അയര്‍ലണ്ടില്‍ പ്ലാസ്റ്റിക് മൈക്രോ ബീഡുകള്‍ക് നിരോധനം : കോസ്മറ്റിക് നിര്‍മ്മാണ മേഖലക്ക് കനത്ത തിരിച്ചടി

ഡബ്ലിന്‍ : പ്ലാസ്റ്റിക് മൈക്രോ ബീഡുകളെ നാടുകടത്താന്‍ അയര്‍ലണ്ടില്‍ നിയമം വരുന്നു. മൈക്രോ ബീഡുകള്‍ അടങ്ങിയ വസ്തുക്കള്‍ നിര്‍മിക്കുന്നതും , വില്പനനടത്തുന്നതും, കയറ്റുമതി- ഇറക്കുമതി യും തടയുന്ന നിയമം മാന്ത്രിസഭ ഉടന്‍ പാസ്സാക്കുമെന്ന് മന്ത്രി ഡെന്നിസ് നോട്ടെന്‍ ഇ.യു പരിസ്ഥിതി ചര്‍ച്ചയ്ക്കിടെ വ്യക്തമായി. യൂറോപ്പ്യന്‍ യൂണിയന്‍ അടുത്ത ഏപ്രില്‍ മുതല്‍ മൈക്രോ പ്ലാസ്റ്റിക് ബീഡുകള്‍ക് നിരോധനം കൊണ്ട് വരാന്‍ തയ്യാറെടുക്കുകയാണ്. എന്നാല്‍ അയര്‍ലന്‍ഡ് അതിനു മുന്‍പ് തന്നെ ഈ നിയമം നടപ്പില്‍ വരുത്തുമെന്ന് മന്ത്രി ഡെന്നിസ് നോട്ടന്‍ … Read more

അയര്‍ലണ്ട് ഉള്‍പ്പെടെ 10 യൂറോപ്യന്‍ രാജ്യങ്ങളില്‍ അനധികൃതമായി ആനക്കൊമ്പ് വില്‍പ്പന നടക്കുന്നുണ്ടെന്ന് പഠനം

ബ്രസല്‍സ്: നിയമവിരുദ്ധ ആനക്കൊമ്പ് വില്‍പ്പന അയര്‍ലണ്ടില്‍ ഉള്‍പ്പെടെ 10 യൂറോപ്യന്‍ രാജ്യങ്ങളില്‍ നടത്തുന്നതായി പുതിയ പഠനം കണ്ടെത്തി. അനധികൃത വ്യാപാരം കുറച്ചുകൊണ്ടുവരാനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ക്കു തിരിച്ചടിയാണ് ഇത്. മാത്രമല്ല, ആനകള്‍ക്കെതിരേയുള്ള അക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുമെന്നും വന്യജീവി സംരക്ഷകര്‍ പറയുന്നു. റേഡിയോ കാര്‍ബണ്‍ ഡേറ്റിംഗ് ടെസ്റ്റ് (radio carbon-dating test) നടത്തിയപ്പോഴാണു നിരവധി രാജ്യങ്ങളില്‍ ആനക്കൊമ്പ് കൊണ്ടു നിര്‍മിച്ച സാധനങ്ങള്‍ ഉള്ള കാര്യം അറിഞ്ഞത്. പുരാതനമായ ഫോസിലുകളുടെ കാലപ്പഴക്കം നിര്‍ണയിക്കുന്നതിനുള്ള ഒരു രീതിയാണ് റേഡിയോ കാര്‍ബണ്‍ ഡേറ്റിംഗ് ടെസ്റ്റ്. … Read more

ഡബ്ലിന്‍ ബീച്ചുകളില്‍ മാലിന്യം പെരുകുന്നു: കടലില്‍ ഇറങ്ങരുതെന്ന് കര്‍ശന നിര്‍ദ്ദേശം

