സാല്‍മൊണെല്ല ബാക്റ്റീരിയ ‘Buenas’ ഫ്രോസണ്‍ തേങ്ങാപ്പീര തിരിച്ചെടുക്കുന്നു.

അയര്‍ലണ്ടിലെ വിവിധങ്ങളായ ഏഷ്യന്‍ ഷോപ്പുകളില്‍ ഫിലിപ്പൈന്‍സില്‍ നിന്നും വിതരണത്തിനെത്തിയിരിക്കുന്ന ‘Buenas’ ബ്രാന്‍ഡ് ഫ്രോസണ്‍ തേങ്ങാപ്പീരയില്‍ മാരകമായ സാല്‍മൊണെല്ല ബാക്റ്റീരിയയുടെ സന്നിധ്യം മൂലം തിരിച്ചെടുക്കുന്നു. ഇത് സംബന്ധിച്ച നിര്‍ദ്ദേശം വിതരണക്കാരായ Manning Impex Ltd നെ അയര്‍ലണ്ടിലെ Food Standards Authortiy അറിയിച്ചു. ഫിലിപ്പൈന്‍സില്‍ നിന്നും ഇറക്കുമതി ചെയ്തിരിക്കുന്ന 454 ഗ്രാം പാക്കിലാണ് മരണം വരെ സംഭവിക്കാന്‍ ഇടയുള്ള ബാക്റ്റീരിയ കണ്ടെത്തിയിരിക്കുന്നത്. പാല്‍ ഉത്പന്നങ്ങള്‍, ഇറച്ചി, മുട്ട എന്നിവയിലാണ് ഇത്തരത്തിലുള്ള അണുബാധ കണ്ട് വരുന്നത്. അമേരിക്കയിലെ കാലിഫോര്‍ണിയ, യു.കെ, … Read more

ഡബ്ലിന്‍ ബസ്സുകള്‍ക്ക് ഇനി സുവര്‍ണ്ണകാലം: റൂട്ട് റദ്ദാക്കല്‍ ഇനി ഉണ്ടാവില്ല; അടിമുടി മാറി ജനസൗഹൃദമാകാന്‍ ഒരുങ്ങി ഡബ്ലിന്‍ ബസ്

ഡബ്ലിന്‍: 24 ഡബ്ലിന്‍ ബസ് റൂട്ടുകള്‍ ഏറ്റെടുക്കാന്‍ ബ്രിട്ടീഷ് കമ്പനി ഗോ അഹെഡ് തയ്യാറെടുക്കുന്നു. നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ ടെന്‍ഡറില്‍ പങ്കെടുത്ത ഗോ അഹെഡ് 172 മില്യണ്‍ യൂറോ ചെലവിട്ട് 5 വര്‍ഷത്തേക്കാണ് കരാറില്‍ ഒപ്പിട്ടിരിക്കുന്നത്. ഈ വര്‍ഷം ഒക്ടോബറോടെ ബാഹികമായി ആരംഭിക്കുന്ന സര്‍വീസ് അടുത്ത വര്‍ഷം മുതല്‍ 24 റൂട്ടുകളിലും സജീവമാകും. ഡബ്ലിന്‍ ബസ്സിന്റെ 10 ശതമാനം റൂട്ടുകള്‍ ഇതോടെ ഗോ അഹേഡിന് സ്വന്തമാകും. ഡബ്ലിന്‍ ബസ്സിന്റെ നിലവിലെ പരിമിതികള്‍ ഒഴിവാക്കി ജനസൗഹൃദമായ യാത്രകള്‍ നല്‍കാനുള്ള … Read more

കോര്‍ക്ക് സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ഥികളിക്കിടയില്‍ ക്ഷയരോഗബാധ കണ്ടെത്തി; സ്‌കൂള്‍ ജീവനക്കാര്‍ ഉള്‍പ്പെടെ നിരവധിപേര്‍ നിരീക്ഷണത്തില്‍; കടുത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി എച്ച്.എസ്.ഇ

