ചിത്ര ലൈവ് ഇന്‍ കണ്‍സേര്‍ട്ട് ഏര്‍ളി ബേര്‍ഡ് ഓഫറുകള്‍ ഇന്നവസാനിക്കുന്നു

മുദ്ര സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ക്ലാസ്സില്‍ ഡാന്‌സസും മുദ്ര ഇവന്‍സ് അണിയിച്ചൊരുക്കുന്ന ചിത്ര ലൈവ് ഇന്‍ കണ്‍സേര്‍ട്ടിലേക്കുള്ള ഓണ്‍ലൈന്‍ ഏര്‍ളി ബേര്‍ഡ് ഓഫറുകള്‍ ഇന്ന് അര്‍ദ്ധരാത്രിയോടു കൂടി അവസാനിക്കുന്നു .ഓഗസ്റ്റ് ഇരുപത്തഞ്ചാം തീയതി ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് സൈന്‍ റ്റോളജി കമ്യൂണിറ്റി സെന്ററില്‍ കെ എസ് ചിത്ര എന്ന മതിവരാസംഗീതത്തിന്റെ തിരശ്ശീല ഉയരും. മുദ്ര ഇന്‍സിനൊപ്പം സിക്സ്റ്റ് റെന്റ് എ കാറും നിളയും ചേര്‍ന്ന് ഐറിഷ് മലയാളികള്‍ക്കായി സമര്‍പ്പിക്കുന്ന ചിത്ര ലൈവ് ഇന്‍ കണ്‍സേര്‍ട്ട് എന്ന … Read more

യൂറോപ്യന്‍ യൂണിയന്‍ ഹാലോജന്‍ ബള്‍ബുകള്‍ നിരോധിക്കുന്നു; വീടുകളില്‍ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ ഇനി ചെലവേറും

ഹാലോജന്‍ ബള്‍ബുകളുടെ വിപണനം യൂറോപ്യന്‍ യൂണിയന്‍ നിരോധിക്കുന്നു. ഈ മാസം അവസാനം മുതല്‍ നിരോധനം നിലവില്‍ വരും. സെപ്റ്റംബര്‍ മുതല്‍ എല്‍ഇഡി ബള്‍ബുകള്‍ മാത്രമേ വീടുകളിലേക്ക് ഇനി വാങ്ങാന്‍ കഴിയൂ. കൂടുതല്‍ വിലയുള്ള എല്‍ഇഡി ബള്‍ബുകള്‍ സാധാരണക്കാരുടെ ചെലവ് വര്‍ദ്ധിപ്പിക്കും. ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ വിവാദ ഉത്തരവ് യൂറോപ്യന്‍ യൂണിയന്‍ കൊണ്ടുവന്നിരിക്കുന്നത്. എന്നാല്‍ ഹാലോജന്‍ ബള്‍ബുകളേക്കാള്‍ രണ്ടിരട്ടി വിലയാണ് എല്‍ഇഡി ബള്‍ബുകള്‍ക്ക്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ജനങ്ങള്‍ അസംതൃപ്തരാണ്. 2016 സെപ്റ്റംബര്‍ മുതല്‍ ഹാലോജന്‍ ബള്‍ബ് … Read more

അയര്‍ലണ്ടില്‍ ഇന്ന് രാത്രി പഴ്‌സീഡ് ഉല്‍ക്കമഴ; കാണാം നഗ്‌നനേത്രങ്ങള്‍കൊണ്ട്

ഡബ്ലിന്‍: എല്ലാ വര്‍ഷവും ആകാശത്ത് സംഭവിക്കുന്ന ഒരദ്ഭുതം. ഇത്തവണയും അതെത്തുന്നുണ്ട്, കൃത്യമായി ഓഗസ്റ്റ് 12-നു തന്നെ. ഈ വര്‍ഷത്തെ പഴ്സീയസ് (Perseid meteor shower) ഉല്‍ക്കാവര്‍ഷമാണ് അയര്‍ലണ്ടിന്റെ മാനത്ത് ഇന്ന് രാത്രി ദൃശ്യവിരുന്നൊരുക്കുന്നത്. വാനനിരീക്ഷകര്‍ പറയുന്നത് ഇത്തവണ അയര്‍ലണ്ടിനെ കാത്തിരിക്കുന്നത് അത്യുഗ്രനൊരു കാഴ്ചയെന്നാണ്. മണിക്കൂറില്‍ ഇരുനൂറോളം ഉല്‍ക്കകള്‍ ആകാശത്തു പായുന്ന അപൂര്‍വ കാഴ്ച. സാധാരണയെക്കാള്‍ 20 മടങ്ങ് കൂടുതലായിരിക്കും ഇത്തവണത്തെ ഉല്‍ക്കാവര്‍ഷം. പക്ഷേ ഓരോ പ്രദേശത്തിന്റെ പ്രത്യേകതയനുസരിച്ച് മണിക്കൂറില്‍ 60 മുതല്‍ 200 ഉല്‍ക്കകള്‍ വരെയായിരിക്കും മാനത്ത് മിന്നിമറയുക. … Read more

