JBL 2018 ഷട്ടില്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 21 ന്.

ഡബ്ലിന്‍ .അയര്‍ലണ്ടിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് യൂത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന Jacobite Badminton League (JBL 2018 ) മത്സരം ഏപ്രില്‍ 21 ശനിയാഴ്ച നടത്തപ്പെടുന്നു . ഡബ്ലിനിലുള്ള Baldoyal Badminton സെന്ററില്‍ വച്ച് 2 .00 pm മുതല്‍ വൈകിട്ട് 7 .00 മണി വരെയാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് . അയര്‍ലണ്ടില്‍ നിന്നുമുള്ള എല്ലാ ഇടവകകളില്‍ നിന്നുമായി പന്ത്രണ്ടോളം ടീമുകള്‍ പങ്കെടുക്കുന്ന പ്രസ്തുത മത്സരത്തില്‍ ഒന്നും രണ്ടും വിജയികകള്‍ക്ക് ട്രോഫികള്‍ നല്കപ്പെടുന്നതാണ് . കൂടുതല്‍ … Read more

ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം നിര്‍ബന്ധമാകില്ല; അയര്‍ലണ്ടില്‍ കെയര്‍ അസിസ്റ്റന്റുമാരാകാന്‍ മലയാളി നേഴ്സുമാര്‍ക്ക് ഇത് സുവര്‍ണാവസരം

ഡബ്ലിന്‍: പരിചയ സമ്പന്നരായ നേഴ്സിങ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അയര്‍ലണ്ടില്‍ ആയിരക്കണക്കിന് അവസരങ്ങള്‍ ലഭിച്ചേക്കും. രാജ്യത്തെ ആരോഗ്യ മേഖലയില്‍ കെയര്‍ അസിസ്റ്റന്റ്മാരുടെ എണ്ണം കുറഞ്ഞതോടെ വിദേശ നേഴ്‌സുമാരെ വന്‍ തോതില്‍ റിക്രൂട്ട് ചെയ്യാന്‍ അയര്‍ലണ്ടില്‍ വര്‍ക്ക് പെര്‍മിറ്റ് ഡിപ്പാര്‍ട്ടമെന്റ് തയ്യാറെടുക്കുന്നതായാണ് സൂചനകള്‍. ഇംഗ്ലീഷ് ഭാഷ പ്രാവീണ്യ ടെസ്റ്റായ IELTS പരീക്ഷയില്‍ നേഴ്സിങ് ജോലിയില്‍ പ്രവേശിക്കാനുള്ള സ്‌കോര്‍ നേടാന്‍ കഴിയാത്തവര്‍ക്കും കെയര്‍ അസിസ്റ്റന്റ് തസ്തികയില്‍ നിയമനം ലഭിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അയര്‍ലണ്ടിലെ പ്രധാന നഗരങ്ങള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആശുപത്രികളിലും നേഴ്സിങ് ഹോമുകളിലും … Read more

അഞ്ചാമത് ഓള്‍ അയര്‍ലണ്ട് ക്വിസ് മത്സരം ആവേശോജ്വലമായി സമാപിച്ചു

‘മലയാളം’ സംഘടനയുടെ അഞ്ചാമത് ഓള്‍ അയര്‍ലണ്ട് ക്വിസ് മത്സരം മുന്‍ വര്ഷങ്ങളിലേതിനേക്കാള്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രണ്ടു പേര് വീതം അടങ്ങുന്ന നാല്‍പതു ടീമുകളാണ് ജൂനിയര്‍ ,സീനിയര്‍ വിഭാഗങ്ങളിലായി തങ്ങളുടെ അറിവിന്റെയും പ്രതിഭയുടെയും മാറ്റുരച്ചു നോക്കാന്‍ എത്തിച്ചേര്‍ന്നത് .ഏപ്രില്‍ രണ്ടാം തീയതി തിങ്കളാഴ്ച താല ഫിര്‍ഹൌ സിലെ സൈ ന്റോളോജി ഓഡിറ്റോറിയത്തി ല്‍ സംഘടിപ്പിച്ച ക്വിസ് മത്സരം രാവിലെ 10 മണിക്ക് രെജിസ്‌ട്രേഷനോടുകൂടി ആരംഭിച്ചു . എഴുത്തുപരീക്ഷക്കും പ്രാഥമിക റൗണ്ടിനും ശേഷമാണ് സെമിഫൈനല്‍ ,ഫൈനല്‍ റൗണ്ടുകള്‍ … Read more