ഡബ്ലിന്‍ : ബാത്തിങ് പോയിന്റുകളില്‍ മലിന ജലം ഒഴുകി എത്തിയത് ശ്രദ്ധയില്‍പെട്ടതിനാല്‍ കടലില്‍ ഇറങ്ങുന്നതിന് നിയന്ത്രണം. ഡബ്ലിനില്‍ ക്ലയര്‍മോണ്ട് ബീച്ചില്‍ കുളിക്കാനിറങ്ങുന്നത് നിരോധിച്ചുകൊണ്ടാണ് ഫിന്ഗല്‍ കൗണ്ടി കൌണ്‍സില്‍ നോട്ടീസ് ഇറക്കിയത്. അഴുക്കുചാലുകളിലെ മാലിന്യം കടല്‍ വെള്ളത്തില്‍ കലര്‍ന്നതിനാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് നിയന്ത്രണങ്ങള്‍ കൊണ്ട് വന്നത്. വെള്ളം പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തിയ ശേഷം ഇവിടെ കുളിക്കാന്‍ അനുവാദം നല്‍കും. ഈ വര്‍ഷം വേനല്‍ ദൈര്‍ഘ്യം കൂടിയതോടെ ബീച്ചുകളിലേക്കുള്ള ജന പ്രവാഹം വര്‍ധിച്ചിരുന്നു. ഡബ്ലിനില്‍ ഈ വര്‍ഷം … Read more

ബ്രെക്സിറ്റ് നയങ്ങളില്‍ വ്യക്തത : സുരക്ഷാ കാര്യങ്ങളില്‍ യൂണിയനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ധാരണ

ഡബ്ലിന്‍ : യൂണിയനില്‍ നിന്നും വേര്‍പിരിഞ്ഞാലും സുരക്ഷാ കാര്യങ്ങളില്‍ കൈകോര്‍ത്ത് പിടിക്കാന്‍ ബ്രിട്ടന്‍ തയ്യാറെടുക്കുന്നു. തീവ്രവാദം, കള്ളക്കടത്ത് , മനുഷ്യക്കടത്ത് തുടങ്ങിയ മേഖലയില്‍ സഹകരണം ഉറപ്പ് വരുത്തുന്ന കരാറുകളായിരിക്കും ഇത്. മുന്‍ ബ്രെക്‌സിറ്റ് സെക്രട്ടറി രാജി വെച്ചതോടെ ഉടലെടുത്ത പ്രതിസന്ധികള്‍ പരിഹരിച്ചു വരുന്ന ബ്രിട്ടീഷ് പ്രൈം മിനിസ്റ്റര്‍ തെരേസ മെയ് സോഫ്റ്റ് ബ്രെക്‌സിറ്റ് നടപടികളുമായി മുന്നോട്ട് പോകുകയാണ്. സുരക്ഷാ സഹകരണം എങ്ങനെ നടപ്പാകും എന്ന് വ്യക്തമാകാന്‍ തെരേസയ്ക് കഴിഞ്ഞില്ലെന്ന് ഇ.യു വിലെ ചില അംഗങ്ങള്‍ ചുണ്ടി കാട്ടിയിരുന്നു. … Read more

ഉരുകിയ ടാറും- മഴവെള്ളവും കലരുന്നത് റോഡുകളില്‍ അപകട സാധ്യത വര്‍ധിപ്പിക്കും: മുന്നറിയിപ്പുമായി റോഡ് സുരക്ഷ അതോറിറ്റി

ഡബ്ലിന്‍ : താപനില ഉയര്‍ന്ന സാഹചര്യത്തില്‍ രൂപപ്പെടുന്ന ഉരുകിയ ടാര്‍ റോഡുകളില്‍ അപകടം ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ്. വാരാന്ത്യത്തോടെ മഴ പ്രതീക്ഷിക്കപെടുന്നതിനാല്‍ ടാറും- മഴ വെള്ളവും കൂടി കലരുന്നത് വാഹന അപകടങ്ങള്‍ വര്‍ധിപ്പിച്ചേക്കുമെന്ന് റോഡ് സുരക്ഷ വിഭാഗം അറിയിപ്പ് നല്‍കുന്നു. റോഡ് പ്രതലം വളരെ മൃദുലമാകുന്നത് വാഹനങ്ങളും- റോഡും തമ്മിലുള്ള ഘര്‍ഷണം കുറയ്ക്കും. കൂടിയ വേഗതയില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് ഇത് വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് റോഡ് സുരക്ഷ വകുപ്പിന്റെ നിര്‍ദേശം പുറത്ത് വന്നത്. തിരക്കേറിയ സമയങ്ങളില്‍ വാഹനങ്ങള്‍ നിശ്ചിത … Read more

