ബ്രേയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഏഷ്യന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ഹോട്ട് ഡെലി തുടങ്ങാന്‍ അവസരം

ബ്രേയില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഏഷ്യന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഏഷ്യന്‍ വിഭവങ്ങളുടെ ഹോട്ട് ഡെലി തുടങ്ങുവാന്‍ ആവശ്യമായ സ്ഥലം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0894400987

യുകെയില്‍ നഴ്സിംഗ് ഒഴിവുകള്‍ നികത്താന്‍ വിദേശ നഴ്‌സുമാര്‍ക്കായി കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. അയര്‍ലണ്ടിലും IELTS യോഗ്യത കുറയ്ക്കാന്‍ സാധ്യത; മലയാളി നേഴ്‌സുമാര്‍ക്ക് വന്‍ അവസരങ്ങള്‍ ഒരുങ്ങുന്നു

ഡബ്ലിന്‍: ആയിരക്കണക്കിന് മലയാളി നേഴ്സുമാര്‍ ജീവനക്കാരായുള്ള യുകെയില്‍ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തിന്റ യോഗ്യത കുറയ്ക്കാനുള്ള ചര്‍ച്ചകള്‍ ഫലം കണ്ടു. സ്റ്റാഫ് നഴ്സുമാരുടെ കുറവ് മൂലം ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റുന്നത് പരിഗണിച്ചാണ് വിദേശ നഴ്‌സുമാര്‍ക്കായി ഇംഗ്ലീഷ് ഭാഷാ ടെസ്റ്റില്‍ ഇളവ് കൊണ്ടുവരുന്നത്. ഇതനുസരിച്ചു വിദേശ നഴ്‌സുമാര്‍ക്ക് ഐഇഎല്‍ടിഎസിന്റെ റൈറ്റിംഗ് മൊഡ്യൂളിന് യോഗ്യതാ സ്‌കോര്‍ 6.5 മതിയാവും. എന്നാല്‍ റീഡിംഗ്, ലിസണിംഗ്, സ്പീക്കിംഗ് മൊഡ്യൂളുകള്‍ക്ക് സ്‌കോര്‍ 7 വേണമെന്ന നിലവിലെ രീതി തുടരും. എന്‍എംസി നടത്തിയ നീണ്ട ചര്‍ച്ചകളുടെ … Read more

പ്രായത്തിന്റെ പേരില്‍ തൊഴില്‍ വിവേചനം; യൂണിവേഴ്സിറ്റി 35,000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് കമ്മീഷന്‍

ഡബ്ലിന്‍: പ്രായത്തിന്റെ പേരില്‍ വിവേചനം കാട്ടിയ യുണിവേഴ്സിറ്റിക്കെതിരെ നഷ്ടപരിഹാരത്തിന് വിധിച്ച് അയര്‍ലണ്ട് വര്‍ക്ക്‌പ്ലൈസ് റിലേഷന്‍ കമ്മീഷന്‍. ലേണിങ് ആന്‍ഡ് ടീച്ചിങ് ഡീന്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കേണ്ട അധ്യാപികയെ അവഗണിച്ച് തന്നെക്കാള്‍ 15 വയസ്സ് പ്രായം കുറഞ്ഞതും യോഗ്യത കുറഞ്ഞതുമായ വ്യക്തിക്ക് സ്ഥാനം നല്‍കിയതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച കേസിലാണ് പരാതിക്കാരിക്ക് 35,000 യൂറോ നഷ്ടപരിഹാരമോ ആറ് മാസത്തെ വേതനമോ നല്‍കാന്‍ കമ്മീഷന്റെ ഉത്തരവ്. യൂണിവേഴ്സിറ്റിയുടെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രായം ചെന്നവരോടുള്ള വിവേചനം ഈ കേസില്‍ വ്യക്തമായതായി കമ്മീഷന്‍ … Read more

കാര്‍ബണ്‍ ടാക്‌സ് വര്‍ദ്ധനവ് ഉപേക്ഷിച്ചിട്ടില്ല; വരും വര്‍ഷങ്ങളില്‍ പ്രതീക്ഷിക്കാമെന്ന് വരേദ്കര്‍; വ്യക്തമായ പദ്ധതി അവതരിപ്പിക്കണമെന്ന് മൈക്കല്‍ മാര്‍ട്ടിന്റെ വിമര്‍ശനം

