ഡബ്ലിനില്‍ ഇലക്ട്രിക് ബസുകള്‍ ഓടിത്തുടങ്ങും

ഡബ്ലിന്‍: പരിസ്ഥിതി മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഡബ്ലിനില്‍ ഇലക്ട്രിക് ബസുകള്‍ ഓടിക്കാന്‍ നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പദ്ധതിയിടുന്നു. 2015-ല്‍ ഇതിന് വേണ്ട ഫണ്ടിങ് അനുവദിക്കുന്ന ഡബ്ലിന്‍ ആവശ്യപ്പെട്ടെങ്കിലും ഇത് നടപ്പില്‍ വരുത്താന്‍ ATA-ക്ക് സാധിച്ചിരുന്നില്ല. 2020-ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാനുള്ള പരിസ്ഥിതി കരാറുകളുടെ ഭാഗമാണിത്. യു.കെയില്‍ ഇതിനോടകം തന്നെ പൊതുഗതാഗതത്തില്‍ ഹൈഡ്രജന്‍ എഞ്ചിനുകളാണ് പ്രയോജനപ്പെടുത്തുന്നത്. വന്‍ നിക്ഷേപം ആവശ്യമുള്ള ഈ മേഖലയില്‍ ആവശ്യമായത്ര ധനശേഖരണം നടത്താന്‍ ATA-ക്ക് കഴിയാത്തതാണ് പദ്ധതി ദീര്‍ഘിപ്പിക്കാന്‍ ഇടയാക്കിയത്. 2016-ന് ശേഷം … Read more

വിദ്യാഭ്യാസ മന്ത്രിയുടെ വിവാദ പ്രഖ്യാപനത്തിനെതിരെ അദ്ധ്യാപക സംഘാടനകള്‍

ഡബ്ലിന്‍: അദ്ധ്യാപകര്‍ നാലും, അഞ്ചും വര്‍ഷത്തെ നീണ്ട അവധിയില്‍ പ്രവേശിക്കുന്നതാണ് സെക്കണ്ടറിതലത്തില്‍ തുടരുന്ന അദ്ധ്യാപക പ്രതിസന്ധിക്ക് കാരണമെന്ന് വിദ്യാഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബ്രട്ടന്‍. ഇത്തരം നീണ്ട അവധികള്‍ ഇനി മുതല്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ പരസ്യമായി പ്രതിഷേധം നടത്തുകയാണ് ടീച്ചേഴ്‌സ് യൂണിയന്‍ ഓഫ് അയര്‍ലന്‍ഡ് ഉള്‍പ്പെടെയുള്ള അദ്ധ്യാപക സംഘടനകള്‍. ആവശ്യമായത്രയും അദ്ധ്യാപകരുടെ എണ്ണം നികത്തിയ ശേഷം മാത്രമേ നീണ്ട അവധി അനുവദിക്കപ്പെടുകയുള്ളുവെന്ന് വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ ടീച്ചേഴ്‌സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. രാജ്യത്ത് 2264 അദ്ധ്യാപകര്‍ … Read more

ഡാര്‍ട്ട് സര്‍വീസില്‍ വീല്‍ചെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി ഐറിഷ് റെയില്‍

