കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ആവേശമുണര്‍ത്തി വി.ഡി.സതീശന്‍ എം .എല്‍ .എ ഇന്ന് വാട്ടര്‍ഫോര്‍ഡില്‍

വാട്ടര്‍ഫോര്‍ഡ് :കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ടും, നിയമസഭാ ചരിത്രത്തിലെ മികച്ച പാര്‍ലിമെന്റേറിയനും, ഉജ്വല വാഗ്മിയും അഴിമതിയുടെ കറപുരളാത്ത പൊതുപ്രവര്‍ത്തകനുമായ വി .ഡി .സതീശന്‍ എം .എല്‍ .എയ്ക്ക് ഇന്ന്(ഞായറാഴ്ച) വാട്ടര്‍ വാട്ടര്‍ഫോര്‍ഡില്‍ പൗരസ്വീകരണം ഒരുക്കുന്നു. വാട്ടര്‍ ഫോര്‍ഡില്‍ എത്തുന്ന എംഎല്‍എയ്ക്ക് പി.എം.ജോര്‍ജുകുട്ടിയുടെ ഭവനാങ്കണത്തില്‍ വെച്ച് ( House No 8 Brom ley close Ardke en village) ഇന്ന് ഉച്ചകഴിഞ്ഞു 2 .30 നാണ് പൗര സ്വീകരണം നല്‍കുന്നത്. വാട്ടര്‍ ഫോര്‍ഡിലെയും പരിസര … Read more

ഭരണഘടന ഭേദഗതിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അയര്‍ലണ്ടില്‍ പ്രോലൈഫ് റാലി

  ഡണ്‍ ലാവോഗെയര്‍: ജീവന്റെ മഹത്വത്തെ മാനിച്ചുള്ള ഭരണഘടനാഭേദഗതിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അയര്‍ലണ്ടില്‍ പ്രോലൈഫ് റാലി. ‘ Dun Laoghaire  ലൈഫ് ക്യാന്‍വാസ്’ എന്ന സംഘടനയാണ് ഗര്‍ഭസ്ഥശിശുവിന്റെയും അമ്മയുടേയും ജീവിക്കാനുള്ള അവകാശത്തെ സംരക്ഷിക്കുന്ന എട്ടാം ഭരണഘടനാഭേദഗതിയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് തീര പ്രദേശമായ  Dun Laoghaire റാലി സംഘടിപ്പിച്ചത്. ഭേദഗതി അസാധുവാക്കണമോയെന്ന ചോദ്യം ഉന്നയിച്ച് അയര്‍ലന്‍ഡില്‍ ജനഹിതപരിശോധന നടക്കുവാനിരിക്കെയാണ് ‘ലൗവിങ് ദ എയിത്ത്’ എന്ന പേരില്‍ റാലി നടന്നത്. ജനഹിത പരിശോധനയ്ക്ക് മുന്‍പ് എട്ടാം ഭരണഘടനാഭേദഗതിയെ സംരക്ഷിക്കാന്‍ ആളുകള്‍ തയ്യാറാണെന്ന് … Read more

ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ പേരില്‍ വ്യാജ ഫോണ്‍ സന്ദേശം; മുന്നറിയിപ്പ് നല്‍കി സുരക്ഷാ ഉദ്യോഗസ്ഥര്‍

തങ്ങളുടെ പേരില്‍ ഉപഭോക്താക്കളുടെ ഫോണുകളിലേക്ക് വരുന്ന വ്യാജ SMS സന്ദേശങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കി ബാങ്ക് ഓഫ് അയര്‍ലണ്ട്. ഇത്തരം സന്ദേശം ലഭിച്ചതായി നിരവധി ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ‘നിങ്ങളുടെ അക്കൗണ്ട് താല്‍ക്കാലികമായി സസ്‌പെന്റ് ചെയ്യപ്പെട്ടെന്നും’ പുതുക്കാനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക എന്നുമാണ് സന്ദേശത്തിലുള്ളത്. ഈ ലിങ്കില്‍ ക്‌ളിക്ക് ചെയ്താല്‍ ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ ഔദ്യോദിക വെബ്സൈറ്റ് എന്ന് തോന്നിപ്പിക്കുന്ന മറ്റൊരു വെബ് സൈറ്റിലേക്ക് ലിങ്ക് റീഡയറക്റ്റ് ചെയ്യുന്നു. ഈ സൈറ്റില്‍ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ … Read more

