അഞ്ച് വര്‍ഷത്തോളം വെള്ളം ലഭിക്കാതെ ഗാല്‍വേ കുടുംബം

ഗാല്‍വേ: 5 വര്‍ഷത്തോളം വെള്ളത്തിന്റെ ദൗര്‍ലഭ്യം അനുഭവിക്കുന്ന ഒരു കുടുംബം ഗാല്‍വേയില്‍. വീട് അല്പം കുന്നിന്‍ മുകളില്‍ ആയതിനാല്‍ ജലവിതരണ സംവിധാനങ്ങള്‍ ഈ കുടുംബത്തിന് ലഭിക്കുന്നില്ല. അച്ഛനും, അമ്മയും മൂന്നു ചെറിയ കുട്ടികളുമുള്ള കുടുംബത്തിന്റെ കഥ പുറത്തുവിട്ടത് ലോക്കല്‍ ഇന്‍ഡിപെന്‍ഡന്റ് ടി.ഡി ത്രിവര്‍ ഓ ക്‌ളോചാര്‍ട്ടേഗ ആണ്. വാട്ടര്‍ ടാപ്പുകളില്‍ നൂലുപോലെ വരുന്ന ഇറ്റിറ്റ് വീഴുന്ന വെള്ളം കൊണ്ട് മാത്രമാണ് ഇത്രയുംകാലം കഴിച്ചുകൂട്ടിയതെന്ന് ഈ കുടുംബം പറയുന്നു. തെക്കന്‍ കന്നിമാറയില്‍ പലയിടങ്ങളിലും ഐറിഷ് വാട്ടറിന്റെ ജലവിതരണം കാര്യക്ഷമമല്ലെന്ന് … Read more

അയര്‍ലണ്ടില്‍ തൊഴിലിടങ്ങളില്‍ അസമത്വം കൂടിവരുന്നു

ഡബ്ലിന്‍: അയര്‍ലണ്ടില്‍ തൊഴില്‍ രംഗത്ത് അസമത്വം വര്‍ധിക്കുന്നു. ഗാല്‍വേ-ലീമെറിക് യൂണിവേഴ്‌സിറ്റിയുടെ വര്‍ക്ക് പ്ലെയിസ് ബിഹേവിയര്‍ സര്‍വേ ആണ് പഠനഫലം പുറത്തുവിട്ടിരിക്കുന്നത്. ഓരോ അഞ്ചുപേരിലും രണ്ടാള്‍ക്ക് വീതം ജോലിസ്ഥലങ്ങളായില്‍ അസമത്വം നേരിടുന്നത്. സീനിയര്‍ ഉദ്യോഗസ്ഥയില്‍ നിന്നും പലതരത്തിലുള്ള പീഡനങ്ങളും നേരിടേണ്ടി വരുന്നുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഭൂരിഭാഗം ഓര്‍ഗനൈസേഷനുകളിലും ഇത്തരം പീഡനങ്ങള്‍ തടയാനുള്ള നിയമാവലികള്‍ ഉണ്ടെങ്കിലും പലപ്പോഴും അത് കാര്യക്ഷമമല്ലെന്ന് തന്നെയാണ് സര്‍വേ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സ്വകാര്യ ഓര്‍ഗനൈസേഷനെക്കാള്‍ പൊതുമേഖലയിലാണ് ഇത്തരം സംഭവങ്ങള്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പഠന റിപ്പോര്‍ട്ട് … Read more

