150-ല്‍ പരം വിശിഷ്ടാതിഥികള്‍ താമസിക്കവെ ഡബ്ലിന്‍ മെട്രോ ഹോട്ടലില്‍ വന്‍ തീപിടുത്തം

ഡബ്ലിന്‍: ഡബ്ലിനിലെ പ്രശസ്ത ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലെക്സില്‍ ഇന്നലെ രാത്രിയോടെ വന്‍ തീപിടുത്തം ഉണ്ടായി. പതിമൂന്നാം നിലയില്‍ കത്തിപ്പടരുന്ന തീ മറ്റു നിലകളിലേക്ക് കൂടി വ്യാപിക്കുകയായിരുന്നു. തീ പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് തൊട്ടടുത്ത ബാലിമണ്‍റോഡ് പൂര്‍ണമായി അടച്ചിട്ടു. ഹോട്ടലില്‍ നൂറ്റന്പതോളം താസിക്കവെ ആകസ്മികമായി ഹോട്ടല്‍ റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെട്‌നിന് തീ പിടിച്ചത് പരിഭ്രാന്തി വരുത്തി. ഡബ്ലിന്‍ ഫയര്‍ യൂണിറ്റിന്റെ പെട്ടെന്നുള്ള ഇടപെടലിനെ തുടര്‍ന്ന് താമസക്കാരെ തൊട്ടടുത്തുള്ള Carlton ഹോട്ടലിലേക്ക് മാറ്റി പാര്‍പ്പിച്ചു. അഗ്‌നി സുരക്ഷാ സൗകര്യങ്ങളുള്ള ഹോട്ടല്‍ കോംപ്ലക്സില്‍ എങ്ങനെ … Read more

ദുരൂഹതകള്‍ ബാക്കിയാക്കി ഐറിഷ് യുവതിയുടെ തിരോധാനം; അന്വേഷണം എങ്ങുമെത്തിയില്ല

തിരുവനന്തപുരം പോത്തന്‍കോട് ആയൂര്‍വേദ ആശുപത്രിയില്‍ ചികിത്സയ്ക്കിടയിലാണ് അയര്‍ലന്‍ഡ് കാരിയായ ലീഗയെ കാണാതാകുന്നത്. സംഭവത്തില്‍ ദുരൂഹതകള്‍ ഏറി വരുന്ന അവസരത്തില്‍ ഇന്നലെ കന്യാകുമാരി കുളച്ചലില്‍ പൊങ്ങിയ മൃതദേഹം ലീഗയുടേതല്ല എന്നു വ്യക്തമായി. ബന്ധുക്കള്‍ കുളച്ചലില്‍ എത്തി അതു ലീഗയല്ല എന്നു സ്ഥിരീകരിക്കുകയായിരുന്നു. വിഷാദ രോഗത്തിന്റെ ചികിത്സയ്ക്കായാണ് കഴിഞ്ഞ മാസം 21ന് അയര്‍ലന്റുകാരിയായ ലിഗ സ്‌ക്രോമെനും സഹോദരി ലില്‍സിയും പോത്തന്‍കോട് അരുവിക്കരകോണത്തുള്ള ആശുപത്രിയിലെത്തുന്നത്. അമൃതാനന്ദമയിയുടെ ആശ്രമത്തില്‍ താമസിക്കാനാണ് ഇവര്‍ ആദ്യം എത്തിയതെന്നും എന്നാല്‍ ആശ്രമത്തിന്റെ അന്തരീക്ഷത്തോടു പൊരുത്തപ്പെടാന്‍ കഴിയാതെ വന്നതോടെ … Read more

ഡബ്ലിന്‍ എയര്‍പോര്‍ട്ടിന് സമീപം 15 നില ഹോട്ടലില്‍ തീപിടുത്തം; മെട്രോ ഹോട്ടലിന്റെ മുകള്‍നിലകള്‍ കത്തിയമര്‍ന്നു

