തുള്ളമോര്‍ സെന്റ് കാതറിന്‍ പള്ളിക്ക് നേരെ അക്രമം; ഗാര്‍ഡ അന്വേഷണം ആരംഭിച്ചു.

തുള്ളമോര്‍: ഓഫലിയില്‍ ചര്‍ച്ചിന് നേരെ ഉണ്ടായ ആക്രമണത്തില്‍ വ്യാപക നാശനഷ്ടം. തുള്ളമോര്‍ സെന്റ് കാതറിന്‍ ചര്‍ച്ചിന് നേരെ കല്ലേറ് നടന്നതായാണ് പരാതി. കഴിഞ്ഞ തിങ്കളാഴ്ച അര്‍ദ്ധരാത്രിയില്‍ ആണ് സംഭവം നടന്നതെന്ന് ബിഷപ്പ് പാറ്റ് സ്റ്റോറി പറഞ്ഞു. ആക്രമണത്തില്‍ ആയിരക്കണക്കിന് യൂറോയുടെ നാശനഷ്ടം ഉണ്ടായതായും ബിഷപ്പ് അറിയിച്ചു. ചര്‍ച്ചിന്റെ 100 ജനാലകളും പൂര്‍ണ്ണമായും തകര്‍ത്ത നിലയില്‍ കണ്ടെത്തി. പള്ളി കെട്ടിടത്തിന്റെ ചില്ലിട്ട എല്ലാഭാഗങ്ങളും അക്രമികള്‍ എറിഞ്ഞ് തകര്‍ക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിലുള്ള ഉദ്ദേശം വ്യക്തമല്ലെന്ന് ബിഷപ്പ് അറിയിച്ചു. സമാധാന കേന്ദ്രങ്ങളായ … Read more

ലുവാസ് സ്റ്റോപ്പുകള്‍ക്ക് ഒരുകിലോമീറ്റര്‍ പരിധിയില്‍ ശരാശരി മാസവാടക 2000 യുറോക്ക് മുകളില്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഏറ്റവും കൂടുതല്‍ വാടക നിരക്ക് ലുവാസ് കടന്നുപോകുന്ന പ്രദേശങ്ങളില്‍. daft.ie പുറത്തുവിട്ട കണക്കനുസരിച്ച് ലുവാസ് ഗ്രീന്‍ ലൈനില്‍ ശരാശരി മാസവാടക 2296 യൂറോ ആയി ഉയര്‍ന്നു. ഡബ്ലിന്‍ നഗരത്തിലെ ശരാശരി വാടക 1884 യൂറോ ആയി കണക്കാക്കപ്പെടുമ്പോള്‍ തലസ്ഥാന നഗരത്തില്‍ ഏറ്റവും കൂടുതല്‍ ജീവിത ചെലവ് ലുവാസ്സ് സ്റ്റോപ്പുകള്‍ക്ക് സമീപപ്രദേശങ്ങളില്‍ ആണ്. ലുവാസ് റെഡ്ലൈനില്‍ മാസവാടകയായി നല്‍കേണ്ടത് 2081 യൂറോയുമാണ്. ഒറ്റബെഡ്‌റൂം സൗകര്യമുള്ള വീടുകള്‍ക്ക് ഇത്രയും കൂടുതല്‍ വാടക ഈടാക്കപ്പെടുമ്പോള്‍ മികച്ച സൗകര്യമുള്ള വീടുകള്‍ … Read more

റയാന്‍ എയര്‍ ബാഗേജ് പോളിസിയില്‍ മാറ്റം; ഇനിമുതല്‍ സൗജന്യമായി സ്യൂട്ട്കേസുകള്‍ കൈയ്യില്‍ കരുതാനാകില്ല

ഡബ്ലിന്‍: ബാഗേജ് പോളിസിയില്‍ വിവാദ മാറ്റങ്ങളുമായി റയാന്‍ എയര്‍. ഇനിമുതല്‍ റെയാനെയര്‍ വിമാനങ്ങളില്‍ സ്യൂട്ട്കേസുകളും മീഡിയം വലിപ്പമുള്ള ബാഗുകളും സൗജന്യമായി കൊണ്ടുപോകാന്‍ കഴിയില്ല. യൂറോപ്പിലെ ഏറ്റവും ചെലവ് കുറഞ്ഞ വിമാനസര്‍വീസുകളിലൊന്നായ റയാന്‍ എയര്‍ നടപ്പിലാക്കിയ പുതിയ കാബിന്‍ ബാഗേജ് പോളിസി പ്രകാരം യാത്രക്കാര്‍ക്ക് ഡിപ്പാര്‍ച്ചര്‍ ഗേറ്റിലേക്ക് കൊണ്ട് പോകാവുന്ന ഹാന്‍ഡ് ലഗേജ് അളവ് മൂന്നില്‍ രണ്ടായി വെട്ടിച്ചുരുക്കിയിരിക്കുകയാണ്. 60 ശതമാനത്തോളം യാതക്കാരെ പുതിയ മാറ്റം പ്രതികൂലമായി ബാധിക്കുമെന്ന് കമ്പനി കരുതുന്നു. പുതിയ മാറ്റം ഇന്നലെ മുതലാണ് നിലവില്‍ … Read more

