എയര്‍ ബാഗില്‍ തകരാര്‍; ടൊയോട്ട അയര്‍ലണ്ട് ആറായിരത്തിലധികം വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു

ഐറിഷ് നിരത്തുകളില്‍ നിന്ന് തങ്ങളുടെ 6,500ലധികം വാഹനങ്ങള്‍ തിരിച്ചുവിളിച്ചു പരിശോധിക്കാന്‍ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട അയര്‍ലണ്ട് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. എയര്‍ബാഗുകളിലെ ഇന്‍ഫ്ളേറ്ററിന്റെ സാങ്കേതിക പിഴവാണ് ഈ പരിശോധനയ്ക്ക് കാരണം. ടൊയോട്ട അവെന്‍സിസ്, കൊറോള, അവെന്‍സിസ് വേര്‍സോ, യാരിസ്, SC430 എന്നീ മോഡലുകളാണ് ഈ സാങ്കേതിക തകരാര്‍മൂലം തിരിച്ചുവിളിച്ചിരിക്കുന്നത്. ഫെബ്രുവരി 2001 നും ഏപ്രില്‍ 2006 നുമിടയില്‍ വിപണിയിലെത്തിയ ഇത്തരം മോഡല്‍ വാഹനങ്ങളുടെ ഉടമകള്‍ കമ്പനിയുമായി ബന്ധപ്പെടണമെന്ന് ടൊയോട്ട അയര്‍ലണ്ട് വാര്‍ത്താകുറിപ്പില്‍ പ്രസ്താവിച്ചു. ചൂട് സാഹചര്യങ്ങളില്‍ നേരിടേണ്ടി വന്നാല്‍ … Read more

അയര്‍ലണ്ടില്‍ ബ്ലാക്ക് ഫ്രൈഡേ ഷോപ്പിംഗ് ഉത്സവ മാമാങ്കത്തിന് ഒരാഴ്ചകൂടി; ഓഫറുകളുടെ പെരുമഴ ഒരുക്കി വിവിധ കമ്പനികള്‍

ഡബ്ലിന്‍ : ബ്ലാക്ക് ഫ്രൈഡേയ്ക്ക് ഇനി വിരലിലെണ്ണാവുന്ന ദിനങ്ങള്‍ മാത്രം. കറുത്ത വെള്ളിയില്‍ ഉപഭോക്താക്കളുടെ മനസ്സു സന്തോഷം കൊണ്ട് നിറയ്ക്കാന്‍ റിടെയില്‍ വമ്പന്‍മാര്‍ തയ്യാറെടുക്കുകയാണ്. ഈ വര്‍ഷം നവംബര്‍ 23 ലെ ബ്ലാക്ക് ഫ്രൈഡേയില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വലിയ ഓഫറുകളാണ് കാത്തിരിക്കുന്നത്. ഈ ദിവസം 100 മില്യണ്‍ യൂറോയിലധികം പണം മാര്‍ക്കറ്റിലൊഴുകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ബ്ലാക്ക് ഫ്രൈഡേയ്ക്കും ഒരാഴ്ചയ്ക്കു മുന്‍പേ കച്ചവടക്കാര്‍ ഓഫറുകള്‍ നല്കി തുടങ്ങിയിട്ടുണ്ട്. വരും ദിനങ്ങളില്‍ വലിയ ഓഫറുകളാണ് ജനങ്ങള്‍ക്കായി ഒരുങ്ങിയിരിക്കുന്നത്. യുഎസ് താങ്ക്സ് ഗിവിംഗ് … Read more

