ട്രമ്പിന് വീണ്ടും വിജയ സാധ്യത കാണുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് രണ്ടാമത് തവണയും വിജയിച്ചേക്കുമെന്ന ചിന്ത അമേരിക്കക്കാരില്‍ ശക്തിപ്പെടുകയാണ്. അതേ സമയം ട്രമ്പിനെ പരാജയപ്പെടുത്തുന്നതിനായി ഡെമോക്രാറ്റിക് പക്ഷത്ത് അണിനിരക്കുന്ന ഒട്ടേറെ സ്ഥാനാര്‍ത്ഥികളില്‍ ജോ ബൈഡനാണ് മുന്നില്‍. എസ്എസ്ആര്‍എസ് നടത്തിയ സിഎന്‍എന്‍ അഭിപ്രായ സര്‍വേയിലാണ് ഈ വിവരങ്ങള്‍ കണ്ടെത്തിയത്. പ്രസിഡന്റ് ട്രമ്പ് രണ്ടാമതൊരുവട്ടം വിജയിക്കുമോ എന്ന കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ശക്തമാണ്. വിജയിക്കുമെന്ന് 46% പറയുന്നു. വിജയിക്കില്ലെന്ന് 47%വും. എന്നാല്‍ ട്രമ്പിനെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു മുന്നേറ്റമാണ്. മാര്‍ച്ചില്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 54% … Read more

പോളിയോ ബാധ അയര്‍ലണ്ടിലേക്ക് തിരിചെത്തുന്നു…മുന്നറിയിപ് നല്‍കി ആരോഗ്യ സംരക്ഷണ കേന്ദ്രം.

ഡബ്ലിന്‍ : ലോക രാജ്യങ്ങളില്‍ നിന്നും നിര്‍മാര്‍ജ്ജനം ചെയ്യപ്പെട്ടു എന്ന് കരുതിയ പോളിയോ രോഗം തിരിച്ചെത്തുന്നു. അയര്‍ലണ്ടില്‍ 2 കുട്ടികളില്‍ AFP (അക്യൂട്ട് ഫ്‌ലാസിഡ് പാരാലിസിസ്) എന്ന രോഗബാധ സ്ഥിരീകരിച്ചു കഴിഞ്ഞു. രോഗം കണ്ടെത്തിയത് ആരോഗ്യ വിദഗ്ധര്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിക്കുകയാണ്. ഈ വര്‍ഷം അയര്‍ലണ്ടില്‍ ആരോഗ്യ സംരക്ഷണ നിരീക്ഷണ കേന്ദ്രം നടത്തിയ പരിശോധനയില്‍ പോളിയോ ബാധ കണ്ടെത്തുകയായിരുന്നു. 2018 ആദ്യപാദത്തില്‍ അമേരിക്കയിലെ 22 സംസ്ഥാനങ്ങളില്‍ നിന്ന് 62 പോളിയോ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ശരീരം തളര്‍ന്ന് പേശികള്‍ … Read more

അസംസ്‌കൃത മാലിന്യങ്ങള്‍ ഐറിഷ് ജലാശയങ്ങളെ വിഷലിപ്തമാക്കുന്നു: മുന്നറിയിപ്പ് നല്‍കി പരിസ്ഥിതി സംരക്ഷണ സമിതി