എമിറേറ്റ്‌സ് പൗരന്മാര്‍ക്ക് ഇനിമുതല്‍ വിസ നിയന്ത്രണങ്ങളില്ലാതെ അയര്‍ലന്റിലെത്താം

  ഡബ്ലിന്‍: യുഎഇ പൗരന്മാര്‍ക്ക് അയര്‍ലണ്ട് സന്ദര്‍ശനത്തിന് വിസ നിയന്ത്രണം ഒഴിവാക്കും. വിസ ഇല്ലാതെ ഇവര്‍ക്ക് അയര്‍ലണ്ട് സന്ദര്‍ശിക്കാന്‍ കഴിയുന്ന നിയമമാണ് പ്രാബല്യത്തില്‍ വരുത്തിയിരിക്കുന്നത്. ജനുവരി 31 മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് നിയമ മന്ത്രി ചാര്‍ലി ഫ്‌ളാനഗന്‍ അറിയിച്ചു. അയര്‍ലണ്ടിന്റെ നമ്പര്‍ വണ്‍ ഇക്കണോമിക് പാട്‌നറ്റായ യുഎഇ യില്‍ ഏകദേശം 15 ശതമാനത്തോളം ഐറിഷ് പൗരന്മാരുണ്ട്. അയര്‍ലണ്ടില്‍ നിക്ഷേപം നടത്തുന്ന എമിറേറ്റ്‌സ് കമ്പനികളുടെ എണ്ണവും ഓരോ വര്‍ഷവും വറ്ദ്ധിച്ചു വരികയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള എംബസി … Read more

ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ക്ക് കരുത്തേക്കും: ലിയോ വരേദ്കര്‍

  ഡബ്ലിന്‍: യൂറോപ്പിന് പുറത്ത് നയതന്ത്ര ബന്ധങ്ങള്‍ ശക്തമാക്കാന്‍ ഒരുങ്ങി അയര്‍ലണ്ട്. ഇതിന്റെ ഭാഗമായി പത്തോളം രാജ്യങ്ങളില്‍ ഐറിഷ് എംബസികള്‍ തുറക്കും. ന്യുസിലാന്റ്, ചിലി, കാനഡ, ഒമാന്‍, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള നീക്കം ആരംഭിക്കുമെന്ന പറഞ്ഞ വരേദ്കര്‍ ഇന്ത്യയുടെ സാമ്പത്തീക തലസ്ഥാനമായ മുംബൈയുമായും പ്രത്യേക നയതന്ത്ര ബന്ധം സ്ഥാപിക്കും. ഏഷ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ ഇന്ത്യക്ക് കൂടുതല്‍ പരിഗണന ലഭിക്കുമെന്ന സൂചനയാണ് വരേദ്കര്‍ നല്‍കുന്നത്. ബ്രെക്സിറ്റിന് ശേഷം ഇത് ആദ്യമായാണ് അയര്‍ലണ്ട് ഏഷ്യന്‍ രാജ്യങ്ങളുമായി ബന്ധം … Read more

ആമസോണിന്റെ ഡബ്ലിനിലെ ഡേറ്റാ സെന്റര്‍ പ്രോജക്ടിന് പച്ചക്കൊടി

ആഗോള ഭീമന്മാരായ ആമസോണ്‍ വന്‍മുതല്‍ മുടക്കുമായി ഡബ്ലിനില്‍. നിര്‍മ്മിക്കുന്ന ഒരു ബില്യന്‍ യൂറോയുടെ ഡാറ്റാ സെന്റര്‍ കോംപ്ലക്‌സ് പദ്ധതി പുരോഗമിക്കുന്നു. ഇതു സംബന്ധിച്ച പ്രപ്പോസലുകള്‍ ഫിംഗല്‍ കൗണ്ടി കൗണ്‍സിലിനു സമര്‍പ്പിച്ചു. ഇതിന്റെ ആദ്യഘട്ട പ്ലാനിന് കൗണ്‍സില്‍ അനുമതിയും നല്‍കി.ആന്‍ ബോര്‍ഡ് പ്ലിയേനേലയും പദ്ധതിക്ക് പച്ചക്കൊടി വീശിയതായാണ് ഏറ്റവുമൊടുവിലത്തെ റിപ്പോര്‍ട്ട്. അയര്‍ലണ്ടില്‍ ആമസോണിന് നിലവില്‍ 10 ഡാറ്റാ സെന്ററുകളുണ്ട്. ഇതിനു പുറമെയാണ് 20,739 ചതുരശ്ര മീറ്ററില്‍ മൊളഡാര്‍ട്ടില്‍ ആമസോണിന്റെ ഡേറ്റാ സെന്റര്‍ ആരംഭിക്കുന്നത്. പ്രോജക്ട് ജി എന്ന് നാമകരണം … Read more

