ഈ വര്‍ഷവും ഭവന വില പൊള്ളും

ഡബ്ലിന്‍: വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ ഈ വര്‍ഷം കാത്തിരിക്കുന്നത് അത്ര ശുഭകരമായ വര്‍ത്തയല്ല. സണ്‍ഡേ ടൈംസ് പ്രോപ്പര്‍ട്ടി പ്രൈസ് ഗൈഡ് നല്‍കുന്ന വിവരമനുസരിച്ച് വീടുവിലയില്‍ ഈ വര്‍ഷം 20 ശതമാനം വരെ വര്‍ദ്ധനവ് ഉണ്ടാവും. ഡബ്ലിനില്‍ 5 മുതല്‍ 10 ശതമാനം വരെ വസ്തുവില ഉയരുമ്പോള്‍ കോര്‍ക്കില്‍ 8 മുതല്‍ 10 ശതമാനം വരെ ഉയര്‍ച്ച ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രക്സിറ്റ് വന്നതോടെ അതിര്‍ത്തി മേഖലകളിലും വീട് ആവശ്യമുള്ളവരുടെ എണ്ണത്തില്‍ റിക്കോര്‍ഡ് വിലവര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ഇത് വസ്തു മാര്‍ക്കറ്റില്‍ … Read more

അബോര്‍ഷന്‍ വിഷയത്തില്‍ തുറന്നടിച്ച് അയര്‍ലന്‍ഡ് ആര്‍ച്ച്ബിഷപ് എമോണ്‍ മാര്‍ട്ടിന്‍

ഡബ്ലിന്‍: രാജ്യത്ത് ഈ വര്‍ഷം നടക്കാനിരിക്കുന്ന അബോര്‍ഷന്‍ റഫറണ്ടത്തിനെതിരെ മൗനം വെടിഞ്ഞ് ഓള്‍ അയര്‍ലന്‍ഡ് ആര്‍ച്ച് ബിഷപ്പ്. 12 ആഴ്ച വരെ നിയന്ത്രണങ്ങളില്ലാതെ ഗര്‍ഭഛിദ്രം അനുവദിക്കുന്ന ബില്ലിന് കഴിഞ്ഞ മാസം മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിരുന്നു. സഭാ വിശ്വാസികളോട് ഈ നിയമത്തിന്റെ ദോഷഫലങ്ങള്‍ എടുത്തു പറയുകയാണ് ആര്‍ച്ച് ബിഷപ് എമോണ്‍ മാര്‍ട്ടിന്‍. ഗര്‍ഭത്തില്‍ കിടക്കുന്ന മനുഷ്യ ജീവനും തുല്യ പ്രാധാന്യം നല്‍കണമെന്നാണ് ബിഷപ്പിന്റെ അഭിപ്രായം. എട്ടാം ഭരണഘടനാ ഭേദഗതി എടുത്തുമാറ്റപ്പെടുമ്പോള്‍ നിയന്ത്രണങ്ങള്‍ ഒന്നും ഇല്ലാതെ മനുഷ്യ ജീവനുകള്‍ കുരുതികൊടുക്കപ്പെടുകയാണെന്നും … Read more

ഗ്രേറ്റര്‍ കൊച്ചിന്‍ ക്ലബ്ബ് കുടുംബസംഗമം ജനുവരി 27 ന് ബ്ലാഞ്ചാര്‍ട്‌സ്ടൗണില്‍

ഡബ്ലിന്‍; ഗ്രേറ്റര്‍ കൊച്ചിനില്‍ നിന്നും അയര്‍ലണ്ടില്‍ കുടിയേറിയിരിക്കുന്നവരുടെ മൂന്നാമത് കുടുംബസംഗമം ജനുവരി 27 ശനിയാഴ്ച ബ്ലാഞ്ചാര്‍ട്‌സ്ടൗണ്‍ ക്രൗണ്‍ പ്ലാസയില്‍ നടത്തപ്പെടും. വൈകിട്ട് 5:30 മുതല്‍ ആരംഭിക്കുന്ന കുടുംബസംഗമത്തില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും ലൈവ് മ്യൂസിക്കും ഡിന്നറും ഒരുക്കിയിരിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് Jibu 0863756054 Joseph 0863111703  

മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് പ്രതീക്ഷ നല്‍കി അയര്‍ലണ്ടില്‍ മെന്റല്‍ ഹെല്‍ത്ത് ഫെസ്റ്റിവലിന് തുടക്കം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ മെന്റല്‍ ഹെല്‍ത്ത് ഫെസ്റ്റിവലിന് ഈ വാരാന്ത്യത്തില്‍ തുടക്കം കുറിക്കും. മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് വേണ്ടി മികച്ച പരിപാടികളാണ് തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്ത് ഡബ്ലിന്‍, കോര്‍ക്ക് ഉള്‍പ്പെടെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കപ്പെടും. വിഷാദരോഗത്തിന് അടിമപെട്ടവര്‍ക്ക് മാനസിക രോഗ വിദഗ്ഗ്ദ്ധര്‍ നയിക്കുന്ന കൗണ്‍സിലിംഗ് പരിപാടികളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ഇതോടൊപ്പം വിവിധ കലാ- സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കപ്പെടും. ആധുനിക സമൂഹവും- മാനസിക ആരോഗ്യവും എന്ന വിഷയത്തില്‍ ചര്‍ച്ചകളും സജീവമാക്കും. മാനസിക സമ്മര്‍ദം അനുഭവിക്കുന്നവര്‍ക്ക് … Read more

ഇന്ന് രാത്രി തണുപ്പ് അതിശക്തമാകും: താപനില -5 ഡിഗ്രിയിലെത്തുമെന്ന് സൂചന

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഇന്ന് രാത്രി താപനില ഗണ്യമായി കുറയുമെന്ന് മെറ്റ്ഏറാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്ത് പലയിടങ്ങളിലും -5 ഡിഗ്രിവരെ താപനില താഴുമെന്ന് മുന്നറിയിപ്പുണ്ട്. പൊതുവേ ഇന്ന് വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെടുന്നതെങ്കിലും രാത്രിയില്‍ ശൈത്യം കടുക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. തണുത്ത തെക്കന്‍ കാറ്റ് തണുപ്പിന്റെ ആധിക്യം വര്‍ധിപ്പിക്കും. മഞ്ഞുവീഴ്ചയുടെ തോതും രാത്രിയാകുന്നതോടെ വര്‍ധിച്ചേക്കും. രാത്രിയിലെ കടുത്ത തണുപ്പില്‍ പുറത്തിറങ്ങുന്നത് കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക് കാരണമാകുമെന്ന അറിയിപ്പും പുറത്തുവിട്ടു. വടക്ക്- പടിഞ്ഞാറ് ഭാഗങ്ങളില്‍ പ്രതീഷിക്കുന്നതിനേക്കാള്‍ താപനില കുറയാനും ഇടയുണ്ട്.   … Read more

കീഴ് ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി: ഡബ്ലിന്‍ എയര്‍പോര്‍ട്ട് ഫുഡ് ഫ്രാഞ്ചൈസി സീനിയര്‍ മാനേജരെ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടു

ഡബ്ലിന്‍: ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ ഫുഡ് ഫ്രാഞ്ചൈസി വിഭാഗത്തിലെ സീനിയര്‍ മാനേജര്‍ ആല്‍ബര്‍ട്ട് ഫോര്‍ഡ്ജോറിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ലിഫ്റ്റില്‍ കയറാന്‍ കാത്തുനില്കുന്നതിനിടയില്‍ സമീപത്തു എത്തിയ സഹപ്രവര്‍ത്തകയോട് ആല്‍ബര്‍ട്ട് മോശമായി പെരുമാറിയതാണ് ഇയാളെ പിരിച്ചുവിടാന്‍ കാരണം. സംഭവം നടന്നു 15 ദിവസങ്ങള്‍ക്കകം യുവതി ssp അയര്‍ലന്‍ഡിന് പരാതി സമര്‍പ്പിക്കുകയായിരുന്നു. പരാതിയില്‍ പറഞ്ഞതുപോലെ മോശമായി ഇടപെട്ടിട്ടില്ലെന്നും, സ്വാഭാവികമായി കണ്ടമാത്രയില്‍ ആലിംഗനം ചെയുക മാത്രമായിരുന്നെനും ആല്‍ബര്‍ട്ട് വാദമുയര്‍ത്തി. എന്നാല്‍ ഈ വാദത്തെ പൂര്‍ണമായും തള്ളുന്ന പരാതിയാണ് യുവതി നല്‍കിയിരുന്നത്. തുടരന്വേഷണത്തില്‍ … Read more