കോര്‍ക്ക്: കോര്‍ക്ക് സെക്കണ്ടറി സ്‌കൂളില്‍ 2 വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ക്ഷയരോഗം സ്ഥിരീകരിച്ചു. രാജ്യത്ത് അഞ്ചാംപനി പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കെ, ഇത് തടയാനുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ശ്വാസകോശത്തെ ബാധിക്കുന്ന ക്ഷയരോഗ ബാധ കണ്ടെത്തിയത്. ഇതോടെ സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും, മറ്റു ജീവനക്കാരെയും സ്‌ക്രീനിങ്ങിന് വിധേയരാക്കി. പരിശോധനക്ക് വിധേയരായവരില്‍ 30 ശതമാനത്തോളം പേര്‍ക്ക് Latent TB Infection (LTBI) ആണെന്നത് സ്ഥിരീകരിച്ചു. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാത്തതും ലക്ഷണങ്ങള്‍ ഇല്ലാത്തതുമായ LTBI എന്ന വിഭാഗത്തില്‍പ്പെട്ട രോഗബാധയാണ് കണ്ടെത്തിയത്. ഇവര്‍ക്ക് ഭാവിയില്‍ കടുത്ത ക്ഷയരോഗം … Read more

WMF പൊതുയോഗം ഏപ്രില്‍ 21 ന്

WMF അയര്‍ലണ്ട് ഘടകത്തിന്റെ വാര്‍ഷിക പൊതുയോഗം ഏപ്രില്‍ 21 ശനിയാഴ്ച വൈകുന്നേരം 5.30 ന് BLANCHADSTOWN CROWNE PLAZA ഹോട്ടലില്‍ വെച്ച് നടത്തപ്പെടുന്നു ,വാര്‍ഷിക പൊതുയോഗത്തില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ശ്രീ പ്രിന്‍സ്പള്ളിക്കുന്നേല്‍ മുഖ്യ അതിഥി ആയിരിക്കും , കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായി മാറിക്കഴിഞ്ഞ സംഘടയുടെ പ്രവര്‍ത്തനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള ഏവരേയും പൊതുയോഗത്തിലേക്ക് ക്ഷണിച്ചുകൊള്ളുന്നു.

വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച ‘മാജിക്ക് വിത്ത് എ മിഷന്‍’ വന്‍വിജയമായി.

വാട്ടര്‍ഫോര്‍ഡ്: പ്രശസ്ത മജീഷ്യനും, മോട്ടിവേഷനല്‍ സ്പീക്കറുമായ പ്രൊഫ. ഗോപിനാഥ് മുതുകാട് അവതരിപ്പിച്ച ‘മാജിക്ക് വിത്ത് എ മിഷന്‍’ എന്ന പരിപാടി വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ടു. വാട്ടര്‍ഫോര്‍ഡിലെ വുഡ്‌ലാന്‍ഡ് ഹോട്ടലില്‍ വച്ച് നടത്തപ്പെട്ട പരിപാടി കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതായിരുന്നു. രാവിലെ കുട്ടികള്‍ക്കായും ഉച്ച കഴിഞ്ഞ് മാതാപിതാക്കള്‍ക്കുമായി രണ്ട് സെഷനുകളായി സംഘടിപ്പിക്കപ്പെട്ട പരിപാടി ആവേശപൂര്‍വ്വമാണ് വാട്ടര്‍ഫോര്‍ഡ് മലയാളികള്‍ സ്വീകരിച്ചത്. വെക്‌സ്‌ഫോര്‍ഡ്, കില്‍ക്കെനി , കാര്‍ലോ തുടങ്ങിയ സമീപകൗണ്ടികളില്‍ നിന്നു പോലും മാതാപിതാക്കള്‍ കുട്ടികളുമായെത്തി. കുട്ടികള്‍ … Read more

മണ്‍സ്റ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഈസ്റ്റര്‍-വിഷു ന്യൂപോര്‍ട് ഹാളില്‍ വര്‍ണാഭമായി ആഘോഷിച്ചു .

