ലോക കുടുംബ സംഗമത്തിന് അയര്‍ലന്‍ഡില്‍ തിരശീലയുയര്‍ന്നു; ഇന്ന് മുതല്‍ വേദികള്‍ സജീവമാകും; വോളണ്ടിയര്‍മാരായി നൂറുകണക്കിന് മലയാളികളും

ഡബ്ലിന്‍ : ലോക കുടുംബ സംഗമത്തിന് അയര്‍ലന്‍ഡില്‍ തിരശീലയുയര്‍ന്നു ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഡയര്‍മുയിഡ് മാര്‍ട്ടിനാണ് ഔദ്യോഗികമായ ഉത്ഘാടനം നിര്‍വഹിച്ചത്. ഇന്ന് മുതല്‍ ആരംഭിക്കുന്ന ആഗോള കുടുംബ സംഗമത്തിന്റെ വിവിധ പരിപാടികളില്‍ ആയിരക്കണക്കിന് തീര്‍ഥാടകര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. 37,000 വ്യക്തികളും കുടുംബങ്ങളും സംബന്ധിക്കുന്ന പാസ്റ്ററല്‍ കോണ്‍ഗ്രസും അരങ്ങേറും. മുന്നൂറോളം പ്രാസംഗികര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തും. ശാസ്ത്രസാങ്കേതികവിദ്യയുടെ വളര്‍ച്ച കുടുംബത്തില്‍, ഇടവകകളിലെ എല്‍ജിബിടി അംഗങ്ങള്‍, കുട്ടികളുടെ സുരക്ഷ, മുതിര്‍ന്ന ആളുകളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ ആധികാരികമായ വര്‍ക്ക് ഷോപ്പുകള്‍, … Read more

ഐറിഷ് റെഡ്ക്രോസിന്റെ പ്രളയവാര്‍ത്തയില്‍ മല്ലിക സുകുമാരനും

ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ പ്രളയക്കെടുതിയില്‍ അകപ്പെട്ടിരിക്കുന്ന കേരളത്തിന് പിന്തുണയുമായി ഐറിഷ് റെഡ്ക്രോസ് രംഗത്തെത്തിയിരിക്കുകയാണ്. അതേസമയം പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് സഹായം എത്തിക്കുന്നതിന് ഐറിഷ് റെഡ് ക്രോസ് പൊതുജനങ്ങളില്‍ നിന്ന് സഹായം അഭ്യര്‍ത്ഥിച്ച് ഫേസ്ബുക്കില്‍ ഇട്ടിരിക്കുന്ന പോസ്റ്റില്‍ മല്ലിക സുകുമാരന്റെ ചിത്രവും കടന്നുകൂടിയിട്ടുണ്ട്. പ്രളയവാര്‍ത്തക്കിടെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്ത ട്രോളായിരുന്നു നടി മല്ലിക സുകുമാരനെ ചെമ്പിലിരുത്തി വെള്ളത്തിലൂടെ കൊണ്ടുപോകുന്നത്. മുമ്പ് മല്ലികയുടെ തന്നെ അഭിമുഖത്തെ പരാമര്‍ശിച്ചുള്ള ട്രോളാണ് സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തത്. ഇതിന് … Read more

2019 ബജറ്റ്; 43 ശതമാനം നികുതി വര്‍ധിപ്പിക്കാന്‍ സാധ്യത; ഗവണ്മെന്റ് ലക്ഷ്യമിടുന്നത് 433 മില്യണ്‍ യൂറോ