ഡബ്ലിന്‍: അയര്‍ലണ്ടിലെ മുപ്പത്തിയെട്ടോളം സ്ഥലങ്ങളില്‍ നിന്ന് അസംസ്‌കൃത മാലിന്യങ്ങള്‍ ഐറിഷ് ജലാശയങ്ങളില്‍ എത്തിക്കുന്നത് വന്‍തോതിലുള്ള വിഷവസ്തുക്കള്‍. മലിനജലം വിഷാംശങ്ങള്‍ ഒഴിവാക്കി ജലാശയങ്ങളില്‍ ഒഴുക്കി വിടുന്നതിന് പകരം ഇവ നേരിട്ട് കടലിലും നദികളിലും നിക്ഷേപിക്കുന്നത് അയര്‍ലണ്ടിലെ ജലവിതരണത്തെ തന്നെ വിഷമയമാക്കുന്നുവെന്ന് പരിസ്ഥിതി സംരക്ഷണ ഏജന്‍സി (EPA) മുന്നറിയിപ്പ് നല്‍കുന്നു. മലിനജല ശുദ്ധീകരണം കാര്യക്ഷമമല്ലാത്തതിനാല്‍ യൂറോപ്യന്‍ യൂണിയന്‍ അയര്‍ലന്റിന് അന്ത്യശാസനം നല്‍കിയിരുന്നു. യൂണിയന്‍ നിഷ്‌കര്‍ഷിക്കുന്ന ജല ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തി യൂറോപ്യന്‍ കോടതിയില്‍ അയര്‍ലന്‍ഡിന് മേല്‍ നിയമ നടപടി തുടരുന്നതിനിടയിലാണ് … Read more

‘മലയാളം ‘സംഘടിപ്പിച്ച വിദ്യാരംഭചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

താലായിലെ സെന്റോളോജി ഓഡിറ്റോറിയത്തില്‍ വച്ച് വിജയദശമി ദിനത്തില്‍ കലാ – സാംസ്‌കാരിക സംഘടനയായ ‘മലയാളം’ സംഘടിപ്പിച്ച വിദ്യാരംഭച്ചടങ്ങില്‍ ഈ വര്‍ഷത്തെ ഫൊക്കാന അവാര്‍ഡ് ജേതാവും ,ബ്ലോഗറും, ഐറിഷ് മലയാളിയുമായ സ്വാതി ശശിധരന്‍ കുട്ടികള്‍ക്ക് ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു നല്‍കി. അകാലത്തില്‍ പൊലിഞ്ഞു പോയ മലയാളത്തിന്റെ പ്രിയ വയലിനിസ്‌റ് ബാലഭാസ്‌കറിന് ആദരം അര്‍പ്പിച്ചുകൊണ്ടാണ് ചടങ്ങുകള്‍ തുടങ്ങിയത്. ഈ വര്‍ഷം ജൂനിയര്‍ സെര്‍ട്ടിനും ,ലീവിങ് സെര്‍ട്ടിനും ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്ക് ‘മലയാളം’ പ്രത്യേകം രൂപകല്‍പന ചെയ്ത മെമന്റോകള്‍ സ്വാതി ശശിധരന്‍ … Read more

എം.ആര്‍.ഐ സ്‌കാനിങ്ങിനെത്തിയ 60-കാരിയോട് ലൈംഗിക അതിക്രമം: മലയാളിയായ ജോമിന്‍ ജോസിന്റെ ലൈസന്‍സ് റദ്ദാക്കി

കെറി: സ്‌കാനിങ്ങിനെത്തിയ 60 വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കുറ്റത്തിന് മലയാളിയായ റേഡിയോഗ്രാഫര്‍ ജോമിന്‍ ജോസിന്റെ ലൈസന്‍സ് റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിറക്കി. 2016-ല്‍ ട്രാലിയിലെ ബോണ്‍ സെക്കോര്‍സ് ആശുപത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. രോഗബാധിതയായ 60 -കാറി എം.ആര്‍.ഐ സ്‌കാനിങ്ങിന് എത്തിയതായിരുന്നു. ഈ അവസരം മുതലെടുത്ത് ഇയാള്‍ പീഡനം നടത്തിയെന്നാണ് പരാതി. 2005-ലെ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ പ്രൊഫഷണല്‍ ആക്ട് അനുസരിച്ചാണ് പ്രതിക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ചത്. സംഭവ സമയത്ത് ജോസിന് ചില മാനസിക പ്രയാസം … Read more

