കമ്പനി തിരിച്ചുവിളിച്ച ഗര്‍ഭസ്ഥ ശിശു പരിശോധന സംവിധാനം ഐറിഷ് ആശുപത്രികളില്‍ പ്രവര്‍ത്തന സജ്ജം. കഴിഞ്ഞ വാര്‍ഷങ്ങളിലുണ്ടായ ശിശുമരണങ്ങള്‍ക്ക് ഇതുമായി ബന്ധമുണ്ടെന്ന് കണ്ടെത്തല്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ മാതൃ-ശിശു ആശുപത്രിയില്‍ ഉപയോഗിച്ച് വരുന്ന Foetal Monitering സംവിധാനത്തിന് സാങ്കേതിക തകരാറുകളുണ്ടായിരുന്നുവെന്ന് കണ്ടെത്തി. 2009-ല്‍ ഫിലിപ്‌സിന്റെ Avalon Foetal Monitering സംവിധാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് കമ്പനി തിരിച്ചു വിളിച്ചിരുന്നു. സ്വകാര്യ ആശുപത്രികളടക്കം പല ആശുപത്രികളും ഇതിലെ സാങ്കേതിക പിഴവ് കമ്പനിയെ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ഈ തിരിച്ചു വിളിക്കല്‍. തകരാറുള്ള ഈ ഉപകരണം തെറ്റായ റീഡിങ് നല്‍കാനും, കുഞ്ഞിന്റെ മരണത്തിന് വരെ കാരണമാകുമെന്ന മുന്നറിയിപ്പ് കമ്പനി 11 ആശുപത്രികളെ അറിയിച്ചിരുന്നു. എന്നാല്‍ ഐറിഷ് ആശുപത്രികള്‍ … Read more

2025 ആകുന്നതോടെ ഡബ്ലിനില്‍ ജലവിതരണം നിലക്കും: മുന്നറിയിപ്പുമായി ഐറിഷ് വാട്ടര്‍

ഡബ്ലിന്‍: ഡബ്ലിനില്‍ വരും വര്‍ഷങ്ങളില്‍ ജലവിതരണം നടത്താന്‍ 2 ബില്യണ്‍ യൂറോ വേണ്ടിവരുമെന്ന് ഐറിഷ് വാട്ടര്‍. പ്രതിദിനം 330 മില്യണ്‍ ലിറ്റര്‍ വെള്ളം വിതരണം ചെയ്യാന്‍ 70 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ അനിവാര്യമായി വരും. ഡബ്ലിന്‍, കില്‍ഡെയര്‍, മീത്ത് എന്നിവിടങ്ങളിലെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വന്‍ തോതിലുള്ള ജലവിതരണ സംവിധാനങ്ങള്‍ ആവശ്യമായി വരും. ഇതോടനുബന്ധിച്ച് വെയ്സ്റ്റ് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മ്മിക്കാനും പദ്ധതി തയ്യാറാക്കും. ഡബ്ലിന്‍ നഗരത്തില്‍ വരും വര്‍ഷങ്ങളില്‍ 30 ശതമാനം വരെ ജനസംഖ്യ വര്‍ദ്ധനവുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. … Read more

M50-യില്‍ ടോള്‍ പോയിന്റുകള്‍ ഏര്‍പ്പെടുത്താന്‍ നീക്കം

ഡബ്ലിന്‍: ഡബ്ലിന്‍ M50-യില്‍ കൂടുതല്‍ ടോള്‍ പോയിന്റുകള്‍ ഏര്‍പ്പെടുത്താന്‍ നീക്കം. M50-യില്‍ ടോള്‍ പോയിന്റുകള്‍ വര്‍ദ്ധിപ്പിച്ചാല്‍ നിലവിലെ ഗതാഗത കുരുക്ക് കുറക്കാന്‍ കഴിയില്ലെന്ന് എ എ അയര്‍ലന്‍ഡ് റോഡ് വാച്ചിന്റെ കൊണാര്‍ ഫോഗ്നന്‍ അഭിപ്രായപ്പെടുന്നു. കൂടുതല്‍ ടോള്‍ പോയിന്റുകള്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പരസ്യങ്ങളും ബാനറുകളും പ്രത്യക്ഷപ്പെട്ട സാഹചര്യത്തിലാണ് എ എ അയര്‍ലന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അയര്‍ലന്‍ഡ് ഇന്‍ഫ്രാസ്ട്രച്ചറിനോട് വിശദീകരണം തേടിയിരിക്കുന്നത്. പെട്ടെന്ന് ഇത്തരത്തിലൊരു തീരുമാനമുണ്ടാകില്ലെന്ന മറുപടിയാണ് ലഭിച്ചിരിക്കുന്നത്. ഗവണ്മെന്റ് ടോള്‍ പോയിന്റുകള്‍ സാവധാനത്തില്‍ ഏര്‍പ്പെടുത്തിയേക്കാം എന്ന സൂചന തന്നെയാണ് … Read more

