അയര്‍ലണ്ട് മലയാളികള്‍ കേരള ജനതയെ സഹായിക്കാന്‍ കൈകോര്‍ക്കുന്നു. ഓണാഘോഷം ഒഴിവാക്കി തുക നാട്ടിലേയ്ക്ക്.

ഡബ്ലിന്‍: കേരള ജനത പ്രളയത്തില്‍ ഉഴലുമ്പോള്‍ അവരുടെ കണ്ണീരൊപ്പാന്‍ അയര്‍ലണ്ടിലെ മലയാളികള്‍ കൈകോര്‍ക്കുന്നു. ഓണാഘോഷം വിപുലമായി ആഘോഷിക്കുവാന്‍ തയ്യാറെടുത്തു കൊണ്ടിരുന്ന മലയാളികള്‍ മിക്കവരും ആഘോഷം ഒഴിവാക്കുകയാണ്. തങ്ങളുടെ ആഘോഷത്തിനായി ചെലവഴിക്കാന്‍ ഉദ്ദേശിച്ച തുക കേരളത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്കായി നല്കാന്‍ ഉള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. നിരവധി അസോസിയേഷനുകള്‍ ഓണാഘോഷം റദ്ദാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് സംഭാവന നല്കാനാണ് ജനങ്ങള്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നത്. ഇതിനായി ഓണ്‍ലൈന്‍ സംവിധാനം കേരള ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ളവര്‍ക്ക് വെബ്‌സൈറ്റ് … Read more

നിങ്ങളുടെ കുട്ടി ഏതു കോഴ്‌സ് പഠിക്കണമെന്ന് ഇനിയും തീരുമാനിച്ചില്ലേ? ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ഈ വര്‍ഷത്തെ അവസാന പ്രവേശന പരീക്ഷ സെപ്റ്റംബര്‍ 2 നു ബെര്‍മിങ്ഹാമില്‍

നിങ്ങളുടെ കുട്ടിക്ക് മെഡിസിന് പഠിക്കാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ യൂറോപ്പിലെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റിയില്‍ എന്തുകൊണ്ട് പഠിച്ചുകൂടാ. യൂറോപ്പില്‍ ഏറ്റവും കൂടുല്‍ മലയാളില്‍ പഠിക്കുന്ന യൂണിവേഴ്‌സിറ്റി എന്ന് പേരുനേടിയ വര്‍ണ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ പ്രവേശന പരീക്ഷ സെപ്റ്റംബര്‍ 2 ന് UK യിലെ ബെര്‍മിങ്ഹാമില്‍ സ്റ്റഡിവെല്‍ മെഡിസിന്‍ എന്ന സ്ഥാപനം സംഘടിപ്പിക്കുന്നു. അന്നേദിവസം യൂണിവേഴ്‌സിറ്റി പ്രധിനിധികളുമായും ഇപ്പോള്‍ അവിടെ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളും അവരുടെ മാതാപിതാക്കളോടും സംവദിക്കാനുള്ള അവസരം ഒരുക്കിയിട്ടുള്ളതായി സംഘാടകര്‍ അറിയിച്ചു. കൃത്യമായ ഗൈഡനറും സമയ ബന്ധിതമായ പ്രാക്റ്റീസും … Read more

കൂടുതല്‍ സംഘടനകള്‍ ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കുന്നു ;ഒ.ഐ.സി.സി അയര്‍ലണ്ടിന്റെ തീരുമാനം ഏവര്‍ക്കും മാത്രകയാകുന്നു

നാട്ടിലെ പ്രളയക്കെടുതികള്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാകുവാന്‍ ഒരു ദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുവാന്‍ തീരുമാനിച്ച ഒ.ഐ.സി.സി അയര്‍ലണ്ടിന്റെ തീരുമാനമാണ് ആദ്യമായി പുറത്ത് വന്നത് ഇതിനേത്തുടര്‍ന്ന് നിരവധി സംഘടനകള്‍ ഈ വര്‍ഷത്തെ ഓണാഘോഷപ്പരിപാടികള്‍ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയുണ്ടായി. അയര്‍ലണ്ടിലെ വിവിധ ആതുരാലയങ്ങളില്‍ ജോലി ചെയ്യുന്ന നേഴ്‌സുമാര്‍ തങ്ങളുടെ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുവാന്‍ തീരുമാനിച്ചതായി അറിയിപ്പുകള്‍ ലഭിച്ചു. ഡബ്ലിനിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ മൈന്‍ഡ് സെപ്തംബര്‍ 8 ന് നടത്താനിരുന്ന ഓണാഘോഷപ്പരിപാടികള്‍ റദ്ദാക്കി. … Read more

സഹൃദയ ഓണം 2018 ആഘോഷപരിപാടികള്‍ ഒഴിവാക്കി.

