യൂറോപ്പില്‍ സഹായഹസ്തം നീട്ടുന്ന രാജ്യങ്ങളില്‍ ഒന്നാമതെത്തി അയര്‍ലന്‍ഡ്

ഡബ്ലിന്‍ : ഉദാരമായി സംഭാവന ചെയ്യുന്ന 146 ലോകരാജ്യങ്ങളില്‍ 5-സ്ഥാനം അയര്‍ലന്‍ഡിന്. സന്നദ്ധ സേവനങ്ങള്‍ക്ക് സംഭാവന നല്‍കുന്നതില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹത നേടിയതും അയര്‍ലന്‍ഡ് തന്നെ. മറ്റുള്ളവരെ സഹായിക്കുന്നതില്‍ അയര്‍ലന്‍ഡ് യൂറോപ്പിന് മുന്നില്‍ മാതൃകയാണെന്ന് ചാരിറ്റീസ് ഓഫ് എയിഡ് ഫൌണ്ടേഷന്‍ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. എട്ടാം സ്ഥാനത്തുനിന്നും അയര്‍ലന്‍ഡ് ഇത്തവണ യു.കെയെ പിന്നിലാക്കി അഞ്ചാം സ്ഥാനത്തേക്ക് മുന്നേറുകയായിരുന്നു. ചാരിറ്റസ് എയ്ഡ് ഫൗണ്ടേഷന്‍ ഐറിഷ് ജനങ്ങളില്‍ നടത്തിയ സര്‍വേയില്‍ 60 ശതമാനത്തോളം ആളുകളും സന്നദ്ധ-ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്ക് … Read more

എവിടെ നിങ്ങളുടെ റിട്ടയര്‍മെന്റ് പ്ലാനിംഗ് ?

ജീവിതം മുഴുവന്‍ അധ്വാനിച്ചു കഴിഞ്ഞാല്‍ കിടപ്പിലാകുന്നതിനു മുന്‍പുള്ള ചില നല്ല വര്‍ഷങ്ങള്‍ നല്ല ക്വാളിറ്റി ഉള്ള റിട്ടയര്‍മെന്റ്, സ്വപ്നം കാണാത്ത എത്ര പേരുണ്ട് ? ഞങ്ങളുടെ ജോലി സംബന്ധമായി, ഫിനാന്‍ഷ്യല്‍ റിവ്യൂ ചെയ്തു സംസാരിക്കുന്ന മിക്കവര്‍ക്കും 55 വയസ്സിനടുത്തു റിട്ടയര്‍മെന്റ് എടുത്തു, ശേഷം കാലം മനസ്സിന് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനാണ് ആഗ്രഹം. സംഗതി കൊള്ളാം. എന്നാല്‍ ഇതിനുള്ള സാമ്പത്തിക ഭദ്രത ഈ സമയത്തു നിങ്ങള്‍ക്കു കാണുമോ? ഇന്ത്യന്‍ ജോലിക്കാരില്‍ പലരും ഇവിടെ ജോലി തുടങ്ങിയിരിക്കുന്നതു തന്നെ 30 … Read more

ഓഐസിസി അയര്‍ലണ്ട് പുതിയ ഭാരവാഹികളെയും, യൂണിറ്റ് പ്രസിഡണ്ടുമാരെയും പ്രഖ്യാപിച്ചു

ഡബ്ലിന്‍:കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഭാഗമായി വിദേശ മലയാളികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഓ ഐ സി സിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുതിയ ഭാരവാഹികളെയും,യൂണിറ്റ് പ്രസിഡണ്ടുമാരെയും പ്രഖ്യാപിച്ചു.സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ദേശീയ തലത്തില്‍ ഏകോപിപ്പിക്കാനുള്ള പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടമാണിതെന്നും,വരും ദിവസങ്ങളില്‍ സംഘടനയെ ശക്തമാക്കാനുള്ള വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്നും പ്രസിഡണ്ട് എം എം ലിങ്ക്വിന്‍സ്റ്റാര്‍,സെക്രട്ടറി സാന്‌ജോ മുളവരിക്കല്‍,ജോയിന്റ് റോണി കുരിശുങ്കല്‍ പറമ്പില്‍ എന്നിവര്‍ അറിയിച്ചു. വൈസ് പ്രസിഡണ്ടായി പി എം ജോര്‍ജ് കുട്ടിയെ (വാട്ടര്‍ഫോര്‍ഡ്) നിയോഗിച്ചു. യൂണിറ്റ്/കൗണ്ടി പ്രസിഡണ്ടുമാര്‍ ബാബു ജോസഫ് (ഡബ്ലിന്‍ … Read more

വരനെ ആവശ്യമുണ്ട്

അയര്‍ലണ്ടില്‍ കോര്‍ക്കില്‍ സ്റ്റാഫ് നേഴ്‌സ് ആയി ജോലി ചെയ്യുന്ന എറണാകുളം അങ്കമാലി രൂപത RC യുവതി 27 വയസ് , 154 cm ഉയരം. അയര്‍ലണ്ടില്‍ ഉള്ള അനുയോജ്യരായ male നഴ്‌സുമാരില്‍ നിന്നും വിവാഹ ആലോചനകള്‍ ക്ഷണിക്കുന്നു . കൂടുതല്‍ വിവരങ്ങള്‍ക്ക് , 0091 9846481200

