ക്രിസ്മസ് ആഘോഷങ്ങളുടെ നിറം കെടുത്തി യെല്ലോ വാര്‍ണിങ്: ശക്തമായ കാറ്റും മഴയും പ്രതീക്ഷിക്കാം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ കാലാവസ്ഥ വീണ്ടും പ്രക്ഷുബ്ധമാകും. ഇന്ന് ഉച്ചതിരിഞ്ഞ് ശക്തമായ കാറ്റ് മുന്നറിയിപ്പ് പ്രഖ്യാപിക്കപ്പെട്ടു. കാറ്റിനെ പിന്തുടര്‍ന്ന് ശക്തമായ മഴക്ക് ഉള്ള സാധ്യത ഉണ്ടെന്ന് മെറ്റ് ഏറാന്‍ മുന്നറിയിപ്പ് നല്‍കി. ശക്തമായ മഴയെ തുടര്‍ന്ന് വെള്ളപ്പൊക്ക സാധ്യത ഉള്ള പ്രദേശങ്ങളില്‍ മുന്‍കരുതലുകള്‍ എടുക്കാന്‍ കാലാവസ്ഥാ കേന്ദ്രം വിവിധ കൗണ്ടി കൗണ്‍സിലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. നാല് പടിഞ്ഞാറന്‍ കൗണ്ടികളില്‍ യെല്ലോ വിന്‍ഡ് വാണിങ് നിലവില്‍ വന്നു. ഡോനിഗല്‍, ഗാല്‍വേ, മായോ, സ്ലിഗൊ തുടങ്ങി തീരദേശ കൗണ്ടികളില്‍ കാറ്റിന്റെ വേഗത … Read more

ക്രിസ്മസ് തിരക്കിനിടയില്‍ സുരക്ഷാപരിശോധന കര്‍ശനമാക്കി അയര്‍ലന്‍ഡ്

യൂറോപ്പില്‍ ആകമാനം ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അയര്‍ലണ്ടിലെ സുരക്ഷാ ശക്തമാക്കി. തിരക്ക് കൂടിയ ക്രിസ്മസ് സീസണില്‍ റോഡുകള്‍, റെയില്‍വേ, എയര്‍പോര്‍ട്ട്, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ എന്നിവിടങ്ങളിലെല്ലാം ഗാര്‍ഡയുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധന ആരംഭിച്ചു. ഇവര്‍ക്കൊപ്പം ഭീകരവിരുദ്ധ സേനയുടെ സേവനങ്ങളും ലഭ്യമാക്കി. തിരക്ക് കൂടിയ സ്ഥലങ്ങളില്‍ വാഹങ്ങള്‍ ഇടിച്ചുകയറ്റി അപകടം സൃഷ്ടിക്കാന്‍ സാധ്യത ഉള്ളതിനാല്‍ ട്രാഫിക്ക് മോണിറ്ററിങ് സംവിധാനവും കര്‍ശന നിരീക്ഷണത്തിലാണ്. ഷോപ്പിങ്ങിന് ഇറങ്ങുന്നവര്‍ പൊതുസ്ഥങ്ങളില്‍ അതീവ ജാഗ്രത പാലിക്കാനും നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. അതിര്‍ത്തി പ്രദേശങ്ങള്‍, തുറമുഖങ്ങള്‍ … Read more

ലബനോനിലെ ഐറിഷ് പട്ടാളക്കാര്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച് വരേദ്കര്‍

