നേഴ്സുമാരുടെ സമരം ഗാല്‍വേ യുണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ആരംഭിച്ചു; നാളെ കോര്‍ക്കിലും ലീമെറിക്കിലും

ഡബ്ലിന്‍: ആശുപത്രികളില്‍ ശൈത്യകാലത്തെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നില്ലെന്നാരോപിച്ച് നേഴ്സുമാര്‍ നടത്തുന്ന ഭാഗിക സമരം ഗാല്‍വേ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ ആരംഭിച്ചു. ഉച്ചനേരത്തെ ഒഴിവുസമയത്താണ് നേഴ്സുമാര്‍ പ്രധിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാജ്യത്തെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റുകളില്‍ രോഗികള്‍ നിറഞ്ഞ് കവിഞ്ഞതോടെ നേഴ്‌സുമാരുടെ ജോലി ഇരട്ടിയായിരിക്കുകയാണ്. ശൈത്യം അടുത്ത് വരുമ്പോള്‍ ആശുപത്രികളില്‍ തിരക്ക് ഇനിയും വര്‍ധിക്കുമെന്നും അതിനാല്‍ സ്റ്റാഫുകളുടെ കുറവ് ഉടന്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഇന്ന് മുതല്‍ നേഴ്‌സുമാര്‍ സമരത്തിനിറങ്ങുന്നത്. രാജ്യത്തെ ആശുപത്രികള്‍ നേരിടുന്ന തിക്കും തിരക്കും നിയന്ത്രിച്ചില്ലെങ്കില്‍ തണുപ്പ് കാലത്ത് പരിധി … Read more

‘മലയാളം’ സംഘടിപ്പിക്കുന്ന വിദ്യാരംഭവും, മെറിറ്റ് ഈവനിംഗും ഒക്ടോബര് 19 ന് ; പ്രശസ്ത എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു നല്‍കും

അയര്‍ലണ്ടിലെ പ്രമുഖ കലാ -സാംസ്‌കാരിക സംഘടനയായ ‘മലയാളം’ ആണ്ടുതോറും നടത്തിവരാറുള്ള വിദ്യാരംഭം, ഈ വര്‍ഷം വിജയദശമി ദിനമായ ഒക്ടോബര് 19 വെള്ളിയാഴ്ച വൈകുനേരം 4 മണിക്ക് ഫിര്‍ഹൌസിലുള്ള സൈന്റോളോജി ഹാളില്‍ വച്ച് പരമ്പരാഗത രീതിയില്‍ നടത്തപ്പെടും. പ്രശസ്ത സാഹിത്യകാരനായ സുഭാഷ് ചന്ദ്രനാണ് ഈ വര്ഷം കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കുന്നത്. മഹാരാജാസ് കോളേജില്‍ നിന്ന് എം എ മലയാളത്തില്‍ ഒന്നാം റാങ്ക് നേടിയ സുഭാഷ് ചന്ദ്രന്‍ , വിദ്യാര്‍ത്ഥി ആയിരിക്കെ എഴുതിയ ‘ഘടികാരങ്ങള്‍ നിലയ്കുന്ന സമയം’ എന്ന … Read more

ജിജ്ഞാസ ഉണര്‍ത്തുന്നതും, സമൂഹ കാഴ്ചപ്പാടിന് നേരിന്റെ സന്ദേശം നല്കുന്ന ഒരു ഹ്രസ്വചിത്രം: ‘ബീയോണ്ട് ദ മൈന്‍ഡ്’