ഡബ്ലിന്‍: വരും വര്‍ഷങ്ങളില്‍ അയര്‍ലണ്ടില്‍ നടപ്പാക്കാന്‍ പോകുന്ന കാര്‍ബണ്‍ ടാക്സിന്റെ ഭാഗമായി ഇലെക്ട്രിസിറ്റി, ഗ്യാസ്, പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് പ്രതീക്ഷിക്കാമെന്ന് ഐറിഷ് പ്രധാനമന്ത്രി ലിയോ വരേദ്കര്‍. ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളുന്നത് കുറയ്ക്കുന്നതിന് 2020 ല്‍ കൈവരിക്കേണ്ട ലക്ഷ്യം നേടാന്‍ കാര്‍ബണ്‍ ടാക്‌സ് ഏര്‍പ്പെടുത്തുകയേ നിവൃത്തിയുള്ളുവെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന. കഴിഞ്ഞ ദിവസം ഡയലില്‍ അദ്ദേഹം അവതരിപ്പിച്ച ESRI (The Economic and Social Research Institute) റിപ്പോര്‍ട്ടില്‍ യൂറോപ്പ്യന്‍ യൂണിയന്റെ പിഴ ഒഴിവാക്കാന്‍ അയര്‍ലന്റിലെ കുടുംബങ്ങള്‍ പ്രതിവര്‍ഷം 3,000 … Read more

രക്ഷിതാക്കള്‍ക്ക് ഒരു വര്‍ഷം വരെ കുഞ്ഞിനോടൊപ്പം ചിലവഴിക്കാം; പുതിയ പാരന്റല്‍ ലീവുകള്‍ 2021ന്നോടെ പ്രാബല്യത്തില്‍

ഡബ്ലിന്‍: മെറ്റെണിറ്റി,പെറ്റേണിറ്റി ആനുകൂല്യങ്ങള്‍ക്ക് പുറമെ രക്ഷിതാക്കള്‍ക്ക് ഏഴ് ആഴ്ചവരെ പെയ്ഡ് പാരന്റല്‍ ലീവ് ആനുകൂല്യം 2021 മുതല്‍ നടപ്പില്‍ വരുമെന്ന് ശിശുവകുപ്പ് വകുപ്പ് മന്ത്രി കാതറീന്‍ സപ്പോണ്‍. ഇതോടെ രക്ഷിതാക്കള്‍ക്ക് ആദ്യവര്‍ഷം കുഞ്ഞിനോടോപ്പം കഴിയാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ആഴ്ചയില്‍ 245 യൂറോ ബെനിഫിറ്റും മാതാപിതാക്കള്‍ക്കും ലഭിക്കും. കുഞ്ഞുങ്ങള്‍ക്കും കൗമാരക്കാര്‍ക്കുമുള്ള ഗവണ്മെന്റിന്റെ പുതിയ അഞ്ചിന പദ്ധതികള്‍ തുടക്കംക്കുറിച്ചു. നിയമ വകുപ്പും സാമൂഹിക സുരക്ഷാ വകുപ്പും ഒന്നിച്ചാണ് പുതിയ പെയ്ഡ് പാരന്റല്‍ ലീവ് ആനുകൂല്യം നടപ്പില്‍ വരുത്തുന്നത്. കുഞ്ഞ് ജനിച്ചാല്‍ … Read more

കിഴക്കന്‍ മേഖലയില്‍ ശക്തമായ കാറ്റും മഴയും തുടരുന്നു; ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

