സ്വോര്‍ഡ്‌സില്‍ ഓണാഘോഷം സെപ്റ്റംബര്‍ ഒന്നിന്

സ്വോര്‍ഡ്‌സ് മലയാളി കമ്മ്യുണിറ്റിയുടെ അഞ്ചാമത് ഓണാഘോഷം സെപ്റ്റംബര്‍ 1ന് തനതു ശൈലിയില്‍ നടത്തപ്പെടും . ശനിയാഴ്ച സ്വോര്‍ഡ്‌സിലെ ഓള്‍ഡ് ബോറോ സ്‌കൂള്‍ ഹാള്ളില്‍ വച്ചാണ് പരിപാടികള്‍ നടക്കുക. രാവിലെ 10 മണി മുതല്‍ ആരംഭിക്കുന്ന ആഘോഷങ്ങളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാപരിപാടികളും മത്സരങ്ങളുമായി നടക്കുന്ന ആഘോഷത്തില്‍ ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. എല്ലാ സോര്‍ഡ്സ് മലയാളികളേയും ഓണാഘോഷത്തിലേക്കു സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു . കലാപരിപാടികളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ Shinto Benedict ( 0 … Read more

യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന മോര്‍ട്ട് ഗേജ് പലിശ നിരക്ക് അയര്‍ലണ്ടില്‍: ഐറിഷ് ബാങ്കുകള്‍ മാസ തവണകള്‍ കുറച്ചു കൊണ്ട് വരാന്‍ സെന്‍ട്രല്‍ ബാങ്ക് നിര്‍ദ്ദേശം

ഡബ്ലിന്‍ : യൂറോപ്പ്യന്‍ യൂണിയനില്‍ മോര്‍ട്ട്‌ഗേജ് പലിശ നിരക്ക് ഏറ്റവും കൂടുതല്‍ അയര്‍ലണ്ടില്‍ ആണെന്ന് സെന്‍ട്രല്‍ ബാങ്ക്. സ്ഥിരമായ മാസതവണകളില്‍ വായ്പ്പ തിരിച്ചടക്കുന്ന നടപടികളിലേക്ക് ഐറിഷ് ബാങ്കുകള്‍ നീങ്ങിയെങ്കിലും ഇടപാടുകാര്‍ക്ക് ഇത് അധികഭാരം ഏല്പിക്കുകയാണെന്നും സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട ഏറ്റവും പുതിയ ബാങ്കിങ് റിപ്പോര്‍ട്ടില്‍ കാണാം. വസ്തുവില കുത്തനെ ഉയര്‍ന്നതോടെ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ മുതല്‍ മുടക്കേണ്ടി വന്നു. ഇതോടെ ഉയര്‍ന്ന വായ്പ അനുവദിക്കാന്‍ ബാങ്കുകള്‍ തയ്യാറായപ്പോള്‍ സ്വാഭാവികമായും മാസതവണ നിരക്കുകളും ഉയര്‍ന്നു. വസ്തുവില പിടിച്ചു … Read more

പാലാ ഫാമിലീസ് അയര്‍ലണ്ട് പ്രഥമ കുടുംബസംഗമം നടത്തപ്പെട്ടു

കേരളത്തിലെ അക്ഷര നഗരി എന്നറിയപ്പെടുന്ന കോട്ടയം ജില്ലയിലെ പാലായില്‍ നിന്നും അയര്‍ലണ്ടില്‍ കുടിയേറിയ കുടുംബങ്ങളുടെ കൂട്ടായ്മ ആയ പാലാ ഫാമിലീസ് അയര്‍ലണ്ട് ,പ്രഥമ കുടുംബസംഗമം 2018 ജൂലൈ 7 തിയതി ശനിയാഴ്ച്ച Rathbeggan Recreation Centre ലില്‍ വച്ച് നടത്തപ്പെട്ടു .മാര്‍ട്ടിന്‍ പുലിക്കുന്നേല്‍ എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു . രാവിലെ 11 മണിക്ക് എല്ലാവരുടെയും പ്രതിനിധി ആയി സോണിമോന്‍ മൈക്കിള്‍ കാഞ്ഞിരത്തുംകുന്നേല്‍ ആന്‍ഡ് ഫാമിലി കേക്ക് മുറിച്ചു കൂട്ടായ്മയുടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. വൈവിധ്യമായ വിവിധ … Read more

