യൂണിയന്‍ രാജ്യങ്ങളില്‍ ഡിജിറ്റല്‍ നികുതി. അയര്‍ലണ്ടിനുമേല്‍ സമ്മര്‍ദ്ദമേറുന്നു; ബഹുരാഷ്ട്ര കമ്പനികള്‍ കൂട്ടത്തോടെ യൂണിയന്‍ വിട്ടുപോകാന്‍ സാധ്യത

ഡബ്ലിന്‍: യൂണിയന്‍ രാജ്യങ്ങളില്‍ തൊഴിലവസരങ്ങള്‍ നഷ്ടമാക്കികൊണ്ട് വന്‍കിട കമ്പനികള്‍ ഇവിടംവിട്ടു പോയേക്കുമെന്ന് സൂചന. ബഹുരാഷ്ട്ര കമ്പനിക്കുമേല്‍ 3 ശതമാനം ഡിജിറ്റല്‍ നികുതി ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ ധാരണ ആയേക്കും. അടുത്ത മാസം നടക്കുന്ന സമ്മേളനത്തില്‍ ഭൂരിഭാഗം അംഗങ്ങളും ഈ നികുതിയെ അംഗീകരിച്ചാല്‍ അടുത്ത വര്‍ഷം തന്നെ ഡിജിറ്റല്‍ നികുതി നിലവില്‍ വന്നേക്കും. ഫ്രാന്‍സും ഓസ്ട്രിയയും ഡിജിറ്റല്‍ നികുതി പാസാക്കാന്‍ മുന്‍കൈ എടുത്തതോടെ അയര്‍ലണ്ടിനുമേല്‍ സമ്മര്‍ദ്ദം ഏറുകയാണ്. ഈ നികുതി നടപ്പാക്കുന്നതിനെതിരെ അയര്‍ലാന്‍ഡ് പല തവണ പ്രതിരോധിച്ചിരുന്നു. നികുതി … Read more

ബ്രെക്‌സിറ്റ് ഇങ്ങെത്തി; ബ്രിട്ടീഷ് പൗരന്മാര്‍ ഐറിഷ് പാസ്‌പോര്‍ട്ടിനായുള്ള ഓട്ടത്തില്‍

ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ അന്ത്യത്തോട് അടുക്കുന്നതോടെ ഐറിഷ് പാസ്പോര്‍ട്ടുകള്‍ക്ക് പ്രിയമേറുന്നു. അതോടൊപ്പം ഐറിഷ് പാസ്‌പോര്‍ട്ടിനായി നല്‍കിയ അപേക്ഷകള്‍ നിരാകരിക്കുന്ന പ്രവണതയും കൂടിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2016 യുകെയില്‍ നിന്നുള്ള ഒരാളുടെ അപേക്ഷ മാത്രമാണ് നിരസിച്ചതെങ്കില്‍ കഴിഞ്ഞ വര്‍ഷം 15,074 യുകെ പൗരന്മാരുടെ അപേക്ഷകളാണ് വിവിധ കാരണങ്ങളാല്‍ നിരസിച്ചത്. ആഗോളതലത്തില്‍ ഐറിഷ് പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുന്നവരുടെ എണ്ണം 2016 ലെ 190,905 ല്‍ നിന്ന് 2017 ല്‍ 227,223 ആയി ഉയര്‍ന്നു. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്നുള്ളവരാണ് കൂടുതലും ഐറിഷ് പാസ്‌പോര്‍ട്ടിനായി ശ്രമിക്കുന്നത്. … Read more

ഹാലോവീന്‍ ആഘോഷരാവില്‍ മതിമറന്ന് ഐറിഷ് നഗരങ്ങള്‍; അഗ്‌നിശമന സേനയ്ക്ക് ഉറക്കമില്ലാത്ത രാത്രിയായി