പ്രളയ ദുരന്തത്തില്‍ വലയുന്ന സ്വന്തം നാടിനെ ഓര്‍ത്തു ആകുലപ്പെടുന്ന അയര്‍ലന്റ് മലയാളികള്‍ ഒരു ആഘോഷത്തിനുള്ള മാനസികാവസ്ഥയില്‍ അല്ലാത്തതും, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന രക്ഷാപ്രവത്തനങ്ങള്‍ക്ക് അകലെയായിരിക്കുന്ന നമ്മള്‍ക്ക് പങ്കെടുക്കാന്‍ പരിമിതികള്‍ ഉണ്ടെങ്കിലും, തുടര്‍ന്ന് കേരളം നേരിടാനിരിക്കുന്ന പുനഃരധിവാസ പ്രക്രിയ ഏവര്‍ക്കും സങ്കല്പിക്കാവുന്നതിലൂം ദുര്‍ഘടവും, കനത്ത സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്ക് നമ്മുടെ സഹോദരങ്ങളെ തള്ളിവിടുന്ന ഒന്നാകാനുമുള്ള സാധ്യതകളും കണക്കിലെടുത്തു സഹൃദയ ഓഗസ്റ്റ് 18 ശനിയാഴ്ച്ച നടത്താനിരുന്ന ഓണം 2018 ആഘോഷ പരിപാടികള്‍ ഒഴിവാക്കുന്നു. അതേസമയം കേരളത്തിലെ പുനരധിവാസ പ്രശ്‌നങ്ങളില്‍ ഒരു നല്ല കൈത്താങ്ങാവുന്ന … Read more

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് UAE Exchange വഴി കമ്മീഷന്‍ ഇല്ലാതെ പണമയക്കാം

ഡബ്ലിന്‍: ദുരന്തമുഖത്തു കേരളം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ നമ്മുടെ സഹോദരര്‍ക്ക് താങ്ങാകുവാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സഹായമെത്തിക്കുവാന്‍ ഡബ്ലിനിലെ UAE Exchange അയര്‍ലണ്ട് മലയാളികള്‍ക്ക് അവസരമൊരുക്കുന്നു. UAE Exchange കമ്മീഷന്‍ ഇല്ലാതെ പണം അയക്കുവാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് UAE Exchange Tallaght 01 4057618

കേരളത്തിന് സഹായ ഹസ്തവുമായി പ്രവാസി മലയാളി വാട്ടര്‍ഫോര്‍ഡും.

പ്രവാസി മലയാളി വാട്ടര്‍ഫോര്‍ഡ് ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ കേരളത്തിലെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്തു റദ്ദാക്കിയതായി അറിയിക്കുന്നു. ദുരന്തമുഖത്തു കേരളം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ നമ്മുടെ ആഘോഷങ്ങള്‍ അര്‍ത്ഥ ശൂന്യമായിപ്പോകുന്നു എന്ന തിരിച്ചറിവില്‍ നിന്നും കേരളത്തിലെ ജനങ്ങളോടൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓണാഘോഷത്തിന്റെ തുക നല്‍കുവാന്‍ തീരുമാനമായി.കേരളം കണ്ടതില്‍ വച്ചേറ്റവും ഭയാനകമായ ദുരന്ത സമയത്തു , നമ്മുടെ സഹോദരങ്ങളോടൊപ്പംഅവരുടെ കണ്ണുനീരൊപ്പാന്‍,കൈത്താങ്ങായി തീരുവാന്‍ ഏവരും മുന്നിട്ടിറങ്ങണമെന്നു കമ്മറ്റി ആഹ്വാനം ചെയ്തു.നിങ്ങളുടെ സംഭാവന എത്ര ചെറുതാകട്ടെ, ഈ അവസരത്തില്‍ നമ്മള്‍ പ്രവാസികള്‍ക്ക് ഇവിടെ … Read more