അയര്‍ലണ്ട് യാക്കോബായ സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്‍ ബാലകലോത്സവം ഡബ്ലിനില്‍ മെയ് 5 ന് നടത്തപ്പെടുന്നു .

ഡബ്ലിന്‍ (അയര്‍ലണ്ട് ) മലങ്കര യാക്കോബായ സിറിയന്‍ സണ്‍ഡേ സ്‌കൂള്‍ അസ്സോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള നാലാമത് ഓള്‍ അയര്‍ലണ്ട് ബാലകലോത്സവം മെയ് 5 )O തീയതി ശനിയാഴ്ച ഡബ്ലിനില്‍ വെച്ച് നടത്തപ്പെടുന്നു .അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഒമ്പതോളം സണ്‍ഡേ സ്‌കൂളുകളില്‍ നിന്നായി ഏകദേശം ഇരുനൂറോളം വിദ്യാര്‍ഥികള്‍ ബാലകലോത്സവത്തില്‍ പങ്കെടുക്കുന്നതാണ് .മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ www.mjssaireland.com എന്ന ഓണ്‍ലൈന്‍ സൈറ്റ് വഴി ഏപ്രില്‍ 30 )O തീയതിക്കകമായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ് .കുട്ടികളിലെ സര്‍ഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ഉപാധിയായി ആണ് ബാലകലോത്സവം നടത്തപ്പെടുന്നത് … Read more

മൈന്‍ഡ് കിഡ്‌സ്‌ഫെസ്റ്റിന് ആവേശകരമായ സമാപനം.

ഡബ്ലിന്‍ അയര്‍ലണ്ടിലെ ഏറ്റവും വലിയ കലാ മാമാങ്കത്തിന് ഡബ്ലിനില്‍ ആവേശകരമായ സമാപനം. ഏപ്രില്‍ 6, 7 തീയ്യതികളില്‍ ഗ്രിഫിത് അവന്യൂ മറീനോയിലെ സ്‌കോയില്‍ മുഹിറേ ബോയ്‌സ് സ്‌കൂളില്‍ വച്ച് നടത്തപ്പെട്ട കിഡ്‌സ്‌ഫെസ്റ്റില്‍ അയര്‍ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുന്നൂറോളം കുട്ടികള്‍ പങ്കെടുത്തു. അയര്‍ലണ്ടിലെ ഏറ്റവും വാശിയേറിയ കലാ മത്സരങ്ങള്‍ക്ക് വിധി നിര്‍ണ്ണയിക്കുവാനായി മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിധികര്‍ത്താക്കലാണ് എത്തിച്ചേര്‍ന്നത്. . മത്സരങ്ങള്‍ തുടങ്ങുന്ന ഏപ്രില്‍ 6 വെള്ളിയാഴ്ച്ച ഡാന്‍സ് മത്സരങ്ങളും ഏപ്രില്‍ 7 ശനിയാഴ്ച്ച മറ്റ് മത്സരങ്ങളുമാണ് … Read more