ഡബ്ലിന്‍: ഹാലോവീന്‍ ആഘോഷങ്ങള്‍ ഗംഭീരമാക്കിയ അയര്‍ലണ്ടിലെ നഗരങ്ങള്‍ക്ക് ഇന്നലെ ഉറക്കമില്ലായിരുന്നു. പ്രേത ഭൂതങ്ങളെ ഓടിയ്ക്കാന്‍ വിചിത്ര വേഷങ്ങളും, ബോണ്‍ ഫയറും ഒരുക്കി കുട്ടികളും യുവജനങ്ങളും വീഥികള്‍ തോറും അലഞ്ഞു.ഡബ്ലിന്‍ നഗരത്തില്‍ രാത്രി വൈകും വരെ ഹാലോവിന്‍ വേഷങ്ങളുടെ തിരക്കായിരുന്നു. പബ്ബുകളിലും, സിനിമാശാലകളിലും അടക്കം നഗരത്തിലെങ്ങും തദ്ധേശിയരും,വിദേശികളും ആഹ്ലാദതിമിര്‍പ്പില്‍ ആറാടി. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഹാലോവീന്‍ ദിനത്തില്‍ വര്‍ധിച്ചതായും ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു. പൊട്ടിത്തെറിയും, തീപിടിത്തവവുമായി എഴുനൂറ്റമ്പതോളം സംഭവങ്ങളാണ് ഡബ്ലിന്‍ സിറ്റി ഏരിയയില്‍ മാത്രം അധികൃതര്‍ക്ക് കൈകാര്യം … Read more

രാജ്യത്ത് ഭവനപ്രതിസന്ധി രൂക്ഷം; ശൈത്യകാലത്തെ മുന്നില്‍കണ്ട് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു

ഡബ്ലിന്‍: ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ഭവന പ്രതിസന്ധി വര്‍ഷങ്ങളായി പരിഹരിക്കപ്പെടാതിരുന്നത് മൂലം രൂക്ഷമായി കൊണ്ടിരിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ട്. ഓരോ വര്‍ഷം കൂടുതന്തോറും ഭവനപ്രതിസന്ധിയ്ക്ക് പരിഹാരം കാണുന്നതിനായി കൂടുതല്‍ തുക ചെലവഴിക്കുന്നുണ്ടെങ്കിലും പ്രശ്നം പരിഹാരിക്കപ്പെടുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഭവന രഹിതരായവരുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചു. മെയ് 2015 ല്‍ 4,350 ഭവനരഹിതര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് ഇത് 9,900 ആയി വര്‍ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കുട്ടികളുടെ എണ്ണം 1,211 ല്‍ നിന്ന് 3,824 ആയി വര്‍ധിച്ചത് കാര്യങ്ങള്‍ കൂടുതല്‍ … Read more

മാക്ക് ബുക്ക് എയര്‍, ഐപാഡ് പ്രോ, മാക്ക് മിനി – ആപ്പിളിന്റെ പുതിയ ഉല്‍പ്പന്നങ്ങള്‍ ഐറിഷ് വിപണിയില്‍ നവംബര്‍ 7 മുതല്‍

ഒക്ടോബര്‍ 30 ന് നടന്ന ചടങ്ങില്‍ ആപ്പിള്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിച്ചു. കൂടുതല്‍ കനം കുറഞ്ഞതും ഭാരംകുറഞ്ഞതും ഒപ്പം കൂടുതല്‍ പ്രവര്‍ത്തന മികവുമുള്ളതാണ് പുതിയ മാക്ക് ബുക്ക് എയര്‍, രണ്ട് പുതിയ ഐപാഡ് പ്രോകളാണ് അവതരിപ്പിച്ചിട്ടുള്ളത്. ഒപ്പം പുതിയ ആപ്പിള്‍ പെന്‍സില്‍, മാക്ക് മിനി ഡെസ്‌ക് ടോപ്പ് എന്നിവയും ആപ്പിള്‍ പുറത്തിറക്കി. ടച്ച് ഐഡി, മികച്ച ബാറ്ററി ലൈഫ്, 16 ജിബി വരെ റാം ശേഷി എന്നിവയും മാക്ക്ബുക്ക് എയറിന്റെ സവിശേഷതകളാണ്. മാക്ക് ബുക്ക് എയര്‍ രൂപകല്‍പ്പനയില്‍ … Read more