നാഷണല്‍ ബ്രോഡ്ബാന്‍ഡ് പദ്ധതി പാളുന്നു; അതിവേഗ ഇന്റര്‍നെറ്റ് എത്താതെ അനേക ഇടങ്ങള്‍; വരദ്കര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് വിമര്‍ശനം

ഡബ്ലിന്‍: അയര്‍ലണ്ടിലെ എല്ലാ സ്ഥലങ്ങളിലും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കണമെന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കുന്ന നാഷണല്‍ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ വൈകുന്നതില്‍ സര്‍ക്കാരിന് നേരെ വിമര്‍ശനങ്ങള്‍ ഉയരുന്നു. പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പദ്ധതി എത്രയും വേഗം പൂര്‍ത്തീകരിക്കുമെന്ന് വാര്‍ത്താവിനിമയ വക്താവ് സൂചിപ്പിച്ചു. 2020 തോടു കൂടി രാജ്യത്ത് എല്ലാ ജനങ്ങള്‍ക്കും അതിവേഗ ബ്രോഡ്ബാന്‍ഡ് ലഭ്യമാക്കാനാണ് ഗവണ്മെന്റ് ഉദ്ദേശിക്കുന്നത്. എന്നാല്‍ പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് കാലതാമസം നേരിടുന്നതില്‍ പഴി കേള്‍ക്കുകയാണ് വരേദ്കര്‍ ഗവണ്മെന്റ്. പദ്ധതി വൈകുന്നതിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രി വരേദ്കര്‍ ഏറ്റെടുക്കണമെന്ന് ഫിയാന ഫെയ്ല്‍ … Read more

ഐറിഷുകാര്‍ക്ക് 35 വയസ്സ് വരെ ഓസ്ട്രേലിയന്‍ വര്‍ക്കിങ് വിസക്ക് അനുമതി.

ഡബ്ലിന്‍: ഐറിഷ് പൗരന്മാര്‍ക്ക് 35 വയസ്സ് വരെ ഓസ്ട്രേലിയന്‍ വര്‍ക്കിങ് വിസ ലഭ്യമാവുന്ന നിയമം പ്രഖ്യാപിക്കപ്പെട്ടു. 2018 നവംബര്‍ 1 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും. ഓസ്ട്രേലിയ-അയര്‍ലന്‍ഡ് ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാകാന്‍ പുതിയ പ്രഖ്യാപനം വഴിയൊരുക്കുമെന്ന് ഐറിഷ് വിദേശകാര്യ മന്ത്രി സിമോണ്‍ കോവിനി അഭിപ്രായപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക തനിമ നിലനിര്‍ത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഓസ്ട്രേലിയന്‍ വര്‍ക്കിങ് ഹോളിഡെയുടെ ഭാഗമായി മൂന്ന് ലക്ഷത്തോളം ഐറിഷ് യുവാക്കള്‍ ഓസ്ട്രേലിയയില്‍ ചെലവഴിച്ചിരുന്നു. കഴിഞ്ഞവര്‍ഷം എണ്ണായിരത്തില്പരം … Read more

70-കാരായ ദമ്പതിമാരെ ഉപദ്രിവിച്ചും മുറിയില്‍ പൂട്ടിയിട്ടും കവര്‍ച്ച. മീത്ത് മോഷ്ടാക്കളുടെ വിഹാരകേന്ദ്രമോ?

മീത്ത്: വയസ്സായവര്‍ മാത്രം താമസിക്കുന്ന വീടുകള്‍ ലക്ഷ്യമാക്കി മോക്ഷണ ശ്രമങ്ങള്‍ പെരുകുന്നു. കാവല്‍ പൊലീസുകാരെ നോക്കുകുത്തികളാക്കിയാണ് പലയിടങ്ങളിലും കവര്‍ച്ച നടക്കുന്നത്. ഗാര്‍ഡ രാത്രികാല പെട്രോളിംഗ് നടത്താറുണ്ടെങ്കിലും അതിവിദഗ്ധ മോഷണ സംഘം പോലീസ് പിടിയില്‍ അകപ്പെടാറില്ല. കഴിഞ്ഞദിവസം ആരെയും ഭയപ്പെടുത്തുന്ന മോഷണ പരമ്പരയാണ് മീത്തിലെ ഡ്രങ്കൂണ്‍റാത്തില്‍ നടന്നത്. രാത്രി പത്തരയോടെ വീടിന്റെ വാതിലുകള്‍ കുത്തിത്തുറന്ന് അകത്തെത്തിയ സംഘം 70 വയസ്സ് പ്രായമുള്ള ദമ്പതിമാരെ അതിദാരുണമായി ഉപദ്രവിച്ച് തൊട്ടടുത്ത മുറിയില്‍ പൂട്ടിയിടുകയായിരുന്നു. സംഘമായി എത്തിയവര്‍ മൊബൈല്‍, ആഭരണങ്ങള്‍ ഉള്‍പ്പെടെ വിലപിടിപ്പുള്ള … Read more