മണ്‍സ്റ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ ഈസ്റ്റര്‍ വിഷു പ്രോഗാം ന്യൂപോര്‍ട് ഹാളില്‍ വെച്ചു വര്‍ണാഭമായി ആഘോഷിച്ചു . മൈക്ക പ്രസിഡന്റ് രാജേഷ് സെബാസ്റ്റിയന്‍, സെക്രട്ടറി ലിനോ വര്‍ഗീസ്, ഷെയര്‍&കെയര്‍ ചെയര്‍പേഴ്‌സണ്‍ പ്രദീപ് രാംനാഥ് എന്നിവര്‍ ചേര്‍ന്നു ഉത്ഘാടനം നിര്‍വഹിച പരിപാടിയില്‍ ഫാദര്‍ റോബിന്‍ ഏവര്‍ക്കും ആശംസകള്‍ നേര്‍ന്നു.വ്യത്യസ്തങ്ങളായ കലാ പരിപാടികള്‍ കൊണ്ട് സമ്പന്നമായിരുന്നു ഈ വര്‍ഷത്തെ ആഘോഷവും. മൈക്ക അവതരിപ്പിച്ച ‘യേശുവിന്റെ കുരിശുമരണവും ഉയിര്‍പ്പും’, മണ്മറഞ്ഞ ആദിവാസി ശ്രീ.മധുവിനെ കുറിച്ചുള്ള സ്‌കിറ്റും ജനമനസ്സുകളില്‍ ആര്‍ദ്രമായ അനുഭൂതി ഉണര്‍ത്തി … Read more

വളരെയധികം പുതുമകളുള്ള കേരളാഹൗസ് കായിക മത്സരമേളയില്‍ കുട്ടികള്‍ക്കും മുതിന്നവര്‍ക്കും മിനി മാരത്തോണ്‍ മത്സരവും.

അയര്‍ലണ്ടിലെ ഇന്ത്യന്‍ കുട്ടികളുടെയും യുവതിയുവാക്കളുടെയും കായികമായ കഴിവുകള്‍ക്ക് പ്രജോദനവും, കായിക രംഗത്തേക്ക് താരങ്ങളെ വളര്‍ത്തിയെടുക്കുവയെന്ന ഉദ്ദേശ്യത്തോടെക്കുടി ഏപ്രില്‍ 29)0 തീയതി ഞായറാഴ്ച രാവിലെ 11 മണിമുതല്‍ സാന്‍ട്രിയില്‍ ഇന്റര്‍നാഷണല്‍ സൗകര്യങ്ങളോടുകുടിയ മോര്‍ടോണ്‍ സ്റ്റേഡിയത്തില്‍ കേരളാഹൗസും കോണ്‍ഫിഡന്റെ ട്രാവല്‍സും സുംയുക്തമായി സംഘടിപ്പിക്കുന്ന കേരളഹൗസ് കായികമത്സരമേളയില്‍ കുട്ടിക്കള്‍ക്കും മുതുന്നവര്‍ക്കും മിനി മാരത്തോണ്‍ മത്സരവും ഉണ്ടായിരിക്കുനതാണ്. അയര്‍ലണ്ടില്‍ സംഘടിപ്പിക്കുന്ന മിക്കവാറും എല്ലാമത്സരങ്ങളും കലാമത്സരങ്ങളില്‍ ഒതുങ്ങി പോകുന്നു, ഈ കാലകട്ടത്തില്‍ കേരളാഹൗസ് കായിക രംഗത്തേക്ക് താരങ്ങളെ വളര്‍ത്തിയെടുക്കുകയെന്ന ഉദ്ദേശ്യത്തോടെ സംഘടിപ്പിക്കുന്നതാണ് കേരളഹൗസ് കായികമത്സരമേള. … Read more

JBL 2018 ഷട്ടില്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 21 ന്.