രാജകീയ സന്ദര്‍ശനം ഇന്ന് : ഡബ്ലിനില്‍ സുരക്ഷ ശക്തമാക്കി

  ഡബ്ലിന്‍ : രണ്ട് ദിവസത്തെ അയര്‍ലന്‍ഡ് സന്ദര്‍ശനത്തിന് എത്തുന്ന രാജകീയ ദമ്പതിമാര്‍ക്ക് ഡബ്ലിനില്‍ സുരക്ഷ ശക്തമാക്കി. പ്രത്യേക പോലീസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരിക്കും ഇരുവരും ഡബ്ലിനില്‍ ചെലവിടുന്നത്. ഹാരി- മെഗാന്‍ ദമ്പതിമാരുടെ സന്ദര്‍ശനം അയര്‍ലണ്ടില്‍ ടുറിസം മേഖലക്ക് ഗുണകരമായേക്കും. ഡബ്ലിന്‍ ട്രിനിറ്റി കോളേജ്, ക്രോകി പാര്‍ക്ക്, ഫാമിന്‍ മെമ്മോറിയല്‍ എന്നിവടങ്ങളിലും ഇരുവരും സന്ദര്‍ശനം നടത്തും. ഐറിഷ് പ്രധാനമന്ത്രി ലിയോ വരേദ്കര്‍, പ്രസിഡന്റ് ഹിഗ്ഗിന്‍സ് എന്നിവര്‍ രാജകീയ ദമ്പതിമാരുമായി സമയം ചെലവിടും. വിവാഹശേഷമുള്ള ഹാരി- മെഗാന്‍ ദമ്പതിമാരുടെ ആദ്യ … Read more

ചില ഗേറ്റുകളില്‍ അജ്ഞാതര്‍ വെള്ള തുണിക്കഷ്ണങ്ങള്‍ കെട്ടിയിടുന്നു: പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

മീത്ത് : മീത്തില്‍ ചില വസ്തു വകകളില്‍ അജ്ഞാത സംഘം വെള്ള തുണിക്കഷ്ണങ്ങള്‍ കെട്ടിയിട്ടതായി കണ്ടെത്തി. കണ്ടെത്തിയ എല്ലാ സ്ഥലങ്ങളിലും ഒരേ നിറത്തിലുള്ള ചെറിയ തുണിക്കഷ്ണങ്ങള്‍ കൂടി കെട്ടിയ സംഭവം ഗൗരവത്തോടെ കാണാന്‍ ഗാര്‍ഡ മീത്തില്‍ പൊതുജന നിര്‍ദ്ദേശം നല്‍കി. ഇത് ക്രിമിനലുകള്‍ നടത്തിയ ഏതെങ്കിലും തരത്തിലുള അടയാളപ്പെടുത്തലുകള്‍ ആണോ എന്നും പരിശോധിക്കുന്നുണ്ട്. എന്നാല്‍ വസ്തുവകകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള കോട്ടം സംഭവിച്ചിട്ടില്ലെന്ന് ഗാര്‍ഡ വ്യക്തമാക്കി. എങ്ങനെ ചെയ്യുന്നത്‌കൊണ്ട് അജ്ഞാതര്‍ എന്താണ് ഉദ്ദേശിച്ചതെന്ന് അറിവായിട്ടില്ല. എന്തായാലും മീത്തില്‍ പൊതുജനങ്ങള്‍ … Read more

തായ് ലാന്‍ഡ് ഗുഹയില്‍ രക്ഷാപ്രവര്‍ത്തങ്ങള്‍ക്ക് തുണയായി ലീമെറിക് സ്‌ക്യൂബാ ഉപകരണം