ഈ വര്‍ഷം സ്‌കൂള്‍ അഡ്മിഷന്‍ താളം തെറ്റുമെന്ന് ആശങ്കയില്‍: അയര്‍ലണ്ടില്‍ 900 സ്‌കൂളുകള്‍ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിക്ക് കാത്തിരിപ്പില്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്നും അനുമതി ലഭിക്കാത്ത 900-ത്തോളം സ്‌കൂളുകള്‍ ക്യൂവില്‍ തുടരുന്നു. സ്‌കൂളുകള്‍ ആരംഭിക്കുന്നതിന് മതിയായ കെട്ടിടമില്ലെന്ന് കണ്ടെത്തി വിദ്യാഭ്യാസ വകുപ്പ് അനുമതി നിഷേധിച്ച 300 എണ്ണവും ഇതില്‍പെടും. ഈ അക്കാദമിക് വര്‍ഷം സ്‌കൂളുകളുടെ എണ്ണം കുറയുന്നത് വിദ്യാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കും. ഈ വര്‍ഷം പുതിയ അഡ്മിഷന് എത്തുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. 900 സ്‌കൂളുകള്‍ക്ക് അനുമതി ലഭിക്കുന്നതുമായ ബന്ധപ്പെട്ട വിഷയം സിന്‍ഫില്‍ ക്യാബിനറ്റ് മീറ്റിങ്ങില്‍ അവതരിപ്പിക്കുകയായിരുന്നു. ഈ വര്‍ഷം 40 ശതമാനത്തോളം പുതിയ അഡ്മിഷന് … Read more

യു.എസ്സിലെ ഐറിഷ് കുടിയേറ്റ സമൂഹം കുടിയൊഴിപ്പിക്കല്‍ ഭീതിയില്‍

ഡബ്ലിന്‍: ട്രംപ് ഭരണകൂടം അധികാരമേറ്റ ശേഷം അനധികൃത ഐറിഷുകാര്‍ വ്യാപകമായി നാടുകടത്തപ്പെട്ടിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. യു.എസ് ഇമൈഗ്രെഷന്‍ വകുപ്പിന്റെ കണക്കനുസരിച്ച് പതിനായിരത്തിലധികം അനധികൃത കുടിയേറ്റക്കാര്‍ യു.എസ്സില്‍ ജീവിക്കുന്നുണ്ട്. കെട്ടിട നിര്‍മ്മാണം, മറ്റു അസംഘടിത മേഖലകളിലും തൊഴിലെടുക്കുന്ന ഇവര്‍ ഓരോ ദിവസത്തെ വരുമാനം കൊണ്ട് മാത്രം ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവരാണ്. ഈ വിഭാഗത്തില്‍ 90 ശതമാനവും ഏതുനേരവും അറസ്റ്റിലാവുമെന്ന ഭീതിയിലാണ് ഓരോ ദിവസവും കഴിച്ചുകൂട്ടുന്നത്. വാഷിംഗ്ടണ്‍ പത്രത്തിന് വേണ്ടി മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ ബോസ്റ്റണില്‍ ഇത്തരത്തില്‍ അനവധി … Read more

പബ്ലിക് സര്‍വീസ് കാര്‍ഡ് ആധികാരിക രേഖയാക്കാനാവില്ലെന്ന് സെന്‍ട്രല്‍ ബാങ്ക്. ഏതാണ് രാജ്യത്തെ ആധികാരിക രേഖ എന്ന് തിരിച്ചറിയാനാവാതെ ഐറിഷുകാര്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ പി.എസ്.സി കാര്‍ഡ് ദേശീയ ആധികാരിക രേഖയാക്കാനുള്ള നീക്കത്തിന് വന്‍ തിരിച്ചടി. സെന്‍ട്രല്‍ ക്രെഡിറ്റ് രെജിസ്റ്റര്‍ അപേക്ഷകള്‍ക്ക് പി.എസ്.സി. സ്വീകരിക്കില്ലെന്ന് സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. ലോണുമായി ബന്ധപ്പെട്ട വിവരം ശേഖരിക്കുന്നതിന് കഴിഞ്ഞ മാസം മുതലാണ് സെന്‍ട്രല്‍ ക്രെഡിറ്റ് രെജിസ്റ്റര്‍ ആരംഭിച്ചത്. വ്യക്തികളുടെ നിലവിലെ ക്രഡിറ്റ് വിവരങ്ങള്‍ മനസിലാക്കിയാണ് ധനകാര്യ സ്ഥാപനങ്ങള്‍ വ്യക്തികള്‍ക്ക് ലോണ്‍ നല്‍കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. സെന്‍ട്രല്‍ ബാങ്ക് വെബ്സൈറ്റില്‍ ക്രഡിറ്റ് വിവരങ്ങള്‍ അറിയാന്‍ പി.എസ്.സി ആധികാരിക രേഖയായി ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ബാങ്ക് … Read more

