റയാന്‍ എയര്‍ പൈലറ്റുമാരുടെ അഞ്ചാം ഘട്ട സമരം വെള്ളിയാഴ്ച; മൂവായിരത്തോളം ഐറീഷ് യാത്രക്കാര്‍ക്ക് യാത്രാ തടസ്സം

ഡബ്ലിന്‍: മുവായിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാഴ്ത്തി റയാന്‍ എയര്‍ പൈലറ്റുമാരുടെ അഞ്ചാംഘട്ട സമരം വെള്ളിയാഴ്ച. അയര്‍ലണ്ട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നവരും റയാന്‍ എയര്‍ നേരിട്ട് നിയമിച്ചിരിക്കുന്നവരുമായ പൈലറ്റുമാര്‍ ആഹ്വാനം ചെയ്തിരിക്കുന്ന സമരമാണിത്. പൈലറ്റുമാരുടെ യൂണിയനും കമ്പനി അധികാരികളും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം നടക്കുന്നത്. അയര്‍ലന്‍ഡില്‍ നിന്നുള്ള 20 വിമാനങ്ങള്‍ റദ്ദാക്കുന്നതായി റയാന്‍ എയര്‍ പ്രഖ്യാപിച്ചു. നിശ്ചയിച്ചിരുന്ന 300 സര്‍വീസുകളില്‍ ഏഴ് ശതമാനത്തോളം സര്‍വീസുകളാണ് പൈലറ്റ് സമരം കാരണം വെട്ടിക്കുറച്ചിരിക്കുന്നത്. യാത്ര തടസ്സം നേരിടുന്ന 3,500 റോളം … Read more

യൂറോപ്പ് ചുട്ടുപൊള്ളുമ്പോള്‍ അയര്‍ലണ്ടില്‍ താപനില താഴേക്ക്

അയര്‍ലണ്ടിലെ കാലാവസ്ഥ അടുത്ത രണ്ട് മാസത്തിനുള്ളില്‍ തണുപ്പേറിയതാകുമെന്ന് കാലാവസ്ഥ വിദഗ്ധരുടെ മുന്നറിയിപ്പ്. യൂറോപ്പില്‍ പല ഇടങ്ങളിലും കഴിഞ്ഞ കുറെ മാസങ്ങളായി തുടരുന്ന ചൂട് തരംഗത്തിന് ശമനം വന്നിട്ടില്ലെങ്കിലും അയര്‍ലണ്ടില്‍ ഇതിനു വിഭിന്നമായി താപനില താഴേക്കുപോകുമെന്നാണ് കണക്കുകൂട്ടല്‍. സമീപകാലത്തെ ഏറ്റവും ചൂടേറിയ വേനല്‍കാലമായിരുന്നു അയര്‍ലണ്ടില്‍ അനുഭവപ്പെട്ടത്. അതേസമയം കഴിഞ്ഞ ജൂണില്‍ 32 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന അയര്‍ലണ്ടിലെ ചില പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ 14 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കൂപ്പുകുത്തും. ഇന്ന് വൈകുന്നേരം അയര്‍ലണ്ടിന്റെ പടിഞ്ഞാറന്‍ … Read more

ഓണക്കാലത്ത് ഗള്‍ഫുവഴി നാട്ടിലേക്ക് പോകാന്‍ പകുതി നിരക്കുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

ഈ ഓണക്കാലത്ത് നാട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന അയര്‍ലണ്ടിലെ മലയാളികള്‍ക്ക് യാത്ര ഗള്‍ഫ് വഴിയാക്കിയാല്‍ ടിക്കറ്റ് ചാര്‍ജ് നിരക്കില്‍ പകുതിയോളം ഇളവുനേടാന്‍ കഴിയും. പ്രമുഖ ഗള്‍ഫ് എയര്‍ലൈന്‍സായ എമിറേറ്റ്‌സാണ് സീസണ്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ ടിക്കറ്റ് നിരക്കുകള്‍ പകുതിയാക്കി കുറച്ചിട്ടുള്ളത്. ഇന്ത്യയിലെ മറ്റുചില പ്രധാന സിറ്റികളിലേക്കുള്ള യാത്രകള്‍ക്കും എമിറേറ്റ്‌സ് ഇക്കണോമി ക്ലാസ്സിലും ബിസിനസ്സ് ക്ലാസ്സിലും ടിക്കറ്റ് നിരക്കുകള്‍ പകുതിയാക്കി കുറച്ചിട്ടുണ്ട്. ദുബൈയില്‍ നിന്നും ലോകത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും സിറ്റികളിലേക്കും യാത്രചെയ്യുന്നവര്‍ക്കും ബിസിനസ്സ് അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ്സ് ടിക്കറ്റുകളുടെ നിരക്കുകള്‍ … Read more

ലിംറിക്ക് പള്ളിയില്‍ വാങ്ങിപ്പ് പെരുന്നാളും, ഓ വി ബി എസും, ഓണാഘോഷവും നടത്തുന്നു.