പാസ്റ്റര്‍ ബെന്‍സന്‍ മത്തായി അയര്‍ലണ്ടില്‍ എത്തി

United Pentecostal Fellowship Ireland & Northern Ireland ന്റെ നവംബര്‍ 2,3,4 തീയതികളില്‍ നടക്കുന്ന കണ്‍വഷനില്‍ പങ്കെടുക്കുവാനായി പാസ്റ്റര്‍ ബെന്‍സന്‍ മത്തായി അയര്‍ലണ്ടില്‍ എത്തി. ഫാമിലി കോണ്‍ഫറന്‍സ് , യൂത്ത് മീറ്റിംഗ്,ചില്‍ഡ്രന്‍സ് മീറ്റിംഗ് കൂടാതെ സഭാഭേദമന്യേ ഒരുമിച്ചുള്ള ആരാധനയും നവംബര്‍ 234 തീയതികളില്‍ നടക്കുന്നു . പാസ്റ്റര്‍ ബെന്‍സന്‍ മത്തായി (ഓവര്‍സ്സിയര്‍, Church of God, India) കൂടാതെ പാസ്റ്റര്‍ സിബി തോമസ് (പാസ്റ്റര്‍, Church of God, America) എന്നീ ദൈവദാസന്മാര്‍ ആണു ദൈവവചനഘോഷണത്തിനായി … Read more

ഹാലോവീന്‍ ആഘോഷങ്ങളില്‍ മുഴുകി അയര്‍ലണ്ട്; ഹാലോവീന് പിന്നിലുള്ള ചരിത്ര വസ്തുതകള്‍ ഇങ്ങനെ

അയര്‍ലണ്ട് ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ ഇന്നും പ്രാധാന്യത്തോടെ കൊണ്ടാടപ്പെടുന്ന ആഘോഷമാണ് ഹാലോവീന്‍. എല്ലാവര്‍ഷവും ഒക്ടോബര്‍ 31ന് ആഘോഷിക്കുന്ന ഈ ദിനത്തിനും ക്രൈസ്തവ വിശ്വാസത്തിന്റെ പശ്ചാത്തലമുണ്ട്, കത്തോലിക്കാ സഭയുള്‍പ്പെടെ മിക്ക ക്രൈസ്തവ സഭകളിലും എല്ലാ വിശുദ്ധരെയും അനുസ്മരിക്കുന്ന നവംബര്‍ 1ന്റെ തലേ രാത്രിയാണ് ഈ ആഘോഷം നടക്കുന്നത്. ക്രൈസ്തവ വിശ്വാസവും പാരമ്പര്യങ്ങളും ആചാരങ്ങളും അതിശക്തമായിരുന്ന കാലത്തു തുടങ്ങിയ ഈ ആഘോഷത്തില്‍ കുട്ടികളും മുതിര്‍ന്നവരും വിശുദ്ധരുടെയും പുണ്യാത്മാക്കളുടെയും മാലാഖമാരുടെയും വേഷം കെട്ടി വീടുവീടാന്തരം കയറിയിറങ്ങി സന്തോഷം പങ്കുവെയ്ക്കുകയും മധുരപലഹാരങ്ങള്‍ കൈമാറ്റം … Read more

തണുപ്പ് വന്നെത്തുന്നതോടെ ആശുപത്രികള്‍ പ്രതിസന്ധിയില്‍; ട്രോളികളില്‍ തുടരുന്നത് 9000-ത്തോളം രോഗികള്‍. നേഴ്‌സിങ് ജീവനക്കാരുടെ ഒഴിവുകളും നികത്താനായില്ല…

ഡബ്ലിന്‍: ശൈത്യകാലം പടിവാതിലില്‍ നില്‍ക്കുമ്പോള്‍ അയര്‍ലണ്ടിലെ ആശുപത്രി പ്രതിസന്ധി പഴയതിനെക്കാളും മോശമാകുമെന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ഒക്ടോബര്‍ മാസത്തില്‍ ചികിത്സക്കായി ട്രോളിയില്‍ തുടരുന്നത് 50,000 രോഗികള്‍. തണുപ്പുകാലത്തേക്ക് ആവശ്യമായ ബെഡുകള്‍ ലഭിക്കുമോ എന്ന സംശയത്തിലാണ് സര്‍ക്കാര്‍ ആശുപത്രികള്‍. ഇതിന് വേണ്ട നടപടികള്‍ ആരോഗ്യവകുപ്പ് ഇതുവരെ ആരംഭിച്ചില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. ഓരോ തണുപ്പുകാലം വന്നെത്തുമ്പോഴും പദ്ധതികള്‍ പ്രഖ്യാപിക്കുമെങ്കിലും ഈ വര്‍ഷവും പതിവുപോലെ രൂക്ഷമായ പ്രതിസന്ധി തുടരാനാണ് സാധ്യത. ആരോഗ്യമേഖലയുടെ സമഗ്ര വികസനം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നേഴ്‌സിങ് സംഘടനകള്‍ ആരോഗ്യ മന്ത്രിയെ … Read more