ഗ്രേറ്റര്‍ ഡബ്ലിനില്‍ രണ്ടാംഘട്ട ജലനിയന്ത്രണം അടുത്ത ആഴ്ച : അര്‍ധരാത്രിമുതല്‍ പുലര്‍കാലം വരെ നിയന്ത്രണം തുടരും.

ഡബ്ലിന്‍ : രാജ്യവ്യാപകമായി ജലനിയന്ത്രണം തുടരുന്നതിനിടയില്‍ ഗ്രേറ്റര്‍ ഡബ്ലിനില്‍ രണ്ടാംഘട്ട ജല നിയന്ത്രണം അടുത്ത ആഴ്ച ആരംഭിക്കും. നിലവില്‍ ജലക്ഷാമം നേരിടുന്ന ഡബ്ലിനില്‍ രാത്രികാല നിയന്ത്രണം ആരംഭിക്കുന്ന വാര്‍ത്ത ഡബ്‌ളിന്‍കാര്‍ക്കിടയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. രാത്രി 12 മണി മുതല്‍ 5 എ.എം വരെയാണ് ജലനിയന്ത്രണം കൊണ്ടുവരുന്നത്. പകലും- രാത്രിയിലും ഒരുപോലെ നിയന്ത്രണം തുടരുന്നത് ഡബ്ലിനില്‍ ഏറെ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നുണ്ട്. ഐറിഷ് വാട്ടറിന്റെ 200 വാട്ടര്‍ സപ്ലൈ സ്‌കീമുകളിലും ജല നിയന്ത്രണം ഏര്‍പെടുത്തിയിട്ടുണ്ട്. ഐറിഷ് വാട്ടറിനു പുറമെ … Read more

‘നിങ്ങള്‍ക്ക് വേണ്ടെങ്കില്‍ ഞങ്ങള്‍ക്കും വേണ്ട’ ഐറിഷ്- ഇസ്രായേലി ബന്ധങ്ങള്‍ അവസാനിക്കുന്നു

ഡബ്ലിന്‍ : ഇസ്രായേലില്‍ നിന്നും ഇറക്കുമതി ചെയുന്ന ഉത്പന്നങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുന്ന നിയമം സിനഡ് പാസ്സാക്കിയത് ഇസ്രായേല്‍ ഐറിഷ് ബന്ധങ്ങളെ സാരമായി ബന്ധിച്ചു തുടങ്ങി. ഇറക്കുമതി നിരോധന വാര്‍ത്തകള്‍ പുറത്തുവന്ന ഉടന്‍ അയര്‍ലണ്ടിലെ ഇസ്രായേല്‍ എംബസ്സി അടച്ചു പൂട്ടുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി പ്രഖ്യാപിച്ചു. പാലസ്തീന് മേല്‍ ഇസ്രായേല്‍ നരവേട്ട നടത്തുന്നു എന്ന് ആരോപിച്ചാണ് അയര്‍ലന്‍ഡ് ഇറക്കുമതി നിരോധനം കൊണ്ട് വന്നത്. അയര്‍ലന്‍ഡിന് ഇസ്രായേല്‍ രാജ്യവുമായി ബന്ധം നിലനിര്‍ത്താന്‍ താത്പര്യമില്ലാത്ത സാഹചര്യത്തില്‍ അയര്‍ലണ്ടിലെ എംബസി അടച്ചുപൂട്ടിയേക്കും. പാലസ്തീന് … Read more

