പീഢാനുഭവ ശുശ്രൂഷകള്‍

ഡബ്ലിന്‍ ക്‌നാനായ സിറിയക്ക് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഹാശാ ആഴ്ച ശുശ്രൂഷകള്‍ ഡബ്ലിന്‍ :ഡോണിബ്രൂക്ക് സെന്റ് മേരീസ് ക്‌നാനായ സിറിയക്ക് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഫാ.കുര്യന്‍ പുതിയപുരയിടത്തിന്റെ (തൂത്തൂട്ടി ധ്യാനകേന്ദ്രം ,കോട്ടയം ) കാര്‍മ്മികത്വത്തില്‍ വിശുദ്ധ വാരാചരണം നടത്തപ്പെടും . 25 ഞായര്‍ രാവിലെ 11ന് ഹോസാന ശുശ്രൂഷ നടത്തപ്പെടും . 28 ബുധന്‍ വൈകിട്ട് 5 ന് കുമ്പസാരവും തുടര്‍ന്ന് പെസഹാ ശുശ്രൂഷകളും ,30 വെള്ളി രാവിലെ 11 ന് ദുഃഖ വെള്ളി ശുശ്രൂഷകളും നടത്തപ്പെടും . ഏപ്രില്‍ … Read more

സെന്റ്.പാട്രിക്‌സ് പരേഡില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു WMA

വാട്ടര്‍ഫോര്‍ഡില്‍ നടക്കുന്ന സെന്റ്.പാട്രിക്‌സ് പരേഡില്‍ ഈ വര്‍ഷം ഇന്ത്യയെ പ്രതിനിധീകരിച്ചു WMA പങ്കെടുക്കുന്നു.വാട്ടര്‍ഫോര്‍ഡുള്ള എല്ലാ ഇന്ത്യക്കാരുടെയും സാന്നിധ്യ സഹകരണങ്ങള്‍ പ്രസ്തുത പരിപാടിയിലേക്ക് അഭ്യര്‍ത്ഥിച്ചു കൊള്ളുന്നു.ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്കാണ് പരേഡ് ആരംഭിക്കുന്നത്.

Knock Shrine-ല്‍ പകല്‍സമയത്ത് ലൈംഗിക അതിക്രമം: കുറ്റവാളിയെ കണ്ടെത്താനായില്ല; മയോവില്‍ വിശ്വാസികളുടെ പ്രതിഷേധം ശക്തമാകുന്നു.

മായോ: കത്തോലിക്കാ വിശ്വാസികളുടെ പ്രധാന ആരാധന കേന്ദ്രമായ Knock Shrine-ല്‍ പകല്‍വെളിച്ചത്തില്‍ ലൈംഗിക അതിക്രമം. കഴിഞ്ഞ ഫെബ്രുവരി 9-ന് ഉച്ചതിരിഞ്ഞ് പ്രാര്‍ത്ഥനാ സമയത്താണ് ഒരു സ്ത്രീക്ക് നേരെ ആക്രമണമുണ്ടായത്. വിവരം ഉടന്‍ തന്നെ സെക്യൂരിറ്റി ജീവനക്കാരനെ അറിയിച്ചെങ്കിലും കുറ്റവാളിയെ പിടികൂടാന്‍ കഴിഞ്ഞില്ല. ഗാര്‍ഡ സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും കുറ്റവാളിയെ കണ്ടെത്താന്‍ കഴിയാത്തത് വിശ്വാസികള്‍ക്കിടയില്‍ പരിഭ്രാന്തിപരത്തി. പരിപാവനമായ ആരാധനാ കേന്ദ്രത്തില്‍ ലൈംഗീക പീഡനം നേരിടേണ്ടി വരുന്നതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഇതോടെ സ്ത്രീകള്‍ക്ക് സമാധാനത്തോടെ പ്രാര്‍ത്ഥന നടത്താന്‍പോലും കഴിയുന്നില്ലെന്ന് കമ്യുണിറ്റി … Read more

അമേരിക്കയിലെ ഐറിഷ് കുടിയേറ്റക്കാര്‍ക്ക് ആശ്വസിക്കാം: വരേദ്കറിന്റെ യു.എസ് സന്ദര്‍ശനം ഫലപ്രദം

