കാലാവസ്ഥയില്‍ അപ്രതീക്ഷിത മാറ്റം: ശനിയാഴ്ച ഉച്ച തിരിഞ്ഞ് കനത്ത മഴയും, ഇടിമിന്നലും പ്രതീക്ഷിക്കാം: 4 കൗണ്ടികളില്‍ വന്‍ സുരക്ഷാ മുന്നറിയിപ്പ്

കോര്‍ക്ക്: അയര്‍ലണ്ടില്‍ കൂടിയ താപനില 23 ഡിഗ്രിയിലെത്തിയെങ്കിലും , ഇന്ന് ഉച്ച തിരിഞ്ഞ് ശക്തമായ മഴയും ഇടിമിന്നലും പ്രതീഷിക്കാമെന്ന് കാലാവസ്ഥാ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാല് കൗണ്ടികളില്‍ യെല്ലോ വാണിങ് പ്രഖ്യാപിച്ചു. കോര്‍ക്ക്, വാട്ടര്‍ഫോര്‍ഡ്, വെസ്റ്റ് ഫോര്‍ഡ് , കില്‍കെന്നി കൗണ്ടികളിലാണ് അതീവ ജാഗ്രത നിര്‍ദേശം പ്രഖ്യാപിച്ചത്. 25 മുതല്‍ 40 എം.എം വരെ മഴ പ്രതീഷിക്കുന്നതിനാല്‍ വെള്ളപൊക്ക സാധ്യത മുന്‍നിര്‍ത്തി ആവശ്യമായ മുകരുതലുകള്‍ കൈക്കൊള്ളണമെന്ന് കൗണ്ടി കൗണ്‍സിലുകള്‍ നിര്‍ദ്ദേശം നല്‍കി. ഈ ആഴ്ച തെളിഞ്ഞ കാലാവസ്ഥാ … Read more

ട്രിനിറ്റിയില്‍ E3 ഇന്‍സ്റ്റിറ്റ്യൂട്ട് യാഥാര്‍ഥ്യമാവുന്നു.

ഡബ്ലിന്‍: ഡബ്ലിന്‍ ട്രിനിറ്റിയില്‍ ശാസ്ത്ര സാങ്കേതിക വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പുതിയ സ്ഥാപനം ഒരുങ്ങുന്നു. 60 മില്യണ്‍ ചെലവില്‍ പടുത്തുയര്‍ത്തുന്ന ഈ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഊര്‍ജ്ജ, പരിസ്ഥിതി സാങ്കേതിക പഠനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കും. E3 ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന് അറിയപ്പെടുന്ന സ്ഥാപനം ഒരു ഐറിഷ് കുടുംബത്തിന്റെ സംഭവനയിലാണ് നിര്‍മ്മിക്കുന്നത്. ശാസ്ത്ര എന്‍ജിനിയറിങ് രംഗത്ത് ആഗോളതലത്തിലുള്ള സ്ഥാപനമായി ഇതിനെ ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് വിദ്യാഭയസ മന്ത്രി റിച്ചാര്‍ഡ് ബ്രട്ടന്‍ വ്യക്തമാക്കി. ഊര്‍ജ്ജ പരിസ്ഥിതി സാങ്കേതിക ഗവേഷണങ്ങള്‍ക്കും ഇവിടെ അവസരം … Read more

