കോവളത്ത് ഐറിഷ് വനിത കൊല്ലപ്പെട്ട സംഭവം സിനിമയാകുന്നു; മൂടിവെക്കാന്‍ ശ്രമിച്ച പലതും പുറത്തുവരുമെന്ന് സംവിധായകന്‍

കോവളത്ത് ഐറിഷ് സ്വദേശിനി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം സിനിമയാകുന്നു. വിദേശ വനിതയുടെ കുടുംബവുമായി അടുത്ത് ബന്ധമുള്ള വിജു വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുവതിയെ കാണാതായതുമുതല്‍ അവരുടെ കുടുംബത്തിനൊപ്പം സഹായത്തിനായി ഉണ്ടായിരുന്നു വ്യക്തിയാണ് ബിജു വര്‍മ്മ. യുവതിയെ കാണാതായതുമുതല്‍ കുടുംബം നടത്തിയ തിരച്ചിലും അവര്‍ക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളുമാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. സിനിമയുടെ ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്‍ഡോ-ഐറിഷ് പ്രൊഡക്ഷന്‍സിന്റെ കീഴിലാണ് ചിത്രം നിര്‍മ്മിക്കുക.യുവതിയെ കാണാതയാതുമുതല്‍ തങ്ങളെ സഹായിച്ച ബിജുവിന് ഈ ചിത്രം നന്നായി അവതിരിപ്പിക്കാന്‍ കഴിയും എന്നാണ് … Read more

അയര്‍ലണ്ടില്‍ എച് ഐ വി ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ ആശങ്ക

ഡബ്ലിന്‍ : രാജ്യത്ത് എയ്ഡ്‌സ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. ഈ വര്‍ഷം ആറ്മാസം പിന്നിടുമ്പോള്‍ 200 എല്‍ അതികം പുതിയ എച് ഐ വി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സര്‍വെയ്ലന്‍സ് സെന്റര്‍ (എച്.പി എസ്.സി) 2018 – ജനുവരി മുതല്‍ മെയ് വരെ യുള്ള കണക്കുകള്‍ പരിശോധിച്ചപ്പോള്‍ എയ്ഡ്‌സ് ബാധിതരുടെ എണ്ണം അയര്‍ലണ്ടില്‍ വര്‍ദ്ധിച്ചു വരുന്നതായി കണ്ടെത്തി. 2017 എല്‍ 504 പേര്‍ക്ക് എയ്ഡ്‌സ് രോഗം സ്ഥിതീകരിച്ചു. അയര്‍ലണ്ടില്‍ ഒരു ആഴ്ചയില്‍ പത്ത് … Read more

അയര്‍ലണ്ട് മലയാളികള്‍ കാത്തിരിക്കുന്ന കേരളഹൗസ് കാര്‍ണിവല്‍ നാളെ;5 യൂറോ പാര്‍ക്കിംഗ് ചാര്‍ജ്ജ്

കഴിഞ്ഞ എഴു വര്‍ഷങ്ങളായി അയര്‍ലണ്ടിലെ മുഴുവന്‍ മലയാളി സമൂഹത്തിന്റെയും പിന്തുണയോടെ ആയിരക്കണക്കിന് മലയാളികളാണ് കാര്‍ണിവല്‍ വേദിയില്‍ എത്തിചേരാറുള്ളത്, വിവിധ തരത്തിലുള്ള കലാ കായിക മത്സരങ്ങള്‍ക്ക് പുറമേ കുടുംബസമേതം ഒരു സമ്മര്‍ ദിനം ആഘോഷിക്കാന്‍ തക്കതായ എല്ലാ സജ്ജീകരണങ്ങളും ഇക്കുറിയും കാര്‍ണിവലിന് കേരളഹൗസ് ഒരുക്കുന്നുണ്ട്, കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായ നിയന്ത്രണാതീതമായ തിരക്കും, പൊതുജന അഭിപ്രായവും മാനിച്ച്, ഇത്തവണ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് നേരത്തെ നടത്തുകയും ഇതുമൂലം രാവിലെതനെ വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് സൌകര്യങ്ങള്‍ക്കും മറ്റു വിനോദങ്ങല്‍ക്കുമായി ഗ്രൌണ്ട് മുഴുവനായും ഉപയോഗ … Read more

