വൗ എയറില്‍ അമേരിക്കയിലേക്ക് പറക്കാം, 100 യൂറോയ്ക്ക്

ഡബ്ലിന്‍: ട്രാന്‍സ്അറ്റ്‌ലാന്റിക്കില്‍ കുറഞ്ഞ നിരക്കില്‍ യാത്രാ വാഗ്ദാനം ചെയ്യുന്ന കമ്പനികളിലൊന്നാണ് വൗ എയര്‍. 100 യൂറോയ്ക്ക് അമേരിക്കയിലേക്ക് പറക്കാം എന്നതാണ് കമ്പനി തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി നല്‍കുന്ന ഏറ്റവും പുതിയ ഓഫര്‍. അയര്‍ലണ്ടിലെ പ്രധാന നഗരങ്ങളായ കോര്‍ക്ക്, ഷാനോണ്‍, ഡബ്ലിന്‍ തുടങ്ങിയിടങ്ങളില്‍നിന്ന് ഈ ഓഫറില്‍ പറക്കാവുന്നതാണ്. എവിടെനിന്ന് പറന്നാലും ഇത്രയും രൂപ മാത്രം നല്‍കിയാല്‍ മതി. എന്നാല്‍ എത്രയും പെട്ടെന്ന് ബുക്ക് ചെയ്യണമെന്ന് മാത്രം. ഡിസംബര്‍ ഏഴു മുതല്‍ ഈ നിരക്കില്‍ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ആകാശയാത്ര നടത്താമെന്ന് വിമാന … Read more

‘അലി’ കൊടുങ്കാറ്റ് : പല വിമാന സര്‍വീസുകളും റദ്ദാക്കി; 140,000 വീടുകളില്‍ വൈദ്യുതി ഇല്ല; 17 കൗണ്ടികളില്‍ ഓറഞ്ച് അലേര്‍ട്ട്

  ഡബ്ലിന്‍: ‘അലി’ കൊടുങ്കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്ന് വിമാനസര്‍വീസുകളിലും വൈദ്യുതി ബന്ധങ്ങളിലും വ്യാപകമായ പ്രതിസന്ധികളും തടസങ്ങളുമാണുണ്ടായിരിക്കുന്നത്. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്നുമുള്ള പല വിമാനസര്‍വീസുകളും റദ്ദാക്കുകയോ കാലതാമസം വരുത്തുകയോ ചെയ്തിട്ടുണ്ട്. ഡബ്ലിന് പുറമെ കോര്‍ക്ക്, ഷാനന്‍, നോക്ക് എയര്‍പോര്‍ട്ടുകളില്‍ നിന്നും പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ പല വിമാന സര്‍വീസുകളും ശക്തമായ കാറ്റില്‍ ബാധിക്കപ്പെട്ടിട്ടുണ്ട്. റദ്ദാക്കപ്പെട്ടവയില്‍ ഭൂരിഭാഗവും അയര്‍ലണ്ടിനും യുകെയ്ക്കുമിടയില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളാണ്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് അയര്‍ലന്‍ഡിലേക്കുള്ള വിമാനങ്ങളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എയര്‍പോര്‍ട്ടിലേക്ക് യാത്രചെയ്യുന്നതിനു മുമ്പ് യാത്രക്കാര്‍ … Read more

ബ്രെക്‌സിറ്റ്: ഐറിഷ് അതിര്‍ത്തി നിലപാട് മാറ്റാന്‍ യൂറോപ്യന്‍ യൂണിയന്‍

ബ്രെക്സിറ്റ് ചര്‍ച്ചകളില്‍ കീറാമുട്ടിയായി നില്‍ക്കുന്ന ഐറിഷ് അതിര്‍ത്തി സംബന്ധിച്ച വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്‍ നിലപാട് മാറ്റാന്‍ തയാറാകുന്നു. യുകെയുടെ പരമാധികാരത്തെ മാനിച്ചു കൊണ്ടുള്ള തീരുമാനം മാത്രമേ ഇക്കാര്യത്തില്‍ സ്വീകരിക്കൂ എന്ന് യൂറോപ്യന്‍ യൂണിയന്റെ ചര്‍ച്ചാ സംഘത്തിനു നേതൃത്വം നല്‍കുന്ന മിച്ചല്‍ ബാര്‍നിയര്‍ ഉറപ്പു നല്‍കി. ഇയുവുമായുള്ള അയർലണ്ടിന്റെ ബന്ധം പാറപോലെ ഉറച്ചതെന്നും നേരത്തെ പറഞ്ഞുറപ്പിച്ചപോലെ തന്നെ ഇയുവും ബ്രിട്ടീഷ് ഗവണ്മെന്റുമായുള്ള കരാറുകൾ അടുത്ത മാർച്ചിൽ പൂർത്തിയാകുമെന്നും ഐറിഷ് വിദേശകാര്യ മന്ത്രി സൈമൺ കോവ്‌നി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. … Read more

