കൊച്ചി വിമാനത്താവളം ആഗസ്റ്റ് 18 ശനിയാഴ്ച വരെ അടച്ചു.

കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആഗസ്റ്റ് 18 ശനിയാഴ്ച ഉച്ചയ്ക്ക് 2 വരെ നിര്‍ത്തി വെച്ചു. കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയരുന്നതിനാലാണ് 4 ദിവസത്തേക്ക് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നതെന്ന് കൊച്ചിന്‍ എയര്‍പോര്‍ട്ട് അഥോറിറ്റി വ്യക്തമാക്കിയതായി ഡബ്ലിനിലെ യൂറേഷ്യ ട്രാവല്‍സ് അറിയിച്ചു. യാത്രക്കാര്‍ തങ്ങളുടെ എയര്‍ലൈന്‍സുമായോ കൊച്ചിന്‍ എയര്‍പോര്‍ട്ട് കണ്‍ട്രോള്‍ റൂം നമ്പരിലോ 04843053500, 2610094 ബന്ധപ്പെടണമെന്ന് യൂറേഷ്യ ട്രാവല്‍സ് അറിയിച്ചു.

നൈറ്റ് വിജിലും, റവ .ഫാ. ആന്റണി ചീരംവേലിക്കും, റവ.ഫാ .മാനുവേല്‍ കാരിപ്പോട്ടിനും, യാത്രയയപ്പും. (17/08/2018 ന് ).

രാത്ഡ്രം : കൗണ്ടി വിക്ലോയിലെ, രാത്ഡ്രമിലുള്ള, സെയിന്റ്. മേരീസ് & സെയിന്റ്. മൈക്കിള്‍സ്സ് ചര്‍ച്ചില്‍ വച്ച് ഈ വരുന്ന വെള്ളിയാഴ്ച്ച (17-08-2018)രാത്രി07:00ന് ജപമാലയോടെ നൈറ്റ് വിജിലില്‍ ആരംഭിക്കുന്നതാണ്, ശുശ്രുഷകളില്‍ സ്തുതിപ്പ്, വചന പ്രഘോഷണം, വിശു. ആന്തോണീസിന്റെ നൊവേനയെ തുടര്‍ന്ന് ദിവ്യബലിയും, ആരാധനയും, നടത്തപ്പെടുന്നതാണ്. രാത്രി 10:30 ന് ശുശ്രുഷകള്‍ സമാപിക്കും. ശുശ്രുഷകള്‍ക്ക്, റവ .ഫാ. ആന്റണി ചീരംവേലിയും , റവ.ഫാ. മാനുവേല്‍ കാരിപ്പോട്ടും, നേതൃത്വം നല്‍കുന്നതാണ്. ഇതെ തുടര്‍ന്ന്, അയര്‍ലണ്ടിലെ തങ്ങളുടെ ശുശ്രൂഷകള്‍ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന … Read more

ഒരുമയുടെ ഉത്സവത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി കാവന്‍ മലയാളികള്‍, ഓണാഘോഷം ഓഗസ്റ്റ് 25 ന്

കാവന്‍: ഐശ്വര്യത്തിന്റെയും സമ്പത് സമൃദ്ധിയുടെയും സുവര്‍ണ്ണനാളുകളെ അനുസ്മരിപ്പിച്ച് തിരുവോണത്തെ വരവേല്ക്കാനൊരുങ്ങി കാവന്‍ ഇന്ത്യന്‍ അസോസിയേഷന്‍. ഗൃഹാത്വരത്തിന്റെ മധുരമുള്ള ഓര്‍മ്മകളെ തൊട്ടുണര്‍ത്തി ഒരുമയുടെ ഉത്സവം പ്രൗഢഗംഭീരമാക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. തിരുവോണ നാളില്‍ ഓഗസ്റ്റ് 25 ന് ബാലിഹയ്സ് കമ്മ്യുണിറ്റി ഹാളില്‍ രാവിലെ 10.00 മുതല്‍ വര്‍ണ്ണവൈവിധ്യങ്ങളോട് കൂടിയ കലാസാംസ്‌കാരിക പരിപാടികള്‍ നടത്തപ്പെടും. പ്രജകളുടെ ക്ഷേമം തേടി എത്തുന്ന മാവേലി മന്നന് ഉജ്വല വരവേല്‍പ്പ് നല്‍കി കലാപരിപാടികള്‍ക്ക് തുടക്കമാകും. തിരുവാതിരയും പുലികളിയും ആവേശത്തിമിര്‍പ്പിലാക്കുന്ന ഓണക്കളികളും സര്‍വോപരി നാവിന് രുചിയൂറും ഓണസദ്യയും … Read more

