ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് വീണ്ടും ഉത്തരകൊറിയയുടെ പ്രകോപനം

  പുതിയ ഭൂകണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ഉത്തരകൊറിയയുടെ വെല്ലുവിളി വീണ്ടും. ചൊവ്വാഴ്ച അര്‍ധരാത്രി ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോഗ്യംഗില്‍ നിന്ന് വിക്ഷേപിച്ച മിസൈല്‍ 50 മിനിറ്റ് സഞ്ചരിച്ച ശേഷം ജപ്പാന്‍ കടലില്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ ഭൂകണ്ഡത്തിന്റെ മുഴുവന്‍ പ്രദേശത്തും എത്താന്‍ പ്രാപ്തിയുള്ളതാണ് ഇന്നലെ വിക്ഷേപിക്കപ്പെട്ട മിസൈല്‍. ഹ്വാസോംഗ് -15 എന്ന് പേര് നല്കി്യിട്ടുള്ള മിസൈല്‍ ഉത്തരകൊറിയ ഇതുവരെ പരീക്ഷിച്ചിട്ടുള്ളവയില്‍ ഏറ്റവും അധികം പരിധിയുള്ളതാണ്. 950 കിലോമീറ്ററാണ് പുതിയ മിസൈലിന്റെ ദൂരപരിധി. ഉത്തര കൊറിയ വീണ്ടും മിസൈല്‍ … Read more

ജാഗ്രതൈ! ഐറിഷ് വാട്ടര്‍ റീഫണ്ടിങ്ങിന്റെ പേരില്‍ തട്ടിപ് സജീവം

ഡബ്ലിന്‍: ഐറിഷ് വാട്ടറിന്റെ പേരില്‍ വരുന്ന വ്യാജ സന്ദേശങ്ങളെ സൂക്ഷിക്കാന്‍ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. റീഫണ്ടിങ്ങിന് അര്‍ഹത ഉള്ളവരെ തേടിയെത്തുന്ന വ്യാജ ഇ-മെയില്‍ സന്ദേശത്തില്‍ വ്യക്തി വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ നിര്‍ദ്ദേശമുണ്ട്. സൈബര്‍ ലോകത്തെ ഫിഷിങ് എന്ന് അറിയപ്പെടുന്ന തട്ടിപ്പ് ആണിത്. ഇത്തരം സന്ദേശങ്ങളില്‍ ഉപഭോക്താക്കള്‍ വഞ്ചിതരാകരുതെന്ന് അറിയിച്ചുകൊണ്ടുള്ള പബ്ലിക് നോട്ടീസ് ഐറിഷ് വാട്ടര്‍ പുറത്ത് വിട്ടു. ഐറിഷ് വാട്ടര്‍ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോദിച്ചുകൊണ്ടുള്ള ഇ-മെയില്‍ സന്ദേശങ്ങള്‍ അയക്കാറില്ല. ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചവര്‍ ആ ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്ന് … Read more

നോറോ വൈറസ് ബാധയെ തുടര്‍ന്ന് ഐറിഷ് ആശുപത്രികളില്‍ സന്ദര്‍ശക നിയന്ത്രണം

  നോറോ വൈറസ് മൂലമുള്ള പകര്‍ച്ച വ്യാധികള്‍ അയര്‍ലണ്ടില്‍ കണ്ടെത്തി. ലീമെറിക് യൂണിവേഴ്സിറ്റി ആശുപത്രിയില്‍ ഇത്തരത്തില്‍ മൂന്ന് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നോറോ വൈറസ് ബാധയെ തുടര്‍ന്ന് ലീമെറിക് യൂണിവേഴ്സിറ്റി ആശുപത്രിയിലടക്കം പല ആശുപത്രികളില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. നോറോ വൈറസ് ബാധയെന്ന സംശയത്തില്‍ നിരവധി പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. നോറോ വൈറസ് ബാധയെ തുടര്‍ന്ന് ആശുപത്രിയിലെ സന്ദര്‍ശന സമയം വെട്ടിച്ചുരുക്കി. UHL ലെ 3A, 1A വാര്‍ഡുകളില്‍ സന്ദര്‍ശകരെ പൂര്‍ണ്ണമായി നിരോധിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ ഉച്ചയ്ക്ക് … Read more

വിക്ടോറിയന്‍ കാലത്തെസ്‌കാര്‍ലറ്റ് ഫീവര്‍ തിരികെ വരുന്നു; ഇംഗ്ലണ്ടില്‍ അനേകര്‍ക്ക് രോഗം പിടിപെട്ടു; അയര്‍ലന്റിലേക്കും എത്തിയേക്കാം