ഡബ്ലിന്‍ : പ്രതിവര്‍ഷം 80,000 യൂറോയില്‍ കൂടുതല്‍ സമ്പാദിക്കുന്ന അയര്‍ലണ്ടിലെ ജീവനക്കാര്‍ക്ക് 43 ശതമാനം ഇന്‍കം ടാക്‌സ് നിരക്ക് വര്‍ധിപ്പിക്കുന്നതിലൂടെ ഗവണ്‍മെന്റിന് 433 മില്യണ്‍ യൂറോ അധിക വരുമാനം സമാഹരിക്കാനാകുമെന്ന് റവന്യൂ കമ്മീഷണറുടെ റിപ്പോര്ട്ട്. വരുന്ന ഒക്ടോബര്‍ ബജറ്റിന് മുന്നോടിയായി തയ്യാറാക്കിയ രൂപരേഖയില്‍, അടുത്ത ജനുവരി മുതല്‍ ഏതൊക്കെ വിഭാഗക്കാര്‍ എത്ര യൂറോ നികുതി അടയ്ക്കേണ്ടിവരുമെന്ന് റവന്യൂ ഉദ്യോഗസ്ഥന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു, 2019 ബജറ്റില്‍ ആദായനികുതി നിരക്ക് വര്‍ദ്ധിപ്പിക്കുകയും കുറയുകയും ചെയ്യുന്നതിനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. 80,000 … Read more

യൂറോപ്പില്‍ അഞ്ചാം പണി ബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവെന്ന് ലോകാരോഗ്യ സംഘടന; ജാഗ്രത നിര്‍ദ്ദേശം നല്‍കി HSE

യൂറോപ്പില്‍ അഞ്ചാം പനി ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കുത്തനെ ഉയരുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ 37 പേരാണ് അഞ്ചാം പനി പിടിച്ച് മരിച്ചെന്ന് ലോകാരോഗ്യസംഘടന റിപ്പോര്‍ട്ട് ചെയ്തു. 41,000ലേറെ പേര്‍ക്ക് പനി ബാധിച്ചു. സെര്‍ബിയയിലും യുക്രെയ്നിലുമാണ് കൂടുതല്‍ പേര്‍ക്കു രോഗം കണ്ടെത്തിയത്. അയര്‍ലണ്ടില്‍ മാത്രം നൂറിലധികം കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. 2017ല്‍ 23,927 കേസുകളും അതിനു മുന്‍പ് 5,273 കേസുകളുമാണ് യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രോഗത്തിനെതിരെ പ്രതിരോധകുത്തിവെപ്പ് എടുക്കുന്നവരുടെ എണ്ണംകുറഞ്ഞതാണ് സ്ഥിതി ഗുരുതരമാകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. … Read more

Re-entry വിസ ഓണ്‍ലൈന്‍ Appointment സെപ്തംബര്‍ 3 മുതല്‍ നിര്‍ത്തലാക്കുന്നു.

ഡബ്ലിന്‍: സെപ്തംബര്‍ 3 തിങ്കളാഴ്ച മുതല്‍ Re-entry വിസ ഓണ്‍ലൈന്‍ Appointment കള്‍ നിര്‍ത്തലാക്കുന്നതിനാല്‍ പകരം രജിസ്‌ട്രേഡ് പോസ്റ്റലിലൂടെ Re-entry അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന് Irish Naturalisation and Immigration Service വ്യക്തമാക്കി. അപേക്ഷകര്‍ യാത്ര ചെയ്യുന്നതിന് 5 മുതല്‍ 6 ആഴ്ചകള്‍ക്ക് മുന്നേ Re-entry വിസ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. എന്നാല്‍ emergency re-entry visa അപേക്ഷകള്‍ക്കുള്ള ഓണ്‍ലൈന്‍ Appointment കളില്‍ മാറ്റമുണ്ടായിരിക്കുന്നതല്ലെന്നും Irish Naturalisation and Immigration Service വെബ്‌സൈറ്റില്‍ പറയുന്നു.