ഗര്‍ഭഛിദ്ര ബില്ലില്‍ അയര്‍ലണ്ടിന് മറുപടി നല്‍കി അര്‍ജന്റീന

  ഗര്‍ഭസ്ഥ ശിശുക്കളെ വധിക്കാന്‍ അനുമതി നല്‍കിയ അയര്‍ലണ്ടിന് മറുപടിയായി തെക്കേ അമേരിക്കന്‍ രാജ്യമായ അര്‍ജന്റീനയെ വിശേഷിപ്പിച്ചു മാധ്യമങ്ങള്‍. അയര്‍ലണ്ട് ഗര്‍ഭച്ഛിദ്രത്തിന് അനുകൂലമായി വിധിയെഴുതിയപ്പോള്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ അര്‍ജന്റീനയിലെ സെനറ്റര്‍മാര്‍ പതിനാല് ആഴ്ച വരെ ഗര്‍ഭഛിദ്രം നടത്താന്‍ അനുവാദം നല്‍കുന്ന ബില്ലാണ് വോട്ടെടുപ്പില്‍ തള്ളികളഞ്ഞത്. അയര്‍ലണ്ടില്‍ പല വ്യാജകഥകളും തെറ്റിദ്ധാരണ ഉളവാക്കുന്ന സന്ദേശങ്ങളും മെനഞ്ഞാണ് മാധ്യമങ്ങളും, ചില അന്താരാഷ്ട്ര സംഘടനകളും, ജനഹിത പരിശോധനാ വിധി തങ്ങള്‍ക്ക് അനുകൂലമാക്കിയത്. ഇതിന് മറുപടിയായാണ് അര്‍ജന്റീന വിധിയെഴുതിയത്. വ്യാജ വാര്‍ത്തകള്‍ക്കും … Read more

കേരളത്തിലെ മഴക്കെടുതി; പ്രവാസികളുടെ സഹായം തേടി മുഖ്യമന്ത്രി

പ്രളയദുരന്തം നേരിടുന്ന കേരളത്തെ അകമഴിഞ്ഞ് സഹായിക്കാന്‍ എല്ലാ പ്രവാസികളോടും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. നോര്‍ക്ക റൂട്സുമായി സഹകരിക്കുന്നവരും ലോകകേരളസഭയുടെ ഭാഗമായി നില്‍ക്കുന്നവരും മുന്നിട്ടിറങ്ങേണ്ട സന്ദര്‍ഭമാണിത്. വിദേശമലയാളികള്‍ക്ക് വലിയ സഹായം ചെയ്യാന്‍ കഴിയും. മുമ്പൊരിക്കലുമില്ലാത്ത ദുരിതമാണ് പ്രകൃതിക്ഷോഭം മൂലം കേരളം നേരിടുന്നത്. മൂന്നുദിവസത്തിനകം 29 പേര്‍ വെള്ളപ്പൊക്ക കെടുതിയില്‍ മരിച്ചു. കോടിക്കണക്കിനു രൂപയുടെ കൃഷിനാശമുണ്ടായി. നൂറുകണക്കിന് വീടുകള്‍ തകര്‍ന്നു. പാലങ്ങളും റോഡുകളും തകര്‍ന്നു. ജനജീവിതം സാധാരണ നിലയിലാകാന്‍ മാസങ്ങള്‍ വേണ്ടിവരും. എല്ലാ ഭാഗത്തുനിന്നും സഹായമുണ്ടായേ മതിയാവൂ. മനുഷ്യസ്നേഹികള്‍ … Read more

മാര്‍പാപ്പയുടെ അയര്‍ലണ്ട് സന്ദര്‍ശനത്തിന് മുന്നോടിയായി ‘പാപ്പ ഇമോജി’യുമായി ട്വിറ്റര്‍

ഡബ്ലിന്‍: ആഗോള കുടുംബ സംഗമത്തില്‍ പങ്കെടുക്കാനായി ഫ്രാന്‍സിസ് പാപ്പ അയര്‍ലണ്ടില്‍ എത്തുന്നതു പരിഗണിച്ചു പാപ്പ ഇമോജി അവതരിപ്പിക്കുവാന്‍ ട്വിറ്റര്‍ ഒരുങ്ങുന്നു. അയര്‍ലണ്ടിന്റെ പതാകയുടെ മുന്‍പില്‍ ഫ്രാന്‍സിസ് പാപ്പ നില്‍ക്കുന്ന രീതിയിലുള്ള ഒരു ഇമോജിയും, അയര്‍ലണ്ടിലെ പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ നോക്കിലെ ദേവാലയവുമായി ബന്ധപ്പെട്ട മറ്റൊരു ഇമോജിയുമായിരിക്കും ട്വിറ്റര്‍ അവതരിപ്പിക്കാന്‍ പോകുന്നതെന്ന് ഐറിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. #PopeInIreland, #FestivalOfFamilies തുടങ്ങിയവയായിരിക്കും ലോക കുടുംബ സംഗമവും, പാപ്പയുടെ വരവും പ്രമാണിച്ചുള്ള പ്രധാന ട്വിറ്റര്‍ ഹാഷ് ടാഗുകള്‍. പാപ്പയുടെ … Read more

