വിദ്യാഭാസ മേഖലയ്ക്ക് തിരിച്ചടി നല്‍കി അദ്ധ്യാപകരുടെ എണ്ണം ക്രമാതീതമായി കുറയുന്നു; വൈദികരെ അധ്യാപന ജോലിയില്‍നിന്നു ഒഴിവാക്കിയത് പ്രത്യാഘാതം സൃഷ്ടിക്കും

  ഡബ്ലിന്‍: അയര്‍ലണ്ടിലെ സ്‌കൂളുകളില്‍ അദ്ധ്യാപകരുടെ കുറവ് വിദ്യാഭ്യാസ മേഖലയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ അധ്യാപക കോഴ്സുകള്‍ക്ക് അപേക്ഷ നല്‍കിയവരുടെ എണ്ണം 40 ശതമാനം കുറഞ്ഞതും പ്രശ്‌നം ഗുരുതരമാക്കും. പ്രൈമറി, സെക്കണ്ടറി തലത്തില്‍ സ്‌കൂള്‍ ജീവനക്കാരുടെ കുറവ് വര്‍ധിച്ചു വരികയാണെന്ന് ടീച്ചേഴ്‌സ് യൂണിയനും ശരിവയ്ക്കുന്നു. സഭാ കേന്ദ്രീകൃത സ്‌കൂളുകളില്‍ നിന്നും വൈദികരെ അദ്ധ്യാപകരായി തുടരാന്‍ അനുവദിക്കാത്തതും വിദ്യാഭ്യാസ മേഖലയില്‍ വന്‍ തിരിച്ചടി ഉണ്ടാക്കും. രാജ്യത്ത് ഏകദേശം മുവ്വായിരത്തിനടുത്ത് സ്‌കൂളുകളില്‍ വൈദികര്‍ അധ്യാപനം … Read more

അയര്‍ലണ്ടില്‍ ഓസി ഫ്‌ലൂ പിടിമുറുക്കുന്നു; സന്ദര്‍ശകര്‍ക്ക് മുന്നില്‍ വാതിലുകള്‍ അടച്ച് ആശുപത്രികള്‍; ഹാന്‍ഡ്ഷേക്ക് നിരോധിച്ച് ചര്‍ച്ചുകള്‍

അയര്‍ലണ്ടില്‍ പടര്‍ന്നുപിടിക്കുന്ന ഓസി ഫ്‌ലൂ ബാധക്കെതിരെ ശക്തമായ പ്രതിരോധമാര്‍ഗ്ഗം സ്വീകരിക്കുന്നതിന്റെ ഭാഗമായി അയര്‍ലണ്ടിലെ ചില ആശുപത്രികളില്‍ സന്ദര്‍ശക നിയന്ത്രണം ഏര്‍പ്പെടുത്തി. ആശുപത്രികളെ ആശങ്കയിലേക്ക് തള്ളിവിട്ട് കൊണ്ടാണ് വൈറസ് പടര്‍ന്നുപിടിക്കുന്നത്. കോര്‍ക്ക് കൗണ്ടിയിലെ ആശുപത്രികളിലാണ് സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍, മേഴ്സി യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍, ബാന്‍ട്രി ജനറല്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളാണ് നിബന്ധന കര്‍ശനമാക്കിയത്. രോഗം പടര്‍ന്നുപിടിക്കുന്നത് ഒഴിവാക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്ന് ആശുപത്രികള്‍ പറയുന്നു. അതേസമയം ആശുപത്രി ജീവനക്കാര്‍ക്കും വൈറസ് ബാധ പിടിപെടാനുള്ള സാധ്യതയിലേക്കാണ് കാര്യങ്ങള്‍ വിരല്‍ചൂണ്ടുന്നത്. … Read more

വാട്ടര്‍ഫോര്‍ഡ് മലയാളി അസ്സോസിയേഷന്റെ പത്താം വാര്‍ഷികാഘോഷവും വനിതാ കൂട്ടായ്മ ‘ജ്വാലയുടെ ‘ ഉത്ഘാടനവും പ്രൗഢഗംഭീരമായി .

