രോഗിയായ അമ്മയെയും മകളെയും വീട്ടില്‍ നിന്നിറക്കി; സഹായവുമായി സിനിമാതാരങ്ങള്‍

കാഞ്ഞിരപ്പള്ളിയില്‍ ബന്ധുക്കളുടെ പരാതിയില്‍ കോടതി വിധിയെത്തുടര്‍ന്ന് വീട് ഒഴിയേണ്ടിവന്ന അമ്മയ്ക്കും മകള്‍ക്കും സഹായമായി ‘ടേക്ക് ഓഫ്’ സിനിമ ടീം. കുടുംബ സ്വത്തില്‍ വിധി വന്നപ്പോള്‍ പ്രായമായ അമ്മയും മകളും ഒന്‍പതാം ക്ലാസുകാരിയായ ചെറുമകളും പെരുവഴിയിലായി. കുടുംബസ്വത്ത് സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് ഭര്‍തൃമാതാവും ഭര്‍തൃസഹോദരനും നല്‍കിയ കേസിലാണ് നിര്‍ധനരും നിരാശ്രയരുമായ കുടുംബം പെരുവഴിയിലായത്. ഇവര്‍ക്ക് സഹായ ഹസ്തവുമായാണ് ടേക്ക് ഓഫ് എത്തിയിരിക്കുന്നത്. സംവിധായകന്‍ മഹേഷ് നാരായണന്‍, നിര്‍മ്മാതാവ് ആന്റോ ജോസഫ്, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, പാര്‍വ്വതി എന്നിവരാണ് സഹായ … Read more

പെണ്‍കുട്ടിയായതില്‍ വളരെ അഭിമാനം തോന്നിയിരുന്നു, എന്നാല്‍ എനിക്കിപ്പോള്‍ വളരെ പേടിയാണ്; എഴാം ക്ലാസുകാരി മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് വൈറലാകുന്നു

സമൂഹത്തില്‍ പീഡനങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തന്റെ ഭയം വെളിപ്പെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന് ഏഴാം ക്ലാസുകാരിയുടെ കത്ത്. അനന്തര എന്ന വിദ്യാര്‍ത്ഥിനിയാണ് മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതിയിരിക്കുന്നത്. കുറച്ചു കാലം മുമ്പ് വരെ ഒരു പെണ്‍കുട്ടി എന്ന നിലയില്‍ തനിക്ക് വളരെ അഭിമാനം തോന്നിയിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ തനിക്കു വളരെ പേടിയുണ്ടെന്നും പെണ്‍കുട്ടി പറയുന്നു. സൈക്കിള്‍ ഓടിച്ചു സ്‌കൂളില്‍ പോകുക എന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഇപ്പോള്‍ പേടിയാണ്. ഒറ്റയ്ക്ക് വെളിയില്‍ ഇറങ്ങാന്‍ വരെ … Read more

മിഷേലിന്റെ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി

കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മൃതദേഹത്തിന്റെ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്. ജസ്റ്റിസ് ഫോര്‍ മിഷേല്‍ ഷാജി, ജസ്റ്റിസ് ഫോര്‍ മിഷേല്‍ എന്നീ ഗ്രൂപ്പുകള്‍ക്കെതിരെയാണ് നടപടിയെടുക്കുക. ഈ ഗ്രൂപ്പുകളുടെ അഡ്മിന്‍മാരെ ഉടന്‍ ചോദ്യം ചെയ്യും. മൃതദേഹത്തിന്റെ ചിത്രത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയാണ് സോഷ്യല്‍മീഡിയ വഴി വ്യാജ ചിത്രം പ്രചരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. കാണാതാകുമ്പോള്‍ മിഷേല്‍ ധരിച്ചിരുന്ന ചിത്രമല്ല മൃതദേഹത്തില്‍ എന്ന തരത്തിലാണ് പ്രചരണം. മിഷേലിന്റെ പേരില്‍ ആരംഭിച്ച ഫെയ്സ്ബുക്ക് പേജ്, വാട്സ് … Read more

പ്രതികളെ പോലീസ് പിടിക്കുന്നില്ല: ജിഷ്ണുവിന്റെ മാതാപിതാക്കള്‍ അനിശ്ചിതകാല നിരാഹാര സമരത്തിന്

ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പ്രതികളെ പോലീസ് ഇനിയും പിടികൂടാത്തതില്‍ പ്രതിഷേധിച്ച് മാതാപിതാക്കള്‍ വീണ്ടും സമരത്തിന് ഒരുങ്ങുന്നു. ഈമാസം 27 മുതല്‍ ഡിജിപി ലോക്നാഥ് ബഹ്രയുടെ ഓഫീസിന് മുന്നില്‍ നിരാഹാര സമരം ആരംഭിക്കാനാണ് ജിഷ്ണുവിന്റെ അച്ഛന്റെയും അമ്മയുടെയും തീരുമാനം. മുഖ്യമന്ത്രി, ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിഎം സുധീരന്‍ എന്നിവരടക്കമുള്ളവരുമായി നടത്തിയ ചര്‍ച്ചകളിലും ഫലം കാണാത്തതിനെ തുടര്‍ന്നാണ് നിരാഹാരം ആരംഭിക്കുന്നത്. ജിഷ്ണു മരിച്ച് ഇത്രയും ദിവസം പിന്നിട്ടിട്ടും ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. … Read more

