ഡബ്ലിനിലെ വിദ്യാര്‍ത്ഥി ഹോസ്റ്റലുകളില്‍ വാടക നിരക്ക് പരിമിതപ്പെടുത്താന്‍ നീക്കം: പ്രത്യേക മുന്നറിയിപ്പ് ഇല്ലാതെ ഇനിമുതല്‍ വാടക നിരക്ക് വര്‍ധിപ്പിക്കാനാവില്ല

ഡബ്ലിന്‍: സ്വകാര്യ ഹോസ്റ്റലുകളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും ഉയര്‍ന്ന വാടക നിരക്ക് കൈപ്പറ്റുന്നത് നിരോധിക്കാന്‍ നിയമം വന്നേക്കും. വിദ്യാര്‍ത്ഥികളെ ടെനന്റ് റൈറ്റ്‌സ്-ന്റെ പരിധിയില്‍പ്പെടുത്താനുള്ള നീക്കം ഉടന്‍ തന്നെ ഹൗസിങ് മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന് സൂചന. സ്വകാര്യ ഹോസ്റ്റലുകളില്‍ വാടക കുത്തനെ ഉയര്‍ത്തുന്നു എന്ന് ആരോപിച്ച് ഡബ്ലിന്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ ഷെനൗണ്‍ സ്ടുടെന്റ്‌റ് റെസിഡന്‍സിയില്‍ ഗേറ്റിന് പുറത്ത് കുടന്നുറങ്ങി പ്രതിഷേധിച്ചിരുന്നു. അടുത്ത വര്‍ഷം മുതല്‍ വാടക നിരക്ക് 27 ശതമാനം വരെ വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന് എതിരെയാണ് സമരം … Read more

സിനി ചാക്കോയ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാ മൊഴി അര്‍പ്പിച്ച് അയര്‍ലണ്ട് മലയാളി സമൂഹം

    കാര്‍ അപകടത്തില്‍ മരിച്ച മലയാളി നഴ്‌സ് സിനി ചാക്കോയ്ക്ക് അയര്‍ലണ്ട് മലയാളി സമൂഹത്തിന്റെ പ്രാര്‍ഥനാഞ്ജലി. സിനിയുടെ ഭൗതികശരീരം സ്വദേശത്തേക്കു കൊണ്ടുവരുന്നതിനു മുന്നോടിയായുള്ള പ്രാര്‍ഥനാ കര്‍മ്മങ്ങള്‍ കോര്‍ക്കില്‍ പുരോഗമിക്കുകയാണ്. ഒട്ടേറെ വൈദികരും സിനിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങുകളില്‍ പങ്കെടുക്കുന്നുണ്ട്. തിങ്കളാഴ്ചയാണ് സിനിയുടെ ഭൗതിക ശരീരം കോട്ടയം കുറിച്ചിയിലെ വസതിയിലേക്കു കൊണ്ടുവരുന്നത്. ഇതിനു മുന്നോടിയായി സംസ്‌കാര ചടങ്ങിന്റെ രണ്ടു ഘട്ടങ്ങളാണ് അയര്‍ലന്‍ഡില്‍ നടക്കുന്നത്. അയര്‍ലന്‍ഡിലെത്തിയ സിനിയുടെ മാതാപിതാക്കളും സഹോദരനും ചടങ്ങുകളില്‍ പങ്കെടുക്കുന്നുണ്ട്. കൂടാതെ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ … Read more

