ഡബ്ലിൻ തുറമുഖത്ത് എത്തിച്ച വാനിൽ 1.1 മില്യൺ യൂറോയുടെ കഞ്ചാവ്; ഒരാൾ അറസ്റ്റിൽ

1.1 മില്യണ്‍ യൂറോ വില വരുന്ന ഹെര്‍ബല്‍ കഞ്ചാവുമായി ഡബ്ലിന്‍ തുറമുഖത്ത് ഒരാള്‍ അറസ്റ്റില്‍. ഡിറ്റക്ടര്‍ ഡോഗായ ജെയിംസിന്റെ സഹായത്തോടെ ബുധനാഴ്ചയാണ് മയക്കുമരുന്ന് കണ്ടെടുത്തത്. യു.കെയില്‍ നിന്നും തുറമുഖം വഴി എത്തിയ ഒരു വാന്‍ പരിശോധിച്ചപ്പോഴായിരുന്നു 55.3 കിലോഗ്രാം മയക്കുമരുന്ന് ഒളിപ്പിച്ചതായി കണ്ടെത്തിയത്. വാനില്‍ കുപ്പികളില്‍ സൂക്ഷിച്ച വെള്ളം, ഗാര്‍ഡന്‍ ഫര്‍ണ്ണിച്ചര്‍ എന്നിവയ്ക്കിടയില്‍ പൊതിഞ്ഞ നിലിലായിരുന്നു ഇവ. സംഭവസ്ഥലത്ത് നിന്നും 50-ലേറെ പ്രായമുള്ള ഒരാളെ ഗാര്‍ഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്തേയ്ക്കുള്ള മയക്കുമരുന്ന് കടത്ത് തടയുക ലക്ഷ്യമിട്ട് റവന്യൂ … Read more

കാത്‌ലീൻ കൊടുങ്കാറ്റ് അയർലണ്ടിലേക്ക്; രാജ്യമെങ്ങും മുന്നറിയിപ്പ്

ഒരിടവേളയ്ക്ക് ശേഷം അയര്‍ലണ്ടില്‍ വീണ്ടും കൊടുങ്കാറ്റ്. ശനിയാഴ്ചയോടെ കാത്‌ലീന്‍ കൊടുങ്കാറ്റ് (Storm Kathleen) അയര്‍ലണ്ടിന്റെ കര തൊടുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് രാജ്യത്തെ വിവിധ കൗണ്ടികളിലായി കാലാവസ്ഥാ മുന്നറിയിപ്പുകളും നല്‍കിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ 7 മണി മുതല്‍ വൈകിട്ട് 5 മണി വരെ കോര്‍ക്ക്, കെറി, ഗോള്‍വേ, മേയോ എന്നീ കൗണ്ടികളില്‍ ഓറഞ്ച് വാണിങ് നിലനില്‍ക്കും. ഓറഞ്ച് വാണിങ്ങിന് പുറമെ രാജ്യമെങ്ങും ശനിയാഴ്ച രാവിലെ 7 മണി മുതല്‍ രാത്രി 8 മണി വരെ … Read more

അയർലണ്ടിൽ പെയ്യാൻ പോകുന്നത് പതിവിലുമധികം മഴ; ഡോണഗലിൽ കഴിഞ്ഞ മാസം ഇരട്ടി മഴ പെയ്തു

അയര്‍ലണ്ടില്‍ വെയിലും, മഴയും, മഞ്ഞും മാറി മറിയുന്ന കാലാവസ്ഥ അടുത്തയാഴ്ചയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ്. അടുത്തയാഴ്ച പലയിടങ്ങളിലും പതിവിലുമധികം അളവില്‍ മഴ പെയ്യുമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കി. മിക്കപ്പോഴും രാത്രിയിലാകും ഇത്. മാര്‍ച്ചിലും രാജ്യത്ത് പതിവിലുമധികം മഴ പെയ്തുവെന്നാണ് വിവിധ കാലാവസ്ഥാ കേന്ദ്രങ്ങളിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. പോയ മാസം 31 ദിവസങ്ങളില്‍ 29-ലും മഴ പെയ്തതായി രണ്ട് കാലാവസ്ഥാ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡോണഗലില്‍ സാധാരണ മാര്‍ച്ച് മാസത്തില്‍ ലഭിക്കുന്നതിലും ഇരട്ടി മഴയാണ് കഴിഞ്ഞ മാസം ലഭിച്ചത്. … Read more