വെയില്‍സ് രാജകുമാരനും ഭാര്യ കാമിലയ്ക്കും കോര്‍ക്കില്‍ രാജകീയ വരവേല്‍പ്പ്

കോര്‍ക്ക് : കോര്‍ക്കില്‍ സന്ദര്‍ശനത്തിന് എത്തിയ വെയില്‍സ് രാജകുമാരന് കോര്‍ക്കില്‍ വന്‍ വരവേല്‍പ്. മന്ത്രി സിമോണ്‍ കൊവിനി നേരിട്ട് എത്തി ഇരുവര്‍ക്കും സ്വീകരണം നല്‍കുകയായിരുന്നു. ക്വീന്‍ എലിസബത്തിന്റെ പാത പിന്തുടര്‍ന്ന് രാജകുമാരനും, ഭാര്യ കാമിലയും ഇംഗ്ലീഷ് മാര്‍ക്കറ്റ് സന്ദര്‍ശിച്ചു. കോര്‍ക്കില്‍ പരമ്പരാഗതമായ രീതിയില്‍ ബാന്‍ഡ്‌മേളത്തോടെയാണ് ഇരുവരെയും അയര്‍ലണ്ട് സ്വാഗതം ചെയ്തത്. കോര്‍ക്കിലെ ഇംഗ്ലീഷ് മാര്‍ക്കറ്റിന്റെ 230- വാര്‍ഷികം ഉദ്ഘടാനം നിര്‍വഹിക്കുകയും ചെയ്തു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ചാള്‍സും,ഭാര്യയും തുടര്‍ച്ചയായി അയര്‍ലണ്ട് സന്ദര്‍ശനത്തിന് എത്തിയിരുന്നു. ഡികെ

സ്റ്റോം ഹെക്ടറിനെ തുടര്‍ന്ന് അയര്‍ലന്‍ഡ് ഇരുട്ടില്‍

ഡബ്ലിന്‍: ഇന്നലെ രാത്രി ഉണ്ടായ ശക്തമായ കാറ്റിനെ തുടര്‍ന്ന് അയര്‍ലണ്ടില്‍ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു. സ്റ്റോം ശക്തമായ പ്രദേശങ്ങളില്‍ വ്യാപകമായി മരം വീണതോടെ ഇന്ന് വൈകിയിട്ടോടെ മാത്രമേ വൈദ്യുതി പുനഃസ്ഥാപിക്കപ്പെടുകയുള്ളു എന്ന് ഇ .എസ.ബി അറിയിച്ചു. തീരദേശ നഗരങ്ങളില്‍ വെള്ളപൊക്കം നിലനില്‍ക്കുന്നതിനാല്‍ പല റോഡുകളിലും ഗതാഗതം താറുമാറായി. രാജ്യത്ത് 35,000 വീടുകളും,ബിസിനെസ്സ് സ്ഥാപനങ്ങളും ഇരുട്ടിലകപ്പെട്ടു .സ്റ്റോം ബാധിച്ച ഡോണിഗല്‍,മായോ,ഗാല്‍വേ,സിലിഗോ എന്നിവടങ്ങളില്‍ ഇന്ന് ഗതാഗതം പൂര്‍ണമായും തടസ്സപ്പെടുമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി അറിയിപ്പ് നല്‍കുന്നു. ഡബ്ലിനിലെ ചില മേഖലകളിലും … Read more

ഡബ്ല്യൂ.എം.സി ഗ്രന്ഥശാലയ്ക്ക് പുസ്തകങ്ങള്‍ സംഭാവന ചെയ്യാം; കേരളാ ഹൗസ് കാര്‍ണിവലില്‍ കൗണ്ടര്‍ പ്രവര്‍ത്തിക്കും .

