തണുത്ത സെന്റ് പാട്രിക് ദിനത്തിനായി അയര്‍ലന്‍ഡ് ഒരുങ്ങുന്നു; മഞ്ഞുവീഴാന്‍ സാധ്യത കുറവ്

ഡബ്ലിന്‍: കഠിന ശൈത്യത്തിന്റെ പിടിയില്‍ നിന്നും രക്ഷ നേടിയ അയര്‍ലണ്ടില്‍ താപനില നേരിയ പുരോഗതി പ്രകടമാക്കി. ഡബ്ലിനില്‍ 10 ഡിഗ്രി വരെ ഊഷ്മാവ് രേഖപ്പെടുത്തി. താപനില ഉയരുന്നതോടൊപ്പം രാജ്യവ്യാപകമായി കനത്ത മഴ പെയ്യാന്‍ സാധ്യത നിലനില്‍ക്കുന്നതായി മെറ്റ് ഏറാന്‍ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നു. ശക്തമായ കാറ്റും മഴയും മുന്‍നിര്‍ത്തി യെല്ലോ വെതര്‍ വാണിങ് പ്രഖ്യാപിച്ചിരിക്കുകയാണ്. സെന്റ് പാട്രിക് ദിനത്തില്‍ മഞ്ഞിനേക്കാളുപരി മഴ പെയ്യാനുള്ള സാദ്ധ്യത കൂടുതലാണെന്ന് കാലാവസ്ഥാ കേന്ദ്രങ്ങള്‍ അറിയിക്കുന്നുണ്ട്. മഴക്കൊപ്പം രാജ്യത്ത് ശക്തമായ മൂടല്‍ മഞ്ഞ് … Read more

എട്ടാം ഭരണഘടനാ ഭേദഗതിയെ എതിര്‍ത്ത് മെറ്റി മേക് ഗ്രത്ത്

ഡബ്ലിന്‍: അബോര്‍ഷന്‍ നിയമഭേദഗതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍ ഗര്‍ഭചിദ്രം നിയമവിധേയമാക്കുന്നതിനെ എതിര്‍ത്ത് ഇന്‍ഡിപെന്‍ഡന്റ് ടി.ഡി മെറ്റി മേക് ഗ്രത്ത് രംഗത്തെത്തിയിരിക്കുകയാണ്. കാര്യമായ ചര്‍ച്ചകള്‍ നടത്താതെ തിടുക്കത്തില്‍ എട്ടാം ഭേദഗതി നടപ്പാക്കുന്നത് അനുചിതമായ നടപടിയല്ലെന്നും ടി.ഡി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം ഡബ്ലിനില്‍ നടന്ന റാലി സൂചിപ്പിക്കുന്നത് ഈ നിയമവശത്തിന്റെ പോരായ്മയാണെന്നും ടി.ഡി ആരോപണം ഉന്നയിച്ചു. പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് പാര്‍ട്ടി ടി.ഡി ബ്രിഡ്സ് മിത്തും മെറ്റിന്റെ അഭിപ്രായത്തെ പിന്തുണക്കുകയായിരുന്നു. എട്ടാം ഭരണഘടനാ ഭേദഗതി എടുത്തുകളയാനുള്ള തീരുമാനം ശുദ്ധ അസംബന്ധമാണെന്നും … Read more

ഡബ്ലിനെ പ്രകമ്പനം കൊള്ളിച്ച് പ്രോലൈഫ് പ്രവര്‍ത്തകരുടെ റാലി; ജീവന്റെ മഹത്വം വിളിച്ചോതി ആവേശമായി മലയാളികളും