  ഇംഗ്ലണ്ടില്‍ സ്‌കാര്‍ലറ്റ് ഫീവര്‍ ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവെന്ന റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് അയര്‍ലണ്ടിലെ ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ HSE ആവശ്യപ്പെട്ടു. ഇംഗ്ലണ്ടില്‍ 1967ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിലും ഏറെയാണ് ഈ രോഗം ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണമെന്നാണ് വിവരം. 2016ല്‍ 19,000 പേര്‍ക്ക് രോഗം ബാധിച്ചു. 50 വര്‍ഷം മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിലും ഏറെയാണ് ഇത്. അഞ്ച് വര്‍ഷം മുമ്പുണ്ടായതിനേക്കാള്‍ അഞ്ചിരട്ടിയാണ് രോഗബാധിതരുടെ എണ്ണമെന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. ഇത്രയും പെട്ടെന്ന് രോഗം തിരിച്ച് വരാനുളള കാരണത്തെക്കുറിച്ച് ആരോഗ്യവകുപ്പ് … Read more

ക്രിസ്മസ് ഷോപ്പിംഗിനായി അയര്‍ലണ്ട് തയാറെടുക്കുന്നു; സൈബര്‍ തിങ്കളാഴ്ച വില്പന പൊടിപൊടിക്കും

  ഇത്തവണ ക്രിസ്മസ് ഷോപ്പിംഗിനായി അയര്‍ലണ്ടിലെ വ്യാപാരശാലകളിലേക്ക് ജനങ്ങള്‍ ഒഴുകുമെന്ന് റിപ്പോര്‍ട്ട്. ഓരോ കുടുംബവും കുറഞ്ഞത് 2500 യൂറോയുടെ സാധനങ്ങള്‍ ഇത്തവണ വാങ്ങിച്ചു കൂട്ടുമെന്നാണ് കണക്കുകൂട്ടല്‍. വിലപേശി സാധനങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അപൂര്‍വ്വ അവസരമാണ് ക്രിസ്മസ് പൂര്‍വ്വഷോപ്പിംഗ്. വരുന്ന സൈബര്‍ തിങ്കളാഴ്ച, പ്രീ-ഫെസ്റ്റിവല്‍ ഓണ്‍-ലൈന്‍ ഷോപ്പിംഗ് മേള പൊടിപൊടിക്കുമെന്നാണ് ഐറിഷ് വ്യാപാരികളുടെ കണക്കുകൂട്ടല്‍. അടുക്കളിയിലേക്കുള്ള ഉപകരണങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവയ്ക്കാണ് കൂടുതല്‍ ആവശ്യക്കാര്‍. പ്ലാസ്മ-എല്‍.സി.ഡി ടെലിവിഷനുകള്‍, പുരുഷന്മാരുടെ സ്യൂട്ടുകള്‍, സ്ത്രീകളുടെ ഫാഷന്‍ തുണിത്തരങ്ങള്‍ തുടങ്ങി അടുത്തവര്‍ഷത്തെ ക്രിസ്മസിന് അയക്കാനുള്ള ആശംസാകാര്‍ഡുകള്‍ … Read more

ആഘോഷം തുടങ്ങി കഴിഞ്ഞു, അയര്‍ലണ്ടില്‍ ഇനി ക്രിസ്മസ് കാലം

ലോകം ഇനി ക്രിസമസ് ആഘോഷത്തിന്റെ നടുവിലേയ്ക്ക്. അയര്‍ലണ്ടിന്റെ നാനാഭാഗത്തുമായി വരുംദിവസങ്ങളില്‍ നിരവധി പരിപാടികളാണ് ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് നടക്കാനിരിക്കുന്നത്.ഡബ്ലിന്‍ നഗരത്തിലെ സ്മിത്ത്ഫീല്‍ഡ്, ഒ കോണല്‍ സ്ട്രീറ്റ്, കോര്‍ക്കില്‍ നോര്‍ത്ത് മെയിന്‍ സ്ട്രീറ്റ്, ബിഷപ്പ് ടൗണ്‍, ബ്ലാക്ക് പൂള്‍ തുടങ്ങി രാജ്യത്തിലെ എല്ലാ പ്രധാന നഗരങ്ങളിലെയും സ്ട്രീറ്റുകള്‍ ദീപങ്ങളാല്‍ അലംകൃതമാക്കി കഴിഞ്ഞു. എങ്ങും ക്രിസ്മസ് ട്രീകളും നക്ഷത്ര വിളക്കുകളും കൊണ്ട് നിറഞ്ഞ് കഴിഞ്ഞു. .പതിനായിരക്കണക്കിന് ക്രിസ്മസ് ട്രീകളാണ് വില്‍പ്പനയ്ക്കായി അയര്‍ലണ്ടില്‍ എമ്പാടും തയാറാക്കി വെച്ചിരിക്കുന്നത്.ഡബ്ലിനിലെ ഹെന്‍ട്രി സ്ട്രീറ്റിലെ കടകളില്‍ … Read more

അയര്‍ലണ്ടില്‍ ഹരിത ഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ വര്‍ധിക്കുന്നു; അടിയന്തിര നടപടി ആവശ്യപ്പെട്ട് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി

  കാലാവസ്ഥ വ്യതിയാനത്തിനെതിരെയുള്ള ഗവണ്‍മെന്റിന്റെ നടപടികള്‍ ഫലപ്രദമാകുന്നിലെന്ന് റിപ്പോര്‍ട്ടുകള്‍. ഹരിത ഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ വര്‍ധിക്കുന്നതിന് അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍. എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി (ഇപിഎ) യില്‍ നിന്നുള്ള പുതിയ കണക്കുകള്‍ പ്രകാരം കാര്‍ബണ്‍ പുറന്തള്ളല്‍ കഴിഞ്ഞ വര്‍ഷം 3.5 ശതമാനം അതായത് 2 മില്യണ്‍ ടണ്‍ വര്‍ധിച്ചതായി കണ്ടെത്തി. ഊര്‍ജ്ജം, ഗതാഗതം, കാര്‍ഷിക മേഖലകളില്‍ ഗണ്യമായ വര്‍ധന ഉണ്ടായതായി വ്യക്തമാക്കുന്നു. ഈ അവസ്ഥ തുടരുകയാണെങ്കില്‍ അടുത്ത പത്തോ ഇരുപതോ വര്‍ഷത്തിനുള്ളില്‍ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാന്‍ കഴിയുമെന്ന … Read more

ബലിയിലെ അഗ്‌നിപര്‍വത സ്ഫോടനം; മലയാളികളും ഐറിഷുകാരുമുള്‍പ്പെടെ ബാലിയിലെ വിമാനത്താവളത്തില്‍ കുടങ്ങിക്കിടക്കുന്നത് പതിനായിരങ്ങള്‍

  ഇന്തൊനീഷ്യയിലെ വിനോദസഞ്ചാര ദ്വീപായ ബാലിയില്‍ അഗ്നിപര്‍വത സ്ഫോടനമുണ്ടായേക്കുമെന്ന അറിയിപ്പിനെ തുടര്‍ന്ന് ഭീതിയോടെ ജനങ്ങള്‍. ബാലിയില്‍ കുടുങ്ങിയ ഐറിഷ് പൗരന്മാര്‍ക്ക് വിദേശകാര്യ വകുപ്പ് സഹായം നല്‍കി വരുന്നു. അതീവ ജാഗ്രത പ്രഖ്യാപിച്ചതിനു പിന്നാലെ ബാലി രാജ്യാന്തര വിമാനത്താവളം അനിശ്ചിതകാലത്തേക്ക് അടച്ചു. ഇതോടെ നാട്ടിലേക്കു മടങ്ങാനാകാതെ മലയാളികളക്കം നിരവധി പേര്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച്ച മുതല്‍ മൗണ്ട് അഗൂങ് അഗ്നിപര്‍വതത്തില്‍നിന്നു കനത്ത പുകയും ചാരവും ഉയരുന്നുണ്ട്. വിവിധയിടങ്ങളില്‍ തണുത്ത ലാവ പ്രവഹിക്കുകയാണ്. വിനോദസഞ്ചാരികളായും മറ്റും ഇന്തൊനീഷ്യയിലെത്തിയ മലയാളികളും … Read more

100 യൂറോ വാര്‍ഷിക നിരക്കില്‍ yupptv വരിക്കാരാകാം

ഇന്ത്യയിലെ വിവിധ ഭാഷകളിലുള്ള ചാനലുകള്‍ വിദേശ ഇന്ത്യക്കാര്‍ക്ക് എത്തിക്കുന്ന പ്രമുഖ കമ്പനിയായ yupptv യുടെ വിവിധ പാക്കേജുകള്‍ 100 യൂറോ വാര്‍ഷിക നിരക്കില്‍ അയര്‍ലണ്ടിലെ റീസെല്ലറില്‍ നിന്നും സ്വന്തമാക്കാം. മലയാളം, തമിഴ്, ഹിന്ദി, തെലുഗു തുടങ്ങിയ വിവിധ പാക്കേജുകള്‍ സെറ്റ് അപ് ബോക്‌സ് ഉള്‍പ്പെടെയാണ് 100 യൂറോ നിരക്കില്‍ ഇനി അയര്‍ലണ്ടില്‍ ലഭ്യമാകുക. (മാര്‍ക്കറ്റിംഗ്) കൂടുതല്‍ വിവരങ്ങള്‍ക്ക് 0876135856  

WMC ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബര്‍ 30ന്

ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബര്‍ 30ന് (ശനിയാഴ്ച) ഗ്രിഫിത്ത് അവന്യൂ സ്‌കൂള്‍ ഹാളില്‍ നടത്തപ്പെടുന്നു (Scoil Mhuire Boys’ National School, Griffith Avenue, Dublin 9). ഉച്ചയ്ക്ക് ശേഷം 4 മണിക്ക് ആരംഭിക്കുന്ന ടാലെന്റ്‌റ് ഷോയില്‍ സംഘനൃത്തങ്ങള്‍, ഹാസ്യ സ്‌കിറ്റുകള്‍, കുട്ടികളുടെ ഗാനമേള, കരോള്‍ തുടങ്ങി വിവിധ കലാപരിപാടികള്‍ ഉള്‍പ്പെടുന്നു. ഡബ്ല്യൂ.എം.സി കലാതിലകം പുരസ്‌കാരങ്ങളും , ‘നൃത്താഞ്ജലി & കലോത്സവം 2017’ വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങളും, ആഘോഷങ്ങളോടൊപ്പം നടക്കുന്ന ചടങ്ങില്‍ … Read more