ഈ വര്‍ഷം മോര്‍ട്ട്‌ഗേജ് അനുമതി ലഭിച്ചവരുടെ എണ്ണത്തില്‍ വന്‍ കുറവ്

ഡബ്ലിന്‍: മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2018-ല്‍ മോര്‍ട്ട് ഗേജ് ക്ലീറെന്‍സ് ലഭിച്ചത് വളരെ കുറച്ചുപേര്‍ക്ക് മാത്രം. ലക്ഷക്കണക്കിന് അപേക്ഷകരില്‍ ഏകദേശം പതിനായിരത്തോളം ആളുകള്‍ക്ക് മാത്രമാണ് ഈ വര്‍ഷം പുതിയ വീട് വാങ്ങാന്‍ ലോണ്‍ അനുവദിക്കപ്പെട്ടത്. അയര്‍ലണ്ടില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക്‌മേല്‍ സെന്‍ട്രല്‍ ബാങ്ക് കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ വലിയൊരു ശതമാനം ആളുകള്‍ക്കും മോര്‍ട്ട്‌ഗേജ് ലഭിക്കാനുള്ള അവസരം ഇല്ലാതാക്കിയെന്ന് പ്രമുഖ പ്രോപ്പര്‍ട്ടി വെബ്സൈറ്റുകള്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. മറ്റു ലോണുകള്‍ എടുത്തവര്‍ക്ക് മോര്‍ട്ട്‌ഗേജ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ … Read more

ത്രീ അയര്‍ലന്‍ഡ് നെറ്റ്വര്‍ക്ക്കള്‍ക്ക് വേഗത കുറയുന്നതായി പരാതി.

കോര്‍ക്ക്: മൊബൈല്‍ സേവന ദാതാക്കളായ ത്രീ അയര്‍ലണ്ടിന്റെ നെറ്റ്വര്‍ക്ക് അരമണിക്കൂറില്‍ കൂടുതല്‍ നിലച്ചത് ഉപഭോക്താക്കളെ രോക്ഷാകുലരാക്കി. ഇത് സംബന്ധിച്ച പരാതികളുടെ എണ്ണം കുത്തനെ കൂടിയതായി റിപ്പോര്‍ട്ട്. ഇന്നലെ രാത്രി 7 മണിയോടെയാണ് നെറ്റ്വര്‍ക്ക് തകരാറിലായത്. ഡബ്ലിന്‍, കോര്‍ക്ക്, ലീമെറിക്, കില്‍കെന്നി, ഗാല്‍വേ എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും പരാതികള്‍ ഉയര്‍ന്നത്. ഈ വര്‍ഷം നിരവധി തവണകളായി ത്രീ അയര്‍ലന്‍ഡ് സേവനങ്ങള്‍ ഭാഗികമായി നിലച്ചിരുന്നു. ഈ മാസം തന്നെ ഇത് രണ്ടാം തവണയാണ് നെറ്റ്വര്‍ക്ക് ലഭ്യമല്ലാത്ത സാഹചര്യമുണ്ടായതെന്ന് ഉപഭോക്താക്കള്‍ പറയുന്നു. … Read more

കുട്ടികളുടെ വായ് സെലോടേപ്പ് വെച്ച് ഒട്ടിക്കാന്‍ നിര്‍ദ്ദേശിച്ച അദ്ധ്യാപികയെ പിരിച്ചുവിടാന്‍ കോടതി ഉത്തരവ്

ഡബ്ലിന്‍: പഠന സമയത്ത് കുട്ടികളുടെ വായ് സെലോടേപ്പ് വെച്ച് ഒട്ടിച്ച കേസില്‍ അദ്ധ്യാപികയെ പിരിച്ചുവിടാന്‍ കോടതി ഉത്തരവിറക്കി. അഞ്ചാം ക്ലാസ്സിലും ആറാം ക്ലാസ്സിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കണക്ക് പഠിപ്പിക്കുന്ന അദ്ധ്യാപികക്കെതിരെയാണ് കുറ്റം ആരോപിക്കപ്പെട്ടത്. കുട്ടികള്‍ വായ് അടച്ചിരിക്കാന്‍ സെലോടേപ്പ് നല്‍കി അത് വായില്‍ ഒട്ടിക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കുകയായിരുന്നു. ഈ നിര്‍ദ്ദേശം അനുസരിക്കാത്ത കുട്ടികളെ ബലമായി വായ് അടച്ചുമൂടുകയും ചെയ്തു എന്നാണ് കേസ്. നിരവധി തവണ കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും ഈ അദ്ധ്യാപിക കുറ്റം സമ്മതിച്ചിരുന്നില്ല. … Read more