ഡബ്ലിനില്‍ ബാലിമുണ്‍ മെട്രോ ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. ഡസന്‍ കണക്കിന് അതിഥികളെ സുരക്ഷിതമായി ഹോട്ടലില്‍ നിന്നും രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. ഡബ്ലിന്‍ വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലിന്റെ മുകള്‍ നിലകളാണ് തീപിടുത്തത്തില്‍ കത്തിയമര്‍ന്നത്.  മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് തീപിടുത്തം നിയന്ത്രണവിധേയമാക്കിയത്. കണ്‍മുന്നില്‍ ഏതാനും നിമിഷങ്ങള്‍ക്ക് മുന്‍പ് വരെ താമസിച്ചിരുന്ന ഹോട്ടല്‍ കത്തിയമരുമ്പോള്‍ അവരുടെ കണ്ണില്‍ നിന്നും പൊഴിഞ്ഞത് സമാശ്വാസത്തിന്റെ കണ്ണീരായിരുന്നു. ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് എട്ട് ഫയര്‍ എഞ്ചിനുകളാണ് സ്ഥലത്തെത്തിയത്. ഒപ്പം മൂന്ന് ഏരിയല്‍ യൂണിറ്റുകളും, 60 ഫയര്‍ഫൈറ്റര്‍മാരും ചേര്‍ന്നാണ് തീയണച്ചത്. … Read more

കുളച്ചല്‍ തീരത്ത് കണ്ടെത്തിയ മൃദദേഹം ഐറിഷ് യുവതിയുടേത് അല്ലെന്ന് സ്ഥിരീകരിച്ച് ബന്ധുക്കള്‍; ലീഗ പിന്നെ എവിടെ ?

തമിഴ്‌നാട്ടിലെ കുളച്ചല്‍ തീരത്ത് നിന്നും കണ്ടെത്തിയ മൃതദേഹം അയര്‍ലണ്ട് സ്വദേശിനിയുടേതല്ലെന്ന് സ്ഥിരീകരിച്ചു. ആയുര്‍വേദ ചികിത്സയ്ക്കായി ഡബ്ലിന്‍ സ്വദേശിനിയായ ലീഗ സ്‌ക്രോമാന്‍(33) തന്റെ സഹോദരിയുമൊത്ത് ആറ് ആഴ്ചത്തെ ചികിത്സയ്ക്കാണ് കഴിഞ്ഞ ഫെബ്രുവരി രണ്ടിന് കേരളത്തില്‍ എത്തിയത്. ആയുര്‍വേദ ചികിത്സയ്ക്കും യോഗപഠനത്തിനുമായി തുരുവനന്തപുരത്ത് താമസിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ബുധനാഴ്ച ലീഗ ചികിത്സാകേന്ദ്രത്തില്‍ നിന്നു പുറത്തുപോയിട്ട് പിന്നീട് കാണാതാവുകയായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്ക് മുന്‍പ് തമിഴ്‌നാട് കുളച്ചല്‍ തീരത്ത് മൃദദേഹം അയര്‍ലണ്ട് സ്വദേശിനിയുടേതെന്ന് സംശയിക്കപ്പെട്ടിരുന്നു. ഫോറന്‍സിക് വിദഗ്ദര്‍ കൂടുതല്‍ പരിശോധനകള്‍ നടത്തിവരികയായിരുന്നു. അതേസമയം … Read more

കേരളത്തില്‍ കാണാതായ ഐറിഷ് യുവതിയുടെ മൃദദേഹം കണ്ടെത്തി; ഫോറന്‍സിക് പരിശോധനകള്‍ തുടരുന്നു

ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തിലെത്തിയ അയര്‍ലണ്ട് സ്വദേശിനിയുടെ മൃദദേഹം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഡബ്ലിനില്‍ സ്ഥിരതാമസക്കാരിയായ ലീഗ സ്‌ക്രോമാന്‍(33) തന്റെ സഹോദരിയുമൊത്ത് ആറ് ആഴ്ചത്തെ ചികിത്സയ്ക്കാണ് കഴിഞ്ഞ ഫെബ്രുവരി രണ്ടിന് കേരളത്തില്‍ എത്തിയത്. ആയുര്‍വേദ ചികിത്സയ്ക്കും യോഗപഠനത്തിനുമായി തുരുവനന്തപുരത്ത് താമസിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ബുധനാഴ്ച ലീഗ ചികിത്സാകേന്ദ്രത്തില്‍ നിന്നു പുറത്തുപോയിട്ട് പിന്നീട് കാണാതാവുകയായിരുന്നു. തമിഴ്‌നാട് കുളച്ചല്‍ തീരത്താണ് അയര്‍ലണ്ട് സ്വദേശിനിയുടേതെന്ന് സംശയിക്കപ്പെടുന്ന മൃദദേഹം കണ്ടെത്തിയത്. ഫോറന്‍സിക് വിദഗ്ദര്‍ കൂടുതല്‍ പരിശോധനകള്‍ നടത്തിവരികയാണ്. മൃതദേഹം തിരിച്ചറിയുന്നതിനായി ബന്ധുക്കളും പൊലീസും കുളച്ചലിലേക്ക് തിരിച്ചിട്ടുണ്ട്. … Read more