ലിവിങ് സെര്‍ട്ട് അമിത ഭാരം കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്നതായി പഠനം

ഡബ്ലിന്‍: ലിവിങ് സെര്‍ട്ട് കുട്ടികളില്‍ പഠനഭാരവും മാനസിക സമ്മര്‍ദ്ദവും കൂടി വരുന്നതായി പുതിയ പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഡി.യു.യു, ട്രിനിറ്റി കോളേജ്, ഡബ്ലിന്‍ കോളേജ് എന്നിവിടങ്ങളില്‍ നടത്തിയ പഠനത്തില്‍ വിദ്യാര്‍ത്ഥികളുടെ ഓര്‍മ്മ ശക്തിയെ മാത്രം ആശ്രയിച്ച് നടത്തുന്ന പരീക്ഷയില്‍ അവര്‍ മാനസീക പിരിമുറുക്കത്തില്‍ അകപ്പെട്ടുപോകുന്നതായി പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. ഡെനീസ് ബേണ്‍സ് സൂചിപ്പിച്ചു. കുട്ടികളുടെ സര്‍ഗീയ ചിന്താശേഷി വികസിപ്പിക്കുന്നതിന് നിലവിലെ ലിവിങ് സെര്‍ട്ട് പരീക്ഷ സമ്പ്രദായം തടസ്സം നില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. പിരിമുറുക്കം വര്‍ദ്ധിക്കുമ്പോള്‍ കുട്ടികളുടെ ചിന്താശേഷി … Read more

‘ബാക്ക് ടു സ്‌കൂള്‍’ സര്‍ക്കാര്‍ ആനുകൂല്യം വൈകുന്നു; ആശങ്കകള്‍ പങ്ക് വെച്ച് അയര്‍ലന്റിലെ രക്ഷിതാക്കള്‍

ഡബ്ലിന്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ യൂണിഫോമിനും ചെരിപ്പിനുമായി നല്‍കുന്ന ആനുകൂല്യമായ ബാക്ക് ടു സ്‌കൂള്‍ ക്ലോത്തിങ് ആന്‍ഡ് ഫുട്‌വെയര്‍ അലവന്‍സ് (BSCFA) ഇതുവരെ ലഭ്യമാകാത്തതില്‍ ആശങ്കയുണ്ടെന്ന് അയര്‍ലന്റിലെ മാതാപിതാക്കള്‍. വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്കോ, സംരക്ഷിച്ച് കൊണ്ടിരിക്കുന്ന രക്ഷിതാക്കള്‍ക്കോ ആണ് ഈ അലവന്‍സ് ലഭിക്കുക. ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ ഗ്രാന്റിനായി അപേക്ഷിച്ചിരുന്നെങ്കിലും കാര്യങ്ങളുടെ മെല്ലെപോക്ക് മാതാപിതാക്കളില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ സ്‌കൂളുകള്‍ തുറക്കുമെന്നിരിക്കെ ഗ്രാന്റുകള്‍ക്കായി അപേക്ഷകള്‍ നല്‍കി കാത്തിരിക്കുന്നവരെ മടുപ്പിക്കുന്നതില്‍ ക്ഷമ ചോദിച്ച് സാമൂഹിക ക്ഷേമവകുപ്പ് രംഗത്തെത്തിയിട്ടുണ്ട്. ജൂലൈ ആദ്യവാരം ലഭിച്ച … Read more