ടെസ്‌കോ 1700 ജീവനക്കാരെ ഒഴിവാക്കുന്നു; അയര്‍ലണ്ടിലെ സ്റ്റോറുകളെ ബാധിക്കില്ലെന്ന് ടെസ്‌കോ തലവന്‍

സൂപ്പര്‍മാര്‍ക്കറ്റ് വമ്പനായ ടെസ്‌കോ തങ്ങളുടെ 1700 തസ്തികകളിലുള്ള ജീവനക്കാരെ ഒഴിവാക്കുന്നു. തങ്ങളുടെ സ്റ്റോറുകളിലെ ഷോപ്പ് ഫ്ളോര്‍ ജീവനക്കാരെയാണ് ഒഴിവാക്കുന്നത്. സ്റ്റാഫിംഗ് ഘടന ലളിതമാക്കുന്നതിനായാണ് ചില തസ്തികകള്‍ ഇല്ലാതാക്കുന്നതെന്നാണ് കമ്പനി വിശദീകരിക്കുന്നത്. പീപ്പിള്‍ മാനേജര്‍, കോംപ്ലിയന്‍സ് മാനേജര്‍ തുടങ്ങിയ തസ്തികകള്‍ ഇതനുസരിച്ച് ഇനി മുതല്‍ ടെസ്‌കോയുടെ സ്റ്റോറുകളിലും ഫുള്‍ഫില്‍മെന്റ് സെന്ററുകളിലും ഉണ്ടാവില്ല. 226 സ്റ്റോറുകളിലെ കസ്റ്റമര്‍ എക്സ്പീരിയന്‍സ് മാനേജര്‍ പോസ്റ്റുകളും ഒഴിവാക്കിയവയില്‍ പെടുന്നു. അതേസമയം ടെസ്‌കോയുടെ പുതിയ അഴിച്ചുപണി അയര്‍ലന്റിലെ സ്റ്റോറുകളെ ബാധിക്കില്ലെന്ന് ടെസ്‌കോ യുകെ അയര്‍ലണ്ട് തലവന്‍ … Read more

അയര്‍ലണ്ടില്‍ വില്പനക്കെത്തിയ ചോക്കലേറ്റുകളില്‍ സാല്‍മൊണല്ല ബാക്റ്റീരിയ; മാര്‍സ് ചോക്കലേറ്റുകള്‍ പിന്‍വലിച്ചു

  അയര്‍ലണ്ടില്‍ വില്പനക്കെത്തിയ പ്രമുഖ ചോക്ലേറ്റ് നിര്‍മ്മാതാക്കളായ മാര്‍സ് ചോക്ളേറ്റ് ബാറുകളില്‍ ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകുന്ന സാല്‍മൊണല്ല ബാക്ടീരിയ കണ്ടെത്തി. ഇതോടെ ഈ ഉത്പന്നത്തെ തിരിച്ചെടുക്കാന്‍ തയ്യാറെടുക്കുകയാണെന്ന് അയര്‍ലന്‍ഡിലെ ഫുഡ് സേഫ്റ്റി അഥോറിറ്റി (എഫ്.എസ്.ഐ.ഐ) അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂണിലും ഈ കമ്പനികളുടെ ഉത്പന്നങ്ങളില്‍ സാല്‍മൊണല്ല ബാക്ടീരിയ ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു. ചോക്കലേറ്റ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ സാല്‍മൊണല്ല ബാക്ടീരിയയുടെ സാനിധ്യം പരിശോധനയിലൂടെ തിരിച്ചറിഞ്ഞിരുന്നു. ഇതോടെ വിപണിയിലിറക്കിയവ ഭക്ഷ്യ യോഗ്യമല്ലെന്നു കമ്പനി നേരിട്ട് … Read more