അയർലണ്ടിൽ ഊർജ്ജവില കുറഞ്ഞു; ഗതാഗത ചെലവ് വർദ്ധിച്ചു

അയര്‍ലണ്ടിലെ ഉപഭോക്തൃ ചെലവ് (Consumer Price Index) 2024 മാര്‍ച്ച് വരെയുള്ള ഒരു വര്‍ഷത്തിനിടെ 1.7% ഉയര്‍ന്നു. ഫെബ്രുവരിയില്‍ നിന്നും മാര്‍ച്ചിലേയ്ക്ക് എത്തുമ്പോള്‍ 0.3% ആണ് വര്‍ദ്ധന. അതേസമയം 2024 ഫെബ്രുവരി വരെയുള്ള ഒരു വര്‍ഷത്തിനിടെ അയര്‍ലണ്ടിലെ പണപ്പെരുപ്പം 2.3 ശതമാനവും ആണ്. സാധനങ്ങളുടെയും സേവനങ്ങളുടെയും വിലയുടെ കണക്കെടുത്താല്‍, ഊര്‍ജ്ജവില ഒരു മാസത്തിനിടെ 3.1 ശതമാനവും, മാര്‍ച്ച് വരെയുള്ള ഒരു വര്‍ഷത്തിനിടെ 8.4 ശതമാനവും കുറഞ്ഞിട്ടുണ്ട്. ഭക്ഷ്യവസ്തുക്കള്‍ക്ക് ഫെബ്രുവരിയെ അപേക്ഷിച്ച് മാര്‍ച്ച് മാസത്തില്‍ 0.1% വില കുറഞ്ഞെങ്കിലും, … Read more

അയർലണ്ടിൽ റോഡപകട മരണങ്ങൾ കുത്തനെ ഉയർന്നു; അഞ്ച് ദിവസത്തിനിടെ അമിതവേഗതയ്ക്ക് പിടിക്കപ്പെട്ടത് 2,600 പേർ!

അയര്‍ലണ്ടില്‍ റോഡപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. ഏപ്രില്‍ 2 വരെയുള്ള കണക്കുകളനുസരിച്ച് ഈ വര്‍ഷം 58 ജീവനുകളാണ് രാജ്യത്തെ റോഡുകളില്‍ നഷ്ടപ്പെട്ടത്. മുന്‍ വര്‍ഷം ഇതേ കാലയളവിനെക്കാള്‍ 16 പേരാണ് കൂടുതലായി മരിച്ചത്- വര്‍ദ്ധന 38%. റോഡപകടമരണങ്ങള്‍ വര്‍ദ്ധിക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകളും, പഠനങ്ങളും പുറത്തുവരികയും, ബോധവല്‍ക്കരണം നടക്കുകയും ചെയ്യുന്നുണ്ടെങ്കിലും മരണങ്ങള്‍ വര്‍ദ്ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അയര്‍ലണ്ടിലെ റോഡുകളില്‍ ഡ്രൈവര്‍മാര്‍ വേഗപരിധി പാലിക്കുന്നില്ലെന്ന് ഈയിടെ പുറത്തുവിന്ന ഒരു ഇയു റിപ്പോര്‍ട്ട് വ്യക്തമാക്കിയതും ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കണം. അതേസമയം … Read more

അയർലണ്ടിലെ കാർ വിപണി 8% വളർച്ച കൈവരിച്ചു; പക്ഷേ ഇവി വിൽപ്പന താഴോട്ട്

അയര്‍ലണ്ടിലെ കാര്‍ വിപണി മുന്‍ വര്‍ഷത്തെക്കാള്‍ 8% വളര്‍ച്ച നേടിയതായി റിപ്പോര്‍ട്ട്. അതേസമയം 2023-ലെ ആദ്യ മൂന്ന് മാസങ്ങളെ അപേക്ഷിച്ച് 2024-ലെ ആദ്യ പാദത്തില്‍ ഇലക്ട്രിക് കാറുകളുടെ വില്‍പ്പന 14.2% ഇടിഞ്ഞതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2024 മാര്‍ച്ച് അവസാനം വരെ രാജ്യത്ത് 62,807 കാറുകളാണ് പുതുതായി രജിസ്റ്റര്‍ ചെയ്തത്. മുന്‍ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ ഇത് 58,151 ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ 9,297 ഇവി കാറുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍, ഇത്തവണ അത് 7,971 ആയി … Read more