ഹാര്‍ഡ് ബ്രെക്‌സിറ്റ് : അയര്‍ലണ്ടിലെ നിത്യോപയോഗ സാധനങ്ങളുടെ വില കൂടും

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ജീവിക്കുന്നവരെ സംബന്ധിച്ചിടത്തോളം യൂറോപ്യന്‍ യൂണിയനില്‍ നിന്നുമുള്ള ബ്രിട്ടന്റെ കൊഴിഞ്ഞുപോക്ക് നേരിട്ട് ബാധിക്കുന്ന ഒരു കാര്യമാണ്. ഹാര്‍ഡ് ബ്രെക്‌സിറ്റ് നടന്നാല്‍ ബ്രെഡ് അടക്കമുള്ള നിത്യോപയോഗസാധനങ്ങളുടെ വില കൂടാന്‍ കാരണമാകുമെന്ന് മുന്നറിയിപ്പ്. 2 ശതമാനം മുതല്‍ 3.1 ശതമാനം വരെ വില വര്‍ധിക്കാന്‍ ഇടയാക്കുമെന്നാണ് സൂചന. വാര്‍ഷിക ഇനത്തില്‍ 892 യൂറോ മുതല്‍ 1,360 യൂറോ വരെ ഓരോ കുടുംബത്തിനും ഇത് അധിക ചെലവ് വരുത്തിവയ്ക്കും. ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ESRI) യാണ് ഇത് … Read more

ജീസസ് യൂത്ത് നൈറ്റ് വിജില്‍ വെള്ളിയാഴ്ച ലൂക്കന്‍ പള്ളിയില്‍

ഡബ്ലിന്‍:മാര്‍ച്ച് മാസത്തെ ജീസസ് യൂത്ത് നൈറ്റ് വിജിലിന് ധ്യാനഗുരുവും,വചന പ്രഘോഷകനുമായ ഡോമനിക്കന്‍ സന്യാസസഭാംഗമായ ഫാ.ജോര്‍ജ് കുമ്പിളുമൂട്ടില്‍,ഫാ.ടോമി പാറാടിയില്‍ എന്നിവര്‍ നേതൃത്വം നല്‍കും. മാര്‍ച്ച് 23 ന് വെള്ളിയാഴ്ച ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി പള്ളിയിലാണ് നൈറ്റ് വിജില്‍. വെള്ളിയാഴ്ച രാത്രി പത്തരയ്ക്ക് ആരംഭിക്കുന്ന നൈറ്റ് വിജില്‍ ഭക്തി നിര്‍ഭരമായ കുരിശിന്റെ വഴി വി.കുര്‍ബാന, കുമ്പസാരം, വചനപ്രഘോഷണം, സ്തുതിപ്പുകള്‍, ആരാധന, ഗാനങ്ങള്‍ തുടങ്ങിയവയോട് കൂടി പുലര്‍ച്ചെ മൂന്നരയ്ക്ക് സമാപിക്കും. എല്ലാ മാസത്തിലെയും നാലാമത്തെ വെള്ളിയാഴ്ച നടക്കുന്ന നൈറ്റ് വിജിലിന്റെ കൂടുതല്‍ … Read more

ദുരിതം വിതയ്ക്കാന്‍ ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് മൂന്നാമതും അയര്‍ലണ്ടിലേക്ക്; ഇത്തവണ വെളുത്ത ഈസ്റ്റര്‍