ഡബ്ലിന്‍ .അയര്‍ലണ്ടിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് യൂത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന Jacobite Badminton League (JBL 2018 ) മത്സരം ഏപ്രില്‍ 21 ശനിയാഴ്ച നടത്തപ്പെടുന്നു . ഡബ്ലിനിലുള്ള Baldoyal Badminton സെന്ററില്‍ വച്ച് 2 .00 pm മുതല്‍ വൈകിട്ട് 7 .00 മണി വരെയാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് . അയര്‍ലണ്ടില്‍ നിന്നുമുള്ള എല്ലാ ഇടവകകളില്‍ നിന്നുമായി പന്ത്രണ്ടോളം ടീമുകള്‍ പങ്കെടുക്കുന്ന പ്രസ്തുത മത്സരത്തില്‍ ഒന്നും രണ്ടും വിജയികകള്‍ക്ക് ട്രോഫികള്‍ നല്കപ്പെടുന്നതാണ് . കൂടുതല്‍ … Read more

ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം നിര്‍ബന്ധമാകില്ല; അയര്‍ലണ്ടില്‍ കെയര്‍ അസിസ്റ്റന്റുമാരാകാന്‍ മലയാളി നേഴ്സുമാര്‍ക്ക് ഇത് സുവര്‍ണാവസരം

ഡബ്ലിന്‍: പരിചയ സമ്പന്നരായ നേഴ്സിങ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അയര്‍ലണ്ടില്‍ ആയിരക്കണക്കിന് അവസരങ്ങള്‍ ലഭിച്ചേക്കും. രാജ്യത്തെ ആരോഗ്യ മേഖലയില്‍ കെയര്‍ അസിസ്റ്റന്റ്മാരുടെ എണ്ണം കുറഞ്ഞതോടെ വിദേശ നേഴ്‌സുമാരെ വന്‍ തോതില്‍ റിക്രൂട്ട് ചെയ്യാന്‍ അയര്‍ലണ്ടില്‍ വര്‍ക്ക് പെര്‍മിറ്റ് ഡിപ്പാര്‍ട്ടമെന്റ് തയ്യാറെടുക്കുന്നതായാണ് സൂചനകള്‍. ഇംഗ്ലീഷ് ഭാഷ പ്രാവീണ്യ ടെസ്റ്റായ IELTS പരീക്ഷയില്‍ നേഴ്സിങ് ജോലിയില്‍ പ്രവേശിക്കാനുള്ള സ്‌കോര്‍ നേടാന്‍ കഴിയാത്തവര്‍ക്കും കെയര്‍ അസിസ്റ്റന്റ് തസ്തികയില്‍ നിയമനം ലഭിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അയര്‍ലണ്ടിലെ പ്രധാന നഗരങ്ങള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആശുപത്രികളിലും നേഴ്സിങ് ഹോമുകളിലും … Read more

അഞ്ചാമത് ഓള്‍ അയര്‍ലണ്ട് ക്വിസ് മത്സരം ആവേശോജ്വലമായി സമാപിച്ചു

‘മലയാളം’ സംഘടനയുടെ അഞ്ചാമത് ഓള്‍ അയര്‍ലണ്ട് ക്വിസ് മത്സരം മുന്‍ വര്ഷങ്ങളിലേതിനേക്കാള്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രണ്ടു പേര് വീതം അടങ്ങുന്ന നാല്‍പതു ടീമുകളാണ് ജൂനിയര്‍ ,സീനിയര്‍ വിഭാഗങ്ങളിലായി തങ്ങളുടെ അറിവിന്റെയും പ്രതിഭയുടെയും മാറ്റുരച്ചു നോക്കാന്‍ എത്തിച്ചേര്‍ന്നത് .ഏപ്രില്‍ രണ്ടാം തീയതി തിങ്കളാഴ്ച താല ഫിര്‍ഹൌ സിലെ സൈ ന്റോളോജി ഓഡിറ്റോറിയത്തി ല്‍ സംഘടിപ്പിച്ച ക്വിസ് മത്സരം രാവിലെ 10 മണിക്ക് രെജിസ്‌ട്രേഷനോടുകൂടി ആരംഭിച്ചു . എഴുത്തുപരീക്ഷക്കും പ്രാഥമിക റൗണ്ടിനും ശേഷമാണ് സെമിഫൈനല്‍ ,ഫൈനല്‍ റൗണ്ടുകള്‍ … Read more