അയര്‍ലന്‍ഡിന് പിന്നാലെ യുകെയിലും കുട്ടികളെ തല്ലുന്നത് നിരോധിക്കാന്‍ ഒരുങ്ങുന്നു

അയര്‍ലണ്ടില്‍ പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടപ്പാക്കിയ നിയമം യുകെയിലും നടപ്പാക്കാന്‍ ഒരുങ്ങുന്നു. മാതാപിതാക്കള്‍ കുട്ടികളെ ശിക്ഷിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് യുകെയില്‍ സ്‌കൂള്‍ സൈക്കോളജിസ്റ്റുകളുടെ ക്യാംപെയിന്‍ അരങ്ങേറുകയാണ്. കുട്ടികളെ തല്ലുന്നത് നിയമപരമായി നിരോധിക്കണമെന്നാണ് ഇവരുടെ ആവശ്യം. കാരണമുണ്ടെങ്കില്‍ കുട്ടികളെ തല്ലാനും ശിക്ഷിക്കാനും അനുമതി നല്‍കുന്ന നിയമ വ്യവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത്. എന്നാല്‍ കുട്ടികളെ തല്ലുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്ന് ക്യാംപെയിനര്‍മാര്‍ ആവശ്യപ്പെടുന്നു. സ്‌കോട്ടിഷ് പാര്‍ലമെന്റും ശാരീരികമായി കുട്ടികളെ ശിക്ഷിക്കുന്നത് നിരോധിക്കാനുള്ള നടപടികളിലാണ്. ഇംഗ്ലണ്ടും ഇതിനെ പിന്തുടര്‍ന്ന് നിയമനിര്‍മാണം നടത്തിയേക്കുമെന്നാണ് കരുതുന്നത്. … Read more

നോ ഡീല്‍ ബ്രെക്സിറ്റ് നടപ്പായാല്‍ യൂറോപ്യന്‍ യൂണിയന്‍ റോമിംഗ് നിരക്കുകള്‍ തിരികെ വന്നേക്കും

നോ ഡീല്‍ ബ്രെക്സിറ്റ് നടപ്പായാല്‍ ബ്രിട്ടീഷ് മൊബൈല്‍ കമ്പനികളുടെ ഫോണുകള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ റോമിംഗ് നിരക്കുകള്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. 2017 ജൂണില്‍ എടുത്തു കളഞ്ഞ റോമിംഗ് സമ്പ്രദായം തിരികെ വരുമെ നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കോള്‍, ഡേറ്റ എന്നിവയില്‍ റോമിംഗ് ചാര്‍ജുകള്‍ നല്‍കേണ്ടി വരുമെന്നാണ് കരുതുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ തന്നെ മുന്നറിയിപ്പ് നല്‍കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. യൂറോപ്യന്‍ യൂണിയന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് 2017ല്‍ റോമിംഗ് നിരക്കുകള്‍ ഒഴിവാക്കിയത്. ബ്രെക്സിറ്റ് ചര്‍ച്ചകള്‍ ഫലപ്രദമാകാതെ പോകുകയും ധാരണാ രഹിത … Read more

സോഷ്യല്‍ മീഡിയ വഴി ഭീകരവാദ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശ്ശന നടപടിയുമായി ഇയു

ഡബ്ലിന്‍: സമൂഹ മാധ്യമങ്ങളിലൂടെ ഭീകരവാദ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടിയുമായി യൂറോപ്യന്‍ യൂണിയന്‍. ഉള്ളടക്കത്തെക്കുറിച്ച് അധികൃതര്‍ പരാതിപ്പെട്ടാല്‍ ഒരു മണിക്കൂറിനകം നടപടിയെടുക്കണമെന്ന് ഫേസ്ബുക്ക്, ട്വിറ്റര്‍, യൂ ട്യൂബ് എന്നീ കമ്പനികള്‍ക്ക് ഇ.യു നിര്‍ദേശം നല്‍കിയിരിക്കുന്നത്. അല്ലാത്തപക്ഷം കമ്പനികളുടെ ആഗോള വരുമാനത്തിന്റെ നാലുശതമാനം പിഴയായി ഈടാക്കും.  കമ്പനികള്‍ സ്വമേധയാ ഇത്തരം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാത്തതിനാലാണ് നിലപാട് കടുപ്പിക്കുന്നതെന്ന് യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഴാങ് ങ്കര്‍ പറഞ്ഞു. കഴിഞ്ഞ ജനുവരിയില്‍ മാത്രം ഐ.എസ് തീവ്രവാദികളുമായി ബന്ധപ്പെട്ട 7000 ഓണ്‍ലൈന്‍ പ്രചരണങ്ങളാണു … Read more

