ക്രിസ്മസിന് മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഗാര്‍ഡയുടെ പിടി വീഴും

ഡബ്ലിന്‍ : അയര്‍ലന്റിലെ തെരുവുകള്‍ ക്രിസ്മസ് ലഹരിയിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. ക്രിസ്മസ് അടുത്താല്‍ ആഘോഷങ്ങളും കൂടും. ആഘോഷത്തിന്റെ ഭാഗമായി മദ്യപിക്കുന്നവരും കുറവല്ല. എന്നാല്‍ ഈ ക്രിസ്മസ് സീസണില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരെ കൈയോടെപിടികൂടാന്‍ ഗാര്‍ഡയും രംഗത്തെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ക്രിസ്മസ്-പുതുവത്സര സുരക്ഷാ ക്യാംപെയ്‌ന് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിരുന്നു. റോഡപകടങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. പരിശോധനക്കായി കൂടുതല്‍ ചെക്കിങ് പോയിന്റുകള്‍ സ്ഥാപിക്കുമെന്നും പിടിക്കപ്പെടുന്നവരെ ബ്രീത്ത് ടെസ്റ്റിന് വിധേയമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. സാധാരണയായി വൈകുന്നേരങ്ങളില്‍ മാത്രം നടത്തിവരാറുള്ള ഡ്രിങ്ക് … Read more

‘WMC Social Responsibility Award 2018’ -നായി ‘Share & Care, Limerick’ -നെ തിരഞ്ഞെടുത്തു , അവാര്‍ഡ് ദാനചടങ്ങ് ഡിസംബര്‍ 29 -ന്

ഡബ്ലിന്‍: വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലന്‍ഡ് പ്രോവിന്‌സിന്റെ ഈ വര്‍ഷത്തെ ‘Social Responsibility Award ‘ – ന് ലീമെറിക്കിലെ ‘Share & Care’ -നെ തിരഞ്ഞെടുത്തു. Munster Indian Cultural Association (MICA) യുടെ ജീവകാരുണ്യ വിഭാഗമാണ് അയര്‍ലണ്ടിലെ ചാരിറ്റി റെഗുലേറ്റര്‍ റെജിസ്‌ട്രേഷനുള്ള ‘Share & Care, Limerick’. 2016 -ലാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങിലൂടെ ചുമതലാബോധത്തോടെ സാമൂഹ്യ ഇടപെടലുകള്‍ നടത്തുന്നവര്‍ക്കായി ഡബ്ല്യൂ.എം.സി അയര്‍ലന്‍ഡ് പ്രൊവിന്‍സ് ‘Social Responsibility Award ‘ ഏര്‍പ്പെടുത്തിയത്. അസ്സീസി ചാരിറ്റബിള് ഫൌണ്ടേഷന്‍ … Read more

‘ക്യൂരിയോസിറ്റി ’18’ , കുട്ടികളുടെ ഏകദിന ശാസ്ത്ര ശില്പശാല നാളെ (ശനിയാഴ്ച)

ഡബ്ലിന്‍: ശാസ്ത്ര അഭിരുചിയും സ്വതന്ത്ര ചിന്തയും പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ഏകദിന സയന്‍സ് ശില്പശാല നാളെ (1 ഡിസംബര്‍ , ശനി) പമേഴ്സ്ടൗണിലുള്ള സെന്റ് ലോര്‍ക്കന്‍സ് ബോയ്‌സ് നാഷണല്‍ സ്‌കൂള്‍ ഹാളില്‍ വച്ച് നടത്തപ്പെടും. സയന്‍സ് ക്വിസ്, സയന്‍സ് പ്രൊജെക്ടുകള്‍ , വിവിധ വിഷയങ്ങളെ അധികരിച്ചു പ്രഗത്ഭരായ ഡോ. സുരേഷ് സി. പിള്ള, ഡോ. രജത് വര്‍മ്മ, അഡ്വ. ജിതിന്‍ റാം എന്നിവര്‍ നയിക്കുന്ന ക്ലാസുകള്‍ ചര്‍ച്ചകള്‍ എന്നിവ പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. ‘ക്യൂരിയോസിറ്റി ’18’ എന്ന് … Read more

കാലാവസ്ഥാ വ്യതിയാനവും അന്തരീക്ഷ മലിനീകരണവും വര്‍ധിക്കുന്നു; ഏറ്റവും കൂടുതല്‍ ബാധിക്കുക യൂറോപ്പിനെ

അന്തരീക്ഷ മലിനീകരണവും കാലാവസ്ഥ വ്യതിയാനവും പ്രതിരോധിച്ചില്ലെങ്കില്‍ പ്രശ്നങ്ങള്‍ സങ്കീര്‍ണമാകുമെന്ന മുന്നറിയിപ്പുമായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനം ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത് യൂറോപ്പിനെയായിരിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. ഭക്ഷ്യ വസ്തുക്കളുടെ ലഭ്യതയെയും ആരോഗ്യത്തെയും കാലാവസ്ഥാ വ്യതിയാനം സാരമായി ബാധിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 27 സ്ഥാപനങ്ങളിലെ വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഗൌരവകരമായ കണ്ടെത്തലുകള്‍ ഉള്ളത്. ആഗോള താപനിലയിലുണ്ടാകുന്ന വര്‍ധനവ് പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അത് സാരമായി ബാധിക്കുക യൂറോപ്യന്‍ വന്‍കരയെയാകും. കൂടിയ … Read more

ഇമ്മിഗ്രേഷന്‍ ബ്യൂറോയുടെ കാര്യക്ഷമതക്കുറവ്, വലയുന്ന കുടിയേറ്റക്കാര്‍, ഡബ്ലിനില്‍ ക്രാന്തിയുടെ സമരം ബുധനാഴ്ച.

