ഗാള്‍വേയില്‍ നേഴ്‌സുമാരെ ആവശ്യമുണ്ട്; സൗജന്യ താമസം ലഭ്യം

കൗണ്ടി ഗാള്‍വേയിലെ പോര്‍ട്ടുമ്‌നയിലുള്ള നേഴ്‌സിംഗ് ഹോമിലേയ്ക്ക് നേഴ്‌സുമാരെ ആവശ്യമുണ്ട്. മികച്ച ശമ്പളം, സൗജന്യ താമസ സൗകര്യം (for initial period) എന്നീ സൗകര്യങ്ങള്‍ ലഭ്യമാണ്. താത്പര്യമുള്ളവര്‍ ബന്ധപ്പെടുക pfeerick@prv.ie www.portumnaretirementvillage.ie

ജീവിത ശൈലിയില്‍ മാറ്റം വരുത്തിയാല്‍ പ്രമേഹത്തെ വരുതിയിലാക്കാം; ഡോക്ടര്‍ ഈവ പറയുന്നതിങ്ങനെ…

ഡബ്ലിന്‍: പ്രമേഹ നിയന്ത്രണത്തെക്കുറിച്ചുള്ള ധാരണ ചെറു പ്രായത്തില്‍ തന്നെ കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ കഴിയണമെന്ന് ഡോക്ടര്‍ ഈവ ഓസ്മോന്‍ഡ് പറയുന്നു. വീട്ടിലും സ്‌കൂളിലും കുട്ടികള്‍ക്ക് ബോധവത്കരണം നല്‍കിയാല്‍ ടൈപ്പ് 2 ഡയബറ്റിസ് പോലും തടയാന്‍ കഴിയുമെന്ന് പ്രമേഹ രോഗനിര്‍മ്മാര്‍ജ്ജന രംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ഡോക്ടര്‍ വിശദമാക്കുന്നു. ഐറിഷ് സ്‌കൂളുകളില്‍ കുട്ടികളിലെ ഭക്ഷണ ക്രമം മാറ്റി പോഷക സമൃദ്ധമായ ഭക്ഷണ രീതി ആരംഭിച്ചത് ഏറെ ആശ്വാസകരമാണെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. മരുന്നുകളെ മാത്രം ആശ്രയിച്ച് പ്രമേഹത്തെ നിയന്ത്രിക്കുന്നതിലും ഫലപ്രദമാണ് ഭക്ഷണരീതിയില്‍ മാറ്റം … Read more

ഗര്‍ഭച്ഛിദ്ര ഹിതപരിശോധന: വോട്ടിങ് രെജിസ്‌ട്രേഷന്‍ ഇന്ന് കൂടി മാത്രം

ഡബ്ലിന്‍: അയര്‍ലണ്ടിലെ അബോര്‍ഷന്‍ റഫറണ്ടവുമായി ബന്ധപ്പെട്ട് വോട്ടെടുപ്പിന് വേണ്ടിയുള്ള രെജിസ്‌ട്രേഷന്‍ നടത്താത്തവര്‍ക്ക് ഇന്ന് കൂടി അവസരം ലഭിക്കും. വോട്ടെടുപ്പിന് തയ്യാറെടുക്കുന്നവര്‍ രജിസ്റ്ററില്‍ പേര് ഉണ്ടോ എന്ന് പരിശോധിക്കാന്‍ റഫറണ്ടം കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ഓണ്‍ലൈനിലൂടെയും ലോക്കല്‍ അതോറിറ്റി നേരിട്ട് എത്തിയും അപേക്ഷകള്‍ കൈപ്പറ്റാം. പൂരിപ്പിച്ച അപേക്ഷകള്‍ക്കൊപ്പം സമ്മതിദായകന്റെ അസ്സല്‍ തിരിച്ചറിയല്‍ രേഖ പരിശോധിച്ച് ഗാര്‍ഡ സര്‍ട്ടിഫൈഡ് ചെയ്തതിന് ശേഷം മാത്രം നിര്‍ദിഷ്ട കൗണ്ടി കൗണ്‌സിലുകളില്‍ സമര്‍പ്പിക്കാം. ആദ്യമായി രെജിസ്റ്റര്‍ ചെയ്യുന്നതിന് RFA2 ഫോം, മേല്‍വിലാസം മാറ്റുന്നതിന് RFA3 … Read more

കില്‍ഡെയറില്‍ അനധികൃത ഗുളിക നിര്‍മ്മാണ ഫാക്ടറി; അയര്‍ലണ്ടില്‍ എത്തുന്ന വ്യാജ മരുന്നുകളുടെ ചുരുള്‍ അഴിയുന്നു.