ഇയര്‍ നെറ്റ്വര്‍ക്ക് തകരാറിലായി; പ്രശ്‌നം പരിഹരിച്ചെന്ന് കമ്പനി

ഡബ്ലിന്‍: ഇയര്‍ നെറ്റ് വര്‍ക്കിന് നേരിട്ട തടസ്സം നീക്കിയതായി അധികൃതര്‍. ഇന്നലെ പകല്‍ സമയം മുഴുവനുമാണ് ഇയര്‍ നെറ്റ്വര്‍ക്ക് പൂര്‍ണമായും നിലച്ചത്. സേവനങ്ങള്‍ തടസ്സപ്പെട്ടിരുന്നതിനെ തുടര്‍ന്ന് ഉപഭോക്താക്കള്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. രാജ്യത്തുടനീളം ഫോണ്‍കോളുകള്‍ തടസ്സപ്പെടുകയും വൈഫൈ നെറ്റ്വര്‍ക്കുകള്‍ തകരാറിലാവുകയും ചെയ്തു. രാവിലെ മുതല്‍ നെറ്റ് വര്‍ക്കുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും തടസപ്പെട്ടതിനെ തുടര്‍ന്ന് ജനങ്ങള്‍ ഇയര്‍ നെറ്റ്വര്‍ക്കിന്റെ ട്വിറ്റര്‍ പേജില്‍ പാരാതികള്‍ കൊണ്ട് നിറച്ചു. അതേസമയം നെറ്റ്വര്‍ക്കിലുണ്ടായ സാങ്കേതിക തകരാര്‍ പരിഹരിക്കപ്പെട്ടുവെന്നും തടസ്സം നേരിട്ടതില്‍ … Read more

ജൂനിയര്‍ സെര്‍ട് പരീക്ഷയില്‍ 10A നേടി ഫിംഗ്ലാസിലെ ജോണ്‍ ലോറന്‍സ്

ജൂനിയര്‍ സെര്‍ട് പരീക്ഷയില്‍ 10A നേടി തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയിരിക്കുകയാണ് ഫിംഗ്ലസില്‍ ലാന്‍സ്‌ബോറോ സ്‌ക്വയറില്‍ താമസിക്കുന്ന ജോണ്‍ ലോറന്‍സ് . വൈറ്റ് ഹാളില്‍ സെന്റ് ഐഡന്‍സ് സ്‌കൂളിലാണ് ജോണ്‍ ലോറന്‍സ് പഠിക്കുന്നത്. പഠിത്തത്തോടൊപ്പം കലാകായിക മേഖലകളിലും ഈ മിടുക്കന്‍ സമര്‍ത്ഥനാണ്. തൃശൂര്‍ സ്വദേശികളായ ലോറന്‍സും സിനിയും മാതാപിതാക്കാളാണ്.

ജൂനിയര്‍ സെര്‍ട്ടില്‍ 9A നേടി കോര്‍ക്കിലെ അമല്‍ ജെയ്‌മോന്‍

ജൂനിയര്‍ സെര്‍ട്ടില്‍ 9A നേടി തിളക്കമാര്‍ന്ന വിജയം നേടിയിരിക്കുകയാണ് കോര്‍ക്കിലെ അമല്‍ ജെയ്‌മോന്‍. കൂത്താട്ടുകുളം സ്വദേശി ജയ്‌മോന്റെയും റാണിയുടെയും മകനായ അമല്‍ ജയ്‌മോന്‍ മാലോയിലെ Ptarician academy വിദ്യാര്‍ത്ഥിയാണ്. കോര്‍ക്ക് സെ.പീറ്റേഴ്‌സ് ദേവാലയത്തിലെ അള്‍ത്താര ശുശ്രൂഷയില്‍ സജീവ സാന്നിധ്യമാണ് അമല്‍ ജയ്‌മോന്‍ .ഏബല്‍ ജയ്‌മോന്‍ സഹോദരണാണ്

ഒരു വര്‍ഷത്തില്‍ 4,000 പുതിയ ഭവനങ്ങള്‍; പുതിയ സ്‌കീം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഭവന പ്രതിസന്ധി പരിഹരിക്കാന്‍ ഗവണ്മെന്റിന്റെ കൈവശമുള്ള ഭൂമികളില്‍ അടുത്ത 12 മാസത്തിനുള്ളില്‍ 4,000 പുതിയ വീടുകള്‍ പണിയാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഫിയാന ഫാള്‍ നേതാവ് മൈക്കിള്‍ മാര്‍ട്ടിനാണ് ഇതുസംബന്ധിച്ച സൂചനകള്‍ നല്‍കിയത്. 200 മില്യണ്‍ യൂറോയുടെ ഹൌസിങ് സ്‌കീമില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ വീടുകള്‍ നിര്‍മ്മിക്കാന്‍ ഗവണ്‍മെന്റ് ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച സുപ്രധന പ്രഖ്യാപനം അടുത്ത മാസത്തെ ബഡ്ജറ്റില്‍ ഉണ്ടാകുമെന്ന് ധനകാര്യമത്രി പാസ്‌ക്കല്‍ ഡോനഹോയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പാസ്‌ക്കല്‍ ഡോനഹോ വാര്‍ത്താ മാധ്യമങ്ങളെ അറിയിച്ചു. അതേസമയം … Read more