ലിംറിക്ക്: സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളും 15 നോമ്പ് വീടലും ഓഗസ്റ്റ് 18, 19 തീയതികളില്‍ നടത്തപ്പെടുന്നു. പെരുന്നാള്‍ വിശുദ്ധ കുര്‍ബാനയും ശുശ്രൂഷകളും 19 ന് രാവിലെ 9: 30 ന് ആരംഭിക്കും. ഈ വര്‍ഷത്തെ അവധിക്കാല വേദപഠന ക്ലാസ് (OVBS) കുട്ടികള്‍ക്ക് വേണ്ടി വിവിധ പരിപാടികളോടെ 18ആം തീയതി 10 മണിക്ക് ആരംഭിക്കും. രജിസ്‌ട്രേഷന്‍, ഉദ്ഘാടനം, ഗാനപരിശീലനം, ക്ലാസുകള്‍ തുടങ്ങിയവ വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്ക് വേണ്ടി ക്രമീകരിച്ചിരിക്കുന്നു. സമാപനത്തോടനുബന്ധിച്ച് റാലിയും, … Read more

അപകടം പതിയിരിക്കുന്ന കില്‍റഷിലേക്കുള്ള പാതകള്‍

ഡ്രൈവിംഗ് പ്രേമികള്‍ക്കും കാഴ്ചകള്‍ കാണാനാഗ്രഹിക്കുന്നവര്‍ക്കുമൊക്കെ എന്നിസില്‍ നിന്നും കില്‍റഷിലേക്കുള്ള N68 പാത വളരെ പ്രിയപ്പെട്ടതായിരിക്കും. എന്നാല്‍ അപകടം പതിയിരിക്കുന്ന റോഡുകളാണ് ഇവയെന്ന് അടുത്തകാലത്ത് ഇവിടെയുണ്ടായ വാഹനാപകടങ്ങളുടെ എണ്ണത്തില്‍ നിന്നും മനസിലാകും. ഏറ്റവും മനോഹരമായ കാഴ്ചകള്‍ കണ്ട് ചീറിപ്പായുമ്പോഴായിരിക്കും അപകടം നിങ്ങളെ തേടിയെത്തുക. കഴിഞ്ഞ ദിവസം കില്‍റഷിലേക്കുള്ള റോഡില്‍ ലിസിക്കസിയില്‍ മലയാളിയായ പോള്‍ ജോസഫ് അപകടത്തില്‍പ്പെട്ടതിന്റെ ഞെട്ടലില്‍ നിന്ന് ഇവിടുത്തെ മലയാളികള്‍ ഇതുവരെ മുക്തരായിട്ടില്ല. N68 ല്‍ പോള്‍ ജോസഫ് ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടമുണ്ടായത്. … Read more

വേനല്‍കാലത്തിന് വിട; അയര്‍ലണ്ടില്‍ ഇടിയോട്കൂടെ മഴ തിരിച്ചെത്തുന്നു; താപനില 10 ഡിഗ്രി സെല്‍ഷ്യസിലേക്ക്

അയര്‍ലണ്ട് സുഖകരമായ വെയില്‍ ആസ്വദിച്ച് ആഴ്ചകള്‍ പിന്നിടുമ്പോള്‍ നാളെ മുതല്‍ മഴ വീണ്ടും ശക്തമായി തിരിച്ചെത്തുമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മെറ്റ് ഐറാന്‍. ഇന്ന് പതുക്കെ ആരംഭിച്ച് നാളെ കനത്ത മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ സൂചന നല്‍കുന്നു. ഇതോടൊപ്പം 19 മിത്തല്‍ 22 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നുനിന്ന താപനില ഈ ആഴ്ചയില്‍ 14 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ രാത്രിയില്‍ 6 ഡിഗ്രി സെല്‍ഷ്യസ് വരെ കുത്തനെ താഴാനുള്ള സാധ്യതുമുണ്ട്. അറ്റ്ലാന്റിക് മേഖലയില്‍ നിന്നുള്ള ന്യുനമര്‍ദമാണ് പെട്ടെന്നുള്ള … Read more

N68 പാതയില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മറിഞ്ഞു; മലയാളി ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

ക്ലെയര്‍:  N68 ല്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മലയാളി യുവാവിന് ഗുരുതര പരിക്ക്. തൊടുപുഴ സ്വദേശി പോള്‍ ജോസഫിനെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 9.30 ന് എന്നിസില്‍ നിന്ന് കില്‍റഷിലേക്കുള്ള പാതയില്‍ കേഹീറിയ നാഷണല്‍ സ്‌കൂളിന് സമീപമാണ് അപകടമുണ്ടായത്. കില്‍റുഷിലേക്ക് പോകുകയായിരുന്ന കാര്‍ റോഡ് മുറിച്ചുകടക്കുമ്പോഴാണ് നിയന്ത്രണം വിട്ട് സമീപമുള്ള മരത്തിലിടിച്ച് തകര്‍ന്നത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ തലകീഴായി മറിയുകയും കാര്‍ ഓടിച്ചിരുന്ന പോളിനെ ഗുരുതര പരിക്കുകളോടെ ലീമെറിക് യുണിവേഴ്സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. … Read more

