നേഴ്സുമാര്‍ പണിമുടക്കിന് തയ്യാറെടുക്കുന്നു; ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വരുമെന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.

ഡബ്ലിന്‍: തൊഴില്‍ മേഖലയില്‍ അവകാശ പോരാട്ടങ്ങള്‍ക്ക് നേഴ്‌സിങ് ജീവനക്കാര്‍ തയ്യാറെടുക്കുന്നതായി സൂചന. ആശുപത്രികളിലെ പരിമിതികള്‍ മറികടന്ന് മണിക്കൂറുകളോളം സേവന രംഗത്ത് സജീവമാവുന്ന നേഴ്സുമാര്‍ക്ക് വേണ്ട വിധത്തില്‍ പരിഗണന ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഇവര്‍ സമര രംഗത്തേക്ക് ഇറങ്ങുന്നത്. ജീവനക്കാരുടെ സംഘടന ആയ ഐ.എന്‍.എം.ഓ-ക്ക് എച്ച്.എസ്.ഇ പല വാഗ്ദാനങ്ങളും കൈമാറിയെങ്കിലും ഇതെല്ലം നടപ്പില്‍ വരാത്തതില്‍ പ്രതിഷേധിച്ചാണ് അടുത്ത വര്‍ഷം മുതല്‍ ഇവര്‍ അനിശ്ചിതകാല സമരത്തിന് തയ്യാറെടുക്കുന്നത്. കോര്‍ക്കില്‍ വെച്ച് നടന്ന സംഘടനയുടെ വാര്‍ഷിക സമ്മേളനത്തില്‍ വെച്ച് ജനറല്‍ സെക്രട്ടറി ഫിന്‍ … Read more

അയര്‍ലന്‍ഡ് ഇന്ത്യന്‍ ഓര്‍ത്തോഡോക്‌സ് ചര്‍ച് കുടുംബ സംഗമം മേയ് 5,6,7 തീയതികളില്‍

അയര്‍ലന്‍ഡ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് സഭയുടെ അയര്‍ലന്‍ഡ് റീജിയന്‍ ഫാമിലി കോണ്‍ഫറന്‍സ് 2018 മേയ് 5,6,7 തീയതികളിലായി വാട്ടര്‍ഫോര്‍ഡ് മൗണ്ട് മെല്ലെറി അബ്ബിയില്‍ വച്ചു നടത്തപ്പെടുന്നു. ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് സഭയുടെ യൂ കെ,യൂറോപ്,ആഫ്രിക്കയുടെ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ: മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനിയുടെ നേതൃത്വത്തില്‍ റവ: ഫാ : ജോര്‍ജ്ജ് തങ്കച്ചന്‍ ,റെവ: ഫാ: നൈനാന്‍ പി. കുര്യാക്കോസ്, റെവ: ഫാ : എല്‍ദോ വര്‍ഗ്ഗിസ്, റെവ : ഫാ: അനീഷ് ജോണ്‍, റെവ: ഫാ: സക്കറിയ … Read more

വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥന (05/05/2018)

ന്യൂടൗണ്‍ : ഉപവാസ പ്രാര്‍ത്ഥന കൗണ്ടി കില്‍ഡെറിലെ കില്‍കോക്കിലുള്ള ന്യൂടൗണ്‍ നേറ്റിവിറ്റി ചര്‍ച്ചില്‍ വച്ച് ഈ വരുന്ന ശനിയാഴ്ച്ച ( 05052018) രാവിലെ 10 .30 ന്. ജപമാലയോടെ ആരംഭിക്കുന്ന ശുശ്രുഷകളില്‍ സ്തുതിപ്പ്, വചന പ്രഘോഷണം, നിത്യ സഹായമാതാവിന്റെ നൊവേനയെ തുടര്‍ന്ന് ദിവ്യബലിയും, ആരാധനയും, രോഗികള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ളും നടത്തപ്പെടുന്നതാണ്. വൈകുന്നേരം 4:00 ന് ശുശ്രുഷകള്‍ സമാപിക്കും. ശുശ്രുഷകള്‍ക്ക്, റവ.ഫാ.ജോര്‍ജ് അഗസ്റ്റിന്‍ നേതൃത്വം നല്‍കുന്നതാണ്. റവ.ഫാ.ഫ്രാന്‍സിസ് സേവ്യര്‍ കൊച്ചുവീട്ടിലും (സിലനച്ഛന്‍), പോര്‍ട്ട്‌ലീഷ് ഉര്‍സുലൈന്‍ സിസ്റ്റേഴ്സ്സും(UMI), സിസ്റ്റര്‍ ഡിവോഷ്യയും, … Read more

