യൂറോപ്യന്‍ യൂണിയനുമായി സന്ധിയില്ല; ബ്രെക്‌സിറ്റില്‍ ഉറച്ച് തെരേസ മെയ്

ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് അംഗീകരിച്ച ചെക്കേഴ്സ് കരാറിനെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രകോപിതയായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്. യൂറോപ്യന്‍ യൂണിയനോട് മൃദുസമീപനം സ്വീകരിക്കുന്നുവെന്നും ദേശീയ താല്‍പര്യത്തിന് നിരക്കുന്നതല്ലെന്നുമാണ് കരാറിനെക്കുറിച്ചുയര്‍ന്ന ആക്ഷേപങ്ങള്‍. നിലപാടില്‍ വിട്ടുവീഴ്ചക്കില്ലെന്ന് അവര്‍ വ്യക്തമാക്കി. അതേസമയം, യൂണിയനില്‍ നിന്നുള്ള വിടുതല്‍ കരാറില്‍ ഇനിയൊരു ജനഹിതപരിശോധന നടത്താനില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. അങ്ങനെയായാല്‍, അത് ജനാധിപത്യത്തോടും വിശ്വാസ്യതയോടും ചെയ്യുന്ന ഏറ്റവും വലിയ വഞ്ചന ആയിരിക്കുമെന്ന് അവര്‍ പറയുന്നു. പീപ്പിള്‍സ് വോട്ട് എന്ന പേരില്‍ രൂപീകരിച്ച എംപിമാരുള്‍പ്പെടെയുള്ള സംഘടന, അന്തിമബ്രെക്സിറ്റ് … Read more

ഡബ്ലിന്‍ പ്രൈവറ്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥിക്ക് എച്ച്ഐവി; വിദേശത്തേക്ക് നടത്തിയ ക്ലാസ് ട്രിപ്പിനിടെ ലൈംഗിക തൊഴിലാളിയുമായി ബന്ധപ്പെട്ടത് വിനയായി

ഡബ്ലിന്‍: ഡബ്ലിനിലെ പ്രമുഖ സ്‌കൂളില്‍ നിന്നും നടത്തിയ പഠനയാത്രയ്ക്കിടയില്‍ രണ്ട് കുട്ടികള്‍ ലൈംഗിക തൊഴിലാളിയുടെ സേവനം വിനിയോഗിച്ചതില്‍ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ഡബ്ലിനില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ക്ക് എച്ച്ഐവി പോസിറ്റീവായെന്ന് കണ്ടെത്തിയതാണ് പ്രശ്നങ്ങള്‍ വഷളാക്കിയത്. കൂടെയുണ്ടായിരുന്ന അധ്യാപകര്‍ക്കെതിരെ സ്‌കൂള്‍  ഇതുവരെ അച്ചടക്ക നടപടികളൊന്നും എടുത്തിട്ടില്ല. വാട്‌സാപ്പ് മെസേജിലൂടെ സംഭവം പുറംലോകമറിഞ്ഞതോടെയാണ് അന്വേഷണത്തിന് ഇത്തരവിട്ടിരിക്കുന്നത്. എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതര്‍ സംഭവത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. വിദേശത്തേക്ക് നടത്തിയ സ്‌കൂള്‍ ട്രിപ്പിനിടെയാണ് രണ്ട് വിദ്യാര്‍ത്ഥികള്‍ ലൈംഗിക തൊഴിലാളിക്കൊപ്പം അന്തിയുറങ്ങിയത്. ഡബ്ലിനിലെ സ്വകാര്യ … Read more

പുതിയ ഗാര്‍ഡ കമ്മീഷണര്‍ ഡ്രൂ ഹാരിസിന് മുന്‍പിലുള്ള വെല്ലുവിളികള്‍ ഏറെ

ഡബ്ലിന്‍ : പുതിയ ഗാര്‍ഡ കമ്മീഷണര്‍ ആയി ഡ്രൂ ഹാരിസ് ചുമതലയേറ്റു. ഡബ്ലിനിലെ കെവിന്‍ സ്ട്രീറ്റ് ഗാര്‍ഡ സ്റ്റേഷനില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹം ഔദ്യോഗികമായി സ്ഥാനമേറ്റെടുത്തത്. പോലീസ് സര്‍വീസ് ഓഫ് നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഡെപ്യൂട്ടി ചീഫ് കോണ്‍സ്റ്റബിള്‍ ആയിരിക്കെയാണ് പുതിയ പദവി ലഭിക്കുന്നത്. പൊതുജനങ്ങള്‍ക്ക് ഗാര്‍ഡയിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതായി പരാതികള്‍ ഉയരുന്ന സമയത്താണ് പുതിയ കമ്മീഷണറുടെ നിയമനം. നിരവധി ക്രമക്കേടുകളില്‍ ഗാര്‍ഡയുടെ മുഖം നഷ്ടപ്പെട്ടിരിക്കുന്ന സമയത്ത് പുതിയ കമ്മീഷണര്‍ക്ക് ഇതൊരു വെല്ലുവിളിയാകും. വ്യാജ വാഹന പരിശോധന വിവാദം, … Read more