കനത്ത മഴയെ തുടര്‍ന്ന് രാജ്യത്തെ നാല് കൗണ്ടികളില്‍ പ്രഖ്യാപിച്ച യെല്ലോ വാണിങ്ങുകള്‍ ഇന്നും തുടരുന്നു. മോട്ടോര്‍ വാഹന യാത്രക്കാര്‍ റോഡുകളില്‍ ജാഗ്രത പാലിക്കാന്‍ റോഡ് സേഫ്റ്റി അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ഡബ്ലിന്‍, ലൗത്, മീത്ത്, വിക്കലോ എന്നിവിടങ്ങളിലാണ് യെല്ലോ വാണിങ് പുറപ്പെടുവിച്ചിട്ടുള്ളത്. റോഡ് ഉപയോക്താക്കള്‍ യാത്ര തുടങ്ങുന്നതിന് മുന്‍പായി പ്രാദേശിക, ദേശീയ കാലാവസ്ഥ മുന്നറിയിപ്പുകള്‍ പരിശോധിക്കുന്നതിനും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. വാഹനമോടിക്കുന്നവര്‍ പരമാവധി വേഗത കുറയ്ക്കണമെന്നും സുരക്ഷാ നിര്‍ദേശങ്ങളെല്ലാം പാലിച്ച് കൂടുതല്‍ സമയമെടുത്തുവേണം യാത്രചെയ്യാനെന്നും എഎ റോഡ് വാച്ച് … Read more

മികച്ച ബ്ലാക്ക് ഫ്രൈഡേ ഓഫറുകള്‍ നല്‍കാന്‍ മത്സരിച്ച് കമ്പനികള്‍; മികച്ച ഡീലുകള്‍ ഇവിടെ….

ക്രിസ്മസിന് മുന്നോടിയായുള്ള ബ്ലാക്ക് ഫ്രൈഡേ വില്‍പനയ്ക്ക് അയര്‍ലന്റിലെ ഷോപ്പിംഗ് കമ്പനികള്‍ തയ്യാറെടുത്തുകഴിഞ്ഞു. നവംബര്‍ 23-നാണ് ഔദ്യോഗിക ബ്ലാക്ക് ഫ്രൈഡേ ദിനമെങ്കിലും അതിനുമുമ്പുതന്നെ ആകര്‍ഷണീയമായ ഓഫറുകളുമായി വ്യാപാരകേന്ദ്രങ്ങള്‍ രംഗത്തുവന്നിട്ടുണ്ട്. ടിവികള്‍, ടാബ്ലറ്റുകള്‍, സ്മാര്‍ട്ട് ഫോണുകള്‍, സ്മാര്‍ട്ട് സ്പീക്കറുകള്‍ തുടങ്ങി ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങാന്‍ പറ്റിയ സമയമാണിത്. പല വ്യാപാരകേന്ദ്രങ്ങളും ഇതിനകം തന്നെ ബ്ലാക്ക് ഫ്രൈഡേ വില്‍പനയുടെ ഭാഗമായുള്ള ഓഫറുകള്‍ പ്രഖ്യാപിച്ചുതുടങ്ങി. നവംബര്‍ 23-ന് മുന്നോടിയായി വലിയ ഡിസ്‌കൗണ്ടുകള്‍ അവതരിപ്പിക്കുമെന്ന് കറീസ് വ്യക്തമാക്കി. പല ടെലിവിഷന്‍ ബ്രാന്‍ഡുകള്‍ക്കും വലിയ വിലക്കുറവുണ്ടാകുമെന്ന … Read more

അയര്‍ലണ്ട് മലയാളിയുടെ മാതാവ് നിര്യാതയായി

പത്തനംതിട്ട , മെഴുവേലി: പുഷ്പവാടിയില്‍ പി.വി ദേവരാജന്റെ (റിട്ട.എസ്ഡിഇ, ബി.എസ്.എന്‍.എല്‍ പത്തനംതിട്ട) ഭാര്യ ബി.സരള (66,റിട്ട.എച്ച്.എം, പി.എച്ച്.എസ്.എസ് കുളനട) നിര്യാതയായി. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പില്‍ .മക്കള്‍ ഇന്ദു.ഡി (അയര്‍ലണ്ട്) രാകേഷ്.ഡി (മൈസൂര്‍), മരുമക്കള്‍ ഷൈന്‍ (അപ്പാച്ചെ പിസ്സ ഫ്രാഞ്ചസി, ഡബ്ലിന്‍ അയര്‍ലണ്ട്) , ദേവി (മൈസൂര്‍).