വാടക നിരക്ക് വീണ്ടും റോക്കറ്റ് കുതിപ്പിലേക്ക്: ഉയര്‍ന്ന നിരക്ക് നല്‍കിയാലും താമസസ്ഥലം ലഭിക്കാതെ ആയിരങ്ങള്‍

ഡബ്ലിന്‍: രാജ്യത്തെ വാടക നിരക്കില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ദ്ധനവ്. പ്രോപ്പര്‍ട്ടി വെബ്സൈറ്റ് Daft.ie നടത്തിയ വാടക റിപ്പോര്‍ട്ടിലാണ് വാടക നിരക്ക് വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. അയര്‍ലണ്ടിലെ വാടക നിരക്ക് 10.4 ശതമാനമായി വര്‍ധിച്ചപ്പോള്‍ മാസവാടക നിരക്ക് 1000 യുറോക്ക് മുകളിലെത്തി. 2017 അവസാന മൂന്ന് മാസത്തെ വാടക നിരക്കില്‍ വന്‍ വര്‍ദ്ധനവ് നേരിട്ടുവെന്നാണ് വസ്തു മാര്‍ക്കറ്റില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. ഡബ്ലിനില്‍ 10.9 ശതമാനം, കോര്‍ക്കില്‍ 8 ശതമാനം, ഗാല്‍വേ-വാട്ടര്‍ഫോര്‍ഡ് നഗരങ്ങളില്‍ 12 ശതമാനം, ലീമെറിക്കില്‍ 15 ശതമാനം … Read more

ജോലിക്കുള്ള അന്വേഷണത്തിലാണോ? യോഗ്യതകള്‍ക്കൊപ്പം Netiquette കൂടി ഒന്ന് ശ്രദ്ധിച്ചോളൂ…

ഡബ്ലിന്‍: ബഹുരാഷ്ട്ര കമ്പനികളില്‍ ജോലി ലഭിക്കാന്‍ ഇനി യോഗ്യതകള്‍ മാത്രം മതിയാവില്ല. യൂറോപ്പിലും, അമേരിക്കയിലും വേരുകളുള്ള ഫേമുകള്‍ ഉദ്യോഗാര്‍ത്ഥിയുടെ ശരിയായ സ്വഭാവവും, മനോനിലയും മനസിലാക്കാന്‍ ഇവരുടെ ഒരു വര്‍ഷത്തിനുള്ളിലുള്ള സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടല്‍ നിരീക്ഷണ വിധേയമാക്കുന്നു. സോഷ്യല്‍ മീഡിയയില്‍ അസഭ്യ വര്‍ഷം നടത്തുന്നവര്‍ക്കും മറ്റും ഇത് വന്‍ തിരിച്ചടി നല്കുന്നുണ്ടെന്ന വസ്തുത പലരും തിരിച്ചറിയാറില്ല. ഉദ്യോഗാര്‍ഥിയെ രണ്ടോ, മൂന്നോ തവണ അഭിമുഖം നടത്തുന്നതിലും ഫലപ്രദമായ രീതിയായി Netiquette-യെ കാണുന്ന എം.എന്‍.സികളുടെ എണ്ണം കൂടി വരികയാണ്.പ്രത്യേകിച്ച് എം.ബി.എ പോലുള്ള ബിരുദം … Read more

വാട്ടര്‍ ചാര്‍ജ്ജ് പ്രക്ഷോപം ശക്തമാകുമെന്ന് സൂചന

ഡബ്ലിന്‍: പരിധി ലംഘിച്ചുള്ള ജല ഉപയോഗത്തിന് വാട്ടര്‍ബില്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അയര്‍ലണ്ടില്‍ സമരം. അടുത്ത വര്‍ഷം മുതല്‍ നിലവില്‍ വരുന്ന ഈ നിയമ വ്യവസ്ഥയില്‍ നിന്നും പിന്മാറിയില്ലെങ്കില്‍ കടുത്ത സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് People Before Profit ടി.ഡി ബ്രിഡ് സ്മിത്ത് ഭവന മന്ത്രാലയത്തിന് മുന്നറിയിപ്പ് നല്‍കി. അമിതമായി വെള്ളം ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ ഏതു മാര്‍ഗമാണ് മന്ത്രാലയം അവലംബിക്കുന്നതെന്നും ബ്രിഡ് സ്മിത്ത് ചോദിക്കുന്നു. രാജ്യത്തെ 50 ശതമാനത്തോളം പൈപ്പ് ലൈനുകളിലും ചോര്‍ച്ച നിര്‍ത്തലാക്കാന്‍ സര്‍ക്കാരിന് ഇതുവരെ … Read more

മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ് ഏപ്രില്‍ 6 , 7 തീയതികളില്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ മൈന്‍ഡ് 2018 പ്രവര്‍ത്തന വര്‍ഷത്തെ മുഖ്യ പരിപാടികള്‍ പ്രഖ്യാപിച്ചു. മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ് ഏപ്രില്‍ 6 , 7 തീയ്യതികളില്‍ ഗ്രിഫിഫ്ത് അവന്യൂ മരീനോയിലെ സ്‌കോയില്‍ മുഹിരെ ബോയ്‌സ് സ്‌കൂളില്‍ വച്ച് നടത്തപ്പെടും. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. 2017 ല്‍ അയര്‍ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 200ല്‍ പരം കുട്ടികള്‍ 2 ദിവസം നീണ്ടു നിന്ന കിഡ്‌സ് ഫെസ്റ്റില്‍ പങ്കെടുക്കുത്തു . ഡബ്ലിന്‍ … Read more

ഡബ്ലിന്‍ സീറോ മലബാര്‍ സഭ കുട്ടികള്‍ക്കായി ഒരുക്കുന്ന നോമ്പു കാല ഒരുക്ക ധ്യാനം ‘ആത്മീയം’ ഫെബ്രുവരി 15, 16 തീയതികളില്‍

ഡബ്ലിന്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭ കുട്ടികള്‍ക്കായി ഒരുക്കുന്ന നോമ്പു കാല ഒരുക്ക ധ്യാനം ‘ആത്മീയം’ ഫെബ്രുവരി 15, 16 തീയതികളില്‍ താല സെന്റ് ആന്‍സ് പള്ളിയില്‍ (St. Ann’s Church, Bohernabreena, Co. Dublin) വച്ച് നടത്തപ്പെടും. ഫെബ്രുവരി 15 വ്യാഴാഴ്ച്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 4 വരെ രണ്ടാം ക്ലാസ് മുതല്‍ ആറാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്കും ഫെബ്രുവരി 16 വെള്ളിയാഴ്ച്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 4 വരെ ഏഴാം ക്ലാസ്സ് … Read more

രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബ് കണ്ടെത്തി; ലണ്ടന്‍ സിറ്റി വിമാനത്താവളം അടച്ചു; അയര്‍ലണ്ടില്‍ നിന്നുള്ള വിമാനയാത്രയെ ബാധിക്കും

  രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബ് കണ്ടെത്തിയതിനെത്തുടര്‍ന്ന് ലണ്ടന്‍ സിറ്റി വിമാനത്താവളം അടച്ചു. ഇന്ന് പൂര്‍ണ്ണമായും വിമാനത്താവളം അടച്ചിടുമെന്നതിനാല്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. 16,000ത്തോളം യാത്രക്കാരെ ഇത് ബാധിക്കുമെന്ന് വിമാനത്താവളം അധികൃതര്‍ പറഞ്ഞു. വിമാനത്താവളത്തിലെ ജോര്‍ജ് അഞ്ചാമന്‍ ഡോക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനിടെയാണ് ഇന്നലെ ബോംബ് കണ്ടെത്തിയത്. ഇതോടെ രാത്രി 10 മണിക്ക് വിമാനത്താവളം അടയ്ക്കുകയും ഇത് നീക്കം ചെയ്യാനായി റോയല്‍ നേവിയുടെ സഹായം തേടുകയുമായിരുന്നെന്ന് മെട്രോപോളിറ്റന്‍ പോലീസ് അറിയിച്ചു. ഇന്ന് 130 വിമാനങ്ങളാണ് റദ്ദാക്കിയത്. ഇവയുടെ 261 അറൈവലുകളും … Read more

സ്ത്രീ ലിംഗ പരിച്ഛേദനയുമായി ബന്ധപ്പെട്ട സുപ്രധാന പ്രസ്താവന ഇറക്കി ഇസ്ലാമിക് ഫൗണ്ടേഷന്‍ ഓഫ് അയര്‍ലന്‍ഡ്

  ഡബ്ലിന്‍: Female Gentital Mutilation അഥവാ സ്ത്രീലിംഗ പരിച്ഛേദനം നടത്തുന്നതിനെതിരെ സുപ്രധാന നയം വ്യക്തമാക്കി ഇസ്ലാമിക് ഫൗണ്ടേഷന്‍ ഓഫ് അയര്‍ലന്‍ഡ്. ഇസ്ലാം മതാചാരത്തിന്റെ പേരില്‍ കിരാതമായ ഈ നടപടി തുടരുന്നതിനെതിരെയുള്ള പ്രചാരണത്തിന്റെ ഭാഗമാകുമെന്നും അയര്‍ലണ്ടിലെ ഇസ്ലാമിക സമൂഹത്തിന്റെ ഭാഗമായ സംഘടന വ്യക്തമാക്കി. ആരോഗ്യ ഗുണങ്ങള്‍ ഒന്നുമില്ലത്ത ഈ പ്രവര്‍ത്തി സ്ത്രീകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന സത്യം തുറന്നു സമ്മതിച്ചുകൊണ്ട് ഇസ്ലാം മതക്കാരില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചാരം നല്‍കില്ലെന്നും ഇസ്ലാമിക് ഫൗണ്ടേഷന്‍ പുറത്തുവിട്ട പ്രസ് റിലീസില്‍ പറയുന്നു. … Read more