പ്രളയത്തെ അതിജീവിക്കാന്‍ ആഹ്വാനം ചെയ്ത് അയര്‍ലണ്ട് മലയാളി യുവാക്കള്‍ ഒരുക്കിയ റാപ്പ് ഗാനം ശ്രദ്ധിക്കപ്പെടുന്നു

അതിജീവനത്തിന്റെ പാതയിലുള്ള മലയാളികളെ പ്രചോദിപ്പിച്ച് അയര്‍ലണ്ടിലെ ഒട്ടുകൂട്ടം മലയാളി യുവാക്കള്‍ പുറത്തിറക്കിയ ‘കേരള 01’ എന്ന പുതിയറാപ്പ് ഗാനം ശ്രദ്ധിക്കപ്പെടുന്നു. പ്രളയക്കെടുതി മനുഷ്യരില്‍ വരുത്തിയ മാറ്റങ്ങളും പുതിയ വെല്ലുവിളികളുമെല്ലാം ഏറ്റെടുത്ത് നാം മുന്നോട്ട് പോകാന്‍ ആഹ്വാനം ചെയ്യുന്ന വരികളാണ് ഗാനത്തിനുള്ളത്. സാന്ത്വനവും പ്രചോദനവും നല്‍കുന്ന തരത്തിലാണ് ഗാനത്തിന്റെ നിര്‍മിതി. സാമൂഹിക പ്രസക്തിയുള്ള മലയാളം റാപ്പ് ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ നൊമഡിക് വോയ്‌സാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ഗാനത്തിന് പിന്നണിയിലുള ശരത്ത് ശശിധരന്‍ ഡബ്ലിനിലെ ബ്ലൂംഫീല്‍ഡ് ഹെല്‍ത്ത് സെന്ററിലെ നേഴ്‌സാണ്. … Read more

സ്ലൈഗോ അസോസിയേഷന്റെ സമാഹരണം പതിനായിരം യൂറോക്ക് മുകളില്‍; മുഖ്യമന്ത്രിക്ക് നേരിട്ടു തുക കൈമാറി

ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോയുടെ കേരളത്തിലെ വെള്ളപ്പൊക്ക ദുരന്ത നിവാരണ പ്രവര്‍ത്തങ്ങള്‍ക്കായുള്ള ഫണ്ടു ശേഖരണത്തിനു മികച്ച പ്രതികരണം .മൂവായിരം യൂറോ ഉദ്ദേശിച്ചു തുടങ്ങിയ സമാഹരണം ഇതുവരെ പതിനായിരത്തിനു മുകളിലെത്തി . ഇന്നലെ തിരുവന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടു കണ്ടു അസോസിയേഷന്റെ വിഹിതം പ്രതിനിധികളായ ഹരീഷ് ഞള്ളി ,സിനി മാത്യു ,പ്രിയങ്കാ ഗാംഗുലി എന്നിവര്‍ കൈമാറി .അസോസിയേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തങ്ങളെ അഭിനന്ദിച്ച മുഖ്യമന്ത്രി സംസ്ഥാനത്തിന് ഇനിയും ധാരാളം സഹായം ആവശ്യമുണ്ടെന്നും പ്രവര്‍ത്തങ്ങള്‍ തുടരാനും അഭ്യര്‍ത്ഥിച്ചു . ആദ്യ … Read more

യൂറോപ്പിലെ സമയ മാറ്റ സമ്പ്രദായത്തിന് അന്ത്യമാകുന്നു

ബ്രസല്‍സ്: വര്‍ഷത്തില്‍ ശീതകാലത്തും വസന്തകാലത്തും സമയം ഒരു മണിക്കൂര്‍ മാറ്റി ക്രമീകരിക്കുന്ന സമ്പ്രദായം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി യൂറോപ്യന്‍ യൂണിയന്‍ കമ്മിഷന്‍ പ്രസിഡന്റ് ക്ലൗഡ് ജങ്കാര്‍ അറിയിച്ചു. ഇതു സംബന്ധിച്ച പ്രഖ്യാപനം സെപ്റ്റംബര്‍ 12 നു നടത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. 4.6 മില്യന്‍ ആളുകളെ പങ്കെടുപ്പിച്ച് യൂറോപ്യന്‍ കമ്മിഷന്‍ സംഘടിപ്പിച്ച വിശാലമായ ഓണ്‍ലൈന്‍ സര്‍വേയില്‍ യൂറോപ്യന്‍ പൗരന്‍മാരില്‍ എണ്‍പതു ശതമാനവും നിര്‍ത്തലാക്കണമെന്ന് വോട്ടു ചെയ്തിരുന്നു. ഹിതപരിശോധനയുടെ നിയമ സാധുതയില്‍ ഉപരി സമയ ക്രമീകരണം സംബന്ധിച്ച പുനര്‍വിചിന്തനത്തിന് ഇയു നേതാക്കളെ … Read more

ഭക്തിപൂര്‍വം വിശ്വാസസമൂഹം.’അഭിഷേകാഗ്‌നി 2018′ നു ലിമെറിക്കില്‍ തുടക്കമായി.

ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ‘അഭിഷേകാഗ്‌നി 2018’ ബൈബിള്‍ കണ്‍വെന്‍ഷന് തുടക്കമായി. ലിമെറിക്ക്, പാട്രിക്‌സ്വെല്‍, റേസ്‌കോഴ്‌സ് ഓഡിറ്റോറിയത്തില്‍ വച്ച് ഓഗസ്റ്റ് 31,സെപ്റ്റംബര്‍ 1,2 തീയതികളിലാണ് (വെള്ളി ശനി ഞായര്‍) കണ്‍വെന്‍ഷന്‍ നടക്കുന്നത് .അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ.സേവ്യര്‍ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തിലുള്ള സെഹിയോന്‍ ടീംനയിക്കുന്ന കണ്‍വെന്‍ഷന്‍ എല്ലാ ദിവസങ്ങളിലും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് നടക്കുന്നത്. കുട്ടികള്‍ക്കുള്ള ധ്യാനം,സ്പിരിച്ച്വല്‍ ഷെറിങ്, എന്നിവ സെഹിയോന്‍ മിനിസ്ട്രി … Read more

രോഗികള്‍ വലയുന്നു, നഴ്‌സുമാര്‍ക്ക് ദുരിത സമയം, HSE മൗനം പാലിക്കുന്നു

ഡബ്ലിന്‍: രാജ്യത്തെ വിവിധ ആശുപത്രികളില്‍ ആയിരക്കണക്കിന് രോഗികള്‍ കിടയ്ക്കക്കായി കാത്തിരിക്കുന്നുണ്ടെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ട്രോളികള്‍ ലഭിക്കാത്തതിനാല്‍ എമര്‍ജന്‍സി ചികിത്സാ സൗകര്യങ്ങള്‍ ഇവര്‍ക്ക് നിഷേധിക്കുകയാണ്. ആശുപത്രികളിലെ കിടക്ക ക്ഷാമത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ആഗസ്റ്റ് മാസത്തില്‍ ഉണ്ടായിരിക്കുന്നത്. വിന്റര്‍ സീസണ്‍ അടുക്കുന്തോറും കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഐറിഷ് നഴ്സസ് ആന്‍ഡ് മിഡൈ്വഫ് ഓര്‍ഗനൈസേഷന്റെ കണക്ക് പ്രകാരം ഈ മാസം രാജ്യത്തെ വിവിധ ആശുപത്രികളിലെ എമര്‍ജന്‍സി വാര്‍ഡുകളിലായി 7,911 രോഗികളാണ്.ബെഡിനായി കാത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2 … Read more

കേരളത്തിന് സഹായമായി 6792 യൂറോ സംഭാവന നല്‍കി ‘നീനാ കൈരളി’.

നീനാ: പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിലെ സഹോദരങ്ങള്‍ക്ക് സഹായമായി ‘നീനാ കൈരളി’ 6792 യൂറോ (555033 രൂപ) സ്വരൂപിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് കൈമാറി.നീനാ കൈരളിയിലെ 37 കുടുംബങ്ങള്‍ ഓണാഘോഷങ്ങള്‍ വേണ്ടന്നുവച്ച് സമാഹരിച്ച തുകയാണിത്.

യൂറേഷ്യ സൂപ്പര്‍ മാര്‍ക്കറ്റ് കേരളത്തിനായി സൈക്കിള്‍ ഫണ്ട് റൈസിംഗ് ഒരുക്കുന്നു.

സെപ്തംബര്‍ 1 ശനിയാഴ്ച ലൂക്കനിലെ പ്രമുഖ ഏഷ്യന്‍ ഷോപ്പായ യൂറേഷ്യ കേരളത്തിലെ പ്രളയദുരിതരെ സഹായിക്കുവാനായി ബൈ സൈക്കിള്‍ ഫണ്ട് റൈസിംഗ് ഒരുക്കുന്നു. കേരളത്തിലെ പ്രളയക്കെടുതിയില്‍ സംഭാവനയെത്തിക്കുവാന്‍ കഴിയാത്ത മറ്റ് ഇന്ത്യക്കാര്‍ക്കും , വിദേശികള്‍ക്കും ഈ ഫണ്ട് റൈസിംഗിലൂടെ കേരളത്തെ സഹായിക്കാനാകും. ഇതിലൂടെ സമാഹരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് നല്‍കുന്നത്. മലയാളികളെ സ്‌നേഹിക്കുന്ന സിഖ് വംശജര്‍ ഒരുക്കുന്ന ഫണ്ട് റൈസിംഗ് മറ്റുള്ളവര്‍ക്കും ഒരു മാത്രകയാണ്. കൊച്ചിയുള്‍പ്പെടെയുള്ള പ്രളയ ബാധിത പ്രദേശങ്ങളില്‍ ഭക്ഷണവും വെള്ളവും എത്തിച്ച് നല്‍കുന്നതിലും സിഖ് … Read more