ജങ്ക് ഫുഡ് വെന്‍ഡിങ് മെഷിനുകള്‍ക്ക് ഐറിഷ് സ്‌കൂളുകളില്‍ കര്‍ശന നിരോധനം

ഡബ്ലിന്‍ : കുട്ടികളില്‍ അമിത വണ്ണം കുറച്ചുകൊണ്ട് വരാന്‍ സ്‌കൂളുകള്‍ക്ക് വിദ്യാഭ്യാസ വകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം. ഐറിഷ് സ്‌കൂളുകളില്‍ നാണയങ്ങള്‍ ഇട്ട് ഭക്ഷ്യ വസ്തുക്കള്‍ ലഭ്യമാക്കുന്ന വെന്‍ഡിങ് മെഷിനുകള്‍ നിരോധിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നത അധികാര സമിതി സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കുട്ടികളില്‍ അനാരോഗ്യപരമായ ഭക്ഷണശീലങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമാണിത്. വിദ്യാര്‍ത്ഥികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ രക്ഷിതാക്കളെ പോലെ സ്‌കൂളുകള്‍ക്കും ബാധ്യതയുണ്ടെന്ന് ഐറിഷ് വിദ്യാഭ്യാസ വകുപ്പ് ചുണ്ടികാട്ടി. അയര്‍ലണ്ടില്‍ ഓരോ 10 കുട്ടികളിലും ഒരാള്‍ വീതം പൊണ്ണത്തടി ഉള്ളവര്‍ ആണെന്ന് … Read more

യൂറോസോണിന് തളര്‍ച്ച നേരിടുന്നു….യൂറോപ്പ്യന്‍ കമ്മീഷന്റെ മുന്നറിയിപ്പ് : വളര്‍ച്ച നിരക്ക് താഴോട്ട്

ഡബ്ലിന്‍ : യൂറോപ്പ്യന്‍ സാമ്പത്തിക മേഖലയില്‍ വരും വര്‍ഷങ്ങളില്‍ വളര്‍ച്ച നിരക്ക് കുത്തനെ കുറഞ്ഞേക്കാമെന്ന് യൂറോപ്പ്യന്‍ കമ്മീഷന്റെ മുന്നറിയിപ്. യൂണിയന്‍ രാജ്യങ്ങള്‍ ഉയര്‍ന്ന വളര്‍ച്ച കൈവരിക്കുമെന്ന കമ്മീഷന്‍ റിപ്പോര്‍ട്ടിന് തീര്‍ത്തും വിരുദ്ധമായ മറ്റൊരു റിപ്പോര്‍ട്ടിലാണ് വളര്‍ച്ചാനിരക്ക് കുറയാനുള്ള സാധ്യത വ്യക്തമാകുന്നത്. യൂണിയന്‍ രാജ്യങ്ങളില്‍ നാണ്യ പെരുപ്പം ഉയര്‍ന്ന വരുന്ന സാഹചര്യത്തിലാണ് യൂറോപ്പ്യന്‍ കമ്മീഷന്‍ അംഗ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. യൂണിയനില്‍ ഏതെങ്കിലും ഒരു രാജ്യത്തിന് ഏല്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധി മറ്റു രാജ്യങ്ങളെയും പ്രതികൂലമായി ബാധിക്കും. യൂണിയനിലെ മറ്റു … Read more

റൈന്‍ എയര്‍ പൈലറ്റ് സമരം ഒത്തുതീര്‍ന്നില്ല; ഡബ്ലിന്‍-യുകെ വിമാനങ്ങള്‍ റദ്ധാക്കും

ഡബ്ലിന്‍: എയര്‍ലൈന്‍ മാനേജ്മെന്റും പൈലറ്റ് യൂണിയനും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് റൈന്‍ എയര്‍ പൈലറ്റുമാര്‍ നടത്തിവന്നിരുന്ന സമരം പുനരാരംഭിക്കാന്‍ തീരുമാനിച്ചു. ഇതിനെ തുടര്‍ന്ന് യുകെയിലേക്കുള്ള മുപ്പതോളം വിമാന സര്‍വീസുകള്‍ ഇന്ന് റദ്ദാക്കപ്പെടും. തൊഴില്‍ പരമായ കരാറില്‍ ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സമരം നീണ്ടുപോകുന്നത്. വിനോദ സഞ്ചാര സീസണില്‍ യാത്രകള്‍ റദ്ദാക്കേണ്ടി വരുന്നത് റൈന്‍ എയറിനെ സാമ്പത്തീക നഷ്ടത്തിലേക്ക് കൂപ്പുകുത്തിച്ചേക്കും. ഇന്ന് റൈന്‍ എയര്‍ സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്നുള്ള യാത്ര ക്ലേശം 5000 യാത്രക്കാരെ … Read more

