ഐറിഷ് ഭരണഘടനയില്‍ നിന്നും ദൈവനിന്ദ പ്രയോഗം എടുത്തു മാറ്റുന്നു

ഡബ്ലിന്‍ : ‘ദൈവ നിന്ദ’, ശിക്ഷ ലഭിക്കാവുന്ന കുറ്റകരമായി കണക്കാക്കുന്ന വകുപ്പ് ഐറിഷ് ഭരണഘടനയില്‍ നിന്നും ഒഴിവാക്കിയേക്കും. ഹിത പരിശോധനയിലൂടെ ഇത് നീക്കം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് മിനിസ്റ്റര്‍ ചാര്‍ലി ഫ്‌ളാനഗന്‍ അറിയിച്ചു. ഈ വകുപ്പ് നിലനില്‍ക്കുന്നത് വിശ്വാസവുമായി ബന്ധപ്പെട്ട കാര്യത്തില്‍ അഭിപ്രായം പ്രകടിപ്പിക്കുന്നതിന് പൗരന്മാര്‍ക്ക് തടസ്സം നില്‍ക്കുന്നതായി പല കോണില്‍ നിന്നും അഭിപ്രായം ഉയര്‍ന്നിരുന്നു. അയര്‍ലണ്ടുപോലുള്ള രാജ്യത്തിന് അന്താരാഷ്ട്ര തലത്തില്‍ അഭിമാനക്ഷതം ഉണ്ടാക്കിയേക്കാവുന്ന ഒരു നിയമമായതിനാലാണ് ഇത് ഭരണഘടനയില്‍ നിന്നും ഒഴിവാകുന്നതെന്ന് മന്ത്രി പറഞ്ഞു. അയര്‍ലണ്ടില്‍ … Read more

പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തി: ഫുള്‍ഫില്‍ ചോക്ലേറ്റുകള്‍ തിരിച്ചു വിളിച്ചു

ഡബ്ലിന്‍ : വിപണിയിലറിങ്ങിയ ഫുള്‍ഫില്‍ ഉത്പന്നങ്ങളില്‍ പ്ലാസ്റ്റിക് അംശം കണ്ടെത്തി. ഫുള്‍ഫില്ലിന്റെ വൈറ്റ് ചോക്ലേറ്റ് -കൂകി ഡഗ് വൈറ്റമിന്‍- പ്രോടീന്‍ ബാര്‍ ആണ് അടിയന്തരമായി തിരിച്ചു വിളിച്ചത്. ഇത് വിപണനം ചെയ്യരുതെന്ന് അറിയിച്ചുകൊണ്ടുള്ള നിര്‍ദേശം നല്‍കിയെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. ഫുള്‍ഫില്ലിന്റെ L7318/J ,ഫെബ്രുവരി15-2019 ബാച്ച് ഉത്പന്നങ്ങള്‍ക്കാണ് നിരോധനം ബാധകമാകുക. വൈറ്റ് ചോക്ലേറ്റില്‍ നിന്നും പ്ലാസ്റ്റിക് കഷ്ണങ്ങള്‍ കണ്ടെത്തിയതോടെ ഈ ബാച്ചിലുള്ള കമ്പനിയുടെ ഉത്പന്നങ്ങള്‍ ഉപയോഗിക്കരുതെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇത് കൈവശമുള്ള … Read more

നോക് തീര്‍ത്ഥാടനവും, വി.കുര്‍ബ്ബാനയും സെപ്റ്റംബര്‍ 1 ന്.

  ഡബ്ലിന്‍. അയര്‍ലണ്ടിലെ പരിശുദ്ധ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെനേതൃത്വത്തില്‍ വി.ദൈവമാതാവിന്റെ ജനനപ്പെരുന്നാളി നോടനുബന്ധിച്ചുള്ള എട്ടുനോമ്പിനോമ്പില്‍ നോക് തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് നടത്തിവരാറുള്ള തീര്‍ത്ഥയാത്രയും വി. കുര്‍ബ്ബാനയും ഈ വര്‍ഷവും ക്രമീകരിച്ചിരിക്കുന്നു. സെപ്റ്റംബര്‍1 ശനിയാഴ്ച രാവിലെ 11.00 മണിക്ക് അഭി. ജോസഫ് മോര്‍ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആയിരിക്കും വി.കുര്‍ബ്ബാനഅര്‍പ്പിക്കപ്പെടുന്നത്. എല്ലാ വിശ്വാസികളെയും വി. കുര്‍ബ്ബാനാനയില്‍ സംബന്ധിച്ചു വി. ദൈവമാതാവിന്റെ മധ്യസ്ഥയില്‍ അനുഗ്രഹം പ്രാപിക്കുവാന്‍ കര്‍ത്തൃനാമത്തില്‍ ക്ഷണിക്കുന്നതായിഭാരവാഹികള്‍ അറിയിച്ചു.