ചിത്ര ലൈവ് ഇന്‍ കണ്‍സേര്‍ട്ട് ഏര്‍ളി ബേര്‍ഡ് ഓഫറുകള്‍ ഇന്നവസാനിക്കുന്നു

മുദ്ര സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ക്ലാസ്സില്‍ ഡാന്‌സസും മുദ്ര ഇവന്‍സ് അണിയിച്ചൊരുക്കുന്ന ചിത്ര ലൈവ് ഇന്‍ കണ്‍സേര്‍ട്ടിലേക്കുള്ള ഓണ്‍ലൈന്‍ ഏര്‍ളി ബേര്‍ഡ് ഓഫറുകള്‍ ഇന്ന് അര്‍ദ്ധരാത്രിയോടു കൂടി അവസാനിക്കുന്നു .ഓഗസ്റ്റ് ഇരുപത്തഞ്ചാം തീയതി ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് സൈന്‍ റ്റോളജി കമ്യൂണിറ്റി സെന്ററില്‍ കെ എസ് ചിത്ര എന്ന മതിവരാസംഗീതത്തിന്റെ തിരശ്ശീല ഉയരും. മുദ്ര ഇന്‍സിനൊപ്പം സിക്സ്റ്റ് റെന്റ് എ കാറും നിളയും ചേര്‍ന്ന് ഐറിഷ് മലയാളികള്‍ക്കായി സമര്‍പ്പിക്കുന്ന ചിത്ര ലൈവ് ഇന്‍ കണ്‍സേര്‍ട്ട് എന്ന … Read more

യൂറോപ്യന്‍ യൂണിയന്‍ ഹാലോജന്‍ ബള്‍ബുകള്‍ നിരോധിക്കുന്നു; വീടുകളില്‍ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ ഇനി ചെലവേറും

ഹാലോജന്‍ ബള്‍ബുകളുടെ വിപണനം യൂറോപ്യന്‍ യൂണിയന്‍ നിരോധിക്കുന്നു. ഈ മാസം അവസാനം മുതല്‍ നിരോധനം നിലവില്‍ വരും. സെപ്റ്റംബര്‍ മുതല്‍ എല്‍ഇഡി ബള്‍ബുകള്‍ മാത്രമേ വീടുകളിലേക്ക് ഇനി വാങ്ങാന്‍ കഴിയൂ. കൂടുതല്‍ വിലയുള്ള എല്‍ഇഡി ബള്‍ബുകള്‍ സാധാരണക്കാരുടെ ചെലവ് വര്‍ദ്ധിപ്പിക്കും. ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ വിവാദ ഉത്തരവ് യൂറോപ്യന്‍ യൂണിയന്‍ കൊണ്ടുവന്നിരിക്കുന്നത്. എന്നാല്‍ ഹാലോജന്‍ ബള്‍ബുകളേക്കാള്‍ രണ്ടിരട്ടി വിലയാണ് എല്‍ഇഡി ബള്‍ബുകള്‍ക്ക്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ജനങ്ങള്‍ അസംതൃപ്തരാണ്. 2016 സെപ്റ്റംബര്‍ മുതല്‍ ഹാലോജന്‍ ബള്‍ബ് … Read more

അയര്‍ലണ്ടില്‍ ഇന്ന് രാത്രി പഴ്‌സീഡ് ഉല്‍ക്കമഴ; കാണാം നഗ്‌നനേത്രങ്ങള്‍കൊണ്ട്

ഡബ്ലിന്‍: എല്ലാ വര്‍ഷവും ആകാശത്ത് സംഭവിക്കുന്ന ഒരദ്ഭുതം. ഇത്തവണയും അതെത്തുന്നുണ്ട്, കൃത്യമായി ഓഗസ്റ്റ് 12-നു തന്നെ. ഈ വര്‍ഷത്തെ പഴ്സീയസ് (Perseid meteor shower) ഉല്‍ക്കാവര്‍ഷമാണ് അയര്‍ലണ്ടിന്റെ മാനത്ത് ഇന്ന് രാത്രി ദൃശ്യവിരുന്നൊരുക്കുന്നത്. വാനനിരീക്ഷകര്‍ പറയുന്നത് ഇത്തവണ അയര്‍ലണ്ടിനെ കാത്തിരിക്കുന്നത് അത്യുഗ്രനൊരു കാഴ്ചയെന്നാണ്. മണിക്കൂറില്‍ ഇരുനൂറോളം ഉല്‍ക്കകള്‍ ആകാശത്തു പായുന്ന അപൂര്‍വ കാഴ്ച. സാധാരണയെക്കാള്‍ 20 മടങ്ങ് കൂടുതലായിരിക്കും ഇത്തവണത്തെ ഉല്‍ക്കാവര്‍ഷം. പക്ഷേ ഓരോ പ്രദേശത്തിന്റെ പ്രത്യേകതയനുസരിച്ച് മണിക്കൂറില്‍ 60 മുതല്‍ 200 ഉല്‍ക്കകള്‍ വരെയായിരിക്കും മാനത്ത് മിന്നിമറയുക. … Read more