  ജീവന്‍ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള പ്രോലൈഫ് മാര്‍ച്ചിന് ഈ വര്‍ഷം മലയാളികളില്‍ നിന്നുള്‍പ്പെടെ അഭൂതപൂര്‍വമായ പ്രതികരണം. ഡബ്ലിനില്‍ നടന്ന റാലി ഫോര്‍ ലൈഫ് വാര്‍ഷിക റാലിയില്‍ ലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. എട്ടാം ഭേദഗതി നിലനിര്‍ത്താന്‍ കഠിനമായി പരിശ്രമിക്കുമെന്നും ഗര്‍ഭഛിദ്രത്തെക്കുറിച്ചുള്ള ഏതൊരു അഭിപ്രായ വോട്ടെടുപ്പും പരാജയപ്പെടുത്തുമെന്നും പ്രവര്‍ത്തകര്‍ ഉത്‌ഘോഷിച്ചു. പങ്കെടുത്തവരുടെ എണ്ണത്തിലും മലയാളിപ്രാതിനിധ്യത്തിലും, വിശിഷ്ട ആത്മീയാചാര്യന്മാരുടെ എണ്ണം കൊണ്ടും ഡബ്ലിനിലെ പ്രോലൈഫ് മാര്‍ച്ച് റെക്കോര്‍ഡ് സൃഷ്ടിച്ചു. ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട്, യൂത്ത് ഡിഫന്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് ഗ്രൂപ്പായ പ്രഷ്യസ് ലൈഫ് എന്നിവയുള്‍പ്പെടെ … Read more

ഗോള്‍വേയില്‍, നോമ്പ് കാല ധ്യാനവും, വിശുദ്ധ വാരാചരണവും.

ഗോള്‍വേ സെന്റ് തോമസ് സിറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍, മാര്‍ച്ച് 18 നു, ഞായറാഴ്ച 2:00 മണി മുതല്‍ 5:30 വരെ സെന്റ് മേരീസ് കോളേജില്‍. റവ. ഫാ.ക്ലമന്റ് പാഠത്തിപ്പറമ്പില്‍, നയിക്കുന്ന നോമ്പ് കാല ധ്യാനം. ‘മെത്തനോയിയ’ നടത്തപ്പെടുന്നു. ഇടവക ചാപ്ലയിന്‍ ബഹു. ഫാ ജെയ്‌സണ്‍ കുത്തനാ പ്പിള്ളില്‍ അച്ഛന്റെ സേവനം, അന്നേ ദിവസം കുമ്പസാരത്തിനും, വി. കുര്‍ബാനയ്ക്കും, ആരാധനയ്ക്കും ലഭ്യമാണ്. തദവസരത്തിലേക്കും, തുടര്‍ന്നുള്ള ഓശാന ഞായറാഴ്ചയിലേക്കും, ഈസ്റ്റര്‍ ദിനാചരണത്തിലേയ്ക്കും, എല്ലാ ഇടവകാംഗങ്ങളെയും, സ്വാഗതം ചെയ്യുന്നതായി അറിയിക്കുന്നു. … Read more

കിഡ്‌സ്‌ഫെസ്‌റ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഡബ്ലിന്‍ : ഏപ്രില്‍ 6, 7 തീയതികളില്‍ ഗ്രിഫിത്ത് അവന്യു മരീനോയിലെ Scoil Mhurie National Boys School ല്‍ നടക്കുന്ന മൈന്‍ഡ് കിഡിസ് ഫെസ്റ്റിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സബ് ജൂനിയര്‍ , ജൂനിയര്‍ ,സീനിയര്‍ തുടങ്ങി മൂന്ന് വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. ഏപ്രില്‍ 6 വെള്ളിയാഴ്ച്ച ഡാന്‍സ് വിഭാഗങ്ങളും 7 ശനിയാഴ്ച മറ്റു മത്സരങ്ങളുമാണ് നടത്തപ്പെടുക മാര്‍ച്ച് 30 വരെ www.mindireland.org എന്ന വെബ് സൈറ്റില്‍ രജിസ്ട്രര്‍ ചെയ്യുവാനുള്ള അവസരം ഉണ്ടായിരിക്കും. മത്സരങ്ങള്‍ക്കുള്ള ഫീസ് ഓണ്‍ലൈനായി … Read more