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ലിംഗ അസമത്വങ്ങളെ പ്രതിനിധീകരിക്കുന്ന – വിഷയങ്ങളോടുള്ള – സമൂഹത്തിന്റെ രണ്ട് രീതിയിലുള്ള കാഴ്ചപ്പാടുകള്‍ രണ്ടു കഥാപാത്രങ്ങളിലൂടെ ജിജ്ഞാസ ഉണര്‍ത്തുന്ന, ചിത്രീകരണവുമായി ഈ ഹ്രസ്വചിത്രം കടന്നു പോകുന്നു. ജയരാജ് എസ്സിന്റെ സംവിധാനത്തില്‍ കേന്ദ്രകഥാപാത്രമായ ‘പിപ്പ’യെ അവതരിപ്പിക്കുന്നത്, ഇംഗ്ലീഷ് ഷോര്‍ട്ട് ഫിലിമിലും, മലയാളം ഷോര്‍ട്ട് ഫിലിമിലും ചിരപരിചിതനായ നോര്‍തെണ്‍ അയര്‍ലന്റ് നിവാസിയായ ഫിലിപ്‌സണ്‍ ചെറിയാന്‍ ആണ്. ഇദ്ദേഹം കഴിഞ്ഞ വര്‍ഷങ്ങളിലെ അയര്‍ലണ്ടിലും,നോര്‍ത്തേണ്‍ അയര്‍ലണ്ടിലും നടന്നിട്ടുള്ള കാറ്റഗറി വിഭാഗങ്ങളിലെ ബാഡ്മിന്റണ്‍ ചാമ്പ്യനും കൂടി ആണ്. മറ്റഭിനേതാക്കള്‍: സംസ്ഥാന നാടക അവാര്‍ഡ് … Read more

സീരിയസ് ഇല്‍നെസ്സ് കവര്‍ എന്നാല്‍ എന്താണ് ?

നമ്മുടെ ജോലി ചെയ്യാനുള്ള കഴിവിനെ തന്നെ ബാധിക്കാവുന്ന രോഗങ്ങള്‍ ധാരാളം ആണ്. പ്രധാനമായും സീരിയസ് അസുഖം എന്ന് പറയുമ്പോള്‍ പൊതുവെ പറയാവുന്ന രോഗങ്ങള്‍ ആണ് ഹാര്‍ട്ട് അറ്റാക്ക്, ക്യാന്‍സര്‍, സ്‌ട്രോക്ക്, പാരാലിസിസ് മുതലായവ. ഇത് കൂടാതെ 70 നു മേലെ വേറെ അധികം അറിയപ്പെടാത്ത രോഗാവസ്ഥകള്‍ കൂടെ മിക്ക ഇന്‍ഷുറന്‍സ് കമ്പനികളും സീരിയസ് രോഗങ്ങളായി കാണുന്നു. ലൈഫ് ഇന്‍ഷുറന്‍സിന്റെ കൂടെ പൊതുവെ നിര്‍ദ്ദേശിക്കുന്ന ഒരു കവര്‍ ആണ് സീരിയസ് ഇല്‍നെസ്സ്. ഉദാ : Mr A € … Read more

കൗമാരക്കാര്‍ക്കിടയില്‍ എക്സ്റ്റസി മയക്കുമരുന്ന് വ്യാപകമാകുന്നതായി കണ്ടെത്തല്‍

യൂറോപ്പിലെ സംഗീത നിശകളിലും നൈറ്റ് ക്ലബ്ബുകളിലും മയക്കുമരുന്ന് ഉപയോഗം വ്യാപകമാവുന്നതായി കണ്ടെത്തല്‍. ഏക്സ്റ്റസി ടാബ്ലറ്റ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന എം.ഡി.എം.എ മയക്കുമരുന്ന് പലപ്പോഴും അത് ഉപയോഗിക്കുന്ന വരുടെ ജീവന്‍തന്നെ അപകടത്തിലാകും വിധം അതീവ ഹാനികരമായും മാറുന്നു. കഴിഞ്ഞ മാസം ഡബ്ലിനില്‍ 90,000 യൂറോ വിലവരുന്ന എം.ഡി.എം.എ മയക്കുമരുന്ന് ഗാര്‍ഡ പിടിച്ചെടുത്തിരുന്നു. കഴിഞ്ഞദിവസം യുകെയിലെ സെന്റ് ഹെലന്‍ റെമിനൈസ് ഫെസ്റ്റിവലില്‍ പങ്കെടുത്ത രണ്ടുപേരെയാണ് എം.ഡി.എം.എ ഉപയോഗിച്ചതുമൂലം ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 19 വയസ്സുള്ള യുവതിയും 22കാരനായ യുവാവുമാണ് മയക്കുമരുന്ന് … Read more