ഡബ്ലിനിലെ 30 കിലോമീറ്റര്‍ വേഗപരിധി കൂടുതല്‍ പ്രദേശങ്ങളിലേക്ക്

ഡബ്ലിന്‍: ഡബ്ലിനില്‍ നിരത്തിലൂടെ വാഹനവുമായി ഇറങ്ങുന്നവര്‍ ഇനി അലപ്പം കരുതലെടുത്തോളൂ. വാഹനങ്ങള്‍ക്കുള്ള 30 കിലോമീറ്റര്‍ വേഗതാ പരിധി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കാന്‍ ഒരുങ്ങുന്നു. ഇതുസംബന്ധിച്ച് പുതിയ ഉപനിയമം കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ഗതാഗത വകുപ്പ്. ഇതോടെ ഡബ്ലിന്‍ നഗരത്തിലെ ഭൂരിഭാഗം സ്ഥലങ്ങളിലും പരിസര പ്രദേശങ്ങളിലും വേഗപരിധി ബാധകമാക്കും. പുതിയ നിര്‍ദേശത്തില്‍ ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ആരായുകയും 30 കിലോമീറ്റര്‍ വേഗപരിധിയാക്കാന്‍ കഴിയുന്ന മറ്റ് റോഡുകളെക്കുറിച്ചുള്ള വിവരങ്ങള്‍ കൗണ്‍സില്‍ അന്വേഷിക്കുകയും ചെയ്തിരുന്നു. ഡബ്ലിന്റെ വടക്കന്‍ മേഖലകളായ … Read more

നേഴ്സുമാരുടെ സമരം അധികാരികളുടെ കണ്ണ് തുറപ്പിക്കുമോ? കൂടുതല്‍ മലയാളി നേഴ്സുമാരെ റിക്രൂട്ട് ചെയ്യണമെന്ന് INMO ജനറല്‍ സെക്രട്ടറി

കോര്‍ക്ക്: അയര്‍ലന്റിലെ വിവിധ ആശുപത്രികളില്‍ ശൈത്യകാലത്തെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നില്ലെന്നാരോപിച്ച് നേഴ്‌സുമാര്‍ നടത്തുന്ന സമരം അധികൃതരുടെ കണ്ണ് തുറപ്പിക്കുമെന്ന് പ്രതീക്ഷ. നൂറുകണക്കിന് നേഴ്‌സുമാരാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. രാജ്യത്തെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ രോഗികള്‍ നിറഞ്ഞ് കവിഞ്ഞതോടെ നേഴ്സുമാരുടെയും മിഡ്വൈഫുമാരുടെയും ജോലി ഇരട്ടിയായിരിക്കുകയാണ്. ശൈത്യം അടുത്ത് വരുമ്പോള്‍ ആശുപത്രികളില്‍ തിരക്ക് ഇനിയും വര്‍ധിക്കുമെന്നും അതിനാല്‍ സ്റ്റാഫുകളുടെ കുറവ് ഉടന്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് നേഴ്സുമാര്‍ സമരത്തിന് ആഹ്വാനം ചെയ്തത്. അതിനിടെ അയര്‍ലണ്ടിലെ ആശുപത്രികളിലെ നെടുംതൂണ്‍ മലയാളി നേഴുമാര്‍ ഉള്‍പ്പെടെയുള്ള … Read more

പരിശുദ്ധ കന്യകാ മാറിയത്തിന്റേയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാളും ഫാ. ആന്റണി ചീരംവേലിക്ക് യാത്രയയപ്പും സെപ്റ്റംബര്‍ 15ന് ലൂക്കനില്‍.

ഡബ്ലിന്‍: സീറോ മലബാര്‍ സഭ ലുക്കാന്‍ മാസ്സ് സെന്ററില്‍ സെപ്റ്റംബര്‍ 15- ാം തീയതി ശനിയാഴ്ച വര്‍ഷംതോറും നടത്തിവരാറുള്ള പരിശുദ്ധ കന്യകാ മറിയത്തിന്റേയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും സംയുക്ത തിരുനാള്‍ ഭക്തിപൂര്‍വ്വം കൊണ്ടാടപ്പെടുന്നു. അന്നേദിവസം ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് ബഹുമാനപ്പെട്ട റോബിന്‍ തോമസ് അച്ചന്റെ (ചാപ്ലിന്‍, സീറോ മലബാര്‍ ചര്‍ച്ച്, ലിമറിക്ക്) മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും, ലതീഞ്ഞും, പ്രദക്ഷിണവും നടത്തപ്പെടുന്നു. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം കഴിഞ്ഞ 3 വര്‍ഷക്കാലം ലുക്കാന്‍ കൂട്ടായ്മയെ ആത്മീയമായി നയിച്ചതും, വളര്‍ത്തിയതുമായ ബഹുമാനപ്പെട്ട ആന്റണി … Read more