യൂറോപ്പില്‍ ഫേസ്ബുക്കിന്റെ പുതിയ പ്രൈവസി പോളിസി ഉടന്‍ നടപ്പാക്കും

ഡബ്ലിന്‍: വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോരുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കൊടുവില്‍ പുതിയ പ്രൈവസി പോളിസി ഉടന്‍ നടപ്പാക്കുമെന്ന് ഫേസ്ബുക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചു. വ്യക്തികളുടെ സ്വകാര്യ വിവരസംരക്ഷണം യൂണിയന്‍ രാജ്യങ്ങളില്‍, യൂറോപ്യന്‍ യൂണിയന്റെ ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ (GDPR) നിയമമനുസരിച്ച് നടപ്പാക്കുമെന്നും ഫേസ്ബുക് വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കി. പരസ്യങ്ങള്‍ സ്വീകരിക്കുന്നതിനും ഒഴിവാക്കുന്നതിനും കൂടുതല്‍ ചോയിസുകള്‍ ഉള്‍പ്പെടുത്തും. ഉപഭോക്താക്കള്‍ക്ക് സംരക്ഷണം ഉറപ്പ് വരുത്തുന്ന ഫീച്ചറുകളും ഉള്‍പ്പെടുത്തുന്നുണ്ട്. കേംബ്രിഡ്ജ് അനലറ്റിക്ക ഫേസ്ബുക്കില്‍ നിന്നും വ്യക്തി വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് … Read more

കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടില്‍ എത്തിയത് നിയമാനുസൃതമല്ലാത്ത ഒരു മില്യനോളം ഔഷധങ്ങള്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ നിയമ വിധേയമല്ലാത്ത ഔഷധങ്ങള്‍ വില്‍പ്പനക്ക് എത്തുന്നുണ്ടെന്ന് ദി ഹെല്‍ത്ത് പ്രോഡക്റ്റ്‌സ് റെഗുലേറ്ററി അതോറിറ്റി (HPRA) കണ്ടെത്തി. 9, 48,915 ഡോസേജുള്ള ടാബ്ലറ്റുകള്‍, ക്യാപ്‌സൂളുകള്‍ എന്നിവയാണ് രാജ്യത്തെ വിവിധ കേന്ദ്രങ്ങളി നിന്നും കണ്ടെത്തിയത്. ചില ഫാര്‍മസികള്‍ അയര്‍ലണ്ടില്‍ നിയമ വിധേയമല്ലാത്ത മരുന്നുകള്‍ വില്‍ക്കുന്നതായും HPRA-യുടെ എന്‍ഫോഴ്സ്മെന്റ് യൂണിറ്റുകള്‍ കണ്ടെത്തിയിരുന്നു. Anabolis sleroids (47%), Sedative (23%), Erectile dysfunction Medicines (13%) തുടങ്ങിയവയാണ് പിടികൂടിയത്. ഇത്തരം ഔഷധങ്ങള്‍ വില്‍ക്കുന്നതിന് നിലവില്‍ അയര്‍ലണ്ടില്‍ നിയമ തടസം നേരിടുമ്പോഴാണ് … Read more