സ്ത്രീകളെ കുമ്പസരിപ്പിക്കാനുള്ള അവകാശം കന്യാസ്ത്രീകള്‍ക്ക് നല്‍കണമെന്ന ആവശ്യമുയര്‍ത്തി സത്യാഗ്രഹം

സ്ത്രീകളെ കുമ്പസരിപ്പിക്കാനുള്ള അവകാശം കന്യാസ്ത്രീകള്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഹൗസിന് മുന്നില്‍ സത്യാഗ്രഹം. കേരള കാത്തലിക് റിഫോര്‍മേഷന്‍ മൂവ്‌മെന്റ് (കെ.സി.ആര്‍.എം.) പ്രവര്‍ത്തകര്‍ ബിഷപ്പ് ഹൗസിനു മുന്‍പില്‍ സത്യാഗ്രഹ സമരം നടത്തിയത്.ലൈംഗിക പീഡന കേസുകളിലെ കുറ്റവാളികളെ സഭ സംരക്ഷിക്കരുതെന്നും ആവശ്യം ഉയര്‍ന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പുരോഹിതന്മാര്‍ പ്രതികളാകുന്ന സാഹചര്യത്തിലാണ് സ്ത്രീകളെ കുമ്പസരിപ്പിക്കുന്നതിനുള്ള അവകാശം സ്ത്രീകള്‍ക്കായിരിക്കണമെന്ന ആവശ്യം ഉയരുന്നത്. കുമ്പസാരം വിശ്വാസികള്‍ക്ക് ആരാധനയുടെ ഭാഗമാണ്. എന്നാല്‍ സ്ത്രീകളെ കുമ്പസരിപ്പിക്കാനുള്ള ധാര്‍മികമായ അധികാരം പുരോഹിതര്‍ക്ക് നഷ്ടപ്പെട്ടതായി ആരോപിച്ചാണ് സ്ത്രീകളെ കുമ്പസരിപ്പിക്കാനുള്ള അവകാശം കന്യാസ്ത്രീകള്‍ക്ക് … Read more

സാക്ഷര കേരളത്തിലെ കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗീക പീഡനങ്ങള്‍ ആശങ്ക ഉണര്‍ത്തുന്നു

കേരള സമൂഹത്തെയാകെ ഞെട്ടിച്ചുകൊണ്ടാണ് കുണ്ടറയില്‍ പത്ത് വയസ്സുകാരിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള പോലീസ് വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. കുട്ടിയെ പീഡിപ്പിച്ചത് മുത്തശ്ശന്‍ ആണെന്ന വാര്‍ത്ത കേരളത്തെ സംബന്ധിച്ച് ഏറെ ആഴത്തിലേറ്റിരിക്കുന്ന ഒരു മുറിവാണ്. സമീപകാലത്തെ സ്ത്രീപീഡനക്കേസുകളിലെയും പീഡോഫീല്‍ കേസുകളിലെയും ഏറ്റവും നിഷ്ഠൂരനായ പ്രതിയായി ഇയാള്‍ മാറിക്കഴിഞ്ഞു. തിരക്കേറിയ ജീവിതത്തില്‍ മക്കളെ സ്വന്തം മാതാപിതാക്കളെ പോലും ഏല്‍പ്പിച്ചിട്ട് പോകാനാകാത്ത ആശങ്കയിലേക്കാണ് ഈ ‘മുത്തശ്ശന്‍?’ നമ്മെ നയിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന്റെ പേരില്‍ കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ അറസ്റ്റിലാകുന്ന പന്ത്രണ്ടാമത്തെ ആളാണ് ഇയാള്‍. … Read more

കുണ്ടറയില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ചത് മുത്തച്ഛന്‍; നിര്‍ണായകമായത് മുത്തശ്ശിയുടെ മൊഴി

കുണ്ടറയില്‍ പീഡനത്തിന് ഇരയായ പത്തുവയസുകാരി മരിച്ച കേസില്‍ മുഖ്യപ്രതി മുത്തച്ഛന്‍. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. മുത്തശ്ശിയുടെ മൊഴിയാണ് കേസില്‍ വഴിത്തിരിവുണ്ടാക്കിയത്. മകളും പേരക്കുട്ടിയും പീഡനത്തെക്കുറിച്ച് പലതവണ പരാതിപ്പെട്ടിരുന്നുവെന്നും മുത്തശ്ശി പൊലീസിനോട് പറഞ്ഞു. നാല് ദിവസമായി പൊലീസ് കസ്റ്റഡിയിലായിരുന്നു പെണ്‍കുട്ടിയുടെ മുത്തച്ഛന്‍. കൊല്ലത്തെ അഭിഭാഷകന്റെ ഗുമസ്തനായിരുന്ന പ്രതി ഇപ്പോള്‍ ഒരു ലോഡ്ജ് മാനേജറാണ്. ഇയാള്‍ പുരുഷന്‍മാരെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഉപയോഗിച്ചിരുന്നുവെന്ന മൊഴികളും പൊലീസിന് ലഭിച്ചു. ഇതേക്കുറിച്ചുള്ള ചോദ്യംചെയ്യലിലാണ് കാര്യങ്ങളുടെ ചുരുളഴിഞ്ഞത്. നേരത്തെ ചോദ്യംചെയ്യലുമായി സഹകരിക്കാതിരുന്ന പെണ്‍കുട്ടിയുടെ അമ്മ ഇന്ന് … Read more