ഡബ്ലിന്‍: സെന്റ് പാട്രിക് ഡേ യുമായി ബന്ധപ്പെട്ട് യു.എസ് സന്ദര്‍ശനം നടത്തുന്ന ഐറിഷ് പ്രധാനമന്ത്രി ലിയോ വരേദ്കറിന് യു.എസ് പ്രസിഡന്റിന്റെ ഉജ്വല സ്വീകരണം. വൈറ്റ് ഹൗസില്‍ ഇരുവരും നടത്തിയ ചര്‍ച്ചയില്‍ ഐറിഷ് കുടിയേറ്റക്കാര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് ട്രംപ് വരേദ്കറിന് ഉറപ്പ് നല്‍കി. 50,000-ല്‍ കൂടുതല്‍ ഔദ്യോഗിക രേഖകളില്ലാത്ത ഐറിഷുകാര്‍ യു.എസ്സില്‍ കുടിയേറ്റക്കാരായി തുടരുകയാണ്. ഇവര്‍ക്ക് തുടര്‍ന്നും യു.എസ്സില്‍ ജീവിക്കാനുള്ള അവകാശം നല്‍കാന്‍ ട്രംപ് ഭരണകൂടം തയ്യാറാണെന്ന സൂചനയാണ് ലഭിക്കുന്നത്. യു.എസ്സില്‍ കുടിയേറി ഗ്രീന്‍കാര്‍ഡ് സ്വന്തമാക്കിയ യുവാവ് ഇവിടെ … Read more

ജീവിതച്ചിലവ് കൂടിയ നഗരങ്ങളുടെ പട്ടികയില്‍ ലണ്ടനെപ്പോലും മറികടന്ന് ഡബ്ലിന്‍ നഗരം

ഡബ്ലിന്‍: ലോകത്ത് ജീവിതച്ചെലവ് കൂടിയ നഗരങ്ങളുടെ പട്ടികയില്‍ ഡബ്ലിന്‍ മുന്‍നിരയിലേക്ക്. 133 നഗരങ്ങളിലെ ജീവിത ചെലവ് പരിശോധനയില്‍ ഡബ്ലിന്‍ പത്തൊന്‍പതാം സ്ഥാനത്തെത്തി. ലണ്ടന്‍ നഗരത്തെ പിന്തള്ളി ആദ്യമായാണ് അയര്‍ലന്‍ഡ് തലസ്ഥാനം ഈ സ്ഥാനത്തേക്ക് കുതിക്കുന്നത്. Economist Magazin-ന്റെ ബിസിനസ് ഇന്റലിജന്‍സ് യുണിറ്റ് നടത്തിയ റാങ്കില്‍ ചെലവ് കൂടിയ നഗരങ്ങളുടെ പട്ടികയിലേക്ക് അയര്‍ലന്‍ഡ് തെരെഞ്ഞെടുക്കപ്പെടുകയായിരുന്നു. ഭക്ഷണം, വസ്ത്രം, ഗതാഗതം തുടങ്ങിയ നൂറോളം ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി നടത്തിയ സര്‍വേയിലാണ് ലോകത്തിലെ ചെലവ് കൂടിയ നഗരങ്ങളെ കണ്ടെത്തിയത്. ലോകത്തെ ഏറ്റവും ചെലവുകൂടിയ … Read more

കോര്‍ക്കില്‍ മലയാളി യുവതിയെ കാര്‍ ഇടിച്ചു ഗുരുതര പരിക്ക്

കോര്‍ക്കിലെ സ്റ്റാര്‍സ് ഫീല്‍ഡ് റോഡില്‍ നടന്ന കാര്‍ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മലയാളി യുവതി സിനി ചാക്കോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം സ്വദേശിനിയായ സിനി ചാക്കോ കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ നേഴ്‌സാണ്. ഇന്നലെ രാത്രി ഏകദേശം 8.30 ന് ആശുപത്രി ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് പോകും വഴിയാണ് നിര്‍ഭാഗ്യകരമായ ഈ അപകടം സംഭവിക്കുന്നത്. സ്റ്റാര്‍സ് ഫീല്‍ഡ് ക്രോസിങ്ങിലെ റൗണ്ട് എബൗട്ടില്‍ റോഡ് മുറിച്ചു കടക്കവെ സിനിയെ കാര്‍ വന്നു ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അബോധാവസ്ഥയിലായ സിനിയെ … Read more