ജീവന്‍ വേണ്ടിയുള്ള പോരാട്ടത്തില്‍ വിവിധ മത സംഘടനകളുടെ സാന്നിദ്ധ്യം; നേഴ്സുമാരും ഡോക്ടര്‍സംഘവും പ്രോലൈഫ് പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍

ഡബ്ലിന്‍: ഡബ്ലിന്‍ സിറ്റി സെന്ററില്‍ ഇന്നലെ നടന്ന പ്രോലൈഫ് പ്രചാരണ പരിപാടി വന്‍ വിജയമായി മാറി. പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ ഡബ്ലിനില്‍ അണിനിരന്നത് ഉള്‍പ്പെടെ രാജ്യവ്യാപകമായി ഒരുലക്ഷത്തിലധികം ആളുകള്‍ റാലിയില്‍ പങ്കെടുത്തു. ഗര്‍ഭസ്ഥ ശിശുവിന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ആശയത്തെ പിന്തുണക്കുന്നവരായിരുന്നു പ്രചരണ പരിപാടിയില്‍ പങ്കാളികള്‍ ആയത്. സിറ്റിസണ്‍ അസംബ്ലിയില്‍ നടന്ന വിവിധ അഭിപ്രായ പ്രകടനങ്ങള്‍ക്ക് ശേഷം രൂപപ്പെട്ട ആശയം നിയമമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുന്നതിനെതിരെയുള്ള പ്രതിഷേധമാണ് ഡബ്ലിനില്‍ ഇന്നലെ അരങ്ങേറിയത്. ഗര്‍ഭചിദ്രം സ്ത്രീ ശരീരത്തിന്റെ അവകാശമാണെന്ന് പറയുമ്പോഴും മറ്റൊരു … Read more

ലക്ഷത്തിലേറെ ആളുകള്‍: ഭരണകൂടത്തിന് താക്കീതായി ഇന്നത്തെ പ്രകടനം

ഡബ്ലിന്‍: അബോര്‍ഷന്‍ റഫറണ്ടം മെയില്‍ നടക്കാനിരിക്കെ ഗര്‍ഭസ്ഥ ശിശുവിന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ ഇന്ന് ഡബ്ലിനില്‍ നടന്ന പ്രതിഷേധ റാലി ജനശ്രദ്ധ ആകര്‍ഷിക്കുന്നതായിരുന്നു. ഒരുലക്ഷത്തിലധികം ആളുകള്‍ പ്രോലൈഫ് പ്രചരണ പരിപാടിയില്‍ പങ്കെടുത്തതോടെ ഗര്‍ഭഛിദ്രം നിയമവിധേയമാക്കാനുള്ള ഭരണകൂടത്തിന്റെ തീരുമാനത്തിന് നേരെയുള്ള ശക്തമായ താക്കീതായി മാറി ഇന്നത്തെ പ്രോലൈഫ് റാലി. SAVE THE 8 TH എന്ന ബാനറില്‍ വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ക്കാണ് അയര്‍ലന്‍ഡ് ഇന്ന് സാക്ഷ്യം വഹിച്ചത്. രാജ്യം മുഴുവന്‍ നടന്ന പ്രോലൈഫ് ക്യാംപെയ്നര്‍മാര്‍ ലിംസ്റ്റാര്‍ ഹൗസിന് പുറത്തുള്ള മെറിയോണ്‍ … Read more

ജീവന് വേണ്ടിയുള്ള റാലിയില്‍ അണിനിരന്നത് ഒരുലക്ഷത്തിലധികം പേര്‍.

