ഊഷ്മാവ് മൈനസ് ഡിഗ്രിയിലേക്ക് കടന്നേക്കും

ഡബ്ലിന്‍: അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ മുന്നറിയിപ്പ്. അലിസ്റ്റര്‍, മണ്‍സ്റ്റര്‍ ഭാഗങ്ങളില്‍ മഴയോട് കൂടിയ ഇടിമിന്നലും പ്രതീക്ഷിക്കാം. വെയിലും, മഴയും മാറി മാറി വരുന്ന കാലാവസ്ഥ ഒരാഴ്ചയോളം തുടരും. വടക്കന്‍ കൗണ്ടികളില്‍ രാത്രി താപനില മൈനസ് ഡിഗ്രിയിലെത്തിയേക്കും. രാജ്യത്തെ കൂടിയ താപനില 10-നും 13 ഡിഗ്രിക്കും ഇടയില്‍ രേഖപ്പെടുത്തി. മേയ് മാസം വന്നെത്തുന്നതോടെ ചൂട് കൂടുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഈ വാരാന്ത്യം വരെ സമ്മിശ്രമായ കാലാവസ്ഥ തുടരും. എ എം

ഗര്‍ഭഛിദ്ര വിഷയത്തില്‍ നടക്കാനിരിക്കുന്ന അഭിപ്രായ വോട്ടെടുപ്പ് അട്ടിമറിക്കാതിരിക്കാന്‍ അയര്‍ലണ്ടില്‍ ഫെയ്സ്ബുക്കിന്റെ പുതിയ ടൂള്‍

ഡബ്ലിന്‍: ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ടുള്ള കര്‍ശന നിയമത്തില്‍ മാറ്റം വരുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിനായി അയര്‍ലണ്ടില്‍ നടക്കാനിരിക്കുന്ന അഭിപ്രായവോട്ടെടുപ്പിന് മുന്നോടിയായി ഫെയ്സ്ബുക്ക് പുതിയ ടൂള്‍ രാജ്യത്ത് അവതരിപ്പിച്ചു. കേബ്രംജ് അനലിറ്റിക്ക വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കാനഡയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ച ട്രാന്‍സ്പാരന്‍സി ടൂള്‍ ആണ് ഫെയ്സ്ബുക്ക് അയര്‍ലണ്ടില്‍ അവതരിപ്പിച്ചത്. ഒരു ഫെയ്സ്ബുക്ക് പേജ് പ്രചരിപ്പിക്കുന്ന പരസ്യങ്ങള്‍ ഏതെല്ലാം ആണെന്ന് ഉപയോക്താക്കള്‍ക്ക് എളുപ്പം കണ്ടെത്താനുള്ള ടൂള്‍ ആണിത്. ഇതിനായി View Ads എന്ന പുതിയൊരു ബട്ടന്‍ ഫെയ്സ്ബുക്ക് പേജുകളില്‍ ലഭ്യമാവും. ഈ ബട്ടനില്‍ … Read more

ഓണ്‍ലൈന്‍ മെഡിസിനിലെ അപകടക്കെണി: അയര്‍ലണ്ടിലേക്ക് സ്റ്റിറോയിഡുകള്‍ ഉള്‍പ്പടെ അനധികൃത മരുന്ന് ഒഴുക്ക് ശക്തം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഈ വര്‍ഷം 40 ശതമാനത്തോളം അനധികൃത മരുന്നുകള്‍ കണ്ടെടുത്തുവെന്ന് ഐറിഷ് ഫാര്‍മസി യൂണിയന്‍. നിയമപരമല്ലാത്ത ഇത്തരം ഔഷധങ്ങള്‍ പൊതുജന ആരോഗ്യം തകരാറിലാക്കുമെന്നും വെക്‌സ്‌ഫോര്‍ഡില്‍ നടന്ന യൂണിയന്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഇന്റര്‍നെറ്റിലൂടെ വിപണനം നടത്തുന്ന മരുന്നുകളില്‍ ആകൃഷ്ടരായി അപകടം പിണഞ്ഞവരും കുറവല്ല. ഫിറ്റ്‌നസ്, ശരീരഭാരം കുറയ്ക്കല്‍ തുടങ്ങിയ ആകര്‍ഷകരമായ തലക്കെട്ടോടെ ഓണ്‍ലൈന്‍ വിപണനം ചെയ്യപ്പെടുന്ന മരുന്നുകളുടെ നിരന്തര ഉപയോഗം ആന്തര അവയവങ്ങള്‍ക്ക് പോലും തകരാറുണ്ടാക്കുമെന്ന് ഫാര്‍മസി യൂണിയനുകള്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരം മരുന്നുകള്‍ക്ക് അടിമപ്പെടുന്നവര്‍ … Read more

