അയര്‍ലന്റിലെ ക്രിസ്മസ് കാലത്തെ ഏറ്റവും തിരക്കേറിയ ദിവസം ഇന്ന്

  ഡബ്ലിന്‍: ക്രിസ്മസ് സീസണ്‍ ആരംഭിച്ചതോടെ രാജ്യത്തെ പൊതു ഗതാഗത മേഖലയില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഡിസംബറിലെ ഏറ്റവും തിരക്ക് കൂടിയ ദിനവും ഇന്നാണെന്ന് അയര്‍ലന്റിലെ ട്രാന്‍സ്പോര്‍ട്ട് വകുപ്പ് വ്യക്തമാക്കുന്നു. യാത്രക്കാരുടെ എണ്ണം പതിന്‍മടങ് വര്‍ധിച്ചിട്ടുണ്ട്. റോഡ്, റെയില്‍ എയര്‍സര്‍വീസ് തുടങ്ങി എല്ലാ തരത്തിലുള്ള ഗതാഗത സംവിധാനങ്ങളിലും ക്രിസ്മസ് തിരക്ക് കാണാം. ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ ഇന്നേദിവസം 80,000 യാത്രക്കാര്‍ കടന്നു പോകുന്നുണ്ടെന്നാണ് കണക്ക്. ഫെസ്റ്റിവല്‍ സീസണില്‍ പത്ത് ലക്ഷത്തിലേറെ യാത്രക്കാര്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ കടന്നുപോകുന്നുണ്ടെന്നാണ് കണക്ക് സൂചിപ്പിക്കുന്നത്. … Read more

അയര്‍ലണ്ടില്‍ പനിബാധ തുടരുന്നു; കോര്‍ക്ക് ആശുപത്രിയില്‍ രണ്ട് ആഴ്ചത്തേക്ക് ശസ്ത്രക്രിയകള്‍ നിര്‍ത്തിവയ്ച്ചു

കോര്‍ക്ക്: അയര്‍ലണ്ടില്‍ കടുത്ത ശൈത്യത്തില്‍ ഫ്ലൂ കേസുകള്‍ വര്‍ധിച്ചതോടെ കോര്‍ക്ക് ആശുപത്രിയില്‍ രണ്ടാഴ്ചത്തേക്കുള്ള അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റിവെച്ചു. ആശുപത്രിയിലെ ഇന്‍പേഷ്യന്റ് വിഭാഗത്തിലായി 1431 പേര്‍ വെയിറ്റിങ് ലിസ്റ്റില്‍ തുടരുകയാണ്. വര്‍ധിച്ചുവരുന്ന ആശുപത്രി നിരക്ക് വര്‍ധിച്ചതിനാല്‍ ശസ്ത്രക്രിയകള്‍ നീട്ടിവയ്ക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നുവെന്ന് എമര്‍ജന്‍സി മെഡിസിന്‍ കണ്‍സല്‍ട്ടന്റ് ഡോ. ജെറി മെക്കാര്‍ത്തി അറിയിച്ചു. ജീവനക്കാരുടെ കുറവും രോഗികളുടെ എണ്ണം കൂടിയതും കണക്കിലെടുത്തു ശസ്ത്രക്രിയകള്‍ എച്ച് സി ഇ റദ്ദാക്കിയത്. വിന്റര്‍ വര്‍ധിച്ച് കൊണ്ടിരിക്കുകയും രോഗങ്ങള്‍ വഷളാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ അടിയന്തര പ്രാധാന്യ … Read more

യുഎന്‍ന്റെ ജറുസലേം നിലപാടിനെ അനുകൂലിച്ച് അയര്‍ലണ്ട്; ഒറ്റപ്പെട്ട് അമേരിക്ക

  ഡബ്ലിന്‍: ജറുസലേമിലെ ഇസ്രായേല്‍ തലസ്ഥാനമാക്കി മാറ്റാന്‍ കഴിയില്ലെന്ന യുഎന്‍ തീരുമാനത്തിന് അയര്‍ലണ്ടിന്റെ പിന്തുണ. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് വിരുദ്ധ നിലപാട് സ്വീകരിച്ച യുഎന്നില്‍ അമേരിക്കയോട് ജറുസലേം വിഷയത്തില്‍ അയര്‍ലണ്ട് വിയോജിപ്പ് രേഖപ്പെടുത്തി. അയര്‍ലണ്ട്, ഇന്ത്യ ഉള്‍പ്പെടെ 128 രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തപ്പോള്‍ അമേരിക്കന്‍ തീരുമാനത്തെ യുഎന്‍ പൊതുസഭയില്‍ ബഹിഷ്‌കരിക്കപ്പെട്ടു. കാനഡ ഉള്‍പ്പെടെ 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നപ്പോള്‍ ഇസ്രായേലും അമേരിക്കയും ഉള്‍പ്പെടെ ഒന്‍പത് രാജ്യങ്ങളുടെ വോട്ട് ജറുസലേം നിലപാടിനെ അനുകൂലിക്കുകയായിരുന്നു. അമേരിക്കയ്ക്ക് … Read more