തെക്കുവടക്കന്‍ അയര്‍ലന്‍ഡുകളെ ബന്ധിപ്പിക്കാന്‍ A-5 ദേശീയ പാത: അയര്‍ലണ്ടില്‍ എത്തിച്ചേരുന്നവര്‍ക്ക് ഡബ്ലിനില്‍ നിന്നും നേരിട്ട് വടക്കന്‍ കൗണ്ടികളിലേക്കും ചേക്കേറാം

ഡബ്ലിന്‍: ഡബ്ലിന്‍-ഡെറി-ലെറ്റര്‍കെനി കൗണ്ടികളെ നേരിട്ട് ബന്ധിപ്പിക്കുന്ന A-5 ദേശീയ പാത ഈ വര്‍ഷം ആരംഭിക്കും. വികസനം തെക്കന്‍ മേഖകളില്‍ മാത്രം ഒതുങ്ങിക്കൂടാതെ രാജ്യം മുഴുവന്‍ നടപ്പില്‍ വരുത്താന്‍ ഈ ദേശീയപാതക്ക് കഴിയുമെന്ന് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് ലിയോ വരേദ്കര്‍ അഭിപ്രായപ്പെട്ടു. തെക്ക്-വടക്കന്‍ അയര്‍ലന്‍ഡുകളുടെ സംയുക്ത സാമ്പത്തിക പങ്കാളിത്തത്തോടെ പദ്ധതി നടപ്പില്‍ വരുത്തും. 2008-ല്‍ വിഭാവനം ചെയ്ത പദ്ധതി സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും നിര്‍ത്തി വെയ്ക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. പദ്ധതി നടപ്പില്‍ വന്നാല്‍ അയര്‍ലണ്ടില്‍ എത്തുന്ന കുടിയേറ്റക്കാര്‍ക്കും ഈ … Read more

എനര്‍ജി ഡ്രിങ്കുകളില്‍ മാരക വിഷവസ്തുക്കളുടെ സാന്നിധ്യം: ജോലിത്തിരക്ക് മൂലം ആഴ്ചകള്‍ എനര്‍ജിഡ്രിങ്ക് ഉപയോഗിച്ച ആള്‍ ഗുരുതരാവസ്ഥയില്‍

ഡബ്ലിന്‍: ജോലിത്തിരക്ക് മൂലം 3 ആഴ്ച തുടര്‍ച്ചയായി എനര്‍ജി ഡ്രിങ്ക് ഉപയോഗിച്ച ആള്‍ക്ക് ഗുരുതരമായ രോഗം സ്ഥിരീകരിച്ചു. ഭക്ഷണം കഴിക്കാന്‍ സമയമില്ലാത്തതിനാല്‍ നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്ന 50 വയസ്സുകാരനായ ഐറിഷുകാരനാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. ഇയാള്‍ ദിനംപ്രതി 4 മുതല്‍ 5 കുപ്പി വേറെ എനര്‍ജി ഡ്രിങ്ക് ഉപയോഗിച്ചതായി കണ്ടെത്തി. ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ശാരീരിക അവശതകള്‍ പ്രകടിപ്പിച്ച ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അടിവയറ്റില്‍ ശക്തമായ വേദന, ഛര്‍ദ്ദി, തലചുറ്റല്‍ തുടങ്ങിയ അസ്വസ്ഥതകളില്‍ ആരംഭിച്ച് പിന്നീട് ഇദ്ദേഹം അബോധാവസ്ഥയില്‍ … Read more