ഡബ്ലിന്‍: വീല്‍ചെയറില്‍ ഉള്ളവര്‍ക്ക് മണിക്കൂറുകള്‍ക്കകം സേവനങ്ങളെത്തിക്കാന്‍ ഐറിഷ് റെയില്‍ സൗകര്യമൊരുക്കുന്നു. വീല്‍ചെയര്‍ ഉപയോഗിക്കുന്നവര്‍, യാത്ര ചെയ്യാന്‍ മറ്റുള്ളവരുടെ സഹായം തേടേണ്ടവര്‍ തുടങ്ങിയ അവശ വിഭാഗങ്ങള്‍ക്ക് 4 മണിക്കൂറിനുള്ളില്‍ രാജ്യത്തെ ഏതൊരു ഡാര്‍ട്ട് സ്റ്റേഷനിലും സഹായത്തിന് റെയില്‍വേ ജീവനക്കാരുണ്ടാകും. ഡാര്‍ട്ട് സര്‍വീസില്‍ യാത്ര ചെയ്യാത്ത അംഗപരിമിതര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ വിവിധ സ്റ്റേഷനുകളില്‍ സഹായം ലഭിക്കുന്ന സംവിധാനം നിലവിലുണ്ടെങ്കിലും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത് സാധ്യമാക്കുന്ന പദ്ധതി ആദ്യമായാണ് പ്രാവര്‍ത്തികമാക്കുന്നത്. വീല്‍ചെയര്‍ യാത്രികര്‍ 24 മണിക്കൂറിനുള്ളില്‍ യാത്ര വിവരങ്ങള്‍ റെയില്‍വേയില്‍ അറിയിച്ചാലും … Read more

Daffodils, Musical Night A Live Event ഇന്ന് വൈകിട്ട് 5 ന് റാത്തോത്തില്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഒരു പറ്റം സംഗീത പ്രേമികളുടെ കൂട്ടായ്മയായ Daffodils അയര്‍ലണ്ടിലെയും യു.കെയിലെയും പ്രമുഖ ഗായകരേയും ടെക്‌നീഷ്യന്മാരെയും ഉള്‍പ്പെടുത്തി അയര്‍ലണ്ട് മലയാളികള്‍ക്ക് പുതുവര്‍ഷ സമ്മാനമായി ഒരുക്കുന്ന സംഗീത സന്ധ്യ Daffodils, Musical Night A Live Event ജനുവരി 27 ശനിയാഴ്ച റാത്തോത്തില്‍ അരങ്ങേറുന്നു. മറ്റെല്ലാ സംഗീത നിശയില്‍ നിന്നും വ്യത്യസ്തമായി മുഴുനീള ലൈവ് ഓര്‍ക്കസ്‌ട്രേഷനോടൊപ്പം അതിമനോഹരമായ ഗാനങ്ങളുമായി ആസ്വാദകര്‍ക്ക് മുന്നിലെത്തുന്നത് മികവുറ്റ കലാകാരന്മാരും കലാകാരികളുമാണ്. ജനുവരി 27 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് റാത്തോത്ത് Venue … Read more

പോളണ്ട് മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ അയര്‍ലണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവസരം ഒരുക്കി യൂറോ മെഡിസിറ്റി

നിങ്ങളുടെ കുട്ടികള്‍ ഈ വര്‍ഷം മെഡിസിന്‍ പഠിക്കാന്‍ തയാറെടുക്കുകയാണെങ്കില്‍ ഏറ്റവും കുറഞ്ഞ ചിലവില്‍ പോളണ്ടിലെയും ബള്‍ഗേറിയയിലെയും മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാന്‍ അവസരമൊരുക്കി യൂറോ മെഡിസിറ്റി 2018 ലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. അഡ്മിഷന്‍ മുതല്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതുവരെയുള്ള എല്ലാ വിധ സേവനങ്ങളും നിര്‍ദേശങ്ങളും യൂറോ മെഡിസിറ്റി നല്‍കുന്നു. കൂടാതെ കുറഞ്ഞ ഫീസും ഉയര്‍ന്ന നിലവാരമുള്ള പഠന രീതികളും പോളണ്ട് യൂണിവേഴ്‌സിറ്റികളുടെ പ്രത്യേകതയാണ്. യൂറോപ്പില്‍ സാമ്പത്തികമായി മുന്നേറുന്ന രാജ്യങ്ങളില്‍ ഒന്നാണ് പോളണ്ടില്‍ ജര്‍മ്മനി, കാനഡ, അമേരിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ … Read more

കളിപ്പാട്ടങ്ങളില്‍ മാരകവിഷം ; ഏറെയും യൂറോപ്യന്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മ്മിച്ചത്