അയര്‍ലണ്ടില്‍ എല്ലാവര്‍ക്കും വീട്; സ്വപ്ന പദ്ധതിയുടെ ഗുണഭോക്താക്കള്‍ ശരാശരി വരുമാനക്കാര്‍: മലയാളികള്‍ക്കും ആശ്വസിക്കാം- പദ്ധതി ഫെബ്രുവരി മുതല്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഭവന പ്രതിസന്ധികള്‍ക്ക് ശാശ്വത പരിഹാരം നല്‍കുന്ന പ്രഖ്യാപനവുമായി ഭവനമന്ത്രി. മൂന്ന് സ്‌കീമുകളിലൂടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയ്ക്ക് ഉത്തരം നല്‍കുകയാണ് ഭവനമന്ത്രാലയം. റി ബില്‍ഡിങ് അയര്‍ലണ്ട് ഹോം ലോണ്‍, അഫോര്‍ഡബില്‍ പര്‍ച്ചേഴ്‌സിങ് സ്‌കീം, അഫോര്‍ഡബിള്‍ റെന്റല്‍ സ്‌കീം തുടങ്ങി മൂന്ന് ഭവന പദ്ധതിയിലൂടെ പുതിയ വീടുകള്‍ വാങ്ങല്‍, സെക്കന്‍ഡ് ഹാന്‍ഡ് വീടുകള്‍ വാങ്ങല്‍, നിലവിലെ വീട് പുതുക്കി പണിയല്‍, കുറഞ്ഞ വാടകയ്ക്ക് താമസ സൗകര്യം, തുടങ്ങിയ പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതില്‍ ആദ്യത്തെ … Read more

അയര്‍ലണ്ടില്‍ ശക്തമായ കാറ്റ് വീണ്ടും: രാജ്യ വ്യാപകമായി യെല്ലോ വാര്‍ണിങ്

ഡബ്ലിന്‍: മെറ്റ് ഏറാന്റെ യെല്ലോ വാണിങ് വീണ്ടും നിലവില്‍ വന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ പെയ്ത് രാജ്യം വെള്ളപ്പൊക്ക ഭീഷണിയില്‍ അകപ്പെട്ടിരുന്നു. ഇത് അവസാനിക്കുന്നതിന് മുന്‍പാണ് വീണ്ടും മറ്റൊരു വിന്‍ഡ് വാണിങ് പുറത്തുവരുന്നത്. നാളെ രാത്രിയോടെ കാറ്റ് ശക്തമാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിക്കുന്ന കാറ്റിനെ കരുതിയിരിക്കാന്‍ പ്രത്യേക നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. കടല്‍ പ്രക്ഷുബ്ധമാകുമെന്നതിനാല്‍ തീരദേശത്തുള്ളവര്‍ക്ക് കൗണ്ടികൗണ്‍സിലുകള്‍ കര്‍ശനമായ ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിക്കഴിഞ്ഞു.   ഡികെ  

വാരാന്ത്യത്തിലെ മഴ: ചില കൗണ്ടികളില്‍ വെള്ളക്കെട്ടുകള്‍ മാറിയിട്ടില്ല

ഡബ്ലിന്‍: ഇന്നലെ തകര്‍ത്തുപെയ്ത മഴയെ തുടര്‍ന്ന് റോഡ് ഗതാഗതം ഭാഗികമായി തടസപ്പെട്ടിരുന്നു. ഇന്നും രാജ്യത്തിന്റെ ചില ഭാഗങ്ങള്‍ ഗതാഗത യോഗ്യമല്ലെന്ന് എ എ റോഡ് വാച്ച് റിപ്പോര്‍ട്ട് ചെയുന്നു. കില്‍കെന്നി നഗരത്തില്‍ Circular road, Ardaloo road, Bleach road എന്നിവിടങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. ലീമെറിക്കില്‍ R506 വെള്ളക്കെട്ടിലകപ്പെട്ടു. Rosbrien road ഗതാഗത യോഗ്യമല്ലാത്തതിനാല്‍ അടച്ചിട്ടിരിക്കുകയാണ്. ടിപ്പററിയില്‍ Baltina മുതല്‍ Birdlinll road-ല്‍ കൂടി യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഡബ്ലിനില്‍ Fingal കൗണ്ടി കൗണ്‍സില്‍ … Read more