വിന്റര്‍ കഴിഞ്ഞതിന്റെ ആശ്വാസത്തില്‍ സ്വസ്ഥമാകാന്‍ അയര്‍ലന്റിന് സമയമായിട്ടില്ല. അതിശൈത്യം മാര്‍ച്ചിലും അയര്‍ലണ്ടിനെ വിടാതെ പിന്‍തുടരുകയാണ്. ഈസ്റ്റര്‍ വാരത്തിലും രാജ്യത്തെ മഞ്ഞു പുതപ്പിച്ച ബീസ്റ്റ് ഫ്രം ദി ഈസ്റ്റിന്റെ മൂന്നാം പതിപ്പ് എത്തുന്നുവെന്നാണ് മെറ്റ് ഓഫീസ് നല്‍കുന്ന മുന്നറിയിപ്പ്. കനത്ത മഴയും ആലിപ്പഴവും മഞ്ഞുവീഴ്ചയും വാരാന്ത്യത്തിലുണ്ടാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. രാജ്യത്തെ മിക്കയിടങ്ങളിലും മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. പലയിടങ്ങളിലും പ്രളയ മുന്നറിയിപ്പും നല്‍കി. സൈബീരിയയില്‍ നിന്നും സ്‌കാന്‍ഡിനേവിയയില്‍ നിന്നും ശീതക്കാറ്റ് അയര്‍ലണ്ടിലേക്ക് എത്തുന്നുവെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. അയര്‍ലന്‍ഡില്‍ ബീസ്റ്റ് … Read more

അയര്‍ലണ്ടില്‍ നിന്ന് പാമ്പുകളെ ഇല്ലാതാക്കിയത് ആര്? ഉത്തരവുമായി ശാസ്ത്രജ്ഞര്‍

ഭൂമിയില്‍ പാമ്പുകള്‍ ഇല്ലാത്ത ഒരേയൊരു ജനവാസ പ്രദേശം അയര്‍ലന്‍ഡാണ്. എന്തുകൊണ്ടായിരിക്കും ഇവിടെ പാമ്പുകളില്ലാത്തത് എന്ന ചോദ്യത്തിന് പഴമക്കാര്‍ നല്‍കുന്ന ഉത്തരം വിശുദ്ധ പാട്രിക് പുണ്യാളന്റെ പേരായിരിക്കും. അയര്‍ലണ്ടിനെ ഉപേക്ഷിച്ച് പാമ്പുകള്‍ പടിയിറങ്ങിപ്പോയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. പാട്രിക് പുണ്യാളന്‍ തന്റെ ദൂതഗണങ്ങളെ അയച്ച് ഇഴജന്തുക്കളെ മുഴുവന്‍ കടലിലേക്ക് പായിച്ചെന്നും പിന്നീട് ഒരിക്കലും അവ തിരികെ വന്നിട്ടില്ല എന്നുമാണ് ഐതിഹ്യം. ഇത് സംഭവിച്ചതെന്ന് കരുതപ്പെടുന്ന എഡി 461 ന് ശേഷം അയര്‍ലണ്ടിലെ വളര്‍ത്തുമൃഗങ്ങളുള്ള ചില വീടുകളും കാഴ്ച ബംഗ്ലാവുകളിലും മാത്രമേ … Read more

പാരമ്പര്യം കാത്തുസൂക്ഷിക്കും; ദുഖവെള്ളിയാഴ്ച പബുകള്‍ തുറക്കില്ലെന്ന് ഒരുപറ്റം ഉടമകള്‍

ഡബ്ലിന്‍: 91 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി അയര്‍ലണ്ടില്‍ ദുഖവെള്ളിയാഴ്ച പബുകള്‍ തുറക്കാനും മദ്യം വിതരണം ചെയ്യാനും അനുവാദം നല്‍കുന്ന നിയമം പ്രാബല്യത്തില്‍ വന്നെങ്കിലും പഴയ പാരമ്പര്യം കാത്തുസൂക്ഷിച്ച് ദു:ഖവെളളിയാഴ്ച പബുകള്‍ തുറക്കില്ലെന്ന് അയര്‍ലണ്ടിലെ ഒരു സംഘം ഉടമകള്‍ പ്രഖ്യാപിച്ചു. ഈ ദിവസം പബുകള്‍ അടച്ചിടാന്‍ തന്നെയാണ് ഉദ്ദേശിക്കുന്നതെന്ന് കോമ്പറ്റിഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ (CCPC) വക്താവ് അറിയിച്ചു. ഭൂരിപക്ഷം ക്രൈസ്തവ രാജ്യങ്ങളേയും പോലെ അയര്‍ലണ്ടില്‍ ദുഃഖവെള്ളിയാഴ്ച ദിവസം മദ്യ വില്‍ക്കാന്‍ പാടില്ലായിരുന്നു. കത്തോലിക്ക രാജ്യമായ അയര്‍ലണ്ടില്‍ … Read more