  ലബനോനില്‍ യു.എന്‍ ഇന്ററിം ഫോഴ്സിന്റെ ഭാഗമായ ഐറിഷ് പട്ടാളക്കാരെ ആവേശത്തിലാഴ്ത്തി ലിയോ വരേദ്കര്‍. ഐറിഷ് പട്ടാളക്കാരെ നേരിട്ട് സന്ദര്‍ശിച്ച വരേദ്കര്‍ ഇവര്‍ക്കൊപ്പം ക്രിസ്മസ് ആഘോഷങ്ങളിലും പങ്കുചേര്‍ന്നു. യു.എന്നിന്റെ സമാധാന സേനക്കൊപ്പം പ്രവര്‍ത്തിക്കുന്ന ഐറിഷ് പട്ടാളക്കാര്‍ക്ക് രാജ്യത്തിന്റെ പേരില്‍ നന്ദി രേഖപ്പെടുത്തിയ ശേഷമാണ് മന്ത്രി വിട വാങ്ങിയത്. ഇസ്രയേലിന്റെ ലബനോന്‍ ആക്രമണത്തെ തുടര്‍ന്ന് സെക്യൂരിറ്റി കൗണ്‍സിലിന്റെ അംഗീകാരത്തോടെ രൂപപ്പെട്ട ട്രൂപ്പ് ആണ് യൂണിഫില്‍ എന്ന് അറിയപ്പെടുന്നത്. യുദ്ധ നിരോധിത മേഖലയായി പ്രവര്‍ത്തിക്കുന്ന ഈ പ്രദേശത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ … Read more

ഇത്തവണ ക്രിസ്മസിന് മഴയെത്തും: മെറ്റ് ഏറാന്‍ റിപ്പോര്‍ട്ട്

മഞ്ഞുവീഴ്ചയുടെ ശക്തി കുറഞ്ഞ് കടുത്ത തണുപ്പില്‍ നിന്നും മാറിയ അയര്‍ലണ്ടില്‍ താപനിലയില്‍ പുരോഗതി കണ്ടുതുടങ്ങി. വടക്ക്പടിഞ്ഞാറ് ഭാഗത്ത് രൂപപ്പെട്ട കാര്‍മേഘം ശതമായി പെയ്തിറങ്ങുമെന്ന സൂചനയാണ് കാലാവസ്ഥാ കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്നത്. പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും കനത്ത മൂടല്‍മഞ്ഞ് രാജ്യവ്യാപകമായി അനുഭവപ്പെടുന്നുണ്ട്. ക്രിസ്മസ് ദിവസങ്ങളില്‍ തീരദേശ കൗണ്ടികളില്‍ മഴയും കാറ്റും ശക്തമാകുമെന്ന് മെറ്റ് ഏറാന്‍ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കിഴക്കന്‍ കൗണ്ടികളില്‍ മഴക്ക് സാധ്യത ഇല്ലെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നിലവില്‍ 10-നും 12 ഡിഗ്രിക്കും ഇടയില്‍ താപനില രേഖപ്പെടുത്തുന്ന … Read more

അയര്‍ലണ്ടില്‍ ഇതുവരെ പെറ്റേണിറ്റി ലീവിന് അര്‍ഹത നേടിയത് 30,000 പേര്‍ക്ക്

  അയര്‍ലണ്ടില്‍ പെറ്റേണിറ്റി ബെനിഫിറ്റ് ആരംഭിച്ച് ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ 30,000 ത്തോളം പേര്‍ പിതൃത്വ ആനുകൂല്യത്തിന് അര്‍ഹത നേടിയാതായി സോഷ്യല്‍ പ്രൊട്ടക്ഷന്‍ മിനിസ്റ്റര്‍ റെജീന ദോഹര്‍ത്തി പ്രസ്താവിച്ചു. ഈ ആനുകൂല്യം ഏറ്റവും കൂടുതല്‍ കൈപ്പറ്റിയവര്‍ ഡബ്‌ളിന്‍കാരാണ്. ഡബ്ലിനില്‍ 8430 പേരും, തൊട്ടുപിന്നിലായി കോര്‍ക്കില്‍ 3782 പേരും ആനുകൂല്യം കരസ്ഥമാക്കിയപ്പോള്‍ ഏറ്റവും കുറവ് 217 പേരുമായി ലിട്രിമിലാണ്, . കുഞ്ഞ് ജനിച്ച് 26 ആഴ്ചയ്ക്കുള്ളില്‍ പിതാവിന് രണ്ട് ആഴ്ചക്കാലത്തേക്ക് അവധിയും ആനുകൂല്യവും അനുവദിക്കുന്നതാണ് പെറ്റേണിറ്റി ബെനിഫിറ്റ്. ആഴ്ചയില്‍ … Read more