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ മൂന്നാം ടെര്‍മിനല്‍ വരുന്നു, പുതിയ റണ്‍വേയും പ്രതീക്ഷിക്കാം

ഡബ്ലിന്‍: 2050 വരെയുള്ള രാജ്യത്തെ വിമാനത്താവളങ്ങളുടെ വികസനം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഗതാഗത മന്ത്രി ഷെയ്ന്‍ റോസ് കാബിനറ്റിന് മുന്‍പാകെ സമര്‍പ്പിച്ചു. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന മൂന്നാമതൊരു ടെര്‍മിനല്‍ കൂടി നിര്‍മ്മിക്കാനുള്ള ആവശ്യകതയും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ടില്‍ തിരക്കു വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതിയൊരു ടെര്‍മിനല്‍ എന്ന ആവശ്യവും ശക്തമാകുകയുമാണ്. പുതിയ എയര്‍ലൈന്‍ സര്‍വീസുകളും ഇതിലൂടെ നടത്താനാകും. 2031 ന്നോടുകൂടി പുതിയ ടെര്‍മിനലിന്റെ പണി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. 50 മില്യണിലധികം യാത്രക്കാരാണ് ഓരോ വര്‍ഷവും ഡബ്ലിന്‍ … Read more

ഓ ഐ സി സി മേഖല കമ്മറ്റികള്‍ രൂപീകരിക്കുന്നു.

ഡബ്ലിന്‍  : ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് അയര്‍ലണ്ടിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി മേഖല കമ്മറ്റികള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. 2019 ഭാരതത്തിലെ പാര്‌ലമെന്റ് തിരഞ്ഞെടുപ് മുന്നില്‍കണ്ടുകൊണ്ടു അയര്‍ലണ്ടിലെ ഭാരതീയരുടെ ഇടയില്‍ പ്രത്യേകിച്ച് മലയാളികളോട് ഒപ്പം നിന്ന് കൊണ്ട് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനായി ഓ ഐ സി സി കമ്മറ്റി നിലപാട് സ്വീകരിച്ചു. മേഖല കമ്മറ്റികള്‍ രൂപീകരിക്കുന്നതിന്റെ ചുമതലകള്‍ പുനഃസംഘടിപ്പിച്ച കമ്മറ്റിയില്‍ നിന്നും ശ്രീ ജോര്‍ജ് വര്ഗീസ് ( വാട്ടര്‍ഫോര്‍ഡ് ) , ശ്രീ വിനോയ് പനച്ചിക്കല്‍ ( … Read more

അതിര്‍ത്തി ചര്‍ച്ചകള്‍ എങ്ങും എത്തിയില്ല; പ്രതിസന്ധികള്‍ക്കിടയിലും ബ്രെക്‌സിറ്റ് നടപടികള്‍ 95 ശതമാനവും സുതാര്യമെന്ന് തെരേസ്സ മേയ്

ലണ്ടന്‍: ബ്രെക്‌സിറ്റിനെതിരെ പ്രതിഷേധങ്ങള്‍ അലയടിക്കുമ്പോഴും 95 ശതമാനം ബ്രെക്‌സിറ്റ് നടപടികളും സുതാര്യമായി മുന്നേറുകയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്. അയര്‍ലന്‍ഡുമായുള്ള അതിര്‍ത്തി ചര്‍ച്ചകള്‍ എങ്ങും എത്താതെ ബ്രെക്‌സിറ്റ് നടപ്പാക്കുന്നത് ഐറിഷ് ബ്രിട്ടീഷ് രാജ്യങ്ങള്‍ക്കിടയില്‍ വന്‍ വിടവ് ഉണ്ടാക്കുമെന്ന് ബ്രിട്ടനിലെ ഉന്നത രാഷ്ട്രീയ-നയതന്ത്ര ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വീണ്ടും അതിര്‍ത്തി ചര്‍ച്ചകള്‍ നടക്കുമെന്നാണ് അറിയുന്നത്. 2 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്രെക്‌സിറ്റിനെ പിന്തുണച്ചവര്‍ ഇപ്പോള്‍ ആ തീരുമാനത്തെ എതിര്‍ക്കുകയാണ്. ലേബര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ലണ്ടനില്‍ ആന്റി ബ്രെക്‌സിറ്റ് … Read more