അയര്‍ലണ്ടിലെ രക്ഷിതാക്കളില്‍ നിരവധി പേര്‍ സെക്കന്‍ഡ് ഹാന്‍ഡ് കളിപ്പാട്ടങ്ങള്‍ കുട്ടികള്‍ക്ക് വാങ്ങിക്കൊടുക്കുന്നവരാണ്. എന്നാല്‍ ഇത് കുട്ടികള്‍ക്ക് കടുത്ത ദോഷമുണ്ടാക്കാന്‍ സാധ്യതയേറെയാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഇത്തരം കളിപ്പാട്ടങ്ങളില്‍ മിക്കവയും നിര്‍ദേശിക്കപ്പെട്ട സേഫ്റ്റ് ഗൈഡ്ലൈനുകള്‍ പാലിക്കപ്പെടാത്തതിനാല്‍ ഇവ കുട്ടികള്‍ക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. നഴ്സറികളിലും ഗിഫ്റ്റ് ഷോപ്പുകളിലും വീടുകളിലുമുള്ള 200 പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളെ പരിശോധിച്ചതില്‍ നിന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ ഈ തീരുമാനത്തിലെത്തിയിരിക്കുന്നത്. ഈ കളിപ്പാട്ടങ്ങളില്‍ കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമാകുമെന്ന ഒമ്പത് ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇവയില്‍ പല ഘടകങ്ങളും യൂറോപ്യന്‍ സ്റ്റാന്‍ഡേര്‍ഡുകളോട് … Read more

ടെമ്പിള്‍ സ്ട്രീറ്റ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ പുതിയ ഒ.പി യുണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

ഡബ്ലിന്‍: ആശുപത്രി തിരക്കുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ പുതിയ ഒ.പി യുണിറ്റ് ആരംഭിച്ചതായി ടെമ്പിള്‍ സ്ട്രീറ്റ് ചില്‍ഡ്രന്‍സ് ആശുപത്രി അറിയിച്ചു. 5.5 മില്യണ്‍ ചെലവിട്ട ഈ യൂണിറ്റില്‍ ന്യുറോളജി-റീനല്‍ ഫെസിലിറ്റി സേവനങ്ങളാണ് ലഭ്യമാവുക. രണ്ട് നിലകളിലായി പ്രവര്‍ത്തനം തുടങ്ങിയ ഒ.പി യൂണിറ്റില്‍ നൂറുകണക്കിന് രോഗികളാണ് ദിനംപ്രതി വന്നെത്തുന്നത്. ആശുപത്രിക്ക് ലഭിച്ച ഡൊണേഷന്‍ തുകയില്‍ നിന്നാണ് ഒ.പി യുണിറ്റിനുള്ള ഫണ്ട് കണ്ടെത്തിയതെന്ന് ആശുപത്രി വ്യക്തമാക്കി. ടെമ്പിള്‍ സ്ട്രീറ്റ് ആശുപത്രിയില്‍ തിരക്ക് വര്‍ധിച്ചതിനാല്‍ നിരവധി രോഗികള്‍ ചികിത്സ ലഭിക്കാതെ വെയ്റ്റിങ് ലിസ്റ്റില്‍ … Read more