വിന്റര്‍ പ്രതിസന്ധി ഇത്തവണ ഐറിഷ് ആശുപത്രികളെ ദുരിതത്തിലാക്കും; മുന്നറിയിപ്പ് നല്‍കി ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍

ഡബ്ലിന്‍: ശൈത്യകാലത്തിന്റെ ആഘാതം ഏറുന്നതോടെ ആശുപത്രികളിലെത്തുന്ന രോഗികളുടെ ജീവന്റെ സുരക്ഷയേക്കുറിച്ചുള്ള ആശങ്കയുമായി അയര്‍ലണ്ടിലെ ഡോക്ടര്‍മാര്‍ രംഗത്തെത്തി. ആയിരക്കണക്കിന് രോഗികള്‍ ഈ ശൈത്യകാലത്ത് ട്രോളികളില്‍ ചികിത്സ തേടേണ്ടി വരുമെന്നാണ് ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍ മുന്നറിയിപ്പ് നല്‍കുന്നത്. വരും ദിവസങ്ങളില്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റുകളില്‍ രോഗികള്‍ നിറഞ്ഞ് കവിയുന്നതോടെ നേഴ്‌സുമാരുടെയും മിഡൈ്വഫുമാരുടെയും ജോലി ഇരട്ടിയാകാനാണ് സാധ്യത. എന്നാല്‍ അതിനാവശ്യമായ സ്റ്റാഫുകളുടെ റിക്രൂട്ട്‌മെന്റുകളും, കിടക്കകളുടെയും അഭാവം ദുരിതപൂര്‍വമായ അവസ്ഥയിലേക്കായിരിക്കും ഈ വിന്റര്‍ സീസണില്‍ നയിക്കുക. അധികമായി ചികിത്സ തേടി എത്തുന്ന മുഴുവന്‍ രോഗികളെയും … Read more

യാക്കോബായ സിറിയന്‍ സണ്ടേസ്‌ക്കൂള്‍ അസോസിയേഷന്‍ അയര്‍ലണ്ട് മേഖല ഏകദിന അധ്യാപക ക്യാമ്പ് നവംബര്‍ 3 ന്

അയര്‍ലണ്ട് : യാക്കോബായ സിറിയന്‍ സണ്‍ഡേ സ്‌ക്കൂള്‍ അസോസിയേഷന്‍ അയര്‍ലണ്ട് മേഖല സണ്‍ഡേ സ്‌കൂള്‍ ടീച്ചേഴ്‌സ് ഏകദിന ക്യാമ്പ് താല സെന്റ് ഇഗ്‌നാത്തിയോസ് നൂറോനോ യാക്കോബായ പള്ളിയിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 3 ന് (ശനിയാഴ്ച ) നടത്തപ്പെടുന്നു. രാവിലെ 9.30 ന് വി .കുര്‍ബാനയോടുകൂടി ആരംഭിക്കുന്ന ക്യാമ്പില്‍ മലങ്കര യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് വൈദീക സെമിനാരി പ്രിന്‍സിപ്പാള്‍ വെരി .റവ .ഫാ .ആദായി ജേക്കബ് കോര്‍എപ്പിസ്‌കോപ്പ ക്ലാസ്സുകള്‍ നയിക്കുന്നതായിരിക്കും. വൈദീക സെമിനാരി പ്രിസിപ്പാളായി ദീര്‍ഘനാളായി പ്രവര്‍ത്തിക്കുന്ന വന്ദ്യ … Read more