ഗ്രീന്‍ ബിന്‍ വര്‍ധിപ്പിച്ചേക്കും: നയം വ്യ്കതമാക്കി പാണ്ട വെയ്സ്റ്റ്

ഡബ്ലിന്‍: രാജ്യത്തെ ഗ്രീന്‍ ബിന്‍ ചാര്‍ജ്ജുകള്‍ വര്‍ധിപ്പിക്കാന്‍ നീക്കം നടക്കുന്നതിനിടയില്‍ വില കൂട്ടിയില്ലെന്ന് അറിയിച്ച് പാണ്ട വെയ്സ്റ്റ്. അടുത്ത 5 വര്‍ഷത്തേക്ക് വില വര്‍ധിപ്പിക്കില്ലെന്നാണ് കമ്പനിയുടെ തീരുമാനം. കിലോ വെയ്സ്റ്റിന് 5 സെന്റ് എന്ന നിരക്കില്‍ ചാര്‍ജ്ജ് ഈടാക്കുകയാണ് ലക്ഷ്യം. ഡബ്ലിനില്‍ മാത്രം കമ്പനിക്ക് 125,000 ഉപഭോക്താക്കളാണ് നിലവിലുള്ളത്. അയര്‍ലണ്ടിലെ 95 ശതമാനത്തോളം പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ വാങ്ങിയിരുന്ന ചൈന ഈ തീരുമാനം അവസാനിപ്പിച്ചിരുന്നു. രാജ്യത്തെ വിവിധ ബിന്‍ കമ്പനികള്‍ ചാര്‍ജ് കുത്തനെ വര്‍ധിപ്പിക്കുമെന്നാണ് സൂചന. മാലിന്യ സംസ്‌കരണവുമായി … Read more

നോര്‍ത്ത് വുഡ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് 2018 : ഐറിഷ് ബ്ലാസ്റ്റേഴ്സ് ജേതാക്കള്‍; ഷിജു മികച്ച താരം; സോജന്‍ മികച്ച ഗോളി

ഡബ്ലിന്‍: സാന്‍ട്രി Soccer Dome -ല്‍ കഴിഞ്ഞ ശനിയാഴ്ച (10 March) നടന്ന നോര്‍ത്ത് വുഡ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഐറിഷ് ബ്ലാസ്റ്റേഴ്സ് വൈറ്റ് ജേതാക്കളായി, ഡബ്ലിന്‍ യുണൈറ്റഡ് എഫ്.സി റണ്ണേഴ്സ് അപ്പ് കിരീടം നേടി. ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള ട്രോഫി ഐറിഷ് ബ്ലാസ്റ്റേഴ്സ് താരം ഷിജു ഡിക്രൂസ് നേടിയപ്പോള്‍ , മികച്ച ഗോളിയ്ക്കുള്ള ട്രോഫി നേടിയത് വാട്ടര്‍ഫോര്‍ഡ് ടൈഗേഴ്സിലെ സോജന്‍ ആന്റണിയാണ്. രാവിലെ 11:30 -ന് ഡബ്ലിന്‍ നോര്‍ത്ത് വെസ്റ്റില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം (TD) നോയല്‍ … Read more

വീട് വാങ്ങുന്നവര്‍ക്ക് കടുത്ത പ്രഹരം: വസ്തുവില സര്‍വകാല റെക്കോര്‍ഡിലേക്ക്

ഡബ്ലിന്‍: വീട് വാങ്ങാന്‍ കാത്തിരിക്കുന്നവരെ നിരാശപ്പെടുത്തിക്കൊണ്ട് വസ്തുവിലയില്‍ വന്‍ കുതിപ്പ്. ദേശീയ തലത്തില്‍ റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി പ്രൈസ് 12.5 ശതമാനത്തിലെത്തി. 2017-നെ അപേക്ഷിച്ച് വസ്തുവിലയില്‍ 8.8 ശതമാനത്തോളം വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട വസ്തുവില റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഡബ്ലിനില്‍ വസ്തുവാങ്ങുന്നവര്‍ക്ക് ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന വില നല്‍കേണ്ടി വരും. ഡബ്ലിനില്‍ ഏറ്റവും കൂടുതല്‍ വില വര്‍ദ്ധനവ് രേഖപ്പെടുത്തിയത് ഫിങ്കലിലും (14.2 %) ഏറ്റവും കുറവ് രേഖപ്പെടുത്തിയത് Dun Laogharise Rathdown-ലുമാണ്. അപ്പാര്‍ട്‌മെന്റുകള്‍ക്ക് 15 ശതമാനത്തിലധികം … Read more

ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍ മാര്‍ച്ച് 19 ന്

ഡബ്ലിന്‍ – ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ സാര്‍വത്രിക സഭയുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍ ‘സാദരം 2018’ മാര്‍ച്ച് 19 തിങ്കളാഴ്ച്ച താല സ്പ്രിങ്ഫീല്‍ഡ് സെന്റ് മാര്‍ക്‌സ് ദേവാലയത്തില്‍ വച്ച് ആഘോഷപൂര്‍വം കൊണ്ടാടുന്നു. ഉച്ച കഴിഞ്ഞു 2.30 ന് ഗാന ശുശ്രൂഷയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും തുടര്‍ന്ന് 3.00 ന് ഫാ. ക്ലമന്റ് പടത്തിപ്പറമ്പില്‍ നയിക്കുന്ന വചന ശുശ്രൂഷ, 4.00 ന് ഫാ. ആന്റണി ചീരംവേലില്‍ MST യുടെ നേതൃത്വത്തില്‍ കുടുംബനാഥന്മാരെ ആദരിക്കല്‍, ലദീഞ്ഞു തുടര്‍ന്ന് … Read more