ലിയോ വരേദ്കറിന്റെ ജനസമ്മതി വര്‍ധിക്കുന്നു

ഡബ്ലിന്‍: ഐറിഷ് പ്രധാനമന്ത്രി Bertie Ahern-നു ശേഷം ജനസമ്മിതി കൂടിയ പ്രധാനമന്ത്രിയായി ലിയോ വരേദ്കര്‍. പ്രധാനമന്ത്രി ആയതിനു ശേഷം നടത്തിയ അഭിപ്രായ സര്‍വേകളില്‍ വരേദ്കറിന്റെ ജനപിന്തുണ നാള്‍ക്കുനാള്‍ വര്‍ധിക്കുകയായിരുന്നു. അയര്‍ലണ്ടില്‍ 60 ശതമാനത്തോളം പിന്തുണയാണ് വരേദ്കറിന് ലഭിച്ചത്. ഇതോടൊപ്പം ഫിയാന ഫോളിന്റെ മൈക്കല്‍ മാര്‍ട്ടിനും ഈ പിന്തുണ 42 ശതമാനമായി ഉയര്‍ന്നു. എട്ടാം ഭരണഘടനാ ഭേദഗതി എടുത്തുകളയുന്ന ബില്ലില്‍ മാര്‍ട്ടിന്റെ നയപരിപാടി അദ്ദേഹത്തിന്റെ ജനപിന്തുണ 30-ല്‍ നിന്നും 42 ശതമാനമായി ഉയരുകയായിരുന്നു. വരേദ്കറിനെ നേതൃസ്ഥാനത്ത് എത്തിച്ചതോടെ ഫൈന്‍ … Read more

പതിനൊന്ന് വര്‍ഷത്തെ സേവനത്തിന് വീട്ടുജോലിക്കാരിക്ക് ഐറിഷ് കുടുംബം നല്‍കിയത് സ്വപ്നതുല്യമായ സമ്മാനം

  കഴിഞ്ഞ 11 വര്‍ഷമായി വീട്ടുജോലി ചെയ്ത യുവതിക്ക് ഉടമസ്ഥരായ ഐറിഷ് കുടുംബം സ്വപ്നതുല്യമായ സമ്മാനമാണ് നല്‍കിയത്. സ്വന്തമായി വീടും യുഎഇ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാനുള്ള സഹായവും നല്‍കി. ഫിലീപ്പീന്‍സ് സ്വദേശിയായ ഏപ്രില്‍ റോസ് മാഴ്സലീനോ ഗാറ്റിനാണ് വീട് സമ്മാനമായി നല്‍കിയത്. ദുബൈയില്‍ താമസിക്കുന്ന ഐറിഷ് ദമ്പതികളായ ഹെന്റി, എലെയ്ന്‍ ഹൊറാന്‍ എന്നിവരുടെ വീട്ടില്‍ കഴിഞ്ഞ 11 വര്‍ഷമായി വീട്ടുജോലിക്കാരിയാണ് റോസ്. വീടും വീടു നില്‍ക്കുന്ന സ്ഥലവും നല്‍കിയതിനു പുറമെ റോസിനു നാട്ടിലേക്കു പോകുമ്പോഴുള്ള ചെലവുകള്‍ വഹിക്കുന്നത് … Read more

ലോക കുടുംബസംഗമം കുടുംബമൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കുമെന്ന് കര്‍ദിനാള്‍ കെവിന്‍

  നടക്കാന്‍ പോകുന്ന ലോക കുടുംബസംഗമം കുടുംബമൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കര്‍ദിനാള്‍ കെവിന്‍ ഫാരെല്‍. 2018 ഓഗസ്റ്റ് 21 മുതല്‍ 26 വരെ ഡബ്ലിനിലാണ് ലോകകുടുംബസംഗമം നടക്കുന്നത്. ലോക കുടുംബസംഗമത്തിന്റെ ചുമതല വഹിക്കുന്ന വ്യക്തികൂടിയാണ് കര്‍ദിനാള്‍ കെവിന്‍. ലോകകുടുംബസംഗമം കുടുംബമൂല്യങ്ങളെ തിരികെ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുടുംബമൂല്യങ്ങള്‍ക്ക് പരമ്പരാഗതമായ വളക്കൂറുള്ള മണ്ണാണ് അയര്‍ലണ്ട്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള കുടുംബങ്ങള്‍ ഒത്തൊരുമിച്ചു കൂടുമ്പോള്‍ എങ്ങനെയാണ് മാനുഷികസ്നേഹം പ്രോത്സാഹിപ്പിച്ചും, വിവാഹം, കുടുംബം എന്നിവ സമൂഹത്തിന് കൂടുതല്‍ ഉപകാരപ്പെടുന്ന വിധത്തില്‍ മാറുമെന്ന് അന്വേഷിക്കാനും … Read more