ഗ്രീന്‍ ബിന്‍ ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെ കണ്‍സ്യൂമര്‍ അസോസിയേഷന്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ വെയ്സ്റ്റ് കമ്പനികളുടെ ഗ്രീന്‍ ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെ പ്രതിഷേധം ശക്തമാവുന്നു. റീസൈക്ലിങിന്റെ പേരില്‍ ഉപഭോക്താക്കളില്‍ നിന്നും ബിന്‍ തുക വര്‍ധിപ്പിച്ചതിന്റെ ചോദ്യം ചെയ്യുകയായിരുന്നു കണ്‍സ്യൂമര്‍ അസോസിയേഷന്‍. മാനദണ്ഡങ്ങളില്ലാതെ വിവിധ വെയ്സ്റ്റ് കമ്പനികള്‍ പലനിരക്കുകള്‍ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. പാണ്ട, സിറ്റി ബിന്‍, ഗ്രേഹോണ്ട് കമ്പനികളാണ് ബിന്‍ ചാര്‍ജ്ജ് വര്‍ദ്ധനവ് പ്രഖ്യാപിച്ചത്. ചൈന യൂറോപ്പില്‍ നിന്നും വെയ്സ്റ്റ് ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തിയതോടെയാണ് ഗ്രീന്‍ ബിന്‍ ചാര്‍ജ്ജുകള്‍ക്ക് നിരക്ക് വര്‍ധിപ്പിച്ചത്. ഇതിന്റെ മറവില്‍ ഉപഭോക്താക്കളില്‍ നിന്നും കൂടുതല്‍ നിരക്ക് ഏര്‍പ്പെടുത്താനുള്ള … Read more

ഫൈന്‍ ഗെയ്ലിന്റെ ശോഭ മങ്ങിത്തുടങ്ങുന്നു.

ഡബ്ലിന്‍: ഫൈന്‍ ഗെയ്ലിന്റെ ജനപ്രീതി മങ്ങിത്തുടങ്ങുന്നു. ഏപ്രില്‍ 19 മുതല്‍ 25 വരെ ടെലിഫോണ്‍ വഴി സണ്‍ഡേ പോസ്റ്റ് നടത്തിയ സര്‍വേയില്‍ ഫൈന്‍ ഗെയ്ല്‍ 32 എന്ന പോയിന്റിലേക്ക് താഴ്ന്നു. നിലവില്‍ ഫിയാന ഫോലിനേക്കാള്‍ 7 പോയിന്റ് മുന്നിട്ടു നില്‍ക്കുന്നെങ്കിലും ഈ വര്‍ഷം പാര്‍ട്ടിയുടെ ജനസമ്മിതിക്ക് നേരിയ കോട്ടം തട്ടുകയായിരുന്നു. അബോര്‍ഷന്‍ റഫറണ്ടം പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചുവെന്ന് ഫൈന്‍ ഗെയ്ല്‍ അംഗങ്ങളില്‍ തന്നെ അഭിപ്രായമുയര്‍ന്നിരുന്നു. സര്‍വേയില്‍ ഫിയാന ഫോള്‍ 25 പോയിന്റ് നിലനിര്‍ത്തിയപ്പോള്‍ സിന്‍ഫിനിന് 14% പേരുടെ … Read more