നേതാക്കളില്‍ ഭൂരിഭാഗവും വോട്ടിനെത്തിയത് ഡബ്ലിനില്‍

ഡബ്ലിന്‍: ഐറിഷ് പ്രസിഡന്റ് മൈക്കിള്‍ ഡി ഹിഗ്ഗിന്‍സും ഭാര്യ സബിനയും രാവിലെ 9.30 ന് ഡബ്ലിനില്‍ വോട്ട് രേഖപ്പെടുത്തി. പ്രധാനമന്ത്രി ലിയോ വരേദ്കര്‍ 11.15 ന് ആയിരുന്നു വോട്ട് ചെയ്യാന്‍ എത്തിയത്. സമ്മതിദാനാവകാശം വിനിയോഗിച്ച മന്ത്രി ലിയോ വരേദ്കര്‍ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഹിത പരിശോധനയില്‍ എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. സിന്‍ ഫിന്‍ നേതാവ് മേരി ലവ് മേക് ഡൊണാള്‍ഡും ഡബ്ലിനില്‍ തന്നെയാണ് വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. ഫിയാണഫോള്‍ നേതാവ് മൈക്കിള്‍ മാര്‍ട്ടിന്‍ കോര്‍ക്കില്‍ ആയിരുന്നു വോട്ടിനു … Read more

തീപ്പൊരി ചിതറി അബോര്‍ഷന്‍ ചര്‍ച്ച സജീവമാകുന്നു

ഡബ്ലിന്‍: ലോകം അയര്‍ലന്‍ഡിന് മേല്‍ ഉറ്റു നോക്കുന്ന ഹിത പരിശോധന ഇന്ന് ആരംഭിച്ചു. രാവിലെ 7-ന് ആരംഭിച്ച പോളിങ്ങില്‍ മൂന്ന് ദശലക്ഷം ആളുകള്‍ പങ്കെടുക്കുമെന്നാണ് പ്രതീഷിക്കുന്നത്. എട്ടാം ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ റെഫറണ്ടം കമ്മീഷന്റെ വെബ്സൈറ്റില്‍ ഇല്ലെന്ന ആരോപണം ശക്തമാകുന്നുണ്ട്. 12 ആഴ്ച വരെ ആബോര്‍ഷന്‍ നിയമ വിധേയമാക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങള്‍ പ്രതിപാദിക്കാതെ അപൂര്‍ണ്ണമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചെന്നാണ് പരാതി. ഇതിനോടകം തന്നെ Yes, No വിഭാഗങ്ങള്‍ ഉള്‍പ്പെട്ട ഗര്‍ഭച്ഛിദ്ര ചര്‍ച്ചകള്‍ സജീവമായി. ഗര്‍ഭസ്ഥ … Read more

അയര്‍ലണ്ടില്‍ നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള പൊതു ജീവനക്കാര്‍ക്ക് ആര്‍ത്തവ അവധി ലഭിച്ചേക്കും

ഡബ്ലിന്‍: അയര്‍ലണ്ടില്‍ തൊഴിലെടുക്കുന്ന സ്ത്രീ ജീവനക്കാര്‍ക്ക് ആര്‍ത്തവ അവധി വേണമെന്ന ആവശ്യം ശക്തയാകുന്നു. അയര്‍ലണ്ടില്‍ പൊതു ജീവനക്കാരുടെ ഏറ്റവും വലിയ സംഘടനയായ ഫോര്‍സയുടെ കോണ്‍ഫെറെന്‍സിലാണ് ഇത്തരമൊരു ആവശ്യം ഉയര്‍ന്നു വന്നത്. ആര്‍ത്തവ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് മൂന്ന് ദിവസം വരെ അവധി നല്‍കണമെന്ന ആവശ്യമാണ് കോണ്‍ഫറന്‍സിനിടെ ചര്‍ച്ചചെയ്യപ്പെട്ടത്. ചില സ്വകാര്യ സ്ഥാപനങ്ങള്‍ പോലും ആര്‍ത്തവ അവധികള്‍ അനുവദിക്കുബോള്‍ പൊതുമേഖലയില്‍ ഇത് ചര്‍ച്ചചെയ്യപെടാതിരിക്കുന്നത് സ്ത്രീ ജീവനക്കാര്‍ക്കു നേരെയുള്ള അവഗണന ആണെന്നും സംഘടന ആരോപിക്കുന്നു. യൂറോപ്പ്യന്‍ യൂണിയനില്‍ ആദ്യമായി ആര്‍ത്തവ … Read more

ഈ വര്‍ഷത്തെ വെക്കേഷന്‍ ബൈബിള്‍ ക്ലാസ് (VBS) ജൂലൈ 3, 4, 5, 6 തീയതികളില്‍ .