ഡബ്ലിന്‍: ഗാര്‍ഡകാര്‍ഡ് രജിസ്‌ട്രേഷനും, പുതുക്കലിനും പ്രവാസികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് നാള്‍ക്കുനാള്‍ ഏറി വരികയാണ്. ഇത്തരം നടപടികള്‍ ചെയ്യുവാന്‍ GNIB ഓഫീസ് അപ്പോയ്‌മെന്റുകള്‍ അന്യായമായി പണം കൊടുത്ത് ബ്ലാക്ക് മാര്‍ക്കറ്റില്‍ നിന്നും വാങ്ങേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ആവശ്യമായ ഓഫീസുകളും, ജീവനക്കാരും ഇല്ലാത്തത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ് ചെയ്യുന്നത്. ഇതേ ആവശ്യമുന്നയിച്ച് മറ്റു സംഘടനകള്‍ നടത്തിയ സമരപരിപാടികളില്‍ മുന്‍പും ക്രാന്തി പങ്കെടുത്തിരുന്നു. എന്നാല്‍ സ്ഥിതിഗതികള്‍ യാതൊരു മാറ്റവുമില്ലാതെ തുടരുകയാണ്. നിലവിലെ വര്‍ദ്ധിച്ച വാടക നിരക്കുകള്‍ക്കൊപ്പം ഗാര്‍ഡ കാര്‍ഡ് ഫീസില്‍ ഉള്ള … Read more

ബ്രേയില്‍ മലയാളികള്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു

ചെറിവുഡ് മുതല്‍ ആര്‍ക്ക്‌ലോ വരെ ഉള്‍പ്പെടുന്ന മലയാളി സമൂഹം തികച്ചും വിഭിന്നമായ രീതിയില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഇക്കുറി ബ്രേയിലെ പ്രമുഖമായ വുഡബ്റൂക് കോളേജില്‍ ജനുവരി മൂന്നിന് വ്യാഴാഴ്ച ഒത്തു ചേരുന്നു . വൈവിധ്യമാര്‍ന്ന കലാ സാംസ്‌ക്കാരിക പരിപാടികളോടെ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ബിജോവര്ഗീസ് ,അമല്‍ ജോഷി എന്നിവരുടെ നേതൃത്വത്തില്‍ ബൃഹത്തായ കമ്മറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു. വര്ഷങ്ങളായി മലയാളി സാന്നിധ്യം ഡബ്‌ളിനിന്റെ അതിര്‍ത്തി പങ്കിടുന്ന വിക്ലോ കൗണ്ടിയില്‍ ഉണ്ടെങ്കിലും ആദ്യമായിട്ടാണ് ,വിവിധ പ്രദേശങ്ങളെ ഒരുമിപ്പിച്ചു ഒരു പുതുവര്‍ഷാഘോഷം സംഘടിപ്പിക്കുന്നത് ,സമീപ … Read more

തുല്യമല്ലാത്ത ശമ്പള രീതി അംഗീകരിക്കാനാവില്ല: നിലപാടില്‍ ഉറച്ച് സെക്കണ്ടറി സ്‌കൂള്‍ അധ്യാപകര്‍

ഡബ്ലിന്‍: വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ശമ്പള പരിഷ്‌കരണം അംഗീകരിക്കില്ലെന്ന് സെക്കണ്ടറി ടീച്ചേര്‍സ് യൂണിയന്‍. എ.എസ്.ടി.ഐ-യുടെ 10,000 ത്തോളം അംഗള്‍ക്കിടയില്‍ നടത്തിയ ബാലറ്റ് അഭിപ്രായ വോട്ടെടുപ്പിലാണ് ഗവണ്മെന്റിന്റെ ശമ്പള പ്രൊപ്പോസല്‍ അംഗീകരിക്കേണ്ടതില്ലെന്ന് തീരുമാനമായത്. നേരത്തെ ഐറിഷ് നാഷണല്‍ ടീച്ചേര്‍സ് ഓര്‍ഗനൈസേഷനും (INTO) ഗവണ്മെന്റിന്റെ ശമ്പള പരിഷ്‌കരണത്തെ നിരാകരിച്ചിരുന്നു. അതേസമയം എ.എസ്.ടി.ഐ യുടെ സഹോദര സംഘടനയായ ടീച്ചേര്‍സ് യൂണിയന്‍ ഓഫ് അയര്‍ലണ്ട് (TUI) ഗവണ്മെന്റിന്റെ വാഗ്ദാനത്തെ അനുകൂലിച്ചിരുന്നു. 2011-നു ശേഷം ജോലിയില്‍ പ്രവേശിച്ച അദ്ധ്യാപകര്‍ക്ക് കുറഞ്ഞ വേതന നിരക്ക് നല്‍കുന്നതില്‍ … Read more