കില്‍ഡെയര്‍: വ്യാജ മരുന്ന് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അയര്‍ലണ്ടില്‍ വന്‍ മാഫിയ സംഘം അറസ്റ്റില്‍. പൊലീസിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ കില്‍ഡെയറില്‍ പ്രവര്‍ത്തിച്ച് വരുന്ന വ്യാജ മരുന്ന് നിര്‍മ്മാണ കേന്ദ്രം കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് പിടിയിലായ വന്‍ മാഫിയ സംഘത്തിന് രാജ്യത്ത് നടക്കുന്ന പല കൊലപാതകങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്ന സൂചനയും ലഭിക്കുന്നുണ്ട്. ഔഷധ നിര്‍മ്മാണത്തോടൊപ്പം ഇവരില്‍ പലരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് ഗാര്‍ഡ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഡ്രഗ്ഗ് ആന്‍ഡ് ഓര്‍ഗനൈസ്ഡ് ബ്യൂറോ അന്വേഷണം ആരംഭിച്ചു. … Read more

സൂപ്പര്‍ ഡൂപ്പര്‍ ക്രീയേഷന്‍സിന്റെ ഡെയ്‌ലി ഡിലൈറ്റ് ബ്രയിന്‍സ്റ്റോമ് june 4 ന്

അയര്‍ലണ്ടിലെ കലാസ്‌നേഹികള്‍ക്കായി മനസ്സിന്റെ ഇന്ദ്രിയങ്ങളെയും ,വികാരങ്ങളെയും ആഴത്തില്‍ സ്പര്‍ശിച്ചുകൊണ്ടുള്ള വളരെ വ്യതസ്തമായ ഒരു കലാസന്ധ്യക്കു കളമൊരുങ്ങുന്നു .മനുഷ്യ മനസ്സുകളെ ഉള്‍ക്കണ്ണുകൊണ്ടു വായിക്കുവാനും , നിയന്ത്രിക്കുവാനുമുള്ള അപൂര്‍വ സിദ്ധികള്‍ കൈമുതലായുള്ള ലോകത്തിലെ തന്നെ എണ്ണമറ്റ മൈന്‍ഡ് റീഡിങ് സ്‌പെഷ്യല്സ്റ്റുകളിലൊരാളായ , മെന്റലിസ്‌റ് ആതി കാഴ്ചക്കാരെ അവ്ശ്വസനീയതയുടെ പരകോടിയില്‍ എത്തിക്കുവാന്‍ ജൂണ്‍ 4 നു ഐറിഷ് മണ്ണില്‍ കാലുകുത്തുന്നു .ആതിയോടൊപ്പം , പ്രായഭേദമെന്യേ സംഗീത പ്രേമികളുടെ ഹരമായി മാറിയിരിക്കുന്ന വയലിന്‍ ഇതിഹാസം ശബരീഷ് പ്രഭാകറും ഇമ്മോര്‍ട്ടല്‍ രാഗാ ബാന്‍ഡും, കഴിഞ്ഞ … Read more

കത്തോലിക്കാ സഭയുടെ പരാതിയില്‍ അന്വേഷണം: പുരോഹിതന്‍ പ്രതിയായേക്കുമെന്ന് അഭ്യൂഹം

ഡബ്ലിന്‍: മണ്‍സ്റ്ററിലെ പള്ളി ആള്‍ത്താരയില്‍ നടന്ന ലൈംഗിക ആരോപണത്തില്‍ ഗാര്‍ഡ അന്വേഷണം ആരംഭിച്ചു. പ്രശ്‌നം അതീവ ഗുരുതരമാണെന്ന് മനസിലാക്കിയ കത്തോലിക്കാ സഭയുടെ പരാതിയിലാണ് ഗാര്‍ഡ കേസ് രജിസ്റ്റര്‍ ചെയ്തത്. പുരോഹിത വേഷമണിഞ്ഞ ആള്‍ അള്‍ത്താരയില്‍ മറ്റൊരാളുമായി നടത്തിയ ലൈംഗികബന്ധം അജ്ഞാതനായ ആരോ ഒരാള്‍ ക്യാമറയില്‍ പകര്‍ത്തിയതോടെ സംഭവം വിവാദമാകുകയായിരുന്നു. ഈ ഫോട്ടോ രണ്ടു ആഴ്ചകള്‍ക്കുള്ളില്‍ ഓഫ്ലൈന്‍ ആയും ,ഓണ്‍ലൈന്‍ ആയും പ്രചരിച്ചതോടെ മണ്‍സ്റ്ററിലെ പുരോഹിതനെതിരെ വന്‍ പ്രതിഷേധം അലയടിക്കുകയായിരുന്നു. എന്നാല്‍ സംഭവം വളച്ചൊടിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടത് … Read more