ഡബ്ലിന്‍: താലാ, സെന്റ്. ഇഗ്നേഷ്യസ് നൂറോനോ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് സണ്‍ഡേ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരാറുള്ള വെക്കേഷന്‍ ബൈബിള്‍ ക്ളാസ്സുകള്‍ (VBS) ഈ വര്‍ഷം ജൂലൈ 3,4,5,6 തിയ്യതികളിലായി നടത്തപ്പെടുന്നു. ന്യൂകാസിലിലുള്ള സെന്റ് . ഫീനിയന്‍സ് ഹാളില്‍ വച്ച് 3,4,5 തീയതികളില്‍ രാവിലെ 10.00 മുതല്‍ വൈകിട്ട് 4.00 മണി വരെയാണ് ക്ലാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്നത്. 6-ാം തിയതി വെള്ളിയാഴ്ച രാവിലെ 10.30 ന് Clondalkin ല്‍ ഉള്ള Church of Presentation of Our Lord പള്ളിയില്‍ … Read more

ഹിതപരിശോധനയില്‍ പങ്കെടുക്കുന്നവര്‍ ഓര്‍ത്തുവെയ്‌ക്കേണ്ടത്

ഡബ്ലിന്‍: രാജ്യവ്യാപകമായി നാളെ നടക്കുന്ന ഹിതപരിശോധനക്ക് രാവിലെ 7 മുതല്‍ വൈകി 10 വരെ 15 മണിക്കൂര്‍ നീണ്ടു നില്‍ക്കും. വോട്ടര്‍ രജിസ്റ്ററില്‍ പേര് ചേര്‍ത്തവര്‍ക്ക് പോസ്റ്റല്‍ വഴി പോളിംഗ് കാര്‍ഡുകള്‍ ലഭിച്ചിരിക്കും. എന്നാല്‍ വോട്ട് ചെയ്യാന്‍ യോഗ്യ നേടുകയും പോളിംഗ് കാര്‍ഡ് ലഭിക്കാത്തതുമായ വോട്ടര്‍മാര്‍ക്കും വോട്ട് രേഖപ്പെടുത്താം. ഇവര്‍ ആധികാരികമായ തിരിച്ചറിയല്‍ രേഖകളില്‍ ഒന്ന് കൈയില്‍ കരുതുക. റഫറണ്ടം കമ്മീഷന്റെ നിര്‍ദ്ദേശം അനുസരിച്ച് പാസ്‌പോര്‍ട്ട്, ഡ്രൈവറിങ് ലൈസന്‍സ്, പബ്ലിക് സര്‍വീസ് കാര്‍ഡ്, ഫോട്ടോ പതിച്ച എംപ്ലോയി … Read more

നികുതി അടയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള വ്യാജ ഫോണ്‍ സന്ദേശത്തെ കരുതിയിരിക്കുക

ഡബ്ലിന്‍: റവന്യു ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന നികുതി അടയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള വ്യാജ ഫോണ്‍ സന്ദേശത്തെ കരുതിയിരിക്കാന്‍ റവന്യു വകുപ്പിന്റെ മുന്നറിയിപ്. അയര്‍ലണ്ടില്‍ ആയിരക്കണക്കിന് ഇത്തരം വ്യാജ സന്ദേശങ്ങള്‍ ലഭിച്ചതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പൊതുജന മുന്നറിയിപ് നല്‍കിയത്. നികുതി നിശ്ചിത ദിവസത്തിനുള്ളില്‍ അടച്ചില്ലെങ്കില്‍ ക്രിമിനല്‍ കുറ്റത്തിന് കേസ് എടുക്കുമെന്ന ഭീഷണിയും റവന്യു ഉദ്യോഗസ്ഥരായി ചമഞ്ഞു വ്യാജ ഫോണ്‍ ചെയ്യുന്നവര്‍ പറയുന്നുണ്ട്. ആളുകളെ പരിഭ്രാന്തരാക്കി വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുന്ന പുതിയ തരം തട്ടിപ്പിന്റെ ഭാഗമാണ് ഏതെന്നു നികുതി വകുപ്പ് പറയുന്നു. … Read more