അയര്‍ലണ്ടില്‍ കുടി വെള്ളത്തിന്റെ ഗുണമേന്മ കൂടിയതായി പരിസ്ഥിതി വകുപ്പ്

ഡബ്ലിന്‍ : പരിസ്ഥിതി വകുപ്പിന്റെ 2017- ലെ കുടിവെള്ള റിപ്പോര്‍ട്ട് അനുസരിച്ച് കുടി വെള്ള വിതരണം കുറ്റമറ്റ രീതിയില്‍ നടപ്പാകുന്നുണ്ടെന്നു കണ്ടെത്തി. പരിശോധനക്കെടുത്ത സാമ്പിളുകളില്‍ പൊതു ജന ആരോഗ്യത്തിന് ഭീഷണിയാകുന്ന ഘടകങ്ങള്‍ ഒന്നും കണ്ടെത്തിയില്ല. യൂറോപ്പ്യന്‍ യൂണിയന്റെ നിലവാരത്തിലേക്ക് ഐറിഷ് പൊതു ജല വിതരണ ശൃംഖല എത്തിച്ചേര്‍ന്നെന്നും പരിസ്ഥിതി വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ വ്യക്താക്കുന്നു. നിലവില്‍ രാജ്യത്തെ ചുരുക്കം ചില ജലവിതരണത്തില്‍ മാത്രമാണ് അപാകത കണ്ടെത്തിയെത്. അതും പരിഹരിക്കപ്പെട്ടാല്‍ അയര്‍ലണ്ടില്‍ 95 ശതമാനത്തോളം ജലവിതരണ കേന്ദ്രങ്ങളും സുരക്ഷിതമായ കുടിവെള്ള … Read more

യൂറോപ്പില്‍ ബിസ്സിനെസ്സ് സംരഭങ്ങള്‍ക്ക് അനുയോജ്യമായ രാജ്യം അയര്‍ലന്‍ഡ് തന്നെ

ഡബ്ലിന്‍ : യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ വെച്ച് ബിസിനെസ്സ് തുടങ്ങാന്‍ അനുയോജ്യമായ രാജ്യം അയര്‍ലന്‍ഡ് ആണെന്ന് സാമ്പത്തിക സര്‍വ്വേകള്‍. ഡെന്മാര്‍ക്ക്, യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക വിദഗ്ധരാണ് യൂറോപ്പിലെ ഏറ്റവും നല്ല ബിസിനെസ്സ് രാജ്യമായി അയര്‍ലണ്ടിനെ കണ്ടെത്തിയത്.അയര്‍ലണ്ടില്‍ കോര്‍പ്പറേറ്റ് നികുതി നിരക്ക് കുരുവായതാണ് ഇതിന് കാരണമായി കണ്ടെത്തിയത്. കഴിഞ്ഞ പത്ത് വര്‍ഷത്തെ അയര്‍ലണ്ടിലെ കോര്‍പറേറ്റ് ടാക്‌സ് പരിഗണിക്കുബോള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വന്ന ബിസിനെസ്സ് സമുച്ഛയങ്ങള്‍ അയര്‍ലണ്ടില്‍ പടര്‍ന്നു പന്തലിച്ചതായും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. യു.എസ്സില്‍ നിന്നും നിന്നുള്ള … Read more

സ്മിയെര്‍ ടെസ്റ്റ് സ്‌ക്രീനിംഗ് പിഴവ് : പ്രതികൂലമായി ബാധിച്ചവര്‍ക്ക് 2000 യൂറൊ അടിയന്തിര സഹായം

ഡബ്ലിന്‍ : ഗര്‍ഭാശയമുഖ ക്യാന്‍സര്‍ പരിശോധനയില്‍ പിഴവ് പറ്റിയതിനെ തുടര്‍ന്ന് രോഗ ബാധിതരായ സ്ത്രീകള്‍ക്ക് അടിയന്തിരമായി 2000 യൂറോ അനുവദിക്കാന്‍ മാന്ത്രിസഭ തീരുമാനിച്ചു. സ്മിയെര്‍ ടെസ്റ്റുമായി ബന്ധപ്പെട്ട് നിയമിച്ച ഗബ്രിയേല്‍ സ്‌കാലി കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തീരുമാനം. വിവാദവുമായി ബന്ധപ്പെട്ട 209 സ്ത്രീകള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. മരണമടഞ്ഞ സ്ത്രീകള്‍ ആണെങ്കില്‍ ഇവരുടെ അടുത്ത ബന്ധുക്കള്‍ക്ക് ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കും. എപ്പോള്‍ നല്‍കുന്നത് അടിയന്തിര സാമ്പത്തിക സഹായം മാത്രമാണെന്ന് ആരോഗ്യ മന്ത്രി സൈമണ്‍ ഹാരിസ് അറിയിച്ചു. ഇതുമായി … Read more

വേഗത കൂടിയ ബസ് ഇടനാഴി : ഡബ്ലിനില്‍ ആയിരകണക്കിന് വീടുകള്‍ക്ക് പാര്‍ക്കിംഗ് -ഗാര്‍ഡന്‍ സ്ഥലങ്ങള്‍ നഷ്ടമാകും