ഗര്‍ഭഛിദ്ര ബില്ലില്‍ അയര്‍ലണ്ടിന് മറുപടി നല്‍കി അര്‍ജന്റീന

  ഗര്‍ഭസ്ഥ ശിശുക്കളെ വധിക്കാന്‍ അനുമതി നല്‍കിയ അയര്‍ലണ്ടിന് മറുപടിയായി തെക്കേ അമേരിക്കന്‍ രാജ്യമായ അര്‍ജന്റീനയെ വിശേഷിപ്പിച്ചു മാധ്യമങ്ങള്‍. അയര്‍ലണ്ട് ഗര്‍ഭച്ഛിദ്രത്തിന് അനുകൂലമായി വിധിയെഴുതിയപ്പോള്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ അര്‍ജന്റീനയിലെ സെനറ്റര്‍മാര്‍ പതിനാല് ആഴ്ച വരെ ഗര്‍ഭഛിദ്രം നടത്താന്‍ അനുവാദം നല്‍കുന്ന ബില്ലാണ് വോട്ടെടുപ്പില്‍ തള്ളികളഞ്ഞത്. അയര്‍ലണ്ടില്‍ പല വ്യാജകഥകളും തെറ്റിദ്ധാരണ ഉളവാക്കുന്ന സന്ദേശങ്ങളും മെനഞ്ഞാണ് മാധ്യമങ്ങളും, ചില അന്താരാഷ്ട്ര സംഘടനകളും, ജനഹിത പരിശോധനാ വിധി തങ്ങള്‍ക്ക് അനുകൂലമാക്കിയത്. ഇതിന് മറുപടിയായാണ് അര്‍ജന്റീന വിധിയെഴുതിയത്. വ്യാജ വാര്‍ത്തകള്‍ക്കും … Read more

കേരളത്തിലെ മഴക്കെടുതി; പ്രവാസികളുടെ സഹായം തേടി മുഖ്യമന്ത്രി

പ്രളയദുരന്തം നേരിടുന്ന കേരളത്തെ അകമഴിഞ്ഞ് സഹായിക്കാന്‍ എല്ലാ പ്രവാസികളോടും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. നോര്‍ക്ക റൂട്സുമായി സഹകരിക്കുന്നവരും ലോകകേരളസഭയുടെ ഭാഗമായി നില്‍ക്കുന്നവരും മുന്നിട്ടിറങ്ങേണ്ട സന്ദര്‍ഭമാണിത്. വിദേശമലയാളികള്‍ക്ക് വലിയ സഹായം ചെയ്യാന്‍ കഴിയും. മുമ്പൊരിക്കലുമില്ലാത്ത ദുരിതമാണ് പ്രകൃതിക്ഷോഭം മൂലം കേരളം നേരിടുന്നത്. മൂന്നുദിവസത്തിനകം 29 പേര്‍ വെള്ളപ്പൊക്ക കെടുതിയില്‍ മരിച്ചു. കോടിക്കണക്കിനു രൂപയുടെ കൃഷിനാശമുണ്ടായി. നൂറുകണക്കിന് വീടുകള്‍ തകര്‍ന്നു. പാലങ്ങളും റോഡുകളും തകര്‍ന്നു. ജനജീവിതം സാധാരണ നിലയിലാകാന്‍ മാസങ്ങള്‍ വേണ്ടിവരും. എല്ലാ ഭാഗത്തുനിന്നും സഹായമുണ്ടായേ മതിയാവൂ. മനുഷ്യസ്നേഹികള്‍ … Read more