ടിന്‍ എന്ന ഡ്രൈവറെ ഭാവനക്ക് പരിചയപ്പെടുത്തി കൊടുത്തത്. ഒറ്റക്ക് ഭാവനയുമായി പോകുന്ന സന്ദര്‍ഭം ഉണ്ടെങ്കില്‍ … Read more

നടി ഭാവനയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമം, മുഖ്യ പ്രതിയായ മുന്‍ ഡ്രൈവറെ അറസ്‌റ് ചെയ്തു

ചലച്ചിത്ര നടി ഭാവനയെ അഞ്ചംഗ സംഘം തട്ടികൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ നടിയുടെ മുന്‍ ഡ്രൈവര്‍ അറസ്റ്റില്‍. കൊരട്ടി സ്വദേശി മാര്‍ട്ടിനാണ് അറസ്റ്റിലായത്. മറ്റുള്ളവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റിലാകുമെന്നും പോലീസ് അറിയിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.എറണാകുളത്ത് ഇന്ന് തൃശൂരിലേക്കുള്ള യാത്രയില്‍ ഭാവനയുടെ കാറിനെ പിന്തുടര്‍ന്ന് ടെമ്പോയില്‍ വന്ന സംഘം ഭാവനയുടെ കാറിനെ ഇടിച്ച ശേഷം ഡ്രൈവറെ ബലമായി പുറത്തിറക്കി. തുടര്‍ന്ന് അഞ്ചംഗ സംഘം നടിയേയും കൊണ്ട് പല വഴികളിലൂടെ യാത്ര ചെയ്യുകയും … Read more

“സത്യാവസ്ഥ ഇതാണ്” – വികാരാധീനനായി ബാബുരാജ്

പൈസ കൊടുത്ത് വാങ്ങിയ സ്ഥലത്തെ കുളം വറ്റിക്കാനെത്തിയപ്പോള്‍ ആക്രമിക്കപ്പെട്ട തന്നെ ഒരു പ്രമുഖ ചാനല്‍ മോശമായി ചിത്രീകരിച്ചു എന്ന് നടന്‍ ബാബുരാജ്. ആശുപത്രിക്കിടക്കയില്‍ കിടന്നുകൊണ്ടാണ് മലയാളികളുടെ പ്രിയപ്പെട്ട നടന്‍ വികാരാധീനനായി ഇത് പറഞ്ഞത്. സത്യം പറയുന്നു എന്ന് പറഞ്ഞുനടന്നത് കൊണ്ട് കാര്യമില്ല. വാര്‍ത്തകളില്‍ സത്യമുണ്ടാകണം എന്നും ബാബുരാജ് പറഞ്ഞു. താന്‍ വലിയ സത്യസന്ധനോ മദര്‍ തെരേസയോ അല്ലെങ്കില്‍ ഗാന്ധിയോ ആണ് എന്നൊന്നും പറയുന്നില്ല. എന്നാല്‍ വാസ്തവം അല്ലാത്ത കാര്യങ്ങള്‍ പറയുന്നത് ശരിയല്ല. മൂന്നാറിലെ സ്വന്തം പുരയിടെത്തിലെ കുളം … Read more

കോട്ടയം കല്യാണ്‍സില്‍ക്‌സില്‍ വസ്ത്രം മാറ്റി വാങ്ങാനെത്തിയ വിദ്യാര്‍ത്ഥിക്ക് ലഭിച്ചത് ക്രൂര മര്‍ദ്ദനം

കോട്ടയം: കോട്ടയത്തെ പ്രശസ്ത വസ്ത്ര വ്യാപാര സ്ഥാപനമായ കല്യാണ്‍ സില്‍ക്‌സിയില്‍ നിന്നും വാങ്ങിയ ഷര്‍ട്ടിന്റെ നിറം മങ്ങിയതിനെത്തുടര്‍ന്ന് മാറ്റി വാങ്ങാനെത്തിയ വിദ്ധ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്. കോട്ടയം ബസേലിയോസ് കോളേജിലെ ഇക്കണോമിക്‌സ് ബിരുദ വിദ്യാര്‍ത്ഥിയായ റെന്‍സണ്‍ തിങ്കളാഴ്ച കല്യാണ്‍ സില്‍ക്‌സിലെത്തി ഒരു ഷര്‍ട്ട് വാങ്ങിച്ചതാണ് സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വാങ്ങിച്ച ഷര്‍ട്ട് കഴുകിയപ്പോള്‍ തീര്‍ത്തും നിറം മങ്ങിയ വിവരം ടെക്സ്റ്റയില്‍സില്‍ അറിയിച്ച റെന്‍സനോട് ചൊവ്വാഴ്ച കല്യാണ്‍ സില്‍ക്‌സിലെത്തി ഷര്‍ട്ട് മാറ്റിയെടുക്കാമെന്ന് ജീവനക്കാര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് ചൊവാഴ്ച രാത്രി റണ്‍സനും … Read more

ശബരിമല വിമാനത്താവളം യാഥാര്‍ഥ്യമാകുന്നു

തിരുവനന്തപുരം: പറന്നുവന്ന് കാനന വാസനെ ദര്‍ശിക്കാന്‍ ശബരിമലയില്‍ ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളമൊരുങ്ങുന്നു. ഭക്തര്‍ ഏറെ ആഗ്രഹിച്ച വിമാനത്താവള പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ പദ്ധതിയുമായി സംബന്ധിച്ച പഠനം നടത്താന്‍ കെ.സി.ഐ.ഡി.സി യെ ചുമതലപെടുത്താനും തീരുമാനമായി. വര്‍ഷത്തില്‍ മൂന്നര കോടി തീര്‍ത്ഥാടകര്‍ എത്തുന്ന കേരളത്തിന്റെ പ്രധാന തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് ചെങ്ങന്നൂര്‍, തിരുവല്ല റയില്‍വേ സ്റ്റേഷന്‍ വഴിയും, എം.സി റോഡ്, എന്‍.എച്ച് 47-നിലൂടെയും എത്തിച്ചേരാം. അങ്കമാലി ശബരി റയില്‍ പാക്കേജ് വൈകുന്ന സാഹചര്യത്തില്‍ ഗ്രീന്‍ … Read more