സമ്പദ് വ്യവസ്ഥയില്‍ പുത്തന്‍ ഉണര്‍വ്; അയര്‍ലണ്ടില്‍ ഈ വര്‍ഷം എത്തുന്നത് 400-ല്‍ പരം ആഡംബര കപ്പലുകള്‍

ഡബ്ലിന്‍: യൂറോപ്പ്-അമേരിക്കന്‍ ഭാഗങ്ങളില്‍ നിന്നും ഈ വര്‍ഷം അയര്‍ലണ്ടില്‍ 400-ല്‍ പരം ആഡംബര കപ്പലുകള്‍ എത്തും. ഡബ്ലിന്‍, കോര്‍ക്ക് തുറമുഖങ്ങളിലൂടെ ലക്ഷക്കണക്കിന് വിദേശ സഞ്ചാരികള്‍ ആയിരിക്കും ഈ വര്‍ഷം അയര്‍ലണ്ടില്‍ എത്തുന്നത്. മറീന, ജര്‍മന്‍ ലൈനര്‍, പെസഫിക് പ്രിന്‍സസ് തുടങ്ങി പതിനായിരക്കണക്കിന് യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള കപ്പലുകള്‍ ആണ് അയര്‍ലന്‍ഡ് തീരത്ത് എത്തുക. ഡബ്ലിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ കണക്കനുസരിച്ച് കപ്പല്‍ വഴി എത്തുന്ന സഞ്ചാരികളുടെ നിരക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 30 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. സീസണ്‍ … Read more

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഗര്‍ഭാശയ ക്യാന്‍സര്‍ പരിശോധനയില്‍ അപാകത; രോഗമില്ലെന്ന് കണ്ടെത്തിയവരില്‍ പലരും ഇന്ന് രോഗികള്‍

ഡബ്ലിന്‍: ഗര്‍ഭാശയമുഖ ക്യാന്‍സറുമായി ബന്ധപ്പെട്ട പരിശോധനയില്‍ അപാകത കണ്ടെത്തി. ക്യാന്‍സര്‍ സ്‌ക്രീനിങ്ങിന് വിധേയരായ ഇരുനൂറിലധികം സ്ത്രീകളില്‍ പിന്നീട് രോഗബാധ കണ്ടെത്തിയതോടെയാണ് പരിശോധനയില്‍ പിശക് ഉണ്ടെന്ന് തെളിഞ്ഞത്. നാഷണല്‍ സ്‌ക്രീനിങ് പ്രോഗ്രാമിന്റെ ഭാഗമായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് Smear Test-നു വിധേയരായവര്‍ക്കാണ് ദുരനുഭവമുണ്ടായത്. പരിശോധയില്‍ 30 ശതമാനം പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ലെന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. എന്നാല്‍ 4 വര്‍ഷങ്ങള്‍ക്കിടയില്‍ ഇവരില്‍ പലരും ചികിത്സയിലാവുകയായിരുന്നു. ഗര്‍ഭാശയമുഖ ക്യാന്‍സര്‍ ആരംഭത്തില്‍ തന്നെ കണ്ടെത്താന്‍ കഴിയുന്ന റെസ്റ്റാന്‍ Smear Test. ഇതിലൂടെ ഗര്‍ഭാശയ കോശങ്ങളില്‍ … Read more

ലിഗയുടെ മരണം കൊലപാതകം തന്നെയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്; കഴുത്തിലെ അസ്ഥിയില്‍ പൊട്ടല്‍