ഡാഷ് ക്യാമറ ഘടിപ്പിച്ചിട്ടുള്ള വാഹന ഉടമകള്‍ക്ക് ഇളവുകളുമായി AXA ഇന്‍ഷുറന്‍സ്

വാഹനത്തില്‍ ഡാഷ് ക്യാമറയുള്ള വാഹന ഉടമകള്‍ക്ക് ഇന്‍ഷുറന്‍സ് തുകയില്‍ ഇളവുകള്‍ നല്‍കുന്ന ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് AXA ഇന്‍ഷുറന്‍സ് കമ്പനി. പ്രമുഖ ക്യാമറ നിര്‍മ്മാതാക്കളായ നെക്സ്റ്റ്‌ബേസുമായി ചേര്‍ന്നാണ് ഡാഷ് ക്യാമറ ഘടിപ്പിച്ചിട്ടുള്ള തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ട് കമ്പനി വാഗ്ദാനം ചെയ്യുന്നത്. വാഹനങ്ങളുടെ മുന്‍വശത്ത് റോഡിലെ ദൃശ്യം പകര്‍ത്താന്‍ ഡാഷ്ബോഡിലോ വിന്‍ഡ്ഷീല്‍ഡിലോ ഉറപ്പിച്ചിട്ടുള്ള വീഡിയോ ക്യാമറാ യൂണിറ്റുകളാണ് സാധാരണയായി ‘ഡാഷ് ക്യാം’ അല്ലെങ്കില്‍ ‘ഡാഷ്ബോര്‍ഡ് ക്യാമറ’ എന്നറിയപ്പെടുന്നത്. തുടര്‍ച്ചയായി വീഡിയോ റിക്കോര്‍ഡിങ് സാധ്യമാക്കുന്ന ക്യാമറകളാണിവ. നിശ്ചിത ഇടവേളകളില്‍ … Read more

അയര്‍ലണ്ടിന്റെ വ്യോമപാതയില്‍ തിളങ്ങും വസ്തുക്കള്‍ കണ്ടെന്ന് പൈലറ്റുമാര്‍; അന്വേഷണത്തിന് ഉത്തരവിട്ട് ഐറിഷ് ഏവിയേഷന്‍ അതോറിറ്റി

നിര്‍ത്തിയിട്ട വാഹനങ്ങളില്‍ ആകാശത്തു നിന്ന് ഉല്‍ക്ക വന്നിടിച്ചു തകര്‍ന്ന ചില സംഭവങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ വിമാനത്തില്‍ ഇന്നേവരെ അത്തരമൊരു അപകടം സംഭവിച്ചിട്ടില്ല. അഥവാ വന്നിടിച്ചാലും അതിനു വിമാനത്തെ തകര്‍ക്കാനുള്ള ശേഷിയൊന്നും ഉണ്ടാകില്ലെന്നും വിദഗ്ധര്‍ പറയുന്നു. ഉല്‍ക്കയുടെ ഭൂരിപക്ഷം ഭാഗവും ഭൂമിയുടെ അന്തരീക്ഷവുമായുള്ള ഘര്‍ഷണത്തിലൂടെ കത്തിനശിച്ചിട്ടുണ്ടാകുമെന്നതു തന്നെ കാരണം. അയര്‍ലന്‍ഡിനു മുകളില്‍ കഴിഞ്ഞ ദിവസം പറക്കുംതളിക (യുഎഫ്ഒ) പ്രത്യക്ഷപ്പെട്ടതായുള്ള വാര്‍ത്തയാണ് ഇപ്പോള്‍ മേല്‍പ്പറഞ്ഞ ചര്‍ച്ചയിലേക്ക് വ്യോമയാന വിദഗ്ധരെ വീണ്ടുമെത്തിച്ചിരിക്കുന്നത്. ബ്രിട്ടിഷ് എയര്‍വേയ്‌സിലെയും വിര്‍ജിന്‍ എയര്‍ലൈന്‍സിലെയും പൈലറ്റുമാരാണ് തങ്ങളുടെ വിമാനത്തിനു സമീപത്തു … Read more

നോ ഡീല്‍ ബ്രെക്സിറ്റ് വന്നാലും ബ്രിട്ടീഷുകാര്‍ക്ക് യൂറോപ്പിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാമെന്ന് ബ്രസല്‍സ്