പൈതൃക ഭാഷ സംരക്ഷണം അനിവാര്യം: ഐറിഷ് ഭാഷയുടെ 125-ആം വര്‍ഷാചരണം ഡബ്ലിനില്‍ നടന്നു

ഡബ്ലിന്‍: ഐറിഷ് ഭാഷ സംരക്ഷണവുമായി ബന്ധപ്പെട്ട് ഡബ്ലിനില്‍ സ്ട്രീറ്റ് ഫെസ്റ്റിവലും, മാര്‍ച്ചും നടന്നു. ഐറിഷ് ഭാഷയുടെ 125 വര്‍ഷത്തെ നിലനില്പുമായി ബന്ധപ്പെട്ട് ആയിരുന്നു ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. ലാംഗ്വേജ് ആന്‍ഡ് കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍, സ്‌കൂളുകള്‍, സ്‌പോര്‍ട്‌സ് ക്ലബ്ബ്കള്‍ തുടങ്ങി വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടത്. പൈതൃക ഭാഷ സംരക്ഷണവുമായി ബന്ധപ്പെട്ട് മാര്‍ച്ചില്‍ പതിനായിരങ്ങള്‍ അണിനിരന്നു. ഐറിഷ് ഭാഷ രാജ്യത്ത് രണ്ടാമതായി മാറുന്നത് ഭാഷയുടെ പ്രാധാന്യം നഷ്ടപ്പെടുത്തുകയാണെന്ന് മരിയന്‍ സ്‌ക്വയറില്‍ ചേര്‍ന്ന പരിപാടിയില്‍ ഐറിഷ് ഭാഷ വികസനവുമായി ബന്ധപ്പെട്ട … Read more

പാര്‍ലമെന്റ് സ്ഥിരകാലയളവ്: പ്രധാനമന്ത്രിയുടെ അവകാശങ്ങള്‍ കുറയും

ഡബ്ലിന്‍: അയര്‍ലണ്ടില്‍ പാര്‍ലമെന്റിന് നിശ്ചിത കാലയളവിലേക്ക് സ്ഥിരമായ നിലനില്‍പ്പ് വേണമെന്ന് സിറ്റിസണ്‍ അസംബ്ലി. ഇതുമായി ബന്ധപ്പെട്ട വോട്ടെടുപ്പ് നടത്താനും സിറ്റിസണ്‍ അസംബ്ലിയില്‍ ധാരണയായി. ഇത് വരുന്നതോടെ പ്രധാനമന്ത്രിയുടെ സുപ്രധാന അധികാരങ്ങളില്‍ കുറവ് വരും. തെരെഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള പ്രധാനമന്ത്രിയുടെ അവകാശങ്ങള്‍ ഇല്ലാതാകും. മന്ത്രിസഭാ പിരിച്ചുവിടാന്‍ പ്രസിഡന്റിനോട് അഭ്യര്‍ത്ഥക്കാനുള്ള അധികാരം നിലവില്‍ ഐറിഷ് പ്രധാനമന്ത്രിക്ക് ഉണ്ട്. പാര്‍ലമെന്റിന്റെ കാലയളവ് നിശ്ചിത കാലഘട്ടമാകുന്നതോടെ പ്രധാനമന്ത്രിക്ക് എപ്പോള്‍ വേണമെങ്കിലും മന്ത്രി സഭ പിരിച്ചുവിടാന്‍ കഴിയാതെ വരും. എ എം

ഡബ്ലിനില്‍ വീണ്ടും വേഗത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ

ഡബ്ലിന്‍: ഡബ്ലിന്‍ നഗരത്തിന്റെ തിരക്കേറിയ ഭാഗങ്ങളില്‍ വേഗത, മണിക്കൂറില്‍ 30 കിലോമീറ്റര്‍ ആയി കുറയ്ക്കാന്‍ ശുപാര്‍ശ. ഇത് മൂന്നാം തവണയാണ് നഗരത്തില്‍ വേഗത നിയന്ത്രണം കൊണ്ടുവരുന്നത്. സിറ്റി കൗണ്‍സില്‍ കൊണ്ടുവന്ന തീരുമാനത്തിന് ഗതാഗത വകുപ്പ് അനുകൂല തീരുമാനത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. Harolds Cross Ballsbridge ഉള്‍പ്പെടെ തെക്കന്‍ ഡബ്ലിനിലെ 12 സോണുകളാണ് വേഗത നിയന്ത്രണത്തിന്റെ ഭാഗമാകുന്നത്. വടക്കന്‍ ഭാഗങ്ങളില്‍ Cabra Glasnevin-ലും നിയന്ത്രണം ബാധകമായിരിക്കും. എന്നാല്‍ ആര്‍ട്ടെരിയല്‍ റൂട്ടില്‍ Raheny-യില്‍ Howth road-ല്‍ വേഗത നിയന്ത്രണം ഉണ്ടായിരിക്കില്ല. ഡബ്ലിനില്‍ … Read more