ശൈത്യകാലത്തെ നേരിടാനായുള്ള തയ്യാറെടുപ്പുകള്‍ ഇനിയും തുടങ്ങിയിട്ടില്ല; അയര്‍ലണ്ടിലെ നേഴ്സുമാര്‍ പ്രക്ഷോപത്തിലേക്ക്

ഡബ്ലിന്‍: രാജ്യത്തെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ രോഗികള്‍ നിറഞ്ഞ് കവിഞ്ഞതോടെ നേഴ്സുമാരുടെ ജോലി ഇരട്ടിയായിരിക്കുകയാണ്. ഇങ്ങനെപോയാല്‍ ശൈത്യകാലത്ത് പ്രതിസന്ധി കഠിനമാകുമെന്ന് പ്രഖ്യാപിച്ച് നേഴ്സുമാര്‍ പ്രക്ഷോപത്തിനിറങ്ങാന്‍ തീരുമാനിച്ചു. ശൈത്യം അടുത്ത് വരുമ്പോള്‍ ആശുപത്രികളില്‍ തിരക്ക് ഇനിയും വര്‍ധിക്കുമെന്നും അതിനാല്‍ സ്റ്റാഫുകളുടെ കുറവ് ഉടന്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് തിങ്കളാഴ്ച മുതല്‍ നേഴ്സുമാര്‍ ഭാഗികമായി സമരത്തിനിറങ്ങുന്നത്. രാജ്യത്തെ ആശുപത്രികള്‍ നേരിടുന്ന തിക്കും തിരക്കും നിയന്ത്രിച്ചില്ലെങ്കില്‍ തണുപ്പ് കാലത്ത് പരിധി വിടുമെന്നാണ് നേഴ്സസ് ആന്‍ഡ് മിഡ്വൈവ്‌സ് സംഘടന നല്‍കുന്ന സൂചന. വിന്റര്‍ സീസണിനെ നേരിടാന്‍ … Read more

ദുരിതാശ്വാസം: സ്ലൈഗോയില്‍ 2 മണിക്കൂറില്‍ എത്തിയത് 3650 യൂറോ; മൊത്തം സംഭാവന 14000 യൂറോ കവിഞ്ഞു

സ്ലൈഗോ: സ്ലൈഗോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഇന്ത്യന്‍ നഴ്‌സുമാരുടെ കേക്ക് സെയിലിനു മികച്ച പ്രതികരണം .വ്യാഴാഴ്ച ഉച്ചക്ക് 12 മുതല്‍ 2 വരെ നടത്തിയ വിവിധ ഇന്ത്യന്‍ ഇന്ത്യന്‍ വിഭവങ്ങളുടെ വില്പനക്ക് ലഭിച്ച പ്രതികരണം സംഘാടകരെ അത്ഭുതപ്പെടുത്തി. ഭക്ഷണം ആദ്യ 40 മിനുറ്റില്‍ തന്നെ വിറ്റു പോയത് അപ്രതീക്ഷിതമായിരുന്നുവെന്നു സംഘാടകരിലൊരാളായ ഷിനു ബോബി പറഞ്ഞു. നിരവധി ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന ആശുപതിയില്‍ മിക്കവര്‍ക്കും തന്നെ കേരളത്തിനു സംഭവിച്ച ദുരന്തത്തിന്റെ വ്യാപ്തിയെപ്പറ്റി ധാരണയുള്ളത് സംഭവനയിലും പ്രതിഫലിച്ചുവെന്ന് മറ്റൊരു സംഘാടകനായ  റോബിന്‍ … Read more