ലോക കേരള മഹാ സഭക്ക് കേരള നിയമസഭ ഹാളില്‍ തുടക്കം കുറിക്കുന്നു ;അയര്‍ലണ്ടിനെ പ്രതിനിധീകരിച്ചു ക്രാന്തി സെക്രട്ടറി അഭിലാഷും

ലോകത്തിലെ മറ്റേതു പ്രവാസി സമൂഹങ്ങളുടേതുപോലെ ചരിത്രപരമായി ആഴത്തിലുള്ള പ്രവാസി സമൂഹമാണ് മലയാളികളുടേതു. പ്രവാസികളുടെ ആശയങ്ങള്‍, പ്രശ്‌നങ്ങള്‍, പദ്ധതികള്‍ ഇവയെല്ലാം ചര്‍ച്ച ചെയ്യുന്നതിന് കേരളീയരായ പ്രവാസികളെ ഉള്‍ക്കൊള്ളാനൊരു ജനാധിപത്യ വേദി എന്ന കേരള സര്‍ക്കാരിന്റെ നൂതന ആശയമാണ് ലോക കേരള സഭ. പൊതുയോഗവും ആഘോഷവും നടത്തി പിരിഞ്ഞുപോകുകയല്ല, മറിച്ച് പ്രധാന വിഷയങ്ങള്‍ ഓരോന്നും സംബന്ധിച്ച് ആഴത്തിലുള്ള ചര്‍ച്ചയും, സുപ്രധാനമായ തീരുമാനങ്ങള്‍ എടുക്കാന്‍ ഉതകുന്ന ഒരു വേദി കൂടി ആയി ലോക കേരള സഭ മാറുമ്പോള്‍ ജനാധിപത്യത്തിലെ ഒരു പുത്തന്‍ … Read more

കുട്ടികളെ ലൈംഗീക വൈകൃതങ്ങള്‍ക്ക് ഇരകളാകുന്ന മുന്‍ വൈദികന്‍ ഐറിഷ് നഗരത്തില്‍: കരുതിയിരിയ്ക്കാന്‍ വാട്ടര്‍ഫോര്‍ഡ് ബിഷപ്പിന്റെ മുന്നറിയിപ്പ്

വാട്ടര്‍ഫോര്‍ഡ്: കുട്ടികളെ ലൈംഗീകമായി ഉപയോഗിക്കുന്ന മുന്‍ വൈദികന്റെ സാന്നിധ്യം വാട്ടര്‍ഫോര്‍ഡ് നഗരത്തില്‍. ഒലിവര്‍ ഓ ഗ്രാഡി എന്ന മുന്‍ വൈദികനെ സൂക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് വാട്ടര്‍ഫോര്‍ഡ്-ലിസ്മോര്‍ ബിഷപ്പ്. തൊട്ടടുത്ത സ്‌കൂളുകള്‍കളിലെ കൂട്ടിലെ നിരീക്ഷിക്കണമെന്നും ബിഷപ്പ് സ്‌കൂളുകള്‍ക്ക് അയച്ച കത്തില്‍ നിര്‍ദ്ദേശം നല്‍കുന്നു. ഇപ്പോള്‍ വാട്ടര്‍ഫോര്‍ഡ് നഗരത്തിലുള്ള ഒലിവറിന് ക്രിമിനല്‍ കുറ്റകൃത്യത്തിന് ശിക്ഷ ലഭിച്ചിട്ടുണ്ട്. 1973 മുതല്‍ കാലിഫോര്‍ണിയയില്‍ പാരിഷ് പ്രീസ്റ്റ് ആയി വൈദിക ജീവിതം ആരംഭിച്ചതുമുതല്‍ ഇയാള്‍ കുട്ടികളെ ലൈംഗീക ചൂഷണത്തിന് വിധേയരാക്കി വരികയായിരുന്നു. 1993-ല്‍ രണ്ട് … Read more