ബ്രെക്സിറ്റിനു ശേഷവും ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ വിസ ആവശ്യമില്ലെന്ന് ബ്രസല്‍സ്. ഒരു നോ ഡീല്‍ ബ്രെക്സിറ്റാണ് സാധ്യമാകുന്നതെങ്കില്‍ പോലും ഇത് നിലനില്‍ക്കുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. മൂന്നു മാസത്തില്‍ കുറഞ്ഞ കാലയളവില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ താമസിക്കാനും ഇളവുണ്ടെന്ന് പ്രസ്താവന പറയുന്നു. ഇതിനായി യുകെയുടെ സമ്മതം മാത്രമാണ് ആവശ്യമുള്ളതെന്നും യൂറോപ്യന്‍ കമ്മീഷന്‍ വ്യക്തമാക്കി. ഹോളിഡേകള്‍ക്കായി പോകുന്നവര്‍ക്കും ടൂറിസം വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കുമാണ് ഈ പ്രസ്താവന ആശ്വാസമാകുന്നത്. അന്തിമ ധാരണയിലെത്താതെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് … Read more

കൂടുതല്‍ മദ്യം നല്‍കിയില്ല; ഐറിഷ് യാത്രക്കാരി എയര്‍ ഇന്ത്യ വിമാനത്തില്‍ അസഭ്യ വര്‍ഷം നടത്തി, ഫ്ളൈറ്റ് അറ്റന്‍ഡിനെ മര്‍ദിച്ചു

മുംബൈ: മദ്യലഹരിയിലാണെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ വൈന്‍ ചോദിച്ചതു നല്‍കാതെ വന്നത് എയര്‍ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്തിരുന്ന അയര്‍ലന്‍ഡില്‍ നിന്നുള്ള ക്രമിനല്‍ അഭിഭാഷകയെ ക്ഷുഭിതയാക്കി. അസഭ്യ വര്‍ഷത്തിനു മുതിര്‍ന്ന യാത്രക്കാരി ഫ്ളൈറ്റ് അറ്റന്‍ഡിനെ മര്‍ദിക്കാനും മടിച്ചില്ല. എയര്‍ ഇന്ത്യയുടെ മുംബൈ – ലണ്ടന്‍ വിമാനത്തില്‍ നവംബര്‍ പത്തിനാണ് സംഭവം. ഹീത്രൂ വിമാനത്താവളത്തില്‍ പോലീസ് യാത്രക്കാരിയെ അറസ്റ്റു ചെയ്തു. ഒരു വിമാന ജീവനക്കാരന്‍ റിക്കാര്‍ഡ് ചെയ്ത ക്ലിപ്പിംഗില്‍ 40 തവണയെങ്കിലും യാത്രക്കാരി അസഭ്യ വാക്കുകള്‍ … Read more

തെരേസ മേയ്ക്കും ബ്രക്‌സിറ്റിനും ഇന്ന് നിര്‍ണായകദിനം; കരാര്‍ അംഗീകരിക്കുമോ അതോ തള്ളുമോ ?

അനിശ്ചിതത്വങ്ങള്‍ക്കു ഒടുവില്‍ പ്രധാനമന്ത്രി തെരേസ മേ രൂപപ്പെടുത്തിയെടുത്ത ബ്രക്‌സിറ്റ് ഡീല്‍ കാബിനറ്റ് അംഗങ്ങള്‍ അംഗീകരിക്കുമോ എന്ന് ഇന്നറിയാം. തന്റെ പുതിയ ഡീല്‍ കാബിനറ്റിലും പാര്‍ലമെന്റിലും അവതരിപ്പിച്ച് പിന്തുണ നേടിയെടുക്കാന്‍ തെരേസ മേ കടുത്ത പരീക്ഷണമാണ് നേരിടുന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ടിനെ യൂറോപ്പിന്റെ ഭാഗമാക്കി നിലനിര്‍ത്തുന്ന പുതിയ കരാറുമായി ഇന്ന് കാബിനറ്റിന് മുന്നിലെത്തുന്ന തെരേസ മേയെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്. ഏതെങ്കിലും തരത്തില്‍ ഇത് തള്ളപ്പെട്ടാല്‍ പ്രധാനമന്ത്രിയുടെ രാജിയ്ക്കും സാധ്യതയേറെയാണ്. പുതിയ ഡീലിനെക്കുറിച്ച് തീരുമാനിക്കുന്നതിനായി അടിയന്തിരമായി മൂന്ന് മണിക്കൂര്‍ നീണ്ട … Read more