സൂപ്പര്‍മാര്‍ക്കറ്റ് ടെസ്‌കോയുടെ പേരില്‍ വ്യാജ സന്ദേശം; തട്ടിപ്പിനെതിരെ കരുതിയിരിക്കാന്‍ കമ്പനി

ഡബ്ലിന്‍: അയര്‍ലന്റിലെ സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്മാരായ ടെസ്‌കോയുടെ പേരില്‍ വ്യാജ ഓഫര്‍ സന്ദേശം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി കമ്പനിയുടെ മുന്നറിയിപ്പ്. വാട്ട്സ്ആപ്പ് ഗ്രുപ്പുകളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന തങ്ങളുടെ പേരിലുള്ള വൗച്ചര്‍ മത്സരത്തില്‍ പങ്കെടുക്കരുതെന്ന് ടെസ്‌കോ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. വാട്സ്ആപ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളുലൂടെ ആല്‍ഡി വൗച്ചര്‍ നിങ്ങള്‍ക്ക് ലഭിക്കുന്നുവെന്ന വ്യാജസന്ദേശമാണ് പ്രചരിക്കുന്നത്. ഇതിലൂടെ ഉപയോക്താക്കളെ കുടുക്കി സ്വകാര്യ വിവരങ്ങള്‍ തട്ടിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കമ്പനി മുന്നറിയിപ്പ് നല്‍കി. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായായി ടെസ്‌കോ സൂപ്പര്‍മാര്‍ക്കറ്റ് പ്രത്യേക … Read more

ആശുപത്രി കിടക്കകള്‍ ലഭ്യമാകാതെ രോഗികള്‍ വലയുന്നു; നഴ്സുമാര്‍ക്ക് ദുരിത സമയം, മൗനം പാലിച്ച് എച്ച് എസ് ഇ

ഡബ്ലിന്‍: ആശുപത്രി തിരക്കുകള്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ച വര്‍ഷമായിരുന്നു 2018. അയര്‍ലണ്ടില്‍ വിവിധ ആശുപത്രികളിലായി ട്രോളിയില്‍ തുടരുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ആയിരക്കണക്കിന് രോഗികള്‍ കിടയ്ക്കക്കായി കാത്തിരിക്കുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ട്രോളികള്‍ ലഭിക്കാത്തതിനാല്‍ എമര്‍ജന്‍സി ചികിത്സാ സൗകര്യങ്ങള്‍ ഇവര്‍ക്ക് നിഷേധിക്കുകയാണ്. ഈ വര്‍ഷം തുടക്കം മുതല്‍ ഏകദേശം 100,000 ത്തോളം രോഗികള്‍ക്ക് ആശുപത്രി കിടക്കകള്‍ ലഭിക്കാതെ വന്നിട്ടുണ്ടെന്നാണ് കണക്ക്. ഈ വര്‍ഷം തീരാന്‍ ഇനിയും ഒരു മാസം കൂടിയുള്ളപ്പോള്‍ കണക്കുകള്‍ ഇനിയും … Read more

അയര്‍ലണ്ടില്‍ സമയമാറ്റ ക്രമീകരണം അവസാനിപ്പിക്കാന്‍ പൊതുജനാഭിപ്രായം തേടുന്നു; നാളെക്കൂടി അഭിപ്രായം രേഖപെടുത്താം

ഡബ്ലിന്‍: വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം ക്‌ളോക്കിലേ സമയം ഒരു മണിക്കൂര്‍ മാറ്റി ക്രമീകരിക്കുന്ന സമ്പ്രദായം അവസാനിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചതിന്റെ ഭാഗമായി അയര്‍ലണ്ടിലെ ഗവണ്മെന്റ് ഇക്കാര്യത്തില്‍ ജനാഭിപ്രായം തേടിയിരുന്നു. യൂറോപ്പില്‍ ഭൂരിഭാഗം പേരും ഈ സംരദം അവസാനിപ്പിക്കാന്‍ അനുകൂലിച്ചതിനെ തുടര്‍ന്ന് അതാത് രാജ്യങ്ങള്‍ക്ക് ഇഷ്ടമനുസരിച്ച് സമയക്രമീകരണം നടത്താനുള്ള അനുവാദം ഇയു അംഗരാജ്യങ്ങള്‍ക്ക് നല്‍കിയിരുന്നു. അയര്‍ലണ്ടില്‍ 88 ജനങ്ങളും ഇതിനെ പിന്തുണച്ചു. എന്നാല്‍ ഏത് രീതിയിലുള്ള സമയക്രമീകരണമാണ് അയര്‍ലണ്ടില്‍ തുടരേണ്ടത് എന്നതില്‍ ജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള സാവകാശം ഗവണ്മെന്റ് … Read more