ക്ലെയര്‍ ബീച്ചില്‍ വന്‍തോതില്‍ ഇ കോളി സാന്നിധ്യം: ജാഗ്രത നിര്‍ദ്ദേശം നല്‍കി കൗണ്ടി കൌണ്‍സില്‍

ക്ലയര്‍ : ക്ലെയര്‍ ബീച്ചില്‍ ജാഗ്രത നിര്‍ദ്ദേശം. ക്ലെയറിലെ വൈറ്റ് സ്ട്രാന്‍ഡ് ടൂണ്‍ബെര്‍ഗില്‍ കുളിക്കുന്നത് ആരോഗ്യകരമായി അപകടം ക്ഷണിച്ചു വരുത്തുമെന്ന് ക്ലെയര്‍ കൗണ്ടി കൌണ്‍സില്‍ നിര്‍ദ്ദേശിക്കുന്നു. അപകടകാരിയായ ഇ. കോളി ബാക്റ്റീരിയയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനാലാണ് കടുത്ത ജാഗ്രത പുലര്‍ത്താന്‍ സന്ദര്‍ശകര്‍ക്ക് അറിയിപ് നല്‍കിയത്. ബീച്ചില്‍ കുളിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ബോര്‍ഡും ഇവിടെ സ്ഥാപിച്ചിരിക്കുകയാണ് കൌണ്‍സില്‍. കഴിഞ്ഞ ആഴ്ച ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ ഡ്രയ്നേജ് മലിനജലം കൂടിച്ചേര്‍ന്ന് ബീച്ചിലേക്ക് ഒഴുകിയെത്തിയതാകാം ബീച്ചില്‍ ഇ കോളി ബാക്റ്റീരിയയുടെ വളര്‍ച്ചക്ക് കാരണമായതെന്ന് … Read more

കെസിസി ക്രിക്കറ്റ് ചാംപ്യന്‍ഷിപ് 2018 താല ചലഞ്ചേഴ്‌സ് ചാമ്പ്യന്മാര്‍

ടെറല്‍സ് ടൌണ്‍ കേരള ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ആറാമത് ക്രിക്കറ്റ് ചാമ്പ്യഷിപ്പില്‍ താല ചലഞ്ചേഴ്‌സ് ക്രിക്കറ്റ് ക്ലബ് ജേതാക്കളായി.ടെറല്‍സ് ടൌണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ശനിയാഴ്ച നടന്ന ക്രിക്കറ്റ് മാമാങ്കത്തില്‍ അയര്‍ലണ്ടിലെ പ്രമുഖ ക്ലബുകള്‍ പങ്കെടുത്തു.അത്യന്തം വാശിയേറിയ ഫൈനലില്‍ കരുത്തരും മുന്‍വര്‍ഷത്തെ ചാമ്പ്യന്മാരുമായ കെസിസി യെ പരാജയപ്പെടുത്തിയാണ് താല ചലഞ്ചേഴ്‌സ് കപ്പ് നേടിയത് .ടൂര്ണമെന്റിലുടെനീളം മികച്ച പ്രകടനം കാഴ്ചവെച്ച താല ചലഞ്ചേഴ്‌സ് അര്‍ഹിച്ച വിജയമാണ് നേടിയെടുത്തത് .ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്‌സ്മാന്‍ ആയി താലചലഞ്ചേഴ്‌സിന്റെ സുരജ്ഉം മികച്ച ബൗളര്‍ … Read more