ജലഉപയോഗം പരിധി കടന്നാല്‍ പിഴ അടക്കേണ്ടി വരും: പുതിയ നിയമം 2020 മുതല്‍ പ്രാബല്യത്തില്‍

ഡബ്ലിന്‍: ഓരോ വീടിനും നിശ്ചയിക്കപ്പെട്ട പരിധിയില്‍ കൂടുതല്‍ വെള്ളം ഉപയോഗിച്ചാല്‍ പിഴ ഈടാക്കപ്പെടുന്ന നിയമം വരും വര്‍ഷങ്ങളില്‍ നടപ്പിലാകും. ഒരു ലക്ഷം കുടുംബങ്ങളെ നിയമം നേരിട്ട് ബാധിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. നിര്‍ത്തലാക്കപ്പെട്ട വാട്ടര്‍ ചാര്‍ജ്ജ് മറ്റൊരു തരത്തില്‍ തിരിച്ച് കൊണ്ടുവരികയാണ് സര്‍ക്കാര്‍ ഇതിലൂടെ നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന് പരക്കെ ആക്ഷേപം ഉയരുകയാണ്. ഫൈന്‍ ഗെയില്‍, ഫിയാന ഫോള്‍ പാര്‍ട്ടികളുടെ സംയുക്ത തീരുമാനത്തെ തുടര്‍ന്നാണ് അധിക ജല ഉപയോഗബില്‍ പാസാക്കിയെടുത്തത്. പ്രത്യക്ഷത്തില്‍ വാട്ടര്‍ ബില്‍ ഇല്ലാതിരിക്കുകയും എന്നാല്‍ പ്രവര്‍ത്തി തലത്തില്‍ പിഴ … Read more

പ്രമുഖ കാര്‍ റെന്റല്‍ കമ്പനിയായ Hertz ജീവനക്കാരെ തേടുന്നു ;Dublin Airport

Car Cleaners / Drivers / General Operatives – Hertz Car Hire Dublin Airport and City Centre Hertz Rent a Car are currently recruiting for Car Cleaners / Drivers / General Operatives to join our team at our Dublin Airport and City Centre locations. The successful candidates will be responsible for: • Preparing cars as per … Read more

 ഡബ്ല്യൂ.എം.സി അയര്‍ലന്‍ഡ് ക്രിസ്തുമസ് പുതുവത്സരാഘോഷവും, അവാര്‍ഡ് ദാനവും ഡിസംബര്‍ 29 -ന്

ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബര്‍ 29 -ന് (ശനിയാഴ്ച) ഗ്രിഫിത്ത് അവന്യൂ സ്‌കൂള്‍ ഹാളില്‍ നടത്തപ്പെടുന്നു (Scoil Mhuire Boys’ National School, Griffith Avenue, Dublin 9). ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ആരംഭിക്കുന്ന ടാലെന്റ്‌റ് ഷോയില്‍ സംഘനൃത്തങ്ങള്‍, ഹാസ്യ സ്‌കിറ്റുകള്‍, കുട്ടികളുടെ ഗാനമേള, കരോള്‍ തുടങ്ങി വിവിധ കലാപരിപാടികള്‍ ഉള്‍പ്പെടുന്നു. ഡബ്ല്യൂ.എം.സി കലാതിലകം പുരസ്‌കാരങ്ങളും , ‘നൃത്താഞ്ജലി & കലോത്സവം 2018’ വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങളും, ആഘോഷങ്ങളോടൊപ്പം നടക്കുന്ന … Read more