നമുക്കേകാം കൈത്താങ്ങ്

ജന്മനാടു വെള്ളത്തില്‍ മുങ്ങുകയാണു.മനസ്സിലാണു പ്രളയം വിദേശ മലയാളികള്‍ക്കു ,ഊണും ഉറക്കവും നമ്മളില്‍ ചിലര്‍ ക്കെങ്കിലും നഷ്ടപ്പെടുന്നതു മനുഷ്യമനസാക്ഷി നഷ്ട പ്പെടാത്തതു കൊണ്ടാണു .1 യൂ റൊ 80 രൂപയാണു ഒരു പാക്കറ്റ് സാനിറ്ററി നാപ്കിനോ ഒരു പാകറ്റ് സോപ്പിനോ ആ പൈസ മതിയെന്നു സാരം .ഇതു ഓണക്കാലം കൂടിയാണു പ്രവാസികള്‍ ഒത്തു ചേരുന്ന സമയം ഒരു വര്‍ഷം നമുക്കു ഈ ആഘോഷങ്ങള്‍ മാറ്റി വെച്ചു കൂടെ ??.കൂടപ്പിറപ്പുകള്‍ വെള്ളത്തില്‍ മുങ്ങുമ്പോള്‍ തിളക്കമില്ലാത്ത സെല്‍ഫികള്‍ നമുക്കെന്തു തരുന്നു എന്നു … Read more

ക്രാന്തി അയര്‍ലന്‍ഡ് അഭിമന്യു ലൈബ്രറിക്ക് പുസ്തകം സംഭാവന ചെയ്തു

ഡബ്ലിന്‍ : വര്‍ഗീയ ശക്തികളാല്‍ കൊല്ലപ്പെട്ട മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെസ്മരണയ്ക്കായി നിര്‍മിക്കുന്ന ലൈബ്രറിക്ക് ക്രാന്തി അയര്‍ലന്‍ഡ് പുസ്തകങ്ങള്‍ സംഭാവന ചെയ്തു. വട്ടവടയില്‍ ആണ് അഭിമന്യുവിന്റെ സ്മാരകം ഉയരുന്നത്. വട്ടവട പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആണ് ലൈബ്രറിയുടെ നിര്‍മ്മാണം പുരോഗമിക്കുന്നത്.ക്രാന്തി അയര്‍ലണ്ടിനു വേണ്ടി കമ്മറ്റി അംഗങ്ങളായ അഭിലാഷ് തോമസും ജോണ്‍ ചാക്കോയും അറുപതിനായിരം രൂപയുടെ പുസ്തകങ്ങള്‍ കൈമാറി. പഞ്ചായത്തിന് വേണ്ടി പഞ്ചായത്ത് സെക്രട്ടറി ശ്രീ ആര്‍ നന്ദകുമാറും സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ എസ് ഇ കുമാറും പുസ്തകങ്ങള്‍ … Read more

ഒ.ഐ.സി.സി അയര്‍ലണ്ട് ഭാരവാഹികള്‍ ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുന്നു

ജന്മനാട്ടില്‍ അപ്രതീക്ഷിതമായുണ്ടായ കാലാവസ്ഥാ വ്യതിയാനവും പ്രകൃതി ദുരന്തവും പ്രളയക്കെടുതികളും കണക്കിലെടുത്ത് അയര്‍ലണ്ടിലെ വിവിധ മേഖലകളില്‍ ജോലിചെയ്യുന്ന ഒ.ഐ.സി.സി അയര്‍ലണ്ട് ഘടകം ഭാരവാഹികള്‍ തങ്ങളുടെ ഒരു ദിനത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുമെന്ന് പ്രസിഡണ്ട് ലിംഗ്വിന്‍സ്റ്റര്‍ മാത്യു അറിയിച്ചു. പ്രളയ ദുരിതം അനുഭവിക്കുന്ന മലയാളികള്‍ക്ക് ഒരു കൈത്താങ്ങാകുവാന്‍ എല്ലാ പ്രവാസി മലയാളികളും കഴിയുന്ന വിധം സഹായിക്കണമെന്ന് ഒ.ഐ.സി.സി ഭാരവാഹികള്‍ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായിക്കുന്നതിന് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു

കേരളത്തില്‍ പ്രളയ ദുരന്തത്തില്‍ പെട്ടവര്‍ക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിനായി ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 19 ഞായറാഴ്ച ഗാല്‍വേയിലെ ബല്ലിനസ്ലോയില്‍ രാവിലെ 10 മുതല്‍ അഞ്ച് മണിവരെയാണ് ടൂര്‍ണമെന്റ് നടത്തപ്പെടുന്നത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിന് co.ഗാല്‍വേ, co. റോസ്‌കോമണ്‍, co. ടിപ്പറെറിയിലെ ടീമുകളെ ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് പ്രവാസി സഹായം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചിരുന്നു.   കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക അജു: (089) 967 2272