ഡബ്ലിന്‍ : ഡബ്ലിന്‍ നഗരത്തില്‍ 16 ഹൈ സ്പീഡ് ബസ് റൂട്ട് പദ്ധതി ഉടന്‍ ആരംഭിക്കും. 230 കിലോമീറ്റര്‍ ബസ് റൂട്ട്, 200 കിലോമീറ്റര്‍ സൈക്കിള്‍ റൂട്ട് എന്നിവ അടങ്ങുന്നതാണ് പുതിയ ബസ് കോറിഡോര്‍ പദ്ധതി. പദ്ധതി വരുന്നതോടെ ആയിര കണക്കിന് വീടുകള്‍ക്ക് പൂന്തോട്ടവും, പാര്‍ക്കിംഗ് ഏരിയയും നഷ്ടമായേക്കും. ക്ലോണ്‍ഗ്രിഫിന്‍ മുതല്‍ സിറ്റി സെന്റര്‍, സ്വോഡ്‌സ് ടു സിറ്റി സെന്റര്‍, ബാലിമൂന്‍-സിറ്റി സെന്റര്‍, ഫിംഗ്ലസ് ടു ഫിസ്ബോറോ, ബ്ലാഞ്ചെഡ്സ്‌ടൌണ്‍ മുതല്‍ സിറ്റി സെന്റര്‍, ലൂക്കന്‍-സിറ്റി സെന്റര്‍, ലിഫി … Read more

ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ വിശുദ്ധ അന്തോണിസിന്റെ തിരുനാള്‍ ബുധനാഴ്ച്ച ബൂമോണ്ടില്‍

ഡബ്ലിന്‍ – ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ അന്തോണിസിന്റെ തിരുനാള്‍ ”പാദുവീയം 2018” ജൂണ്‍ 13 ബുധനാഴ്ച്ച ബുമോണ്ട് ചര്‍ച്ച ഓഫ് ദി നേറ്റിവിറ്റി ഓഫ് ഔര്‍ ലോര്‍ഡ് ദേവാലയത്തില്‍ (The Church of the Nativity of Our Lord, Montrose Park, Beaumont, Dublin 5) വച്ച് ആഘോഷപൂര്‍വം കൊണ്ടാടുന്നു. വൈകിട്ട് 5.00 ന് ജപമാലയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും തുടര്‍ന്ന് 5.30 ന് മോണ്‍. ആന്റണി പെരുമായന്‍ അച്ചന്റെ … Read more

ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ ആദ്യ നൂറില്‍ ഡബ്ലിന്‍ നഗരവും

ഡബ്ലിന്‍ : ലോകത്തെ ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ ഡബ്ലിന്‍ ആദ്യ നൂറിനുള്ളില്‍ എത്തി. അബുദാബി,സിലിക്കണ്‍ വാലി, സെന്‍ട്രല്‍ ലണ്ടന്‍ എന്നീ പ്രദേശങ്ങളെ പിന്തള്ളിയാണ് ഡബ്ലിന്‍ 72- സ്ഥാനത്ത് എത്തിയത്. ഇ.സി .എ ഇന്റര്‍നാഷണല്‍ ലോക നഗരങ്ങളെ ദൈനംദിന ചെലവുകളുടെ അടിസ്ഥാനത്തില്‍ തരം തിരിച്ചപ്പോള്‍ വെനിസ്വലന്‍ തലസ്ഥാനമായ കാരകസ് ഏറ്റവും ചെലവേറിയ നഗരമായ തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ സൂറിച്ച്, ജനീവ, ബേസല്‍, ബേണ്‍ തുടങ്ങിയ നഗരങ്ങള്‍ സ്ഥാനം പിടിച്ചു. ഏറ്റവും കൂടുതല്‍ ചെലവുള്ള നഗരങ്ങള്‍ സ്വിറ്റസര്‍ലണ്ടിലാണ്. വരുമാനം കൂടുന്നതിനനുസരിച്ച് … Read more

ലിഫി സൈക്കിള്‍ റൂട്ട് പാതിവഴിയില്‍: ഡബ്ലിന്‍ നഗരത്തില്‍ സൈക്ലിസ്റ്റുകള്‍ പ്രതിഷേധിച്ചു

ഡബ്ലിന്‍ : ലിഫി സൈക്കിള്‍ റൂട്ട് പണി പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച് സൈക്ലിസ്റ്റുകള്‍ ഡബ്ലിന്‍ നഗരത്തില്‍ പ്രധിഷേധ സൈക്ലിങ് മാര്‍ച്ച് നടത്തി. ഏഴ് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കേണ്ട സൈക്കിള്‍ പാത വര്‍ഷങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ തുടരുകയാണ്. നഗരത്തില്‍ സൈക്ലിങ് നടത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയും എന്നാല്‍ സൈക്കിള്‍ പാത കുറഞ്ഞു വരികയും ചെയ്യുന്നതില്‍ പ്രതിഷേധിച്ചായിരുന്നു റാലി സംഘടിപ്പിക്കപ്പെട്ടത്. ഈ പാത പൂര്‍ത്തിയാക്കേണ്ട ബാധ്യത ഡബ്ലിന്‍ സിറ്റി കൗണ്‍സിലില്‍ നിന്നും നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഏറ്റെടുത്തിരുന്നു. ഈ പാത പൂര്‍ത്തിയാകുന്നത് വരെ … Read more