ഹെലന് പിന്നാലെ ‘അലി’ കൊടുങ്കാറ്റ് ഇന്ന് അയര്‍ലണ്ടില്‍ ആഞ്ഞടിക്കും; 17 കൗണ്ടികളില്‍ ഓറഞ്ച് വാണിങ്

ഡബ്ലിന്‍: അയര്‍ലണ്ട് തീരത്ത് ‘അലി’ കൊടുങ്കാറ്റ് ഇന്ന് പകല്‍ ആഞ്ഞടിക്കുമെന്ന വാര്‍ത്തകള്‍ പരന്നതോടെ ഐറിഷ് ജനത ആശങ്കയില്‍. ഹെലന്‍ കൊടുങ്കാറ്റിന് പിന്നാലെ വന്‍നാശം വിതയ്ക്കാന്‍ പര്യാപ്തമായ ‘അലി’ കൊടുങ്കാറ്റ് അയര്‍ലണ്ട് തീരത്തേക്ക് അടുക്കുന്നതായി മെറ്റ് ഐറാനാണ് മുന്നറിയിപ്പ് നല്‍കിയത്. രാജ്യത്തെ പതിനേഴ് കൗണ്ടികളില്‍ മെറ്റ് ഐറാന്‍ ഓറഞ്ച് വാണിങ് നല്‍കിക്കഴിഞ്ഞു. കാവന്‍, മൊണഗന്‍, ഡൊണഗല്‍, ഡബ്ലിന്‍, കില്‍ഡയര്‍, ലോങ്ങ് ഫോര്‍ഡ്, ഒഫാലി, ലോത്ത്, വെസ്റ്റ് മീത്ത്, മീത്ത്, ഗാള്‍വേ, ലെയ്ട്രിം, മായോ, സ്ലിഗൊ, ക്ലയര്‍, കെറി, റോസ്‌കോമണ്‍ … Read more

നേഴ്സുമാരുടെ അഭാവം; പ്രതിഷേധ സമരവുമായി ഈ ആഴ്ചയിലും നേഴ്സുമാര്‍ രംഗത്ത്

കാവൻ: അയര്‍ലന്റിലെ വിവിധ ആശുപത്രികളില്‍ ശൈത്യകാലത്തെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നില്ലെന്നാരോപിച്ച് നേഴ്‌സുമാര്‍ നടത്തിവരുന്ന പ്രധിഷേധ സമരം കൂടുതൽ മേഖലകളിലേക്ക്. ഗാല്‍വേ, ലീമെറിക്, കോര്‍ക്ക് എന്നിവിടങ്ങളിലെ യുണിവേഴ്സ്റ്റി ഹോസ്പിറ്റലുകളിൽ നൂറുകണക്കിന് നേഴ്‌സുമാരാണ് കഴിഞ്ഞ ആഴ്ച പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഇതിനു പിന്നാലെ കിൽകെന്നി, കാവൻ എന്നിവിടങ്ങളിലാണ് ഈ ആഴ്ചയിൽ നഴ്‌സുമാരുടെയും മിഡ്വൈഫുമാരുടെയും നേതൃത്വത്തിൽ സമര പരമ്പര അരങ്ങേറുന്നത്. ഇന്നലെ കികെന്നി സെന്റ്. ലൂക്ക്‌സ് ആശുപത്രിയിൽ നേഴുമാരുടെ പ്രധിഷേധ സമരം അരങ്ങേറി. ഇവിടെ നേഴ്‌സുമാരുടെ അഭാവത്താൽ പതിനഞ്ചിലേറെ കിടക്കകളുള്ള ഏഴാം വാർഡിന്റെ … Read more

ബ്രക്സിറ്റ് സകല മേഖലയിലും ആശങ്ക പരത്തുന്നു; നേരിടേണ്ടത് കടുത്ത വെല്ലുവിളികള്‍

ലണ്ടന്‍: ഡീലുണ്ടായാലും ഇല്ലെങ്കിലും ബ്രക്സിറ്റ് ബ്രിട്ടനെ കാര്യമായി ബാധിക്കുമെന്ന് ഉറപ്പായി. ഡീലുണ്ടാക്കാനായില്ലെങ്കില്‍ പ്രത്യാഘാതം കൂടുകയും ചെയ്യും. ബ്രക്സിറ്റ് സകല മേഖലയിലും ആശങ്ക പരത്തുകയാണ്. ആരോഗ്യ, ബിസിനസ് രംഗത്തു തിരിച്ചടിയുണ്ടാകുമെന്നു ഇതിനോടകം റിപ്പോര്‍ട്ടുകള്‍ വന്നു കഴിഞ്ഞു. തൊഴില്‍ വിപണിയെയും ബ്രക്സിറ്റ് ദോഷകരമായി ബാധിക്കും എന്നതാണ് ആശങ്കയ്ക്ക് കാരണം. യൂണിയന്‍ വിട്ടാല്‍ വിദഗ്ദ തൊഴിലാളികളെ ലഭിക്കില്ലെന്ന ആശങ്കയാണ് യുകെയിലെ തൊഴിലുടമകള്‍ പങ്കുവയ്ക്കുന്നത്. തൊഴില്‍ വിപണിയ്ക്ക് മേലുണ്ടാകുന്ന ആഘാതത്തെ കുറിച്ച് ഒരു അവലോകന റിപ്പോര്‍ട്ട് അധികം വൈകാതെ ഗവണ്‍മെന്റ് അഡൈ്വസര്‍മാര്‍ പുറത്തിറക്കമെന്നാണ് … Read more