തിരുപ്പിറവി നൈറ്റ്‌വിജില്‍ നാളെ; ഫാ.ആന്റണി നല്ലൂക്കുന്നേല്‍ നയിക്കും

ഡ’ിന്‍: ജീസസ് യൂത്തിന്റെ ആഭിമുഖ്യത്തില്‍ തിരുപ്പിറവി നൈറ്റ്‌വിജില്‍ ഈ മാസം 22 ന് നടക്കും. ഫാ.ആന്റണി നല്ലൂക്കുന്നേല്‍ ശ്രശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി പള്ളിയില്‍ വെള്ളിയാഴ്ച രാത്രി 10.25 ന് ആരംഭിക്കുന്ന മലയാളംനൈറ്റ് വിജില്‍ വി.കുര്‍ബാന, വചനപ്രഘോഷണം, സ്തുതിപ്പുകള്‍, ജപമാല, ഗാനങ്ങള്‍, ആരാധന തുടങ്ങിയവയോട് കൂടി പുലര്‍ച്ചെ മൂന്നരയ്ക്ക് സമാപിക്കും. എല്ലാ മാസത്തിലെയും നാലാമത്തെ വെള്ളിയാഴ്ച നടക്കുന്ന നൈറ്റ് വിജിലിന്റെ കൂടുതല്‍ വിവരങ്ങള്‍ 0872257765, 0879630904 എന്നീ നമ്പറുകളില്‍ ലഭ്യമാണ്.       … Read more

ഐറിഷ് മലയാളി ജോണ്‍ സണ്ണിയുടെ മാതാവ് നിര്യാതയായി

  സ്ലൈഗോ:ഐറിഷ് മലയാളി സ്ലൈഗോ നിവാസിയായ ജോണ്‍ സണ്ണിയുടെ (സെബിന്‍ )മാതാവ് കോട്ടയം മുണ്ടത്താനം കാഞ്ഞിരക്കാട്ടു വീട്ടില്‍ രാജമ്മ സണ്ണി (67 ) നിര്യാതയായി.തിരുവല്ല കുറ്റപ്പുഴ തകടിപ്പറമ്പില്‍ സണ്ണി തോമസിന്റെ(ഫിലാഡല്‍ഫിയ, അമേരിക്ക) ഭാര്യയാണ്. സംസ്‌കാരം ഇന്ന് (22 ഡിസംബര്‍) പത്തനാട് മുണ്ടത്താനം സെവന്‍ത് ഡേ അഡ്വന്റിസ്റ്റ് ചര്‍ച്ചില്‍ ഉച്ചക്ക് 12 മുതല്‍ പാസ്റ്റര്‍ ബിനോയ് ചാക്കോയുടെ മുഖ്യകാര്മികത്ത്വത്തില്‍ നടക്കും .സ്വഭവനത്തില്‍ രാവിലെ 8 മുതല്‍ 12 വരെ പ്രാര്‍ത്ഥനകള്‍ ഉണ്ടായിരിക്കും . പരേത കോട്ടയം ,തിരുവനന്തപുരം മെഡിക്കല്‍ … Read more

ഫിംഗ്ലാസ് മലയാളിക്കട ബുച്ചര്‍ ഷോപ്പില്‍ ക്രിസ്തുമസ് ഓഫര്‍

ഫിംഗ്ലാസ് മലയാളിക്കടയിലെ ബുച്ചര്‍ ഷോപ്പില്‍ ക്രിസ്തുമസ് ഓഫര്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 22, 23, 24 വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ സീബാസ് കിലോക്ക് 6.99 യൂറോ ബോക്‌സിന് 37 യൂറോ നിരക്കിലും ഒരു ബോക്‌സ് സീബ്രീം 35 യൂറോ നിരക്കിലും ലഭ്യമാണ്.കൂടാതെ കാട്ട് മുയല്‍, മാന്‍ എന്നിവയും പോര്‍ക്കും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0877648425  

അയര്‍ലണ്ടില്‍ 20 ശതമാനം കുടിവെള്ളവും പരിശോധനകള്‍ക് വിധേയമാക്കുന്നില്ലെന്നു പരിസ്ഥിതി വകുപ്പ്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ സ്വകാര്യ കമ്പനികള്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ വ്യാപകമായി മാലിന്യം കലരുന്നതായി പരാതി. കഴിഞ്ഞവര്‍ഷം കോര്‍ക്ക്,കേറി ഉള്‍പെടെ 10 ഓളം കേന്ദ്രങ്ങളില്‍ വിതരണം ചെയ്യപ്പെട്ട കുടിവെള്ളത്തില്‍ കോളിഫോം ബാക്റ്റീരിയയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു.പരിസ്ഥിതി വകുപ്പ് നടത്തിയ പരിശോധനയെ തുടര്‍ന്ന് രാജ്യത്ത് മൊത്തം 126 ബോയിലിംഗ് വാട്ടര്‍ അറിയിപ്പ് നല്‍കിയിരുന്നു. ജലവിതരണ കേന്ദ്രങ്ങളില്‍ ആറു മാസത്തില്‍ ഒരിക്കല്‍ പരിശോധന നിര്‍ബന്ധമാക്കുമെന്ന് പരിസ്ഥിതി വകുപ്പ് വ്യക്തമാക്കി. കുടിവെള്ളത്തില്‍ മാലിന്യം കണ്ടെത്തിയാല്‍ ജലവിതരണ കമ്പനികള്‍ക്ക് നേരെ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് … Read more

