പ്രമുഖ കാര്‍ റെന്റല്‍ കമ്പനിയായ Hertz ജീവനക്കാരെ തേടുന്നു ;Dublin Airport

Car Cleaners / Drivers / General Operatives – Hertz Car Hire Dublin Airport and City Centre Hertz Rent a Car are currently recruiting for Car Cleaners / Drivers / General Operatives to join our team at our Dublin Airport and City Centre locations. The successful candidates will be responsible for: • Preparing cars as per … Read more

 ഡബ്ല്യൂ.എം.സി അയര്‍ലന്‍ഡ് ക്രിസ്തുമസ് പുതുവത്സരാഘോഷവും, അവാര്‍ഡ് ദാനവും ഡിസംബര്‍ 29 -ന്

ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബര്‍ 29 -ന് (ശനിയാഴ്ച) ഗ്രിഫിത്ത് അവന്യൂ സ്‌കൂള്‍ ഹാളില്‍ നടത്തപ്പെടുന്നു (Scoil Mhuire Boys’ National School, Griffith Avenue, Dublin 9). ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ആരംഭിക്കുന്ന ടാലെന്റ്‌റ് ഷോയില്‍ സംഘനൃത്തങ്ങള്‍, ഹാസ്യ സ്‌കിറ്റുകള്‍, കുട്ടികളുടെ ഗാനമേള, കരോള്‍ തുടങ്ങി വിവിധ കലാപരിപാടികള്‍ ഉള്‍പ്പെടുന്നു. ഡബ്ല്യൂ.എം.സി കലാതിലകം പുരസ്‌കാരങ്ങളും , ‘നൃത്താഞ്ജലി & കലോത്സവം 2018’ വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങളും, ആഘോഷങ്ങളോടൊപ്പം നടക്കുന്ന … Read more

ഡബ്ലിനില്‍ പാര്‍ക്കിങ് ചാര്‍ജ്ജ് വര്‍ധിപ്പിക്കുന്നു

ഡബ്ലിന്‍: ഡബ്ലിന്‍ സിറ്റി സെന്ററില്‍ പാര്‍ട്ടിങ് ചാര്‍ജ്ജ് ഉയര്‍ത്തുന്നു. അടുത്ത ജൂലൈ മുതല്‍ ചാര്‍ജ്ജ് വര്‍ധന നിലവില്‍ വന്നേക്കും. പാര്‍ക്കിങ് ചാര്‍ജില്‍ 10 ശതമാനം വര്‍ദ്ധനവ് നടപ്പാക്കല്‍ ഉണ്ടായേക്കും. അതായത് നഗര മധ്യത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് മണിക്കൂറില്‍ 3.20 യൂറോ ഈടാക്കപ്പെടും. ചാര്‍ജ്ജ് വര്‍ധിപ്പിക്കാനുള്ള തീരുമാനം സിറ്റി കൗണ്‍സിലിന്റേതാണ്. പ്രതിവര്‍ഷം 3 മില്യണ്‍ യൂറോ ഇതിലൂടെ സമാഹരിക്കും. നഗരത്തില്‍ പൊതുവാഹനങ്ങള്‍, സൈക്കിള്‍ സവാരികള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് ഇതെന്ന് കൗണ്‍സില്‍ അറിയിച്ചു. പാര്‍ക്കിങ് ചാര്‍ജ്ജിലൂടെ ലഭിക്കുന്ന … Read more

ട്രംപ് അയര്‍ലണ്ടില്‍ സന്ദര്‍ശനത്തിന്റെ തയ്യാറെടുപ്പില്‍

ഡബ്ലിന്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അയര്‍ലന്‍ഡ് സന്ദര്‍ശനത്തിനൊരുങ്ങുന്നു. അടുത്ത വര്‍ഷം ആദ്യമാസങ്ങളില്‍ തന്നെ സന്ദര്‍ശനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ലയറില്‍ ഗോള്‍ഫ് ഫൈസ്റ്റാര്‍ ഹോട്ടലും ഗോള്‍ഫ് ലിങ്കും സ്വന്തമാക്കിയ ട്രംപ് പ്രസിഡന്റ് പദവിക്ക് ശേഷം ബിസിനസ്സ് കുടുംബത്തിന് വിട്ടുകൊടുത്തിരുന്നു. ട്രംപിനെ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യുന്ന രാഷ്ട്രീയ സാഹചര്യമാണ് ഇന്ന് അയര്‍ലണ്ടിലുള്ളത്. യൂണിയനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് യു.എസ് അതില്‍ നികുതി ഏര്‍പ്പെടുത്തിയത് യൂറോപ്പുമായുള്ള അമേരിക്കന്‍ ബന്ധത്തില്‍ വിള്ളല്‍ വരുത്തിയിരുന്നു. യൂണിയനും അമേരിക്കക്കുമിടയില്‍ ഉള്ള ബന്ധം നിലനിര്‍ത്തുന്നതില്‍ അയര്‍ലന്‍ഡ് … Read more