ഡബ്ലിനില്‍ മീസില്‍സ് സ്ഥിരീകരിച്ചു; ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിച്ച് HSE

ഡബ്ലിന്‍: ഡബ്ലിനില്‍ നാല് മീസില്‍സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ജാഗ്രത പാലിക്കാന്‍ HSE നിര്‍ദ്ദേശിച്ചു. രണ്ട്യൂ മുതിര്‍ന്നവര്‍ക്കും രണ്ട് കുട്ടികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. യൂറോപ്പിലെ പല ഭാഗങ്ങളിലും രോഗം പടര്‍ന്നു പിടിക്കുന്നുണ്ട്. റൊമാനിയ, ഫ്രാന്‍സ്, ഗ്രീസ്, ഇറ്റലി എന്നിവിടങ്ങളിലാണ് 2018 ല്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രോഗ പ്രതിരോധ വാക്സിനായ എംഎംആര്‍ വാക്‌സിന്‍ കുത്തിവയ്പ്പ് എടുക്കുന്നതിലൂടെ രോഗം പകരുന്നത് തടയാനാകുമെന്ന് പൊതുജനാരോഗ്യ വിദഗ്ധ ഡോ. ഹെലേന മുറെ പ്രസ്താവിച്ചു. ഈ സാഹചര്യത്തില്‍ മീസില്‍സ് … Read more

മിസ്ഡ് കോളിലൂടെ പണം അപഹരിക്കുന്ന വാൻഗിരി തട്ടിപ്പ് അയര്‍ലണ്ടില്‍ വീണ്ടും വ്യാപകമാകുന്നു

മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളെ ചതിക്കുഴിയില്‍ വീഴ്ത്തി ഫോണ്‍ വിശദാംശങ്ങള്‍ ചോര്‍ത്തുകയും പണം തട്ടുകയും ചെയ്യുന്ന ‘വാൻഗിരി തട്ടിപ്പ്’ അയര്‍ലണ്ടില്‍ വീണ്ടും വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. ഈ തട്ടിപ്പില്‍ മിസ്ഡ് കോള്‍ തന്ന് തിരിച്ചുവിളിപ്പിച്ച് പണം തട്ടുന്ന ഏര്‍പ്പാടാണ്. അജ്ഞാത ഫോണ്‍ നമ്പരുകളില്‍ നിന്നുവരുന്ന മിസ്‌കോള്‍ ആണ് ഉപഭോക്താക്കളെ ചതിക്കുഴിയില്‍ വീഴ്ത്തുന്നത്. ഒന്നോ രണ്ടോ റിങ്ങുകളില്‍ ഫോണ്‍ കോള്‍ കട്ടാകുമ്പോള്‍ പലരും തിരിച്ചുവിളിക്കുക പതിവാണ്. തിരിച്ചു വിളിച്ചാല്‍ സെക്കന്റുകള്‍ക്കകം മൊബൈല്‍ഫോണിലെ ബാലന്‍സ് നഷ്ടപ്പെടും. കൂടാതെ മൊബൈല്‍ ഫോണിലെ വിവരങ്ങളെല്ലാം ചോര്‍ത്തപ്പെടുമെന്നും … Read more

N68 പാതയില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മറിഞ്ഞു; മലയാളി ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

ക്ലെയര്‍: N68 ല്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മലയാളി യുവാവിന് ഗുരുതര പരിക്ക്. തൊടുപുഴ സ്വദേശി പോള്‍ ജോസഫിനെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 9.30 ന് എന്നിസില്‍ നിന്ന് കില്‍റുഷിലേക്കുള്ള പാതയില്‍ കേഹീറിയ നാഷണല്‍ സ്‌കൂളിന് സമീപമാണ് അപകടമുണ്ടായത്. കില്‍റുഷിലേക്ക് പോകുകയായിരുന്ന കാര്‍ റോഡ് മുറിച്ചുകടക്കുമ്പോഴാണ് നിയന്ത്രണം വിട്ട് സമീപമുള്ള മരത്തിലിടിച്ച് തകര്‍ന്നത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ തലകീഴായി മറിയുകയും കാര്‍ ഓടിച്ചിരുന്ന പോളിന് ഗുരുതര പരിക്കുകളോടെ ലീമെറിക് യുണിവേഴ്സിറ്റി ആശുപത്രിയില്‍ … Read more