ബ്രെക്‌സിറ്റ് വിഷയത്തില്‍ അയര്‍ലണ്ടിന്റെ ഏറ്റവും വലിയ ആശങ്ക ഒഴിഞ്ഞുമാറി

  ഐറിഷ് അതിര്‍ത്തിമേഖലകള്‍ക്ക് ആശ്വാസമേകുന്ന തീരുമാനവുമായി യുകെ. ഇരു രാജ്യങ്ങളും തമ്മിലുള്ള പൊതുഗതാഗത മേഖല സംരക്ഷിക്കപെടുമെന്ന് അയര്‍ലന്റിന് യുകെ ഉറപ്പു നല്‍കി. ബ്രെസ്സല്‍സില്‍ കഴിഞ്ഞ ദിവസം നടന്ന ഇയു-യുകെ ചര്‍ച്ചകള്‍ക്കൊടുവിലാണ് പുതിയ തീരുമാനം ഉടലെടുത്തത്. ഇരു രാജ്യങ്ങള്‍ക്കിടയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മറ്റ് മാനദണ്ഡങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ ജീവിക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്നതാണ് ഈ കരാര്‍. ഇവിടെ പഠിക്കാനും, ജോലിചെയ്യാനും അവകാശമുണ്ടാകും. ഇവര്‍ക്ക് നിലവില്‍ ലഭ്യമാകുന്ന എലാ വിധ പൊതുസേവനങ്ങളും ഇനിയും തുടരും. ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ പൊതുഗതാഗത … Read more

വ്യാജ ഫോണ്‍ കോളിലൂടെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി

വ്യാജ ഫോണ്‍ കോളിലൂടെ പ്രവാസികളുടെ വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിയെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായി അയര്‍ലണ്ടിലെ ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. അതുകൊണ്ടുതന്നെ എല്ലാവര്‍ക്കും ഇതുസംബന്ധിച്ചുള്ള മുന്നറിയിപ്പും എംബസി നല്‍കിയിട്ടുണ്ട്. പ്രവാസികളെ ഫോണില്‍ വിളിച്ച് അവരുടെ വ്യക്തിവിവരങ്ങള്‍ അറിയുകയും പണം തട്ടാന്‍ ശ്രമിക്കുകയുമാണ് ഇവര്‍ ചെയ്യുന്നതെന്നും എംബസി അറിയിച്ചു. പ്രാദേശിക അധികൃതര്‍ വഴിയാണ് ഇക്കാര്യം വ്യക്തമായതെന്നാണ് ലഭിക്കുന്ന വിവരം. ഫോണ്‍ വിളിക്കുമ്പോള്‍ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യക്തിവിവരങ്ങളാണ് അന്വേഷിക്കുക. ഇവര്‍ ഫോണിലൂടെ പണം ആവശ്യപ്പെടുകയും നല്‍കിയില്ലെങ്കില്‍ നാടുകടത്തല്‍ നേരിടേണ്ടിവരുമെന്ന ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പുകള്‍ … Read more

ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ വിവിധ മാസ്സ് സെന്ററുകളിലെ ക്രിസ്ത്മസ് – പുതുവത്സര തിരുക്കര്‍മ്മങ്ങള്‍