യോഗര്‍ട്-ല്‍ റബ്ബര്‍ കഷ്ണം; ഡണ്‍സ് സ്റ്റോര്‍ ഉത്പന്നം തിരിച്ചുവിളിക്കുന്നു

ഡബ്ലിന്‍: യോഗോര്‍ട്ടില്‍ റബ്ബര്‍ കഷ്ണം കണ്ടെത്തിയതിനെ തുടര്‍ന്ന് ഡണ്‍സ് സ്റ്റോര്‍ ഉത്പന്നം തിരിച്ചു വിളിക്കുന്നു. ഈ ഉത്പന്നം കൈവശം വെച്ചവര്‍ തിരിച്ചേല്‍പ്പിക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഉത്പന്നം തിരിച്ച് നല്‍കുന്നവര്‍ക്ക് റീഫണ്ടിങ്ങും ലഭ്യമാക്കും. താഴെപ്പറഞ്ഞിരിക്കുന്ന ഉത്പന്നങ്ങള്‍ക്ക് മാത്രമാണ് നിരോധനം ബാധകമാവുകയെന്ന്‌ഐറിഷ് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു. ഡികെ

താപനില ഉയരും; ബാങ്ക് ഹോളിഡേ അടിച്ചുപൊളിക്കാം

ഡബ്ലിന്‍: വാരാന്ത്യത്തില്‍ ഊഷ്മാവ് വര്‍ധിക്കുമെന്ന് മെറ്റ് ഏറാന്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ചില പ്രദേശങ്ങളില്‍ ഉണ്ടായ ശക്തമായ മഴക്ക് വിരാമമായി. താപനില 10 ഡിഗ്രിക്കും മുകളിലെത്തിയതോടെ രാജ്യത്തെ ബീച്ചുകളിലും പാര്‍ക്കുകളിലും തിരക്കേറി. ബാങ്ക് ഹോളിഡേയില്‍ വിനോദ യാത്രക്ക് തയ്യാറെടുക്കുന്നവര്‍ക്കും കാലാവസ്ഥാ മാറ്റാതെ പേടിക്കേണ്ടി വരില്ല. മൂടല്‍ മഞ്ഞിന്റെ സാന്നിധ്യം ഇല്ലാതായതോടെ രാവിലെ നടക്കാനിറങ്ങുന്നവരുടെയും, സൈക്കിള്‍ സവാരിക്കാരുടെയും എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. വാരാന്ത്യത്തില്‍ ചൂട് 20 ഡിഗ്രിക്ക് മുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡികെ

കാര്‍ ടെക്നോളജി കമ്പനി ആപ്റ്റീവ് ഡബ്ലിനിലേക്ക്: സാങ്കേതിക രംഗത്ത് തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കും.

ഡബ്ലിന്‍: കാര്‍ ടെക്നോളജി കമ്പനിയായ ആപ്റ്റിവ് യു.കെയില്‍ നിന്നും ആസ്ഥാനം ഡബ്ലിനിലേക്ക് മാറ്റുന്നു. ബ്രക്സിറ്റ് വരുന്നതോടെ യൂറോപ്യന്‍ ആസ്ഥാനം അയര്‍ലണ്ടിലേക്ക് മാറ്റുന്ന ബിസിനസ്സ് സ്ഥാപനങ്ങളില്‍ ഒന്നാണ് ആപ്റ്റീവ്. സെല്‍ഫ് ഡ്രൈവിങ് സാങ്കേതികത കൈവശമുള്ള ആപ്റ്റിവിന്റെ കടന്നുവരവ് അയര്‍ലണ്ടില്‍ വാഹന മേഖലയില്‍ പുത്തന്‍ ഉണര്‍വ് നല്‍കും. ഇതോടൊപ്പം തൊഴിലവസരങ്ങളും വര്‍ധിക്കും. ഐ.ടി, നിര്‍മ്മാണം, വിതരണം, സാമ്പത്തികം, നിയമോപദേഷ്ടാവ് തുടങ്ങിയ തസ്തികകളിലേക്ക് 150-ല്‍ പരം ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്തിരുന്നു. 2018 അവസാനത്തോടെ 100-ല്‍ പരം ഒഴിവുകളാണ് കമ്പനിയില്‍ വരാനിരിക്കുന്നത്. ഡികെ

അയര്‍ലണ്ടില്‍ പഠിച്ചിറങ്ങുന്ന നേഴ്സുമാര്‍ എവിടെ? എച്ച്.എസ്.ഇ-ക്ക് എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഐ.എന്‍.എം.ഓ