വിന്റര്‍ ഫ്‌ലുവിനെ കരുതിയിരിക്കാന്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം

ഡബ്ലിന്‍: ശൈത്യം കടുത്തതോടെ അയര്‍ലണ്ടില്‍ പനിബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. പനിക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ H.S.E യുടെ സര്‍വെയ്‌ലന്‍സ് ഡയറക്ടര്‍ ഡോക്ടര്‍ കെവിന്‍ കെല്ലര്‍ മുന്നറിയിപ്പ് നല്‍കി. പനിക്കെതിരെ കുത്തിവെയ്പ്പ് നടത്താത്തവര്‍ നിര്‍ബന്ധമായും വാക്‌സിനേഷന്‍ നടത്താന്‍ നിര്‍ദേശമുണ്ട്. 65 വയസ്സിനു മുകളിലുള്ളവര്‍ ഒരു കാരണവശാലും കുത്തിവെപ്പില്‍ നിന്നും പിന്മാറരുതെന്ന് അറിയിച്ചുകൊണ്ടുള്ള ആരോഗ്യവകുപ്പിന്റെ അറിയിപ്പും പുറത്തുവന്നു. രോഗപ്രധിരോധശേഷി കുറഞ്ഞവരും, ഗര്‍ഭിണികളും,കടുത്തആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരും നിര്‍ബന്ധമായും വാക്‌സിനേഷന്‍ നടത്താനും നിര്‍ദേശമുണ്ട്. അയര്‍ലണ്ടില്‍ കഴിഞ്ഞ വര്‍ഷം പനിബാധയെ തുടര്‍ന്ന് ആയിരകണക്കിന് മരണങ്ങളാണ് … Read more

അയര്‍ലണ്ടില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് ചില്ലറ വ്യാപാരത്തെ സാരമായി ബാധിച്ചുതുടങ്ങി

ഡബ്ലിന്‍: ഓണ്‍ലൈന്‍ ഷോപ്പിംഗ് സൗകര്യം വര്‍ധിച്ചതോടെ അയര്‍ലണ്ടില്‍ ചില്ലറ വ്യാപാരത്തിന് മങ്ങലേല്‍ക്കുന്നു. റീറ്റെയ്ല്‍ പ്രൈസിനേക്കാള്‍ കുറഞ്ഞ വിലയില്‍ സാധങ്ങള്‍ ലഭ്യമായത് പ്രാദേശിക വിപണിയെ സാരമായ് ബാധിച്ചുതുടങ്ങി. ഈ വര്‍ഷം ക്രിസ്മസ് ഷോപ്പിങ്ങില്‍ 60 ശതമാനവും ഓണ്‍ലൈന്‍ വ്യാപാരത്തിലാണ് നടന്നുവരുന്നത്. കടകമ്പോളത്തില്‍ വന്ന മാറ്റങ്ങള്‍ വ്യാപാരികള്‍ തിരിച്ചറിയുന്നുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ചില്ലറ വില്പനയില്‍ ഗണ്യമായ കുറവ് സംഭവിച്ചതായി ഐറിഷ് നഗരങ്ങളിലെ സ്ഥിരവ്യാപാരികള്‍ പറയുന്നു. ഡബ്ലിന്‍ പോലുള്ള നഗരങ്ങളില്‍ വര്‍ധിച്ചുവരുന്ന ഗതാഗത കുരുക്കുകളും, തിരക്കുകളും ഷോപ്പിംഗ് ചെയ്യാനെത്തുന്നവര്‍ക്ക് മണിക്കൂറുകള്‍ … Read more

WMC ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബര്‍ 30ന് ; സിനിമാ താരം ശങ്കര്‍ മുഖ്യാതിഥി

ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബര്‍ 30ന് (ശനിയാഴ്ച) ഗ്രിഫിത്ത് അവന്യൂ സ്‌കൂള്‍ ഹാളില്‍ നടത്തപ്പെടുന്നു (Scoil Mhuire Boys’ National School, Griffith Avenue, Dublin 9). പ്രമുഖ മലയാള സിനിമാ താരം ശങ്കര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം 4മണിക്ക് ആരംഭിക്കുന്ന ടാലെന്റ്‌റ് ഷോയില്‍ സംഘനൃത്തങ്ങള്‍, ഹാസ്യ സ്‌കിറ്റുകള്‍, കുട്ടികളുടെ ഗാനമേള, കരോള്‍ തുടങ്ങി വിവിധ കലാപരിപാടികള്‍ ഉള്‍പ്പെടുന്നു. ഡബ്ല്യൂ.എം.സി കലാതിലകം പുരസ്‌കാരങ്ങളും , ‘നൃത്താഞ്ജലി & കലോത്സവം … Read more