ലീമെറിക് : തായ്ലന്റ് ഗുഹയിലെ രക്ഷാപ്രവര്‍ത്തനത്തിന് ഏറെ സഹായിച്ചത് ലീമെറിക്കിലെ സ്‌ക്യൂബാ ഉപകരണം. ഗുഹയ്ക് അകത്തെ പാരിസ്ഥിതിക പ്രത്യേകതകള്‍ കണക്കിലെടുത്ത് അനുയോജ്യമായ ഡൈവിംഗ് ഉപകരണത്തിന് ആഗോളതലത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇത് അയര്‍ലണ്ടില്‍ ലഭ്യമാണെന്ന് കണ്ടെത്തി. ലീമെറിക്കിലെ ക്യാപെമോറില്‍ നിന്നും ഇത് ലഭ്യമായ ശേഷമാണ് രക്ഷാപ്രവര്‍ത്തനത്തിന് പുതിയ മാനം കൈവന്നത്. നേരെത്തെ ഗുഹയ്ക്കകത്ത് ഓക്‌സിജന്‍ ലഭിക്കാതെ രക്ഷാപ്രവര്‍ത്തകരില്‍ ഒരാള്‍ മരണമടഞ്ഞിരുന്നു. തുടര്‍ന്ന് തീര്‍ത്തും സുരക്ഷിതമായ സ്‌ക്യൂബാ ഡൈവിംഗ് ഉപകരണം തേടുകയായിരുന്നു. 8 കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിച്ച രക്ഷാപ്രവര്‍ത്തനത്തിന് സാക്ഷ്യം … Read more

ഐറിഷ് തീരത്ത് മഴ പെയ്യിക്കാന്‍ സ്റ്റോം ക്രിസ് എത്തുന്നു

ഡബ്ലിന്‍ : യു.എസ് കിഴക്കന്‍ തീരത്ത് രൂപപ്പെട്ട സ്റ്റോം ക്രിസ് വാരാന്ത്യത്തില്‍ ഐറിഷ് കാലാവസ്ഥയില്‍ കാതലായ മാറ്റം ഉണ്ടാക്കുമെന്ന് മെറ്റ് ഏറാന്‍ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്റ്റോം ക്രിസ് ഹരിക്കയിന്‍ ആയി രൂപാന്തരപ്പെട്ട് വാരാന്ത്യത്തില്‍ ബ്രിട്ടീഷ് കാലാവസ്ഥയിലും മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കും. അയര്‍ലണ്ടിനൊപ്പം യു.കെ യിലും ഉയര്‍ന്ന താപനില തുടരുകയാണ്. അയര്‍ലണ്ടില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാം. രാജ്യത്ത് ഹൈ പ്രെഷര്‍ ബെല്‍റ്റ് ക്രമേണ കുറഞ്ഞു വരുന്നത് താപനിലയിലും കുറവ് വരുത്തി. രാത്രികളിലും, പ്രഭാതങ്ങളിലും ചൂട് … Read more

മലയാളി നഴ്‌സിന് നേരെ വംശീയ പക്ഷപാതം: പ്രമോഷന്‍ നിഷേധിക്കപ്പെട്ടത് 11 തവണ: നീതി ലഭിക്കാന്‍ നിയമയുദ്ധവുമായി സോമി തോമസ്.

ഡബ്ലിന്‍ : ബ്യുമോണ്ട് ആശുപത്രിയില്‍ മലയാളി നഴ്‌സിന് നേരെ ഗുരുതരമായ നീതി ലംഘനം. 2004 മുതല്‍ ബ്യുമോണ്ടില്‍ സ്റ്റാഫ് നേഴ്‌സ് ആയി ജോലി ചെയ്തുവരുന്ന സോമി തോമസ് എന്ന മലയാളി നഴ്‌സിന് നിരന്തരമായി വംശീയ പക്ഷപാതം നേരിടേണ്ടി വന്നു. 11 തവണയാണ് ഇവര്‍ക്ക് അധികാരികള്‍ പ്രമോഷന്‍ നിഷേധിച്ചത്. പ്രമോഷന്‍ നിഷേധിച്ചത് സംബന്ധിച്ച് 2016-ല്‍ വര്‍ക്ക് പ്ലെയിസ് റിലേഷന്‍സ് കമ്മീഷനില്‍ ഇവര്‍ പരാതി നല്‍കിയെങ്കിലും സോമി തോമസ്സിന്റെ ഭാഗം വിശദമാക്കാന്‍ അവസരം നല്‍കാതെ വംശീയമായ പക്ഷപാതങ്ങള്‍ നടന്നിട്ടില്ലെന്ന് ഡബ്ല്യൂ.ആര്‍.സി … Read more