ഡബ്ലിന്‍: സ്മിയര്‍ ടെസ്റ്റ് വിവാദം പുകയുന്നതിനിടയില്‍ എച്ച്.എസ്.ഇ-ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ഐ.എന്‍.എം.ഓ. അയര്‍ലണ്ടില്‍ നേഴ്‌സിങ്, മിഡ്വൈഫറി കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്ന 71 ശതമാനം ഉദ്യോഗാര്‍ത്ഥികളും വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്നത് തടയാന്‍ ആരോഗ്യ വകുപ്പ് നടപടി കൈക്കൊള്ളുന്നില്ലെന്ന് ആരോപിച്ചാണ് നേഴ്‌സിങ് സംഘടനാ രംഗത്ത് എത്തിയത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്ഥിരം നിയമനം നല്‍കാന്‍ എച്ച്.എസ്.ഇ തയ്യാറായാല്‍ നേഴ്‌സിങ് മേഖല അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് വലിയൊരളവില്‍ പരിഹാരം കാണാന്‍ കഴിയും. കോര്‍ക്കില്‍ വെച്ച് നടന്ന സമ്മേളനത്തിലാണ് സംഘടനാ ഇക്കാര്യം വ്യക്തമാക്കിയത്. പഠിച്ചിറങ്ങുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് … Read more

WMF അയര്‍ലണ്ട് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ലോകത്തെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ,അയര്‍ലണ്ട് ഘടകത്തിന്റെ പുതിയ പ്രവര്‍ത്തന വര്‍ഷത്തിലേക്കുള്ള ഭാരവാഹികളെ ,CROWNE PLAZA HOTEL BLANCHADSTOWN ല്‍ വെച്ച് നടന്ന പൊതുയോഗത്തില്‍ വെച്ച് തിരഞ്ഞെടുത്തു . Wmf അയര്‍ലണ്ട് കോര്‍ഡിനേറ്റര്‍ ബിപിന്‍ ചന്ദ് യോഗത്തിന് സ്വാഗതം പറഞ്ഞു ,wmf അയര്‍ലണ്ട് പ്രസിഡന്റ് ഡോക്ടര്‍ ബെനിഷ് പൈലിയുടെ അധ്യക്ഷ്തയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ജോബി ജോര്‍ജ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു,തുടര്‍ന് ട്രെഷറര്‍ സച്ചിന്‍ ദേവ് കണക്കവതരിപ്പിച്ചു ,WMF സ്ഥാപകനും ഗ്ലോബല്‍ … Read more

WMC അയര്‍ലന്‍ഡ്,മെയ് മാസം അംഗത്വ മാസാചരണം നടത്തുന്നു

ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സ് അംഗത്വ മാസാചരണം നടത്തുന്നു. നിലവിലുള്ള അംഗങ്ങള്‍ക്ക് തങ്ങളുടെ മെമ്പര്‍ഷിപ് പുതുക്കാനും, പുതിയ അംഗങ്ങള്‍ക്ക് ഡബ്‌ള്യു.എം.സി യില്‍ ചേര്‍ന്ന് സഹകരിക്കാനുമുള്ള അവസരമാവും ഒരു മാസം നീളുന്ന അംഗത്വ മാസാചരണത്തില്‍ ലഭിക്കുക. അംഗത്വത്തിനുള്ള അപേക്ഷ ഫോം ഡബ്ല്യൂ.എം.സി വെബ്‌സൈറ്റില്‍ ലഭ്യമാണ്. http://wmcireland.com/MembershipApplication.pdf പൂരിപ്പിച്ച അപേക്ഷകള്‍ ഡബ്ല്യൂ.എം.സി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍ക്ക് കൈമാറുകയോ ഇമെയില്‍ അയയ്ക്കുകയോ ചെയ്യാം. ജോര്‍സണ്‍ ബാബു, ജോണ്‍സന്‍ ചാക്കോ എന്നിവരില്‍ നിന്നും ആദ്യ അപേക്ഷ ഫോമുകള്‍ സ്വീകരിച്ചു അംഗത്വ … Read more

ഗര്‍ഭാശയമുഖ കാന്‍സര്‍ രോഗനിര്‍ണ്ണയത്തിലെ പിഴവ്; ക്ഷമാപണവുമായി HSE രംഗത്ത്; വിദഗ്ധ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

ഡബ്ലിന്‍: ഗര്‍ഭാശയമുഖ ക്യാന്‍സര്‍ കണ്ടെത്താനുള്ള പ്രാഥമിക പരിശോധനയില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് സമ്മതിക്കുന്ന HSE യുടെ റിപ്പോര്‍ട്ട് പുറത്ത്. എസ് ച്ച്.എസ്.ഇ-യുടെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന ലാബുകളിലാണ് കാന്‍സര്‍ രോഗനിര്‍ണ്ണയത്തിനുള്ള സ്‌ക്രീനിങ്ങില്‍ ക്രമക്കേട് നടന്നിട്ടുള്ളത്. അതേസമയം ഈ വിഷയത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും അതിനായി ഹെല്‍ത്ത് ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ക്വാളിറ്റി അതോറിറ്റിയെ (ഹിക്വ) നിയോഗിക്കുകയാണെന്നും ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസ് വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി. അയര്‍ലന്റിലെ 13 ആശുപത്രികളില്‍ നിന്നായി 208 കേസുകള്‍ ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ ഉള്‍പ്പെട്ട … Read more