ഡബ്ലിന്‍ മെട്രോ ലൈന്‍ പ്ലാന്‍ 2040; നാല് പുതിയ ലുവാസ് ലൈനുകള്‍ വരുന്നു

  ഐറിഷ് ഗവണ്മെന്റിന്റെ പുതിയ 115 ബില്ല്യന്‍ യൂറോയുടെ അടിസ്ഥാന സൌകര്യ വികസന പദ്ധതിയുടെ ഭാഗമായി ഡബ്ലിനിലെ ലുവാസ് ശൃംഖല പുതിയ നാല് ലൈനുകളിലേക്ക് വ്യാപിപ്പിക്കും. 5 ബില്യണ്‍ യൂറോയാണ് ഇതിനായി വകയിരുത്തിയത്. സ്‌കൂളുകള്‍, ആശുപത്രികള്‍, ഭവനങ്ങള്‍, റോഡുകള്‍, മറ്റ് ഗതാഗത ബന്ധങ്ങള്‍ തുടങ്ങി അടുത്ത 20 വര്‍ഷത്തേക്കുള്ള വികസന പരിപാടികള്‍ ഉള്‍പ്പെട്ട പദ്ധതിയാണ് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി ലിയോ വരേദ്കറാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഗതാഗത സൗകര്യ വികസനത്തിന്റെ ഭാഗമായാണ് ഡബ്‌ളിന്‍ ലൈറ്റ് റെയില്‍ സര്‍വീസായ ലുവാസ് … Read more

ഡബ്ലിന്‍ കോണ്‍ഫറന്‍സ്സില്‍ ഇത്തവണ PESCO പ്രധാന ചര്‍ച്ചാവിഷയമാകും

ഡബ്ലിന്‍: യൂറോപ്യന്‍ യൂണിയന്റെ PESCO സൈനിക ഉടമ്പടിയില്‍ അംഗമാകാന്‍ അയര്‍ലന്‍ഡ്.കഴിഞ്ഞ ഡിസംബറില്‍ മന്ത്രിസഭയുടെ പിന്തുണയും ലഭിച്ചു. ഡബ്ലിനില്‍ പീസ് ആന്‍ഡ് ന്യൂട്രാലിറ്റി സംഘടിപ്പിക്കുന്ന കോണ്‍ഫറന്‍സില്‍ PESCO പ്രധാന ചര്‍ച്ചാ വിഷയമാകും. സൈനിക കാര്യങ്ങളില്‍ ചേരിചേരാ നയം അനുവര്‍ത്തിക്കുന്ന അയര്‍ലന്‍ഡ് ഇതില്‍ അംഗമാകുന്നതോടെ യുണിയന്‍ പിന്തുണ പ്രഖ്യാപിക്കുന്ന ഏതൊരു സൈനിക സഖ്യത്തിനോടും വിധേയത്വം പുലര്‍ത്തേണ്ടി വരും. ദേശീയ താത്പര്യം കണക്കിലെടുക്കാതെ സൈനിക സഖ്യത്തിന്റെ ഭാഗമാകുന്നതിന് ഈ ഉടമ്പടി കാരണമായേക്കാം. PESCO ഉടമ്പടിയുടെ നല്ല വശങ്ങളും ദോഷവശങ്ങളും കോണ്‍ഫറന്‍സില്‍ ചര്‍ച്ചാവിഷയമാകും. … Read more

ദെയിലില്‍ ആല്‍ക്കഹോള്‍ ബില്‍ വൈകുന്നത് മദ്യരാജാക്കന്മാരെ സഹായിക്കാന്‍

ഡബ്ലിന്‍: സിനഡ് പാസാക്കിയ പബ്ലിക് ആല്‍ക്കഹോള്‍ ബില്‍ ദെയിലിലെത്താന്‍ വൈകിയത് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് ഫിയാന ഫോള്‍. അടുത്ത ആഴ്ച മദ്യ ബില്‍ ദെയില്‍ ചര്‍ച്ചക്ക് എത്തുമെന്ന ഫിയനഫോള്‍ ടി.ഡി സീന്‍ ഹാഗിയുടെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു ഫിയാന ഫോള്‍. 2015-ല്‍ സിനഡില്‍ പാസാക്കിയ ബില്‍ ഇത്ര വൈകിപ്പിച്ചത് രാജ്യത്തെ മദ്യ ലോബിയെ സംരക്ഷിക്കാനായിരുന്നുവെന്നും പ്രതിപക്ഷം ആരോപണം ഉന്നയിച്ചു. മദ്യ ഉപയോഗവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന് പ്രതിവര്‍ഷം 2 ബില്യണ്‍ നഷ്ടമാകുന്നുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മദ്യത്തിന്റെ ദൂഷ്യ ഫലങ്ങള്‍ അനുഭവിക്കുന്നവരെ ചികിത്സിക്കുന്നതിലൂടെയാണ് … Read more

ഓണ്‍ലൈന്‍ ഷോപ്പിംഗ് ഡെബിറ്റ്കാര്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്

ഡബ്ലിന്‍: പോയവര്‍ഷം അയര്‍ലണ്ടില്‍ ഡെബിറ്റ്കാര്‍ഡ് ഉപയോഗിച്ച് ഷോപ്പിംഗ് നടത്തിയത് ഒരു ബില്യണില്‍ കൂടുതല്‍ ആളുകള്‍. സെന്‍ട്രല്‍ ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡ് ഇടപാട് കണക്കുകള്‍ പ്രകാരമാണിത്. എന്നാല്‍ ക്രഡിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കാര്യമായ പുരോഗതിയില്ലെന്നും കണ്ടെത്തി. ഇ-കൊമേഴ്സ് 21 ശതമാനം വരെ വര്‍ദ്ധനവ് രേഖപ്പെടുത്തിയതായും സെന്‍ട്രല്‍ ബാങ്ക് രേഖപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്തെ സാമ്പത്തിക മേഖലക്ക് വലിയ സംഭാവന നല്‍കിയത് ഹോട്ടല്‍ മേഖലയാണ്. ഭക്ഷണത്തിന് വേണ്ടി ചെലവിടുന്ന തുക പതിന്‍മടങ്ങായി വര്‍ധിച്ചതായും കണ്ടെത്തി. ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലയും … Read more