ബ്രക്സിറ്റിന് ശേഷം ഇന്ത്യന്‍ ടെക്കികള്‍ക്ക് ബ്രിട്ടനില്‍ സുവര്‍ണ്ണാവസരം; ഇയു പൗരന്‍മാര്‍ക്കുള്ള മുന്‍ഗണന ഇല്ലാതാകുന്നു

ബ്രക്സിറ്റിന് ശേഷം ഇന്ത്യക്കാര്‍ക്ക് ബ്രിട്ടന്‍ മുന്നോട്ട് വെയ്ക്കുന്ന അവസരങ്ങള്‍ എന്തൊക്കെയാകും? ഇന്ത്യന്‍, ബ്രിട്ടീഷ് കമ്പനികള്‍ ഇക്കാര്യം വിശദമായി നിരീക്ഷിച്ച് വരികയാണ്. ഇന്ത്യയില്‍ നിന്നുമുള്ള സോഫ്റ്റ്വെയര്‍ ഡെവലപ്പേഴ്സിന് ഇയു പൗരന്‍മാരേക്കാള്‍ മുന്‍ഗണന ലഭിക്കുമെന്ന് പ്രധാനമന്ത്രി തെരേസ മേയ് അവകാശപ്പെടുന്നു. ബ്രക്സിറ്റിന്റെ പേരില്‍ യുകെയില്‍ നിക്ഷേപങ്ങള്‍ നടത്തുന്നത് കമ്പനികള്‍ മെല്ലെപ്പോക്കിലാണ്. പല കമ്പനികളും ജീവനക്കാരെയും, ഓഫീസുകളും തൊട്ടടുത്ത രാജ്യമായ അയര്‍ലന്റിലേക്കും, പാരീസ്, ഫ്രാങ്ക്ഫര്‍ട്ട് തുടങ്ങിയ യൂറോപ്യന്‍ നഗരങ്ങളിലേക്കും മാറ്റുകയും ചെയ്യുന്ന തിരക്കിലാണ്. യൂറോപ്യന്‍ യൂണിയനില്‍ പ്രവര്‍ത്തിക്കുന്നതിനായാണ് ഈ മാറ്റം. സിഡ്നിയില്‍ … Read more

ലിങ്ക് ടാക്സ് ഏര്‍പ്പെടുത്തുമെന്ന് യൂറോപ്യന്‍ യൂണിയന്‍; യൂറോപ്പില്‍ ഗൂഗിള്‍ ന്യൂസ് സേവനങ്ങള്‍ നിര്‍ത്തിയേക്കും

യൂറോപ്യന്‍ യൂണിയന്‍ കൊണ്ടുവരാന്‍ ഇടയുള്ള നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ ഗൂഗിള്‍ ന്യൂസ് യൂറോപ്പിലെ തങ്ങളുടെ സേവനങ്ങള്‍ അവസാനിപ്പിച്ചേക്കുമെന്ന് സൂചന. ലിങ്ക് ടാക്സ് ഏര്‍പ്പെടുത്തന്‍ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ അംഗീകാരം നല്‍കിയെന്നാണ് വിവരം. സെപ്റ്റംബറില്‍ അവതരിപ്പിച്ച ഈ ലെജിസ്ലേഷന്‍ മ്യൂസിക്, സിനിമ, മീഡിയ പബ്ലിഷിംഗ് കമ്പനികളുടെ കോപ്പിറൈറ്റ് നിയമങ്ങള്‍ പുനരവലോകനം ചെയ്യുന്നു.. ഇതനുസരിച്ച് വാര്‍ത്തകള്‍ ഗൂഗിള്‍ ന്യൂസിലും യൂട്യൂബിലും ഉള്‍പ്പെടുത്തണമെങ്കില്‍ അവ തയ്യാറാക്കുന്ന കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് പണം നല്‍കണം. ഗൂഗിളിന്റെ ന്യൂസ് ആപ്പിനെയും വെബ്സൈറ്റിനെയുമാണ് പബ്ലിഷര്‍മാര്‍ ഏറെ ആശ്രയിക്കുന്നതെങ്കിലും ഗൂഗിള്‍ … Read more