ഡബ്ലിന്‍: ഈ ശനിയാഴ്ച , (16 ജൂണ്‍), ലൂക്കനില്‍ നടക്കുന്ന കേരളാ ഹൗസ് കാര്‍ണിവലില്‍ ഡബ്ല്യൂ.എം.സി ഗ്രന്ഥശാലയുടെ കൗണ്ടറും ഉണ്ടാവും. ഒരു വര്‍ഷം മുമ്പ് ആരംഭിച്ച ഡബ്ല്യൂ.എം.സി ഗ്രന്ഥശാല കഴിഞ്ഞ മെയ് മാസം മുതല്‍ മൊബൈല്‍ ലൈബ്രറിയായാണ് പ്രവര്‍ത്തിക്കുന്നത്. ബ്യൂമോണ്ട്, സ്വോഡ്‌സ് , ഫിംഗ്ലസ് , ക്ലോണീ , ലൂക്കന്‍ എന്നിവിടങ്ങളില്‍ വായനക്കാരെ കണ്ടെത്തി പുസ്തകങ്ങള്‍ എത്തിക്കാന്‍ ലൈബ്രേറിയന്‍ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ സാധിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി മുന്‍സിപ്പല്‍ ലൈബ്രെറിയന്‍ ആയിരുന്ന ശ്രീകുമാര്‍ നാരായണന്‍ അയര്‍ലണ്ടില്‍ എത്തിയപ്പോള്‍ മൊബൈല്‍ ലൈബ്രറിയുടെ … Read more

125 കിലോമീറ്റര്‍ വേഗതയില്‍ സ്റ്റോം ഹെക്ടര്‍: വന്‍ ജാഗ്രത നിര്‍ദ്ദേശം

ഗാല്‍വേ: അയര്‍ലണ്ടിന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലകളിലേക്ക് സ്റ്റോം ഹെക്ടര്‍ കടന്നു വരുന്നു. ഇന്ന് രാത്രിയോടെ വന്നെത്തുന്ന അതി ശക്തമായ കാറ്റിനെതിരെ ജാഗ്രതാ നിര്‍ദ്ദേശം പ്രഖ്യാപിച്ചു. മുന്നറിയിപ്പിനെ തുടര്‍ന്ന് യെല്ലോ, ഓറഞ്ച് വാര്‍ണിംഗും പ്രഖ്യാപിക്കപ്പെട്ടു. നാളെ രാവിലെ 10 മണി വരെ മുന്നറിയിപ്പ് നിലനില്‍ക്കും. കാറ്റ് മണിക്കൂറില്‍ 125 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കുന്നതിനാല്‍ തീരപ്രദേശത്ത് ഉള്ളവര്‍ക്ക് കൗണ്ടി കൗണ്‍സിലുകള്‍ ശക്തമായ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഡോനിഗല്‍, ഗാല്‍വേ, മായോ, സിലിഗോ എന്നീ കൗണ്ടികളില്‍ ഓറഞ്ച് വിന്‍ഡ് വാര്‍ണിങ് ആണ് … Read more