ടെസ്‌കോയെ പിന്തള്ളി ഡണ്‍സ് സ്റ്റോര്‍ അയര്‍ലന്റിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കിടയിലെ ഒന്നാമന്‍

ഡബ്ലിന്‍: ഡണ്‍സ് സ്റ്റോര്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കിടയില്‍ അയര്‍ലന്‍ഡില്‍ താരമാകുന്നു. ടെസ്‌കോയെ മറികടന്നാണ് അയര്‍ലന്‍ഡില്‍ ഡണ്‍സ് സ്റ്റോര്‍ ജനകീയമായ സൂപ്പര്‍മാര്‍ക്കറ്റായി മാറിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കന്റാര്‍ വേള്‍ഡ് പാനല്‍ അയര്‍ലന്‍ഡിലെ ഒക്ടോബര്‍ 7 വരെയുള്ള പന്ത്രണ്ട് ആഴ്ച്ചകാലത്തെ കണക്കുകളാണ് പുറത്ത് വിട്ടിരിക്കുന്നത്. കണക്ക് പ്രകാരം ഈ വര്‍ഷം ആദ്യമായാണ് ഡണ്‍സ് സ്റ്റോര്‍ മികച്ച വളര്‍ച്ചകൈവരിച്ച് രാജ്യത്തെ പലചരക്ക് വിപണിയിലെ ഏറ്റവും വലിയ പങ്കാളിത്തം നേടിയിരിക്കുന്നത്. മൊത്തം മാര്‍ക്കറ്റ് വിപണിയുടെ 22.1 ശതമാനം പങ്കാളിത്തമാണ് ഡണ്‍സ് സ്റ്റോറിനുള്ളത്. അതേസമയം ഇതുവരെ ഒന്നാം … Read more

ശൈത്യകാലത്തിന്റെ വരവറിയിച്ച് താപനില മൈനസ് ഡിഗ്രിയിലേക്ക്; ആരോഗ്യകാര്യങ്ങളില്‍ അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

ഡബ്ലിന്‍: കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ ഐറിഷ് കാലാവസ്ഥയില്‍ കാതലായ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. മൈനസ് 2 ഡിഗ്രിയിലെത്തിയ തണുപ്പ് മൈനസ് 4 ഡിഗ്രിയിലേക്ക് താഴ്ന്നതായി മെറ്റ് ഏറാന്‍ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ചുരുക്കം ചില സ്ഥലങ്ങളില്‍ ചാറ്റല്‍മഴ ഒഴിച്ചുനിര്‍ത്തിയാല്‍ ഭൂരിഭാഗം പ്രദേശങ്ങളിലും വരണ്ട കാലാവസ്ഥ തുടരുന്നു. വരും ദിവസങ്ങളില്‍ താപനില വീണ്ടും കുറഞ്ഞേക്കാമെന്നും കാലാവസ്ഥാ കേന്ദ്രങ്ങളില്‍ നിന്നും അറിയിപ്പുണ്ട്. ശൈത്യകാലം വന്നെത്തുന്നതോടെ ആരോഗ്യകാര്യങ്ങളില്‍ ജനങ്ങള്‍ ശ്രദ്ധ പാലിക്കണമെന്ന് എച്ച്.എസ്.ഇ മുന്നറിയിപ്പ് നല്‍കി. പകര്‍ച്ചവ്യാധികള്‍ ഏറ്റവുംകൂടുതല്‍ കണ്ടുവരുന്ന തണുപ്പുകാലത്ത് ആളുകള്‍ … Read more

‘ഡാഫൊഡില്‍സ് – എസ്. പി ബാലസുബ്രഹ്മണ്യം ക്ലാസ്സിക്ള്‍സ് 2019 ‘ – ടിക്കറ്റ് വില്പന ആരംഭിച്ചു..

അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹമൊന്നാകെ ആകാംഷാഭരിതരായി ഉറ്റുനോക്കുന്ന എസ്. പി ബാലസുബ്രഹ്മണ്യം ക്ലാസിക് 2019 സൂപ്പര്‍ മെഗാ ഷോയുടെ ആദ്യ ടിക്കറ്റ് വില്‍പ്പനയും, സൂവനീര്‍ പ്രകാശനവും, 26-10 -2018 വെള്ളിയാഴ്ച വൈകീട്ട് ഡബ്ലിന്‍ സയന്റോളജി കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് ഔദ്യോഗികമായി നടത്തപ്പെടുകയുണ്ടായി. തിങ്ങി നിറഞ്ഞ സദസ്യരുടെ ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ ചീഫ് ഗസ്റ്റ് ഡോക്ടര്‍. പുരി (ചെയര്‍മാന്‍ – യൂറേഷ്യ) ”ഡാഫൊഡില്‍സ് – എസ്. പി. ബി ക്ലാസ്സിക്ള്‍സ് 2019 സൂവനീര്‍” പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍മാരായ ശ്രീ വിനോദ് കുമാറിനും, അന്‍സാറിനും … Read more