ബ്ലാഞ്ചഡ്‌സ് ടൌണ്‍ സെന്ററില്‍ പുതിയ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഒരുങ്ങുന്നു; ടെണ്ടറില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ബിസിനസ്സ് ഗ്രൂപ്പുകള്‍ക്ക് ഇത് സുവര്‍ണ്ണാവസരം

ഡബ്ലിന്‍: തിരക്കേറിയ ബ്ലാഞ്ചഡ്‌സ് ടൌണ്‍ സെന്ററില്‍ പുതിയ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഒരുങ്ങുന്നു. ഇവിടെ പ്രധാന ഷോപ്പുകളില്‍ തിരക്ക് നിയന്ത്രണാതീതമാവുന്ന സാഹചര്യത്തിലാണ് പുതിയ മാളുകള്‍ ആരംഭിക്കുന്നത്. ആഘോഷ-വിനോദ സഞ്ചാര സീസണുകളില്‍ ഇവിടെ ഷോപ്പിംഗ് നടത്താന്‍ കഴിയാതെ നിരവധി ആളുകള്‍ മടങ്ങാറുണ്ട്. ഇത് കണക്കിലെടുത്ത് ഷോപ്പിംഗ് സെന്ററിന്റെ നവീകരണവുമായി ബന്ധപ്പെട്ടാണ് പുതിയ ഷോപ്പിംഗ് മാളുകള്‍ ആരംഭിക്കാന്‍ ടെണ്ടര്‍ ക്ഷണിച്ചിരിക്കുന്നത്. യു.യെസ് കമ്പനി ബ്ലാക് സ്റ്റോണിന്റെ ഉടമസ്ഥതയിലാണ് ഈ ടൌണ്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സൂപ്പര്‍ മാര്‍ക്കറ്റ് ചെയിനുകളായ മാര്‍ക്ക് ആന്‍ഡ് … Read more

ഡബ്ലിന്‍ നഗരത്തില്‍ മാര്‍ക്കറ്റ് വിലയിലും താഴ്ന്ന നിരക്കില്‍ വാടക വീടുകള്‍ ഒരുങ്ങുന്നു. പദ്ധതിക്ക് പിന്നില്‍ ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍

ഡബ്ലിന്‍: അനുയോജ്യമായ താമസ സൗകര്യം ലഭ്യമല്ല എന്നത് മാത്രമാണ് ഡബ്ലിന്‍ നഗരം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന വീടുകള്‍ക്കാവട്ടെ അയര്‍ലണ്ടിലെ ഏറ്റവും കൂടിയ വാടക നിരക്കും നല്‍കണം. ഈ പ്രശ്‌നത്തെ പ്രവൃത്തിതലത്തില്‍ മറികടക്കാനുള്ള പദ്ധതിക്ക് ഒരുങ്ങുകയാണ് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍. കോസ്റ്റ് റെന്റല്‍ റെസിഡന്‍ഷ്യല്‍ പ്രോജക്ട് എന്ന് പേരിട്ട പദ്ധതി ഉടന്‍ നടപ്പാക്കാനാണ് സാധ്യത. ബലിമനില്‍ അപ്പാര്‍ട്ടുമെന്റ്കള്‍ നിര്‍മ്മിച്ച് ഇപ്പോള്‍ നിലവിലുള്ള വാടക നിരക്കില്‍ കുറഞ്ഞ വാടകക്ക് വീടുകള്‍ ലഭിക്കുന്ന പദ്ധതിയാണിത്. പദ്ധതി … Read more