അയര്‍ലണ്ട് മലയാളി ഫിലിപ്പ് അരുവിയ്ക്കല്‍ നാട്ടില്‍ നിര്യാതനായി

ഡബ്ലിന്‍: അവധിക്ക് നാട്ടിലെത്തിയ അയര്‍ലണ്ട് മലയാളി ഫിലിപ്പ് അരുവിക്കല്‍ (മോനി-63) ഹൃദയാഘാതത്തെ തുടര്‍ന്ന് കേരളത്തില്‍ നിര്യാതനായി. ഡബ്ലിന്‍ ക്രംലിനില്‍ താമസക്കാരനായ ഇദ്ദേഹം ഉറക്കത്തിനിടെ ഹൃദയാഘാതം മൂലം മരണമടയുകയായിരുന്നു. റാന്നി സ്വദേശിയായിരുന്ന ഇദ്ദേഹം തിരുവനന്തപുരത്ത് സ്വന്ത ഭവനത്തിലാണ് താമസിച്ചിരുന്നത്. പിതാവിന്റെ ചരമവാര്‍ഷിക ദിനത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം റാന്നിയിലെത്തിയപ്പോഴാണ് മരണം സംഭവിച്ചത്. അയര്‍ലണ്ടില്‍ ഏവര്‍ക്കും സുപരിചിതനും ധാരാളം സുഹൃത്തുക്കളുമുള്ള ആളാണ് ഫിലിപ്പ്. ഭാര്യ റോസ് ലെറ്റ് ക്രംലിന്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ നഴ്‌സായിരുന്നു. മക്കള്‍ മരിയ,മാര്‍ട്ടിന്‍,മെര്‍വിന്‍. മരണവിവരമറിഞ്ഞു കുടുംബാംഗങ്ങള്‍ ഇന്ന് … Read more

ഫാ. ആന്റണി ചീരംവേലിയ്ക്ക് ഹ്രദ്യമായ യാത്രയപ്പ് നല്‍കി.

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ചാപ്ലയിന്‍ ഫാ ആന്റണി ചീരംവേലി MST യ്ക്ക് ഡബ്ലിന്‍ സീറോ മലബാര്‍ സഭ ഹ്രദ്യമായ യാത്രയപ്പ് നല്‍കി. പിതൃതുല്യമായ വാത്സല്യത്തോടെ കഴിഞ്ഞ വര്‍ഷങ്ങളില്‍ അച്ചന്‍ നല്‍കിയ സേവനങ്ങള്‍ എക്കാലവും അനുസ്മരിക്കപ്പെടും. ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയ്ക്ക് അച്ചന്‍ നല്‍കിയ പിന്തുണയും പ്രോത്സാഹനങ്ങള്‍ക്കും സഭ നന്ദി അറിയിച്ചു. പുതിയ ശുശ്രുഷാ മേഖലയിലേക്ക് യാത്രയാകുന്ന അച്ചന് ഡബ്ലിന്‍ സീറോ മലബാര്‍ സഭ എല്ലാവിധ ഭാവുകങ്ങളും പ്രാര്‍ത്ഥനകളും നേര്‍ന്നു. ഇഞ്ചിക്കോര്‍ മേരി ഇമ്മാക്കുലേറ്റ … Read more

രുചിയൂറും വിഭവങ്ങളിലൂടെ കേരളത്തിന് കൈത്താങ്ങായി വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി ആശുപത്രിയിലെ നേഴ്സുമാര്‍

വാട്ടര്‍ഫോര്‍ഡ്: പ്രളയദുരിതത്തില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ സ്വന്തം പോക്കറ്റില്‍നിന്നും പണം നല്‍കുന്നതിനൊപ്പം സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും സഹകരണം ഉറപ്പാക്കാന്‍ പുതിയ ആശയം പ്രാവര്‍ത്തികമാക്കി അയര്‍ലന്റിലെ ഒരുകൂട്ടം മലയാളി നഴ്‌സുമാര്‍. കുക്ക് ഫോര്‍ കേരള മാതൃകയില്‍ സ്വന്തം ജോലിസ്ഥലത്ത് രുചികരമായ കേരളവിഭവങ്ങള്‍ തയാറാക്കി വിതരണം ചെയ്താണ് ഇവര്‍ ദുരിതാശ്വാസത്തിന് പണം കണ്ടെത്തിയത്. ഇത്തരത്തില്‍ സമാഹരിച്ച 5,700 യൂറോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ ഒരുങ്ങുകയാണ് വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി ആശുപത്രിയിലെ മലയാളി നഴ്‌സുമാര്‍. വിദേശത്തുള്ള മലയാളി നഴ്‌സുമാര്‍ക്കെല്ലാം മാതൃകയാക്കാവുന്ന തരത്തിലാണ് ഈ ധനശേഖരണ … Read more