ക്രോണിന്‍ മിഷേലിനെ ഉപദ്രവിച്ചിട്ടുണ്ടെന്ന് സുഹൃത്തിന്റെ മൊഴി; മിഷേലിന്റെ ഫോണിനായി നേവിയുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയേക്കും

ക്രോണിന്‍ ഉപദ്രവിച്ചതായി മിഷേല്‍ ഷാജി പറഞ്ഞിട്ടുണ്ടെന്ന് മിഷേലിന്റെ അടുത്ത സുഹൃത്ത്. മുന്‍പ് ഇതിലുമേറെ മാനസിക സമ്മര്‍ദങ്ങളിലൂടെ മിഷേല്‍ കടന്നുപോയിട്ടുണ്ട്. അതുകൊണ്ട് ആത്മഹത്യചെയ്യുമെന്നു കരുതുന്നില്ലെന്നും കേരളത്തിനു പുറത്തു പഠിക്കുന്ന സുഹൃത്ത് പറഞ്ഞു. കാണാതായ ദിവസം രാവിലെ വിളിച്ചിരുന്നുവെന്നും സന്തോഷത്തോടെയാണു സംസാരിച്ചതെന്നും സുഹൃത്ത് ഓര്‍മ്മിക്കുന്നു. മിഷേലിന്റെ സുഹൃത്ത് മിഷേലിനെ കാണാതായ അഞ്ചിനു രാവിലെ ഈ സുഹൃത്തിനെ മിഷേല്‍ വിളിച്ചിരുന്നു. എന്നാല്‍ എല്ലാം തുറന്നു സംസാരിക്കാറുള്ള മിഷേല്‍, ക്രോണിനുമായി വഴക്കുണ്ടായെന്ന കാര്യം പറഞ്ഞില്ല. ക്രോണിന്‍ മിഷേലിനെ ഉപദ്രവിച്ചിട്ടുണ്ടെന്ന് ഈ പെണ്‍കുട്ടി പറയുന്നു. … Read more

മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെയും മദ്യത്തിന്റെയും സാന്നിദ്ധ്യം മാത്രം: പൊലീസ് ഹൈക്കോടതിയില്‍

കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെയും മദ്യത്തിന്റെയും സാന്നിദ്ധ്യം മാത്രമാണ് കണ്ടെത്തിയതെന്നും ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലാബില്‍ നടത്തിയ രക്ത സാമ്പിള്‍ പരിശോധനയുടെ റിപ്പോര്‍ട്ട് മെഡിക്കല്‍ ബോര്‍ഡിന്റെ പരിഗണനയ്ക്കു സമര്‍പ്പിച്ചെന്നും പൊലീസ് ഹൈക്കോടതിയില്‍ അറിയിച്ചു. മണിയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ രാമകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് ചാലക്കുടി പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇക്കാര്യം വ്യക്തമാക്കി സ്റ്റേറ്റ്‌മെന്റ് നല്‍കിയത്. മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ അംശത്തിനൊപ്പം ക്ലോറോപൈറിഫോസ് എന്ന കീടനാശിനിയുടെ സാന്നിദ്ധ്യമുണ്ടെന്ന് രക്തസാമ്പിള്‍ പരിശോധിച്ച എറണാകുളം റീജിയണല്‍ കെമിക്കല്‍ ലാബിന്റെ റിപ്പോര്‍ട്ടില്‍ … Read more

രാഷ്ട്രീയത്തിലെ അപൂര്‍വ്വ റെക്കോര്‍ഡുമായി കെ എം മാണി; മാണിക്ക് സഭയുടെ ആദരം

പാര്‍ലിമെന്ററി ചരിത്രത്തില്‍ അപൂര്‍വ നേട്ടവുമായി കെ എം മാണി. നിയമസഭാ സാമാജികനെന്ന നിലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ മാണിക്ക് സഭയുടെ ആദരം. ആര്‍ക്കും മാറ്റിനിര്‍ത്താന്‍ സാധിക്കാത്ത പ്രമാണിയാണ് മാണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉപചാര പ്രമയം അവതരിപ്പിച്ചു. നിയമസഭാ സാമാജികന്‍ എന്ന നിലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുക എന്നത് ചെറിയ കാര്യമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്‌സഭയില്‍ പോലും ഇതിന് സമാന മാതൃകകള്‍ ഉണ്ടോ എന്ന് സംശയമാണ്. മുന്നണികള്‍ മാറി മത്സരിച്ചിട്ട് പോലും … Read more