വാട്ടര്‍ഫോര്‍ഡ് മലയാളി അസ്സോസിയേഷന്റെ പത്താം 10 വാര്‍ഷികദിനഘോഷവും, ക്രിസ്മസ് പുതുവത്സരാഘോഷവും ,വനിതാ കൂട്ടായ് മയായ ജ്വാലയുടെ ഉത്ഘാടനവും സിസംബര്‍ 30 ശനിയാഴ്ച ഫെറി ബാങ്ക് പാരിഷ്ഹാളില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ വാട്ടര്‍ഫോര്‍ഡ്  മെട്രോപൊളിറ്റന്‍ ഡിസ്ട്രിക്ട് മേയര്‍ ബഹുമാനപെട്ട ഷോണ്‍ റയിന്‍ഹാര്‍ട്ട് നിര്‍വ്വഹിച്ചു. കുട്ടികളുടെയും, മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും ഡബ്‌ളിന്‍ സോള്‍ ബീറ്റ്‌സിന്റെ ഗാനമേളയും പരിപാടികള്‍ക്ക് കൊഴുപ്പേകി.2016/2017 ലെ ജൂനിയര്‍ സെര്‍ട് പരീക്ഷയില്‍ മികച്ച വിജയം നേടിയ ആര്‍ബിറ്റ് ജെയ്‌സണെ ചടങ്ങില്‍ അനുമോദിച്ചു. വാട്ടര്‍ഫോര്‍ഡ് മലയാളികളുടെ അംഗങ്ങളുടെ പ്രഥമ … Read more

തണുത്തുവിറച്ച് അയര്‍ലണ്ട്: താപനില -6 ഡിഗ്രിയിലേക്ക്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ താപനില വീണ്ടും താഴ്ന്ന് -6 ഡിഗ്രിയിലെത്തുമെന്ന് മെറ്റ് ഏറാന്‍. മണ്‍സ്റ്റര്‍, ലിന്‍സ്റ്റര്‍, കൊണാട്ട്, എന്നിവടങ്ങളിലും ഡോണിഗെല്‍, മോനാഗന്‍, കാവന്‍ കൗണ്ടികളിലും ഓറഞ്ച് വാണിംഗ് പ്രഖ്യാപിക്കപ്പെട്ടു. ഇന്ന് രാത്രി 9 പി.എം മുതല്‍ നാളെ 10 എ.എം വരെ ആയിരിക്കും വാണിംഗ് നിലനില്‍ക്കുക. ശൈത്യം പടിഞ്ഞാറന്‍ മേഖലയെ പ്രതികൂലമായി ബാധിച്ചുവരികയാണ്. രാത്രിയില്‍ മഞ്ഞു വീഴ്ച്ച വീണ്ടും ശക്തമായേക്കും.മോട്ടോറിസ്റ്റുകള്‍ അതീവ ശ്രദ്ധയോടെ മാത്രം വാഹനമോടിക്കാന്‍ നിര്‍ദേശമുണ്ട്. തണുപ്പിനെ പ്രധിരോധിക്കാന്‍ മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും മെറ്റ് ഏറാന്‍ അറിയിപ്പ് നല്‍കി. … Read more

പോളി ജോസിന്റെ ഭാര്യാ പിതാവ് നിര്യാതനായി

WMC  കോര്‍ക്ക് മുന്‍ ചെയര്‍മാന്‍ പോളി ജോസിന്റെ ഭാര്യാ പിതാവ്, മൂന്നാര്‍ പുത്തന്‍പറമ്പില്‍ പി എം ജോസഫ് (78 ) നിര്യാതനായി . സംസ്‌കാരം പിന്നീട് . മക്കള്‍: ഷാന്റി പോളി, ഷാബു ജോസഫ്. നിര്യാണത്തില്‍ WMC കോര്‍ക്ക് അനുശോചനം രേഖപ്പെടുത്തി .  