ഐറിഷ് ഭരണഘടനയില്‍ നിന്നും ദൈവനിന്ദ പ്രയോഗം എടുത്തു മാറ്റുന്നു

ഡബ്ലിന്‍ : ‘ദൈവ നിന്ദ’, ശിക്ഷ ലഭിക്കാവുന്ന കുറ്റകരമായി കണക്കാക്കുന്ന വകുപ്പ് ഐറിഷ് ഭരണഘടനയില്‍ നിന്നും ഒഴിവാക്കിയേക്കും. ഹിത പരിശോധനയിലൂടെ ഇത് നീക്കം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് മിനിസ്റ്റര്‍ ചാര്‍ലി ഫ്‌ളാനഗന്‍ അറിയിച്ചു. ഈ വകുപ്പ് നിലനില്‍ക്കുന്നത് വിശ്വാസവുമായി ബന്ധപ്പെട്ട കാര്യത്തില്‍ അഭിപ്രായം പ്രകടിപ്പിക്കുന്നതിന് പൗരന്മാര്‍ക്ക് തടസ്സം നില്‍ക്കുന്നതായി പല കോണില്‍ നിന്നും അഭിപ്രായം ഉയര്‍ന്നിരുന്നു. അയര്‍ലണ്ടുപോലുള്ള രാജ്യത്തിന് അന്താരാഷ്ട്ര തലത്തില്‍ അഭിമാനക്ഷതം ഉണ്ടാക്കിയേക്കാവുന്ന ഒരു നിയമമായതിനാലാണ് ഇത് ഭരണഘടനയില്‍ നിന്നും ഒഴിവാകുന്നതെന്ന് മന്ത്രി പറഞ്ഞു. അയര്‍ലണ്ടില്‍ … Read more

പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തി: ഫുള്‍ഫില്‍ ചോക്ലേറ്റുകള്‍ തിരിച്ചു വിളിച്ചു

ഡബ്ലിന്‍ : വിപണിയിലറിങ്ങിയ ഫുള്‍ഫില്‍ ഉത്പന്നങ്ങളില്‍ പ്ലാസ്റ്റിക് അംശം കണ്ടെത്തി. ഫുള്‍ഫില്ലിന്റെ വൈറ്റ് ചോക്ലേറ്റ് -കൂകി ഡഗ് വൈറ്റമിന്‍- പ്രോടീന്‍ ബാര്‍ ആണ് അടിയന്തരമായി തിരിച്ചു വിളിച്ചത്. ഇത് വിപണനം ചെയ്യരുതെന്ന് അറിയിച്ചുകൊണ്ടുള്ള നിര്‍ദേശം നല്‍കിയെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. ഫുള്‍ഫില്ലിന്റെ L7318/J ,ഫെബ്രുവരി15-2019 ബാച്ച് ഉത്പന്നങ്ങള്‍ക്കാണ് നിരോധനം ബാധകമാകുക. വൈറ്റ് ചോക്ലേറ്റില്‍ നിന്നും പ്ലാസ്റ്റിക് കഷ്ണങ്ങള്‍ കണ്ടെത്തിയതോടെ ഈ ബാച്ചിലുള്ള കമ്പനിയുടെ ഉത്പന്നങ്ങള്‍ ഉപയോഗിക്കരുതെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇത് കൈവശമുള്ള … Read more

നോക് തീര്‍ത്ഥാടനവും, വി.കുര്‍ബ്ബാനയും സെപ്റ്റംബര്‍ 1 ന്.

  ഡബ്ലിന്‍. അയര്‍ലണ്ടിലെ പരിശുദ്ധ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെനേതൃത്വത്തില്‍ വി.ദൈവമാതാവിന്റെ ജനനപ്പെരുന്നാളി നോടനുബന്ധിച്ചുള്ള എട്ടുനോമ്പിനോമ്പില്‍ നോക് തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് നടത്തിവരാറുള്ള തീര്‍ത്ഥയാത്രയും വി. കുര്‍ബ്ബാനയും ഈ വര്‍ഷവും ക്രമീകരിച്ചിരിക്കുന്നു. സെപ്റ്റംബര്‍1 ശനിയാഴ്ച രാവിലെ 11.00 മണിക്ക് അഭി. ജോസഫ് മോര്‍ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആയിരിക്കും വി.കുര്‍ബ്ബാനഅര്‍പ്പിക്കപ്പെടുന്നത്. എല്ലാ വിശ്വാസികളെയും വി. കുര്‍ബ്ബാനാനയില്‍ സംബന്ധിച്ചു വി. ദൈവമാതാവിന്റെ മധ്യസ്ഥയില്‍ അനുഗ്രഹം പ്രാപിക്കുവാന്‍ കര്‍ത്തൃനാമത്തില്‍ ക്ഷണിക്കുന്നതായിഭാരവാഹികള്‍ അറിയിച്ചു.