അയര്‍ലണ്ടില്‍ എടിഎം തട്ടിപ്പ് വ്യാപകമാകുന്നു; മലയാളികള്‍ കരുതിയിരിക്കുക; എടിഎം കൗണ്ടറുകളുടെ സുരക്ഷയില്‍ ആശങ്ക

കില്‍ഡെയര്‍: അയര്‍ലണ്ട് കേന്ദ്രീകരിച്ച് വ്യാജ എ.ടി.എം കാര്‍ഡുകള്‍ നിര്‍മ്മിച്ച് പണം തട്ടുന്ന സംഘത്തിലെ രണ്ട് പേരെ ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍ ഗാര്‍ഡ അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച കില്‍ഡെയര്‍ നഗരത്തിലെ എ.ടി.എം മെഷീനില്‍ നിന്നും ഇവര്‍ വ്യാജ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സ്‌കിമ്മിങ് ഡിവൈസ് മുഖേനെ പണം തട്ടിയിരുന്നു. ഗാര്‍ഡ നാഷണല്‍ ഇക്കണോമിക് ക്രൈം ബ്യൂറോയുടെ സഹായത്തോടെയാണ് കുറ്റവാളികളെ പിടികൂടിയത്. കിഴക്കന്‍ യൂറോപ്പില്‍ നിന്നുള്ള തട്ടിപ്പ് സംഘത്തില്‍പ്പെട്ടവരാണ് പിടിയിലായതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതോടെ അയര്‍ലണ്ടില്‍ അടുത്തിടെ നടന്ന നിരവധി … Read more

നിങ്ങള്‍ ടാക്‌സ് എഫിഷ്യന്റ് ആണോ ?

രണ്ടു പേരും ജോലിക്കാരായ ദമ്പതികള്‍ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു ഏരിയ ആണ് ടാക്‌സേഷന്‍. രണ്ടു പേരും നല്ല ജോലികളില്‍ ആണെങ്കില്‍ 20 % ടാക്‌സ് റേറ്റിനുള്ളില്‍ വാങ്ങിക്കാവുന്ന മാക്‌സിമം വരുമാനം €43,550 + €25,550 = €69,100 ആണ് . എങ്കില്‍ തന്നെ കുറവ് വരുമാനം ഉള്ള പാര്‍ട് നെറിനു €25,550 നേക്കാള്‍ കുറവാണ് സാലറി എങ്കില്‍ അത്രയുമേ 20 % ത്തില്‍ ഉള്‍പ്പെടുത്താനാകൂ. ഉദാ : ദമ്പതികളില്‍ A യ്ക്ക് €50,000 വാര്‍ഷിക വരുമാനം . … Read more

കോര്‍ക്ക് camile തായ് റസ്റ്റോറന്റിലേക്ക് പാചകക്കാരെ ആവശ്യമുണ്ട്

അയര്‍ലണ്ടിലെ പ്രമുഖ തായ് റസ്റ്റോറന്റ് ഗ്രൂപ്പായ camile യുടെ കോര്‍ക്ക് ബ്രാഞ്ചിലേക്ക് chef  ആവശ്യമുണ്ട് . ആവശ്യമായ പരിശീലനം നല്‍കുന്നതാണ്.

സെന്റ് മേരീസ് പള്ളിയുടെ ഇടവക പെരുന്നാളും, എട്ടു നോമ്പ് വീടലും

വിശുദ്ധ ദൈവാതാവിന്റെ നാമത്തില്‍ സ്ഥാപിതമായ ഡബ്ലിന്‍ സെന്റ് മേരീസ് പള്ളിയുടെ ഇടവക പെരുന്നാളും, എട്ടു നോമ്പ് വീടലും സംയുക്തമായി 2018 സെപ്റ്റംബര്‍ 8 ന് രാവിലെ 9 മണിക്ക് ഇടവക മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബാനയോടു കൂടി ആരംഭിക്കുന്നു. ഏവര്‍ക്കും സ്വാഗതം. കൂടുതല്‍ വിവരങ്ങള്‍ക്ക് റവ. ഫാ. ടി. ജോര്‍ജ് (വികാരി) 0870693450 ബാബു ലൂക്കോസ് (ട്രസ്റ്റി) 0872695791 ഷിബു ഏബ്രഹാം (സെക്രട്ടറി) 0894001008