മൈക്ക ലീമെറിക് അസോസിയേഷന്റെ ക്രിസ്മസ് ആഘോഷം പ്രൗഢ ഗംഭീരമായി ആഘോഷിച്ചു

ലീമെറിക്: മൈക്ക ലീമെറിക് അസോസിയേഷന്റെ ക്രിസ്മസ് പരിപാടികള്‍ ഈ വര്‍ഷവും വിവിധ കലാ പരിപാടികളോടെ ആഘോഷിക്കപ്പെട്ടു. പരിപാടിയുടെ ഉദ്ഘാടകകര്‍മ്മം മൈക്ക അസോസിയേഷന്റെ പ്രസിഡന്റ് രാജേഷ് സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. അത്യാധുനിക സൗകര്യങ്ങളുള്ള കഹാര്‍ കോണ്‍കോളീഷിലുള്ള കമ്മ്യൂണിറ്റി ഹാളില്‍ വെച്ചായിരുന്നു പരിപാടികള്‍ നടത്തപ്പെട്ടത്. ഗാനമേള, സ്‌കിറ്റ്, തുടങ്ങിയ കലാപരിപാടികളും അരങ്ങു തകര്‍ത്താടി. ആണുങ്ങളുടെ ഒപ്പന പരിപാടിയിലെ വൈവിധ്യമാര്‍ന്ന ഇനമായി മാറി . ഇത്തവണത്തെ ക്രിസ്മസ് പ്രോഗ്രാമില്‍ മികച്ച ഡാന്‍സ് പരിപാടിയുമായി വീണ്ടും ഗ്രേസും,അന്നയും എത്തി. മലയാളികള്‍ക്ക് ദൃശ്യവിരുന്നൊരുക്കിയ പരിപാടിയില്‍ ക്ലാസിക്കല്‍ … Read more

അയര്‍ലണ്ടിലെ ആശുപത്രി ദുരിതം തീരുന്നില്ല; ദിവസവും ആയിരക്കണക്കിന് പേര്‍ ചികിത്സ കാത്തിരിക്കുന്നുവെന്ന് പുതിയ റിപ്പോര്‍ട്ട്

  രാജ്യത്തെ വിവിധ ആശുപത്രികളില്‍ ആയിരക്കണക്കിന് രോഗികള്‍ കിടയ്ക്കക്കായി കാത്തിരിക്കുന്നുണ്ടെന്ന് പുതിയ റിപ്പോര്‍ട്ട്. ട്രോളികള്‍ ലഭിക്കാത്തതിനാല്‍ എമര്‍ജന്‍സി ചികിത്സാ സൗകര്യങ്ങള്‍ ഇവര്‍ക്ക് നിഷേധിക്കുകയാണ്. ആശുപത്രികളിലെ കിടക്ക ക്ഷാമത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡൈ്വഫ് ഓര്‍ഗനൈസേഷന്റെ കണക്ക് പ്രകാരം കഴിഞ്ഞ ബുധനാഴ്ച രാജ്യത്തെ വിവിധ ആശുപത്രികളിലായി എമര്‍ജന്‍സി വാര്‍ഡുകളിലായി ട്രോളിയ്ക്കായി കാത്തിരുന്നത് 677 രോഗികളാണ്.മുന്‍ ദിവസങ്ങളില്‍ ട്രോളി വാച്ച് മോണിറ്റര്‍ 656 എന്ന കണക്കും പുറത്തുവിട്ടു. ആരോഗ്യമേഖലയിലെ ഈ പ്രതിസന്ധിയില്‍ പ്രധാനമന്ത്രി ലിയോ വാരദ്കര്‍, … Read more