രാത്രികാലങ്ങളില്‍ മാത്രമായി രണ്ടാമതൊരു ജലനിയന്ത്രണം കൂടി : നിയന്ത്രണം സെപ്റ്റംബര്‍ വരെ നീണ്ടു പോയേക്കും

ഡബ്ലിന്‍ : രാജ്യവ്യാപകമായി ജലനിയന്ത്രണം തുടരുമ്പോള്‍ രണ്ടാമതൊരു നിയന്ത്രണം കൂടി ഏര്‍പ്പെടുത്താന്‍ നീക്കം. രാത്രികളില്‍ വാട്ടര്‍ പ്രഷര്‍ കുറച്ചു കൊണ്ട് വരാനാണ് തീരുമാനം. ഈ നിയന്ത്രണം ആരംഭിക്കുന്നതോടെ രാത്രികളില്‍ പൈപ്പുകളിലൂടെ വളരെ നേര്‍ത്ത ജലധാരയായി മാത്രമായിരിക്കും വെള്ളം ലഭിക്കുക. അടുത്ത ആഴ്ച മുതല്‍ ഇത്തരമൊരു നിയന്ത്രണം ആരംഭിക്കുമെന്ന് മന്ത്രി യോഗേന്‍ മര്‍ഫി മാധ്യമങ്ങളോട് വ്യക്തമാക്കി. മഴ വൈകിയാല്‍ സെപ്റ്റംബര്‍ വരെയും നിയന്ത്രങ്ങള്‍ തുടരുമെന്നും മന്ത്രി അറിയിച്ചു. ഇന്നലെ അയര്‍ലണ്ടിന്റെ വടക്ക് ഭാഗങ്ങളില്‍ ചാറ്റല്‍ മഴ അനുഭവപ്പെട്ടെങ്കിലും വ്യാപകമായ … Read more

കെനിയന്‍ വംശജനെ ഏപ്രില്‍ഫൂള്‍ ആക്കി: തൊഴിലുടമ അടക്കം സഹപ്രവര്‍ത്തകര്‍ക്ക് 10,000 യൂറോ പിഴ

ഡബ്ലിന്‍ : ഡബ്ലിനില്‍ റീറ്റെയ്ല്‍ രംഗത്ത് ജോലി ചെയ്തു വന്ന കെനിയന്‍ വംശജനെ ഏപ്രില്‍ ഫൂള്‍ ആക്കിയതിനു സഹപ്രവര്‍ത്തകര്‍ക്കും, തൊഴിലുടമക്കും കിട്ടിയത് എട്ടിന്റെ പണി. കൂടെ ജോലി ചെയ്യുന്ന ആളെ ഏപ്രില്‍ ഫൂള്‍ ആക്കുക എന്ന് മാത്രമാണ് ഇവര്‍ ഉദ്ദേശിച്ചിരുന്നത്. ഏപ്രില്‍ ഒന്നിന് കെനിയക്കാരന്‍ ജോലി ചെയ്തുകൊണ്ടിരിക്കെ ഇയാള്‍ക്ക് വന്ന ഫോണ്‍ കോളിനെ ചുറ്റിപ്പറ്റിയാണ് സംഭവം. ഗാര്‍ഡായില്‍ നിന്നും വിളിക്കുകയാണെന്ന് സ്വയം പരിചയപ്പെടുത്തിയ ആള്‍, കെനിയക്കാരന്‍ അനധികൃത കുടിയേറ്റത്തിന്റെ പരിധിയില്‍ പെട്ട ആള്‍ ആയതിനാല്‍ കൈവശമുള്ള എല്ലാ … Read more