ഭവന വാടക റെക്കോര്‍ഡ് വര്‍ധനവില്‍; രാജ്യത്തെ ശരാശരി വാടകനിരക്ക് 1,334 യൂറോയിലെത്തി

ഡബ്ലിന്‍: വര്‍ഷങ്ങളായി അയര്‍ലണ്ടിലെത്തി ഐറിഷ് പൗരത്വം സ്വീകരിച്ച് സ്ഥിരതാമസമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കുത്തനെ ഉയരുന്ന ഭവന വില വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. നാട്ടിലുള്ള സ്വത്തുക്കള്‍ പലതും വില്പന നടത്തി വന്നവര്‍ക്കുപോലും പുതിയൊരു വീട് വാങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. അയര്‍ലണ്ടിലെ ദേശീയ വരുമാനത്തിന് നല്ലൊരു ശതമാനം സംഭാവന ചെയ്യുന്നവരാണ് ഇവിടെയുള്ള കുടിയേറ്റക്കാര്‍, പ്രത്യേകിച്ച് മലയാളി സമൂഹം. രാജ്യത്തെ ജനക്ഷേമ നിയമങ്ങളില്‍ കുടിയേറ്റക്കാരുടെ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ പദ്ധതി വേണമെന്ന് ഇവിടെ പ്രവര്‍ത്തിക്കുന്ന മലയാളി അസോസിയേഷനുകള്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ട്. മലയാളികള്‍ … Read more

ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ചില്‍ മരിച്ചവരുടെ ഓര്‍മ്മത്തിരുനാള്‍ ആചരിച്ചു.

ലിമെറിക്ക്; സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ചില്‍ മരിച്ചവരുടെ ഓര്‍മ്മത്തിരുനാള്‍ ഭക്ത്യാദരങ്ങളോടെ ആചരിച്ചു.ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ച് ചാപ്ലയിന്‍ ഫാ.റോബിന്‍ തോമസ് ,ഡബ്ലിന്‍ മാറ്റര്‍ ഹോസ്പിറ്റല്‍ ചാപ്ലയിന്‍ ഫാ.പ്രിന്‍സ് മേക്കാട്ട് എന്നിവരുടെ കാര്‍മ്മികത്വത്തില്‍ വി.കുര്‍ബാനയും ഒപ്പീസും അര്‍പ്പിക്കപ്പെട്ടു. ഫാ.പ്രിന്‍സ് മേക്കാട്ട് വചനസന്ദേശം നല്‍കി. തിരുനാള്‍ ഏറ്റെടുത്തു നടത്തിയ കുടുംബങ്ങള്‍ വി.കുര്‍ബാന മദ്ധ്യേ തിരികള്‍ കാഴ്ചയായി സമര്‍പ്പിച്ചു. ഇടവക സമൂഹത്തിലെ നിരവധി ആളുകള്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ ഓര്‍മ്മിക്കാനും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനുമായി ദേവാലയത്തില്‍ എത്തുകയും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുകയും … Read more

ലക്ഷക്കണക്കിന് ജീവന്‍ അപഹരിക്കുന്ന സൂപ്പര്‍ ബാക്ടീരിയ യൂറോപ്പില്‍ പെരുകുന്നതായി റിപ്പോര്‍ട്ട്; 2050 ഓടെ 25 ലക്ഷത്തോളം ആളുകള്‍ മരിക്കുമെന്ന് മുന്നറിയിപ്പ്.

ആന്റിബയോട്ടിക് ഔഷധങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ‘സൂപ്പര്‍’ സൂക്ഷ്മാണുക്കള്‍ അനിയന്ത്രിതമായി പെരുകുന്നതായി വിദഗ്ധരുടെ മുന്നറിയിപ്പ്. ലക്ഷക്കണക്കിനാളുകള്‍ക്ക് ഈ രോഗാണുക്കളുടെ അക്രമണത്തില്‍ ജീവഹാനി ഉണ്ടാകുമെന്നാണ് ബുധനാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലുള്ളത്. യൂറോപ്പിലേയും തെക്കേ അമേരിക്കയിലേയും ഓസ്ട്രേലിയയിലും ജനങ്ങളാണ് ബാക്ടീരിയ വിഭാഗത്തില്‍ പെടുന്ന ഈ ‘സൂപ്പര്‍ ബഗു’കളുടെ ആക്രമണത്തിനിരയാവാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പ്. 2015 ല്‍ യൂറോപ്പിലെ 33,000 പേരുടെ ജീവന്‍ ഇത്തരത്തില്‍ ബാക്ടീരിയ കവര്‍ന്നതായി ഈയാഴ്ച പുറത്തുവന്ന മറ്റൊരു പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രികളിലെ അടിസ്ഥാനശുചിത്വം, പൊതുജനാരോഗ്യം എന്നിവ പാലിക്കുന്നതില്‍ നിഷ്‌കര്‍ഷ പുലര്‍ത്തണമെന്നും ആന്റിബയോട്ടിക് … Read more