ഈ വര്‍ഷവും ഭവന വില പൊള്ളും

ഡബ്ലിന്‍: വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ ഈ വര്‍ഷം കാത്തിരിക്കുന്നത് അത്ര ശുഭകരമായ വര്‍ത്തയല്ല. സണ്‍ഡേ ടൈംസ് പ്രോപ്പര്‍ട്ടി പ്രൈസ് ഗൈഡ് നല്‍കുന്ന വിവരമനുസരിച്ച് വീടുവിലയില്‍ ഈ വര്‍ഷം 20 ശതമാനം വരെ വര്‍ദ്ധനവ് ഉണ്ടാവും. ഡബ്ലിനില്‍ 5 മുതല്‍ 10 ശതമാനം വരെ വസ്തുവില ഉയരുമ്പോള്‍ കോര്‍ക്കില്‍ 8 മുതല്‍ 10 ശതമാനം വരെ ഉയര്‍ച്ച ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രക്സിറ്റ് വന്നതോടെ അതിര്‍ത്തി മേഖലകളിലും വീട് ആവശ്യമുള്ളവരുടെ എണ്ണത്തില്‍ റിക്കോര്‍ഡ് വിലവര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ഇത് വസ്തു മാര്‍ക്കറ്റില്‍ … Read more

അബോര്‍ഷന്‍ വിഷയത്തില്‍ തുറന്നടിച്ച് അയര്‍ലന്‍ഡ് ആര്‍ച്ച്ബിഷപ് എമോണ്‍ മാര്‍ട്ടിന്‍

ഡബ്ലിന്‍: രാജ്യത്ത് ഈ വര്‍ഷം നടക്കാനിരിക്കുന്ന അബോര്‍ഷന്‍ റഫറണ്ടത്തിനെതിരെ മൗനം വെടിഞ്ഞ് ഓള്‍ അയര്‍ലന്‍ഡ് ആര്‍ച്ച് ബിഷപ്പ്. 12 ആഴ്ച വരെ നിയന്ത്രണങ്ങളില്ലാതെ ഗര്‍ഭഛിദ്രം അനുവദിക്കുന്ന ബില്ലിന് കഴിഞ്ഞ മാസം മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിരുന്നു. സഭാ വിശ്വാസികളോട് ഈ നിയമത്തിന്റെ ദോഷഫലങ്ങള്‍ എടുത്തു പറയുകയാണ് ആര്‍ച്ച് ബിഷപ് എമോണ്‍ മാര്‍ട്ടിന്‍. ഗര്‍ഭത്തില്‍ കിടക്കുന്ന മനുഷ്യ ജീവനും തുല്യ പ്രാധാന്യം നല്‍കണമെന്നാണ് ബിഷപ്പിന്റെ അഭിപ്രായം. എട്ടാം ഭരണഘടനാ ഭേദഗതി എടുത്തുമാറ്റപ്പെടുമ്പോള്‍ നിയന്ത്രണങ്ങള്‍ ഒന്നും ഇല്ലാതെ മനുഷ്യ ജീവനുകള്‍ കുരുതികൊടുക്കപ്പെടുകയാണെന്നും … Read more

ഗ്രേറ്റര്‍ കൊച്ചിന്‍ ക്ലബ്ബ് കുടുംബസംഗമം ജനുവരി 27 ന് ബ്ലാഞ്ചാര്‍ട്‌സ്ടൗണില്‍

ഡബ്ലിന്‍; ഗ്രേറ്റര്‍ കൊച്ചിനില്‍ നിന്നും അയര്‍ലണ്ടില്‍ കുടിയേറിയിരിക്കുന്നവരുടെ മൂന്നാമത് കുടുംബസംഗമം ജനുവരി 27 ശനിയാഴ്ച ബ്ലാഞ്ചാര്‍ട്‌സ്ടൗണ്‍ ക്രൗണ്‍ പ്ലാസയില്‍ നടത്തപ്പെടും. വൈകിട്ട് 5:30 മുതല്‍ ആരംഭിക്കുന്ന കുടുംബസംഗമത്തില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും ലൈവ് മ്യൂസിക്കും ഡിന്നറും ഒരുക്കിയിരിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് Jibu 0863756054 Joseph 0863111703