ഡബ്ലിന്‍: ഡബ്ലിനില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രോലൈഫ് റാലിയില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്. അയര്‍ലണ്ടില്‍ ജീവന് വേണ്ടി സമരം നടത്താന്‍ ഒരുലക്ഷത്തില്‍ അധികം ആളുകള്‍ ആണ് അണിചേര്‍ന്നിരിക്കുന്നത്. അബോര്‍ഷന്‍ നിയമവിധേയമാക്കുന്നതിനെ എതിര്‍ക്കുന്നവരുടെ എണ്ണം കൂടിവരുന്ന കാഴ്ചയാണ് ഡബ്ലിനില്‍ കാണാന്‍ കഴിയുന്നത്. ഗര്‍ഭസ്ഥ ശിശുവിന്റെ അവകാശ സംരക്ഷണം ആവശ്യപ്പെടുന്ന പ്രക്ഷോഭങ്ങള്‍ക്ക് നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യ ജീവന് വിലകല്പിക്കുന്നവര്‍ എല്ലാം തന്നെ ഈ റാലിയുടെ ഭാഗമാകണമെന്ന് പ്രോലൈഫ് പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥന നടത്തിയിരുന്നു. അയര്‍ലണ്ടിലെ ഭൂരിപക്ഷം വരുന്ന കത്തോലിക്കാ സമൂഹവും, മത-ഇതര … Read more

അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നൂറു കണക്കിന് മലയാളികള്‍ ജീവന്റെ മഹത്വം ഉയര്‍ത്തി പിടിക്കാന്‍ ഡബ്ലിനില്‍

ഡബ്ലിന്‍: ജീവന്‍ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള പ്രോലൈഫ് മാര്‍ച്ചിന് ഈ വര്‍ഷം മലയാളിക്രൈസ്തവരില്‍നിന്നും അഭൂതപൂര്‍വമായ പ്രതികരണം. അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നൂറു കണക്കിന് മലയാളികളാണ് റാലിയില്‍ അണിനിരന്നത്. ഡബ്ലിന്‍ സിറ്റി സെന്ററിലെ പാര്‍ണെല്‍ സ്‌ക്വയറില്‍ നിന്നും ഉച്ചകഴിഞ്ഞു രണ്ടിന് ആരംഭിച്ച റാലിയില്‍ സീറോ മലബാര്‍ സഭയുടെ പ്രതിനിധികളായി അനേക വിശ്വാസികള്‍ പങ്കെടുത്തു. വിവിധ മാസ്സ് സെന്ററുകളില്‍ നിന്നും റാലിയില്‍ പങ്കെടുക്കുവാന്‍ വാഹന സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. ഗര്‍ഭച്ഛിദ്രത്തെ തടയുന്ന എട്ടാം ഭരണഘടന ഭേദഗതി നിലനിര്‍ത്തണമെന്ന് (SAVE 8th ammendment) … Read more

മീത്തില്‍ മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചു. കടുത്ത ആശങ്ക രേഖപ്പെടുത്തി എച്ച്.എസ്.ഇ

  മീത്ത്: മീത്തില്‍ Meningitis ബാധ കണ്ടെത്തിയ സാഹചര്യത്തില്‍ രോഗം പടര്‍ന്നു പിടിച്ചേക്കുമെന്ന് പരക്കെ ആശങ്ക. മീത്തില്‍ ഈ രോഗബാധ കണ്ടെത്തിയ രണ്ട് കുട്ടികളില്‍ ഒരാള്‍ മരിച്ചതോടെ രോഗ പ്രതിരോധ മാര്‍ഗങ്ങള്‍ ശക്തമാക്കേണ്ടതുണ്ടെന്ന് എച്ച്.എസ്.ഇ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. Meningitis സംശയത്തെ തുടര്‍ന്ന് മീത്ത് ആശുപത്രിയില്‍ 5 കുട്ടികള്‍ ഒബ്സര്‍വേഷന്‍ തുടരുമ്പോഴാണ് രോഗബാധ സ്ഥിരീകരിക്കപ്പെട്ട കുട്ടികളില്‍ ഒരാള്‍ മരണപ്പെട്ടത്. ഇതിനെ തുടര്‍ന്ന് Meningitis റിസര്‍ച് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സജന്യ ഹെല്പ് ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. രോഗ ലക്ഷണങ്ങളുമായി … Read more