പുത്തന്‍ 100, 200 യൂറോയുടെ കറന്‍സികള്‍ അയര്‍ലണ്ടില്‍ എത്തുന്നു; വ്യാജനെ തടയാന്‍ പുതിയ സുരക്ഷാ ക്രമീകരണങ്ങള്‍

ഡബ്ലിന്‍: യൂറോപ്യന്‍ യൂണിയന്റെ പൊതു കറന്‍സിയായ യൂറോയുടെ പുതിയ നൂറ്, ഇരുനൂറ് യൂറോ കറന്‍സികള്‍ പുറത്തിറക്കുന്നു. യൂറോപ്പിന്റെ മോണിട്ടറി അഥോറിറ്റിയായ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കാണ് (ഇസിബി) നോട്ടു പുറത്തിറക്കുന്നത്. യൂറോപ്പ സീരിസില്‍ ഏറ്റവും കൂടുതല്‍ മൂല്യമുള്ളതാണ് 200, 100 കറന്‍സികള്‍. വ്യാജന്റെ എല്ലാ പഴുതകളും അടച്ചാണ് പുതിയ 100, 200 യൂറോയുടെ വരവ്. 2018 അവസാനത്തോടെ നൂറിന്റെയും ഇരുനൂറിന്റെയും പുതിയ യൂറോ കറന്‍സികള്‍ വിപണിയിലെത്തിക്കുമെന്ന് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. യൂറോയുടെ ഏറ്റവും മൂല്യമുണ്ടായിരുന്ന … Read more

€ 655 ന് ജനുവരി മുതല്‍ യൂറേഷ്യയില്‍ നിന്നും എമിറേറ്റ്‌സ് എയര്‍ലൈനില്‍ ടിക്കറ്റുകള്‍ ലഭ്യം.

അടുത്ത വര്‍ഷം വേനല്‍ അവധിയാഘോഷിക്കുവാനും മറ്റുമായി നാട്ടില്‍ പോകുന്ന മലയാളികള്‍ക്ക് സുവര്‍ണ്ണാവസരം ഒരുക്കി അയര്‍ലണ്ടിലെ പ്രമുഖ ട്രാവല്‍ ഏജന്‍സിയായ യൂറേഷ്യയില്‍ നിന്നും 655 യൂറോ മുതല്‍ എമിറേറ്റ്‌സ് എയര്‍ലൈനില്‍ ടിക്കറ്റുകള്‍ ലഭ്യം. 2019 ജനുവരി 15 മുതല്‍ ജൂലൈ 5 വരെയുള്ള കാലയളവില്‍ യാത്ര ചെയ്യുവാനായി ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. തിരുവനന്തപുരം € 655 മുതല്‍, കൊച്ചി €680 മുതല്‍, ചെന്നൈ €710 മുതല്‍, ബാംഗളൂര്‍ €610 മുതലുള്ള നിരക്കുകളില്‍ 40 കിലോ ബാഗേജ് സൗകര്യത്തോടെ ടിക്കറ്റുകള്‍ … Read more

ശക്തമായ കാറ്റിന് സാധ്യത: രാജ്യവ്യാപകമായി വിന്‍ഡ് വാണിങ് നല്‍കി മെറ്റ് ഐറാന്‍

ഡബ്ലിന്‍: ഹെലന്‍ കൊടുങ്കാറ്റ് അയര്‍ലണ്ടില്‍ ആഞ്ഞടിക്കാന്‍ തുടങ്ങിയതോടെ രാജ്യമൊട്ടാകെ യെല്ലോ വിന്‍ഡ് വാണിങ് നല്‍കി മെറ്റ് ഐറാന്‍. ഇന്ന് പുലര്‍ച്ചെ അഞ്ച് മണി മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ശക്തിയേറിയ കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥ വിഭാഗം ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. 90 മുതല്‍ 110 കി.മി വേഗതയിലുള്ള കാറ്റായിരിക്കും തെക്ക്-പടിഞ്ഞാറന്‍ മേഖലകളൂടെ കടന്നുപോകുക. തെക്ക്-വടക്ക്-പടിഞ്ഞാറന്‍ തീരപ്രദേശങ്ങള്‍ കനത്ത ജാഗ്രതയിലാണ്. കനത്ത മഴയ്ക്കും വെള്ളപൊക്കത്തിനുമുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ഇന്നലെ … Read more