ഉണ്ണി യേശുവിന്റെ തിരുപിറവിയുടെ തിരുക്കര്‍മങ്ങള്‍ വിവിധ മാസ്സ് സെന്ററുകളില്‍ ആഘോഷപൂര്‍വം കൊണ്ടാടുന്നു. ഉണ്ണി യേശുവിന്റെ തിരു സ്വരൂപം വഹിച്ചുകൊണ്ടുള്ള കാരോള്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ എല്ലാ ഭവനങ്ങളിലും പ്രാര്‍ത്ഥനാശുശ്രൂഷകളോടെ സന്ദര്‍ശനം നടത്തുന്നു. ക്രിസ്ത്മസ് – പുതുവത്സര പ്രാര്‍ത്ഥനാവസരങ്ങള്‍ കൂടുതല്‍ അനുഗ്രഹീതമാക്കുവാന്‍ വിവിധ ദേവാലയങ്ങളില്‍ നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബാനയിലും തിരുക്കര്‍മ്മങ്ങലിലും ആഘോഷങ്ങളിലും പങ്കുചേരുവാന്‍ ഏവരേയും ക്ഷണിക്കുന്നു. ക്രിസ്ത്മസ് – പുതുവത്സര ആശംസകള്‍ സ്‌നേഹപൂര്‍വ്വം നേര്‍ന്നുകൊണ്ട് ഫാ . ജോസ് ഭരണികുളങ്ങര, ഫാ . ആന്റണി ചീരംവേലില്‍MST ഫാ. … Read more

കോര്‍ക്ക് നാവികകേന്ദ്രത്തില്‍ വന്‍ തീപിടുത്തം

  കോര്‍ക്ക് : കോര്‍ക്കിലെ നേവല്‍ ബേസില്‍ ഉണ്ടായ തീപിടുത്തം പരിഭ്രാന്തി പരത്തി. ഓഫീസേഴ്സ് മെസ് ഭാഗത്ത് നിന്നും ഇന്നലെ 8.30 ടു കൂടിയാണ് തീപിടുത്തമുണ്ടായത്. നേവല്‍ ബേസ് റൂഫില്‍ നിന്നും തീ ആളിക്കത്തുന്ന കാഴ്ച സമീപത്തുള്ള കെട്ടിടങ്ങളില്‍ ഉണ്ടായിരുന്നവരെയും പരിഭ്രാന്തിയിലാഴ്ത്തി. കോര്‍ക്കില്‍ നിന്നുള്ള രണ്ട് യുണിറ്റ് അഗ്‌നിശമന സേനകളുടെ സഹായത്തോടെ അരമണിക്കൂറിനുള്ളില്‍ തീ അണയ്ക്കുകയായിരുന്നു. സമീപ പ്രദേശത്തുള്ള കെട്ടിടങ്ങളില്‍ നിന്നും ഉടന്‍തന്നെ ആളുകളെ ഒഴിപ്പിച്ചു. ഷോര്‍ട്ട്‌സര്‍ക്യൂട്ട് ആവാം തീപിടുത്തത്തിന്റെ കാരണമെന്ന് ഗാര്‍ഡ പിന്നീട് അറിയിച്ചു. ആളപായങ്ങള്‍ … Read more

അപകടകാരികളായ സൂപ്പര്‍ബഗുകള്‍ വീണ്ടും; 400 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു

  ഡബ്ലിന്‍: ആന്റിബയോട്ടിക്‌സിനെ പ്രതിരോധിക്കുന്ന സൂപ്പര്‍ബഗുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പട്ടു. സി.പി.ഇ എന്ന വിഭാഗത്തില്‍പെടുന്ന ഇവ അതീവ അപകടകാരികളാണ്. നാഷണല്‍ പബ്ലിക്ക് ഹെല്‍ത്ത് എമര്‍ജന്‍സി ടിം തയ്യാറാക്കിയ ആരോഗ്യ റിപ്പോര്‍ട്ടിലാണ് അയര്‍ലന്റിലെ ആശുപത്രികളില്‍ ഇവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍തോതില്‍ ബാക്ടീരിയകളെ ഈ വര്‍ഷം കണ്ടെത്തിയിട്ടുണ്ട്. രാജ്യത്ത് വിന്റര്‍ ഫ്‌ലൂ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ശുചിത്വമില്ലായ്മ സൂപ്പര്‍ബാഗുകള്‍ക്ക് വളരാന്‍ അനുകൂല സാഹചര്യം ഒരുക്കുന്നുണ്ട്. രാജ്യത്തെ പൊതു ആശുപത്രികള്‍ കേന്ദ്രീകരിച്ച് ക്‌ളീനിങ് നടപടികള്‍ … Read more