പൊതു സ്വകാര്യ കമ്പനികള്‍ സ്ത്രീ- പുരുഷ ശമ്പള വ്യത്യാസം പ്രസിദ്ധീകരിക്കുന്നത് നിര്‍ബന്ധമാക്കുന്ന നിയമം ഉടന്‍

ഡബ്ലിന്‍: രാജ്യത്തെ പൊതു- സ്വകാര്യ കമ്പനികള്‍ പ്രതിവര്‍ഷം സ്ത്രീ- പുരുഷ ശമ്പള വ്യതാസം പ്രസിദ്ധീകരിച്ചു നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. അയര്‍ലണ്ടിലെ സ്വകാര്യ കമ്പനികളില്‍ ശമ്പള അസമത്വം വര്‍ദ്ധിച്ചുവരുന്നതിന്റെ പശ്ചാതലത്തിലാണ് സര്‍ക്കാര്‍ നടപടി. ഈ നിര്‍ദേശത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നടപടികള്‍ വേണമെന്ന് രാജ്യത്തെ പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. 250 തില്‍ അതികം ജീവനക്കാര്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങള്‍ക്കാണ് ഈ നിര്‍ദേശം ബാധകമാകുക. സി.എസ്.ഒ റിപ്പോര്‍ട്ട് അനുസരിച്ച് സ്ത്രീ ജീവനക്കാര്‍ പുരുഷന്മാരേക്കാള്‍ കുറഞ്ഞ വേതന നിരക്കില്‍കൂടുതല്‍ മണിക്കൂര്‍ തൊഴിലെടുക്കുന്നവര്‍ ആണെന്ന് … Read more

സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബിന് നവ നേതൃത്വം

ഐറിഷ് ലീഗില്‍ ഏഴാം വര്‍ഷത്തിലേക്കു കടക്കുന്ന സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബിന് നവ നേതൃത്വം.അടുത്തിടെ നടന്ന ജനറല്‍ ബോഡിയില്‍ ശ്രീ ജോര്‍ജ് കണ്ണാടിക്കല്‍ ജോര്‍ജിനെ ക്ലബ്ബിന്റെ പ്രസിഡന്റ് ആയും ശ്രീ ഫിലിപ്പ് ജേക്കബിനെ സെക്രട്ടറി ആയും തിരഞ്ഞെടുത്തു.ആല്‍വിന്‍ ഐസക്കിനെ ട്രഷറര്‍ ആയും ശ്രീ മനോജ് ജേക്കബിനെ ടീം മാനേജര്‍ ആയും ജനറല്‍ ബോഡി തിരഞ്ഞെടുത്തു.ശ്രീ ഷിജു നായര്‍ അസ്സോസിയേറ്റ് സെക്രട്ടറി,ജിനു ജോര്‍ജ്എക്‌സിക്യൂട്ടീവ് മെമ്പര്‍,ബില്‍സണ്‍ കുരുവിളഎക്‌സിക്യൂട്ടീവ് മെമ്പര്‍ എന്നിവരെയും ,ടീം ഒന്നിന്റെ ക്യാപ്റ്റന്‍ ആയി ബെന്‍ലീ അഗസ്റ്റിനെയും, ടീം രണ്ടിന്റെ … Read more

ഗോള്‍വെയില്‍ മെയ് 8 ന് ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനി വി. കുര്‍ബാന അര്‍പ്പിക്കുന്നു.

ഗോള്‍വെ: അയര്‍ലണ്ടിലെ ഗോള്‍വേയില്‍ മെയ് 8 ന്, ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ യുകെയൂറോപ്പ് ആഫ്രിക്ക ഭദ്രാസനധിപന്‍, അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു. ഗോള്‍വേയിലെ ലോക്രീയബുള്ളയിന്‍ സെന്റ്. പാട്രിക് പള്ളിയില്‍ വച്ചാണ് ഗോല്‍വെ പ്രയര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ഭദ്രാസന മെത്രാപ്പോലീത്ത പ്രഥമ വി. കുര്‍ബാന അര്‍പ്പിക്കുന്നത്. വി. കുര്‍ബാനയിലേക്കും തുടര്‍ന്നുള്ള സ്‌നേഹവിരുന്നിലേക്കും എല്ലാവരെയും ക്ഷണിക്കുന്നതായി വികാരി ഫാ. സക്കറിയ ജോര്‍ജ് അറിയിച്ചു. പള്ളിയുടെ വിലാസം: Bullaun … Read more