ലോകത്ത് ഏറ്റവും കൂടുതല്‍ ബ്രോങ്കൈറ്റിസ് രോഗികള്‍ അയര്‍ലണ്ടില്‍

  ഡബ്ലിന്‍: അയര്‍ലണ്ടില്‍ ശ്വാസകോശ രോഗനിരക്ക് വന്‍ തോതില്‍ ഉയരുന്നതായി റിപ്പോര്‍ട്ട് .2017-ല്‍ ബ്രോങ്കൈറ്റിസ് ബാധിച്ച് രാജ്യത്ത് 17,500 ആളുകള്‍ ആശുപത്രി ചികിത്സ തേടി. ഐറിഷ് ആശുപത്രികളില്‍ കഴിഞ്ഞ വര്‍ഷം എമര്‍ജന്‍സി അഡ്മിഷന്‍ നേടിയവരില്‍ 70 ശതമാനത്തോളം ആളുകളും ശ്വാസകോശ അണുബാധ ഉള്ളവരായിരുന്നു. രാജ്യത്ത്, ശ്വാസകോശ രോഗ നിരക്ക് മറ്റു രോഗങ്ങളെക്കാള്‍ പതിന്മടങ്ങ് കൂടുതലാണെന്ന് റെസ്പിറേറ്ററി കണ്‍സല്‍ട്ടന്റ് ആയ പ്രൊഫസ്സര്‍ ജെ.ജെ ഗില്‍മാര്‍ട്ടിന്‍ വ്യക്തമാക്കി. ക്രോണിക്ക് ഒബ്‌സ്ട്രാക്റ്റീവ് പാല്‍മിനാരി ഡിസീസ് എന്നറിയപ്പെടുന്ന ശ്വാസകോശ രോഗങ്ങളില്‍ ഉള്‍പ്പെടുന്നതാണ് ബ്രോങ്കൈറ്റിസ്. … Read more

ലീമെറിക് മലയാളികളുടെ ഭവനങ്ങള്‍ ലക്ഷ്യമിട്ട് മോഷ്ടാക്കള്‍; കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ മോഷണം നടന്നത് അഞ്ച് പേരുടെ വീടുകളില്‍

അയര്‍ലണ്ടില്‍ ഏറ്റവുമധികം മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ലീമെറിക്ക് മേഖലയില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മോഷണം നടന്നത് അഞ്ച് മലയാളി വീടുകളില്‍. വൈകിട്ട് നാല് മണിക്കും ആറ് മണിക്കും ഇടയില്‍  രാത്രിയില്‍ ആളില്ലാത്ത വീടുകളില്‍ നടന്നിരുന്ന മോഷണം കവര്‍ച്ചയിലേക്ക് വഴിമാറുന്നു എന്നത് തീര്‍ത്തും ആശങ്കാജനകം തന്നെയാണ്. കുട്ടികളെയും മറ്റും തനിച്ചാക്കി പുറത്തുപോകാന്‍പോലും കഴിയാത്ത സാഹചര്യമാണ് ഈ സംഭവങ്ങള്‍ സൃഷ്ടിക്കുന്നത്. ഈ മേഖലയിലെ പ്രദേശവാസികളും മലയാളി സമൂഹവും ഇപ്പോള്‍ കടുത്ത ആശങ്കയിലാണ്. ഗാര്‍ഡ സ്റ്റേഷനില്‍ പരാതിപ്പെട്ടെങ്കിലും ഇനിയും പ്രതികളെ പിടിക്കാനായിട്ടില്ല. സാധാരണ ഇത്തരം … Read more

അര്‍ബുദത്തെ പ്രതിരോധിക്കാന്‍ സെറാടോണിന്‍; കണ്ടുപിടിത്തം നടത്തിയത് കാവന്‍ ശാസ്ത്രജ്ഞന്‍

ഡബ്ലിന്‍: അര്‍ബുദത്തെ ചെറുത്ത് തോല്‍പിക്കാന്‍ പുതിയ കണ്ടുപിടിത്തവുമായി കാവന്‍ ശാസ്ത്രജ്ജന്‍. ക്യാന്‍സറിനെ ശരീരം തന്നെ പ്രതിരോധിക്കുന്ന കണ്ടുപിടിത്തം അര്‍ബുദ ചികിത്സ രംഗത്ത് വന്‍ മുന്നേറ്റങ്ങള്‍ ഉണ്ടാക്കിയേക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യൂലര്‍ ബിയോടെക്‌നോളജി സയന്‍സിലെ ഗവേഷകനായ ഡോക്ടര്‍ ക്രോണിന്‍ തന്റെ തന്റെ നിരന്തരമായ ഗവേഷണങ്ങള്‍ക്കൊടുവില്‍ വരും കാലങ്ങളില്‍ ക്യാന്‍സിനെ ഫലപ്രദമായി നേരിടാനുള്ള കണ്ടുപിടുത്തമാണ് നടത്തിയിരിക്കുന്നത്. സന്തോഷം പ്രദാനം ചെയ്യുന്ന ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന സെറാടോണിന് അര്‍ബുദത്തെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് ക്രോണിന്റെ കണ്ടെത്തല്‍. മനുഷ്യ ശരീരത്തില്‍ BH4 അഥവാ … Read more