ഒ.ഐ.സി.സി അയര്‍ലണ്ട് , റിപ്പബ്ലിക് ദിനാഘോഷം ഇന്ന് ബൂമോണ്ടില്‍ വി.ഡി സതീശന്‍ എംഎല്‍ എ പങ്കെടുക്കും

ഡബ്ലിന്‍: ഓവര്‍സിസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഓ ഐ സി സി)അയര്‍ലണ്ട് ഘടകത്തിന്റെ നേതൃത്വത്തില്‍ ഡബ്ലിനില്‍ ഒരുക്കുന്ന റിപ്പബ്ലിക് ദിനാഘോഷപരിപാടികള്‍ ഇന്ന് ഉച്ചകഴിഞ്ഞു മൂന്നു മണി മുതല്‍ നടത്തപ്പെടും. ഡബ്ലിനിലെ ബ്യുമൗണ്ടിലെ സെന്റ് ഫിയാക്രാസ് സ്‌കൂള്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അയര്‍ലണ്ടിലെ വിദ്യാഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബര്‍ട്ടന്‍,ഇന്ത്യന്‍ അംബാസിഡര്‍ വിജയ് താക്കൂര്‍ സിംഗ് എന്നിവര്‍ക്ക് പുറമെ കെ പി സി സി വൈസ് പ്രസിഡണ്ട് വീ ഡി സതീശന്‍ എംഎല്‍എ യും വിശിഷ്ഠാതിഥികളായി പങ്കെടുക്കും. മൂന്ന് മണിയ്ക്ക് … Read more

ട്രിനിറ്റിയില്‍ പഠിക്കുന്നവര്‍ക്ക് യു.എസ് യുണിവേഴ്‌സിറ്റിയിലും പഠിക്കാം

ഡബ്ലിന്‍: ഡബ്ലിന്‍ ട്രിനിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാലയളവില്‍ യു.എസ്സിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ പഠനം പൂര്‍ത്തിയാക്കാവുന്ന പാട്ണര്‍ഷിപ്പ് പദ്ധതി ആരംഭിച്ചു. ആര്‍ട്‌സ്, ഹ്യുമാനിറ്റിസ് വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ അവരസം ലഭിക്കും. പഠനകാലയളവില്‍ ഒരുപകുതി ട്രിനിറ്റിയിലും മറ്റൊരു പകുതി യു.എസ് യുണിവേഴ്‌സിറ്റിയിലും പഠനം പൂര്‍ത്തിയാക്കാം. English Studies, European Studies, History, Middle Eastern European Languages and Cultures തുടങ്ങിയ വിഷയങ്ങളിലാണ് രണ്ട് യുണിവേഴ്‌സിറ്റികളിലായ് പഠനം പൂര്‍ത്തീകരിക്കാന്‍ അവസരം ലഭിക്കുകയെന്ന് ട്രിനിറ്റി കോളേജ് അറിയിച്ചു. Dual BA Programme … Read more

വാട്ടര്‍ഫോര്‍ഡില്‍ നേഴ്സുമാര്‍ സമര രംഗത്തേക്ക്

വാട്ടര്‍ഫോര്‍ഡ്: വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ സൈക്യാര്‍ട്രി വിഭാഗത്തിലെ നേഴ്സുമാര്‍ ഫെബ്രുവരി 20 മുതല്‍ ഇന്‍ഡസ്ട്രിയല്‍ ആക്ഷന് തുടക്കമിടും. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ തിരക്ക് നിയന്ത്രണ വിധേയമാക്കുക, നേഴ്‌സിങ് റിക്രൂട്‌മെന്റ് നടത്തുക, നേഴ്സുമാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമര പരിപാടി. സൈക്യാര്‍ട്രിക് നേഴ്‌സസ് അസോസിയേഷനില്‍ അംഗങ്ങളായ നേഴ്സുമാരാണ് ഇന്‍ഡസ്ട്രിയല്‍ ആക്ഷന് ഒരുങ്ങുന്നത്. മനോരോഗ വിഭാഗമായതിനാല്‍ രോഗികളുടെ അതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടി വരുന്നതായും വാട്ടര്‍ഫോര്‍ഡ് ആശുപത്രിയിലെ നേഴ്സുമാര്‍ പറയുന്നു. നേഴ്സുമാരെയും, നേഴ്‌സിങ് അസിസ്റ്റന്റുമാരെയും ഒരേ അനുപാതത്തില്‍ നിയമിച്ചാല്‍ … Read more