കോവളത്തിനടുത്ത് ചെന്തിലക്കരിയിലെ കണ്ടല്‍ക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഐറിഷ് വനിത ലിഗ സ്‌ക്രോമേന്റെ മരണം കൊലപാതകമാണെന്ന് ഉറപ്പായി. ഇന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറായതോടെയാണ് മരണത്തിന്റെ കാരണം വ്യക്തമായത്. വിദഗ്ദ സംഘം തയാറാക്കിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വൈകിട്ട് പൊലീസിന് കൈമാറും. ബലപ്രയോഗത്തിനിടെയാണ് മരണമെന്ന് നേരത്തെ ഫോറന്‍സിക് പരിശോധന ഫലത്തില്‍ വ്യക്തമായിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ ലിഗയുടെ കഴുത്ത് ഞെരിച്ചതിന്റെ അടയാളങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കഴുത്തിലെ തരുണാസ്ഥികളില്‍ പൊട്ടലും കണ്ടെത്തി. ഇതാണ് മരണകാരണമായിരിക്കുന്നത്. പ്രതികളെന്ന് സംശയിക്കുന്നവര്‍ കസ്റ്റഡിയിലുള്ള സാഹചര്യത്തിലാണ് പ്രാഥമിക നിഗമനങ്ങള്‍ ഇന്ന് … Read more

ലിമറിക്ക് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വലിയപെരുന്നാള്‍ മെയ് 5 ശനിയാഴ്ച

ലിമെറിക്ക്: സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ മധ്യസ്ഥനായ വി. ഗീവര്‍ഗീസ് സഹദായുടെ 1714)മത് ഓര്‍മ്മപ്പെരുന്നാള്‍ മെയ് 5 ശനിയാഴ്ച ഇടവക മെത്രാപ്പോലിത്ത അഭി. ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ ആചരിക്കും. രാവിലെ 9ന് പ്രഭാത നമസ്‌ക്കാരവും തുടര്‍ന്ന് വി. കുര്‍ബാനയും നടത്തപ്പെടും. മധ്യസ്ഥ പ്രാര്‍ത്ഥന, പ്രസംഗം, പ്രദക്ഷിണം, നേര്‍ച്ചവിളമ്പ് എന്നിവ ഉണ്ടായിരിക്കും. അത്ഭുത സഹദായും സഭയുടെ വലിയ രക്തസാക്ഷിയുമായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള അയര്‍ലണ്ടിലെ പ്രഥമ ദേവാലയമാണ് ലിമറിക്കിലെ ഓര്‍ത്തഡോക്‌സ് ഇടവക. … Read more

ലിഗയുടെ കൊലപാതകത്തില്‍ വഴിത്തിരിവ്: സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയ മുടിയിഴകള്‍ കസ്റ്റഡിയില്‍ ഉള്ളവരുടേത്; ലിഗയുടെ കഴുത്തിലെ തരുണാസ്ഥികള്‍ പൊട്ടിയിരുന്നതായി സൂചന

ഐറിഷ് യുവതി ലിഗ സ്‌ക്രൊമേനെയുടെ മരണവുമായി ബന്ധപ്പെട്ട് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരണം കൊലപാതകം ആകാമെന്ന നിഗമനത്തെ ഉറപ്പിക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍. കഴുത്ത് ഞെരിച്ചുള്ള കൊലപാതകമാകാമെന്ന് ഇത് നല്‍കുന്ന സൂചന. ലിഗയുടെ കഴുത്തിലെ തരുണാസ്ഥികള്‍ പൊട്ടിയിട്ടുള്ളതായി പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കഴുത്തു ഞെരിച്ചുള്ള കൊലപാതകമാണെന്ന നേരത്തെയുള്ള നിഗമനത്തെ സാധൂകരിക്കുന്നതാണ് ഈ വിവരം. തൂങ്ങിയുള്ള മരണമാണെങ്കില്‍ താടിയെല്ലിന് ഉള്‍പ്പെടെ പരിക്കുണ്ടാകാന്‍ ഇടയുണ്ട്. ഇതുണ്ടായിട്ടില്ല എന്നാണ് ആദ്യ നിഗമനം. കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പ്രതികളെ … Read more