നേത്രരോഗ ചികിത്സക്ക് കാത്തിരിപ്പ് തുടരുന്നത് 8000 കുട്ടികള്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ നേത്രരോഗ രംഗത്ത് കാത്തിരുപ്പ് തുടരുന്ന കുട്ടികളുടെ എണ്ണം 8000-ല്‍ എത്തി. 2018 ജനുവരിയില്‍ ആരോഗ്യ വകുപ്പ് പുറത്തുവിട്ട വൈറ്റിങ് ലിസ്റ്റിലാണ് ഈ കണക്കുകള്‍ പ്രസിദ്ധപ്പെടുത്തിയത്. ഫിയാന ഫോള്‍ വക്താവ് ജോണ്‍ ബ്രാസ്സില്‍ ആരോഗ്യ മന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കല്‍ സെക്ഷനിലാണ് ആരോഗ്യരംഗത്തെ ഈ അനാസ്ഥ ചൂണ്ടിക്കാട്ടിയത്. ഒരു വര്‍ഷം വരെ ഇത്തരത്തില്‍ കുട്ടികള്‍ ചികിത്സക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിലിഗോയില്‍ ആരംഭിച്ച കമ്യുണിറ്റി ഹെല്‍ത്ത് കെയര്‍ പദ്ധതിയിലൂടെ ഇത്തരം ആരോഗ്യ പ്രതിസന്ധികള്‍ക്ക് സാധിച്ചിരുന്നതായി ഫിയാന … Read more

4 ദിവസങ്ങള്‍കൊണ്ട് Yes ക്യാംപെയിനര്‍മാര്‍ ശേഖരിച്ചത് 5 ലക്ഷം യൂറോ: എട്ടാം ഭരണഘടനാ ഭേദഗതി മുതലെടുക്കുന്നവര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.

ഡബ്ലിന്‍: ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്ന പോസ്റ്റുകളും ലഘുലേഖകളും വിതരണം ചെയ്യുന്നതിന് Together For Yes ക്യാംപെയ്നര്‍മാര്‍ ചെലവിടുന്നത് ലക്ഷക്കണക്കിന് യൂറോ എന്ന് റിപ്പോര്‍ട്ടുകള്‍. വന്‍ തോതിലുള്ള ഫണ്ടിങ് ശേഖരിക്കുന്നുവെന്ന് ആരോപിച്ചാണ് ഇവര്‍ക്കെതിരെ ജനവികാരം ശക്തമാകുന്നത്. ഗര്‍ഭചിദ്രം നടത്താന്‍ അനുവാദം ലഭിക്കുന്നത് സ്ത്രീക്കും തുല്യ പ്രാധാന്യം നല്കലാണെന്ന വ്യാജ പ്രചാരണമാണ് ഇതിന് പിന്നില്‍ നടക്കുന്നത്. അബോര്‍ഷനെതിരെ ശക്തമായ ശബ്ദം ഉയര്‍ത്തുന്നവരെ നിശ്ശബ്ദരാക്കുന്ന പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് വര്‍ധിച്ചു വരികയാണ്. No to Abortion ക്യാംപെയ്നര്‍മാര്‍ക്ക് യു.എസ്സില്‍ നിന്നും വന്‍ തോതില്‍ ഫണ്ട് … Read more

ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ സീറോ മലബാര്‍ സഭയില്‍ വിശുദ്ധ കുര്‍ബ്ബാനയുടെ ആഘോഷപൂര്‍വ്വമായ സ്വീകരണം.