അയർലണ്ടിന്റെ മന്ത്രി സ്ഥാനത്തു നിന്നും പടിയിറങ്ങുന്നതായി സൈമൺ കോവനെ

അടുത്തയാഴ്ച വീണ്ടും പാര്‍ലമെന്റ് സമ്മേളനം ചേരുമ്പോള്‍ താന്‍ മന്ത്രിസ്ഥാനത്തു നിന്നും പടിയിറങ്ങുമെന്ന് വ്യക്തമാക്കി സൈമണ്‍ കോവനെ. നിലവില്‍ അയര്‍ലണ്ടിന്റെ വാണിജ്യ, സംരഭകത്വ, തൊഴില്‍ വകുപ്പ് മന്ത്രിയാണ് Fine Gael-ന്റെ ഉപനേതാവ് കൂടിയായ കോവനെ. മന്ത്രിസ്ഥാനം രാജിവച്ച ശേഷം കോര്‍ക്ക് സൗത്ത് സെന്‍ട്രലിനെ പ്രതിനിധീകരിക്കുന്ന ടിഡിയായി താന്‍ തുടരുമെന്നും കോവനെ വ്യക്തമാക്കി. മന്ത്രിസ്ഥാനം രാജിവയ്ക്കുന്ന കാര്യം തിങ്കളാഴ്ച രാത്രി, നിയുക്ത പ്രധാനമന്ത്രി സൈമണ്‍ ഹാരിസിനെ താന്‍ അറിയിച്ചതായും കോവനെ കൂട്ടിച്ചേര്‍ത്തു. 2022 ഡിസംബര്‍ മുതല്‍ അയര്‍ലണ്ടിന്റെ വാണിജ്യവകുപ്പ് മന്ത്രിയാണ് … Read more

സ്വോർഡ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ പുതിയ പരിശീലന കേന്ദ്രം ഉദ്‌ഘാടനം ഏപ്രിൽ 6 ശനിയാഴ്ച

പ്രവാസി ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ പുതിയ പരിശീലന കേന്ദ്രം ഉദ്ഘാടനം ഏപ്രില്‍ 6 ശനിയാഴ്ച. Newbridge Demesne Donabate-ല്‍ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ ഫിന്‍ഗാള്‍ കൗണ്ടി കൗണ്‍സില്‍ മേയറായ Adrian Henchy, ഭവനവകുപ്പ് മന്ത്രി ഡാര ഒബ്രിയന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. സ്‌പോര്‍ട്‌സ് ഗ്രാന്റ് ഉപയോഗിച്ചാണ് പരിശീലനകേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്. സെനറ്റര്‍ റെജീന ഡോഹര്‍ട്ടി, കൗണ്‍സിലര്‍ ഡാര ബട്ട്‌ലര്‍, എംഇപി ബാരി ആന്‍ഡ്രൂസ്, ഫിന്‍ഗാള്‍ കൗണ്ടി കൗണ്‍സില്‍ ക്രിക്കറ്റ് ഡെവവപ്‌മെന്റ് മാനേജര്‍ ബ്രയാന്‍ ഒ … Read more

അയർലണ്ടിൽ പെട്രോൾ, ഡീസൽ, ഗ്യാസ് വിലവർദ്ധന ഇന്നുമുതൽ

അയര്‍ലണ്ടില്‍ ഇന്നുമുതല്‍ ഇന്ധനവില വര്‍ദ്ധിക്കും. പെട്രോള്‍ ലിറ്ററിന് 4 സെന്റ്, ഡീസലിന് 3 സെന്റ്, ഗ്യാസിന് 1.5 സെന്റ് എന്നിങ്ങനെയാണ് വില വര്‍ദ്ധന. ഉക്രെയിന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധനത്തിന് ഏര്‍പ്പെടുത്തി എക്‌സൈസ് നികുതി ഐറിഷ് സര്‍ക്കാര്‍ രണ്ട് വര്‍ഷം മുമ്പ് എടുത്തുകളഞ്ഞിരുന്നു. ഇത് പുനഃസ്ഥാപിച്ചതോടെയാണ് വിലയില്‍ വര്‍ദ്ധന സംഭവിച്ചിരിക്കുന്നത്.

അയർലണ്ടിൽ കുട്ടികൾ ഉള്ള സ്ഥലങ്ങളിൽ ഇനി പുകവലി ഉൽപ്പന്നങ്ങളുടെ പരസ്യം പാടില്ല

അയര്‍ലണ്ടില്‍ കുട്ടികളുടെ സാന്നിദ്ധ്യമുള്ള ഇടങ്ങളില്‍ ഇ- സിഗരറ്റുകളുടെ പരസ്യം പതിക്കുന്നത് തടയുമെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി. Public Health (Tobacco Products and Nicotine Inhaling Products) Act 2023-ലെ പുതിയ വകുപ്പ് പ്രകാരമാണ് നടപടി. ഈ വര്‍ഷം സെപ്റ്റംബറോടെ നിയന്ത്രണം നിലവില്‍ വരും. കുട്ടികളുടെ സിനിമകള്‍ ആരംഭിക്കുന്നതിന് മുമ്പ് ഇത്തരം പരസ്യം നല്‍കുന്നതിന് വിലക്കുണ്ടാകും. ഇതിന് പുറമെ പൊതുഗതാഗതം, സ്‌കൂളിന് 200 മീറ്റര്‍ ചുറ്റളവ് എന്നിവിടങ്ങളിലും ഇ-സിഗരറ്റുകള്‍, വേപ്പറുകള്‍ എന്നിവയുടെ പരസ്യം പാടില്ല. കുട്ടികള്‍ക്ക് ഇത്തരം … Read more