അയര്‍ലണ്ടിന്റെ ക്രിസ്തീയ പൈതൃകം വിളിച്ചോതുന്ന വീഡിയോയുമായി ടൂറിസം അയര്‍ലണ്ട്

ഡബ്ലിന്‍: ആഗസ്റ്റ് 21-മുതല്‍ 26-വരെ അയര്‍ലണ്ടില്‍ അരങ്ങേറുന്ന ആഗോള കുടുംബസംഗമത്തിന് സ്വാഗതമരുളി അയര്‍ലന്റിലെ ചരിത്ര പ്രസിദ്ധമായ ദേവാലയങ്ങളെയും തീര്‍ത്ഥാടന കേന്ദ്രങ്ങളെയും കോര്‍ത്തിണക്കി ടൂറിസം അയര്‍ലന്റ് പുറത്തുവിട്ട പുതിയ വീഡിയോ വൈറലാവുകയാണ്. ലോക കുടുബ സംഗമത്തിനായി ഏകദേശം അഞ്ചുലക്ഷം ആളുകള്‍ ഡബ്ലിനില്‍ എത്തിചേരുമെന്നാണ് കരുതപ്പെടുന്നത്. 1989-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ സന്ദര്‍ശനത്തിനു ശേഷം അയര്‍ലണ്ട് സാക്ഷ്യം വഹിക്കാന്‍ പോകുന്ന ഏറ്റവും വലിയ പരിപാടിയായാണ് ലോക കുടുംബ സംഗമത്തെ സംഘാടകര്‍ നിരീക്ഷിക്കുന്നത്. View this post on … Read more

റോയല്‍ കാറ്ററേഴ്‌സ് 3 തരം പായസമടങ്ങിയ ഓണസദ്യ ഫാമിലി കിറ്റുകള്‍ തിരുവോണനാളില്‍ ഉച്ചയ്ക്കും വൈകിട്ടും ലഭ്യം

അയര്‍ലണ്ടിലെയും നോര്‍ത്തേണ്‍ അയര്‍ലണ്ടിലെയും പ്രമുഖ കാറ്ററിംഗ് കമ്പനിയായ ഡബ്ലിന്‍ റോയല്‍ കാറ്ററേഴ്‌സ് തിരുവോണനാളില്‍ അയര്‍ലണ്ട് മലയാളികള്‍ക്ക് ഓണമാഘോഷിക്കാനാവശ്യമായ  3 തരം പായസമടങ്ങിയ ഓണസദ്യയുടെ ഫാമിലി കിറ്റുകള്‍ 30 യൂറോ (2 പേര്‍ക്ക്) 60 യൂറോ (4 പേര്‍ക്ക് കഴിക്കുവാനുള്ള) നിരക്കുകളില്‍ ഡബ്ലിനിലെ താല,ലൂക്കന്‍, ഫിംഗ്ലാസ്, സാന്‍ട്രി, ബ്ലാഞ്ചാര്‍ട്‌സ്ടൗണ്‍, സ്വോര്‍ഡ്‌സ് , സ്റ്റില്ലോര്‍ഗന്‍ എന്നിവിടങ്ങളിലും സമീപ കൗണ്ടികളിലും ഉച്ചയ്ക്ക് 1 മണി, വൈകിട്ട് 7 മണി സമയങ്ങളില്‍ ബുക്കിംഗ് അനുസരിച്ച് എത്തിച്ച് നല്‍കുമെന്ന് റോയല്‍ കാറ്ററേഴ്‌സ് അറിയിച്ചു. നാളിത് … Read more

അയര്‍ലണ്ടിലെ നിങ്ങളുടെ ഇന്‍വെസ്റ്റ്മെന്റ് സാധ്യതകള്‍ ഏതൊക്കെയെന്ന് അറിയാമോ?

കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തില്‍ വന്നു ചേര്‍ന്ന സമൂഹമാണ് ഇവിടുത്തെ കൂടുതലും മലയാളികള്‍. ഇപ്പോഴും കുറെ ആളുകള്‍ താല്‍കാലിക താമസസ്ഥലമായി മാത്രം അയര്‍ലണ്ടിനെ കാണുന്നുമുണ്ട്. എന്നാല്‍ ഒരു ഇരുപതു വര്‍ഷത്തിന് ശേഷം നിങ്ങള്‍ എവിടെയായിരിക്കും എന്ന് ചോദിച്ചാല്‍ കുറച്ചു പേരെ ഉറപ്പിച്ചു നാട്ടില്‍ ആകും എന്ന് പറയൂ. ഈ സാഹചര്യത്തില്‍ നമ്മുടെ മുഴുവന്‍ സമ്പത്തും, സേവിങ്സും നാട്ടില്‍ വെയ്ക്കുന്നത് എത്ര ഉചിതം എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത്ര കാലം വലിയ ടാക്‌സ് ഭാരമില്ലാതെ നാട്ടില്‍ കിട്ടിയിരുന്ന ഇന്‍വെസ്റ്റ്‌മെന്റ് റിട്ടേണ്‍ ആയിരുന്നു … Read more

മുഖ്യമന്ത്രിയുടെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരം ലോക കേരള സഭ അംഗം എന്ന നിലക്ക് ഇറക്കുന്ന പ്രസ്താവന

സുഹൃത്തുക്കളെ, കേരളം ഇന്നു വരെ കണ്ടതില്‍ വച്ച് ഏറ്റവും ഭയാനകമായ ഒരു സ്ഥിതിവിശേഷമാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. ദുരന്ത ചിത്രങ്ങള്‍ മനസ്സില്‍നിന്ന് മായുന്നതേ ഇല്ല. ഇന്നത്തെ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ നാളത്തെ അഭയാര്‍ത്ഥിയായി മാറുന്ന അവസ്ഥ ആണ് നിലവിലുള്ളത്.കേരളം ആകെ തകര്‍ന്നടിഞ്ഞു.ഇങ്ങനെ ഒരവസ്ഥയില്‍ ആണ് ബഹുമാനപെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസ മലയാളികളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നു. നാടിന്റെ സഹായത്തിനുള്ള വിളി നമ്മള്‍ ഏറ്റെടുക്കണം.ആ വിളിക്കു ഏത് തരത്തിലും ഒരൊറ്റ അര്‍ത്ഥമേ ഉള്ളൂ . ദുരന്തവും,ദുരിതവുമനുഭവിക്കുന്നവന് വേണ്ടി മാത്രമുള്ള സഹായ … Read more

കൊച്ചി വിമാനത്താവളം തുറക്കുന്നത് ഇനിയും നീളും; യാത്രാക്ലേശം പരിഹരിക്കാന്‍ കൊച്ചി നാവിക സേന വിമാനത്താവളത്തില്‍ നിന്ന് ഇന്ന് മുതല്‍ സര്‍വ്വീസുകള്‍

കൊച്ചി: നാട്ടില്‍ കുടുങ്ങിക്കിടക്കുന്ന അയര്‍ലണ്ട് മലയാളികള്‍ക് ആശ്വാസമായി കൊച്ചിയില്‍ മുടങ്ങിയിരുന്ന വിമാനസര്‍വീസ് നേവല്‍ ബേസില്‍ നിന്ന് ഇന്ന് മുതല്‍ പുനരാരംഭിച്ചു. എയര്‍ ഇന്ത്യയുടെ ഉപകമ്പനിയായ അലയന്‍സ് എയറാണ് സര്‍വീസ് നടത്തുന്നത്. 20 വര്‍ഷത്തിന് ശേഷമാണ് ഇവിടെനിന്ന് പൊതുജനങ്ങള്‍ക്കായുള്ള വിമാന സര്‍വീസ് വീണ്ടും നടത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. 1999 ജൂണ്‍ 10 നാണ് കൊച്ചി നാവിക താവളത്തിലെ വിമാനത്താവളത്തില്‍ നിന്ന് ഇതിനുമുമ്പ് പൊതുജനങ്ങള്‍ക്കായി വിമാന സര്‍വീസ് നടത്തിയത്. നെടുമ്പാശ്ശേരി അന്താരാഷ്ട്രവിമാനത്താവളം അടച്ചതിനെ തുടര്‍ന്ന് കൊച്ചിയില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ … Read more