ഡബ്ലിന്‍ സീറോ മലബര്‍ സഭ ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ മാസ്സ് സെനററില്‍ നിന്നും 15 കുട്ടികള്‍ ഏപ്രില്‍ 15 ഞായറാഴ്ച്ച 1 മണിക്ക് St. Brigid’s Church, Blanchardstown, Dublin 15 ല്‍ വച്ച് വിശുദ്ധ കുര്‍ബ്ബാനയുടെ ആഘോഷപൂര്‍വ്വമായ സ്വീകരണം നടത്തപ്പെടുന്നു തിരുകര്‍മ്മങ്ങള്‍ക്ക്‌സീറോ മലബാര്‍ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റര്‍ ബിഷപ് സ്റ്റീഫെന്‍ ചിറപ്പണത് മുഖ്യ കാര്‍മികത്വം വഹിക്കും. ഫാ. ജോസ് ഭരണിക്കുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍ MST, ഫാ. ക്ലമന്റ് പാടത്തിപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കും. പരിപാടിയുടെ വിജയത്തിലേക്കായി … Read more

ഗൃഹാതുരമായ ഓര്‍മ്മകളുമായി മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു

സമൃദ്ധിയുടെ കണിക്കാഴ്ചകള്‍ ഒരുക്കി ഇന്ന് വിഷു. വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഐശ്വര്യവും സന്തോഷവും പ്രതീക്ഷിച്ചാണ് മലയാളി വിഷുവിനെ വരവേല്‍ക്കുന്നത്. വിഷുക്കണിയ്ക്ക് മതാതീതമായ ഒരു പശ്ചാത്തലമുണ്ട്. കൃഷിയും കാര്‍ഷിക ജീവിതവും ഗ്രാമ്യതയുമെല്ലാം എന്നേ കൈവിട്ടുപോയെങ്കിലും ആ കാലത്തെ മുഴുവന്‍ ഒരു പ്രതീകമായി ഒരുക്കി വയ്ക്കുകയാണ് പുതുതലമുറ. കേരളത്തില്‍ ആഘോഷിക്കുന്നതിലും കേമമായി മറുനാടന്‍ മലയാളികള്‍ വിഷു ആഘോഷിക്കുന്നുണ്ട്. കാരണം അവര്‍ക്കിത് വെറുമൊരു വിഷുവല്ല കൈമോശം വന്ന നാടിന്റെ മണവും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളുമെല്ലാം തിരിച്ചു പിടിക്കലും കൂടിയാണ്. വിഷു … Read more

ക്രാന്തിയുടെ മെയ് ദിനാഘോഷം സീതാറാം യെച്ചൂരി ഉത്ഘാടനം ചെയ്യും

ഡബ്ലിന്‍: തൊഴിലിന്റെ മഹത്വത്തെയും, തൊഴിലാളികളുടെ അവകാശങ്ങളെയും ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് മെയ്ദിനം ലോകമെങ്ങും ആചരിക്കുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിനാഘോഷം അയര്‍ലണ്ടില്‍ വിപുലമായ രീതിയില്‍ സംഘടിപ്പിക്കാന്‍ ക്രാന്തി തയ്യാറെടുക്കുന്നു. ക്രാന്തിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മെയ് ദിനാഘോഷത്തില്‍ സി പി ഐ (എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കും. മെയ് നാലാം തീയതി വെള്ളിയാഴ്ച വൈകിട്ട് 6.30ന് ഡബ്ലിനിലെ സ്റ്റില്‍ഓര്‍ഗന്‍ ടാല്‍ബോള്‍ട്ട് ഹോട്ടലില്‍ വച്ചാണ് മെയ് ദിനാഘോഷം സംഘടിപ്പിക്കുന്നത്. തൊഴിലാളികളുടെ പോരാട്ടത്തിന്റെ നീണ്ട കാലത്തെ ചരിത്രത്തില്‍, മാറ്റത്തിന്റെ സുപ്രധാന ദിശയ്ക്ക് … Read more