വേള്‍ഡ് മലയാളി കൗണ്‍സില്‍ ‘നൃത്താഞ്ജലി & കലോത്സവം 2018’ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ; കലയുടെ മാമാങ്കത്തോടൊപ്പം രുചിയേറും ഭക്ഷണ ശാലയും

ഡബ്ലിന്‍: നവംബര്‍ 2 ,3 (വെള്ളി, ശനി) തീയതികളിലായി നടത്തപ്പെടുന്ന വേള്‍ഡ് മലയാളീ കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ ‘നൃത്താഞ്ജലി & കലോത്സവം 2018 ‘ത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഈ വര്‍ഷത്തെ പുതിയ ഇനമായി ജൂനിയര്‍ , സീനിയര്‍ വിഭാഗങ്ങളിലായി ‘ഐറിഷ് ഡാന്‍സ്’ മത്സരവും, സീനിയര്‍ വിഭാഗത്തില്‍ മലയാളം ചെറുകഥാ മത്സരവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി , കളറിംഗ്,ഡ്രോയിങ് , പെയിന്റിംഗ് മത്സരങ്ങള്‍ ആദ്യ ദിനമായ നവംബര്‍ 2 ന് , വെള്ളിയാഴ്ച നടത്തപ്പെടും. വേള്‍ഡ് മലയാളി … Read more

യൂണിയന്‍ രാജ്യങ്ങളില്‍ ഡിജിറ്റല്‍ നികുതി. അയര്‍ലണ്ടിനുമേല്‍ സമ്മര്‍ദ്ദമേറുന്നു; ബഹുരാഷ്ട്ര കമ്പനികള്‍ കൂട്ടത്തോടെ യൂണിയന്‍ വിട്ടുപോകാന്‍ സാധ്യത

ഡബ്ലിന്‍: യൂണിയന്‍ രാജ്യങ്ങളില്‍ തൊഴിലവസരങ്ങള്‍ നഷ്ടമാക്കികൊണ്ട് വന്‍കിട കമ്പനികള്‍ ഇവിടംവിട്ടു പോയേക്കുമെന്ന് സൂചന. ബഹുരാഷ്ട്ര കമ്പനിക്കുമേല്‍ 3 ശതമാനം ഡിജിറ്റല്‍ നികുതി ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ ധാരണ ആയേക്കും. അടുത്ത മാസം നടക്കുന്ന സമ്മേളനത്തില്‍ ഭൂരിഭാഗം അംഗങ്ങളും ഈ നികുതിയെ അംഗീകരിച്ചാല്‍ അടുത്ത വര്‍ഷം തന്നെ ഡിജിറ്റല്‍ നികുതി നിലവില്‍ വന്നേക്കും. ഫ്രാന്‍സും ഓസ്ട്രിയയും ഡിജിറ്റല്‍ നികുതി പാസാക്കാന്‍ മുന്‍കൈ എടുത്തതോടെ അയര്‍ലണ്ടിനുമേല്‍ സമ്മര്‍ദ്ദം ഏറുകയാണ്. ഈ നികുതി നടപ്പാക്കുന്നതിനെതിരെ അയര്‍ലാന്‍ഡ് പല തവണ പ്രതിരോധിച്ചിരുന്നു. നികുതി … Read more

ബ്രെക്‌സിറ്റ് ഇങ്ങെത്തി; ബ്രിട്ടീഷ് പൗരന്മാര്‍ ഐറിഷ് പാസ്‌പോര്‍ട്ടിനായുള്ള ഓട്ടത്തില്‍

ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ അന്ത്യത്തോട് അടുക്കുന്നതോടെ ഐറിഷ് പാസ്പോര്‍ട്ടുകള്‍ക്ക് പ്രിയമേറുന്നു. അതോടൊപ്പം ഐറിഷ് പാസ്‌പോര്‍ട്ടിനായി നല്‍കിയ അപേക്ഷകള്‍ നിരാകരിക്കുന്ന പ്രവണതയും കൂടിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2016 യുകെയില്‍ നിന്നുള്ള ഒരാളുടെ അപേക്ഷ മാത്രമാണ് നിരസിച്ചതെങ്കില്‍ കഴിഞ്ഞ വര്‍ഷം 15,074 യുകെ പൗരന്മാരുടെ അപേക്ഷകളാണ് വിവിധ കാരണങ്ങളാല്‍ നിരസിച്ചത്. ആഗോളതലത്തില്‍ ഐറിഷ് പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുന്നവരുടെ എണ്ണം 2016 ലെ 190,905 ല്‍ നിന്ന് 2017 ല്‍ 227,223 ആയി ഉയര്‍ന്നു. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്നുള്ളവരാണ് കൂടുതലും ഐറിഷ് പാസ്‌പോര്‍ട്ടിനായി ശ്രമിക്കുന്നത്. … Read more

ഹാലോവീന്‍ ആഘോഷരാവില്‍ മതിമറന്ന് ഐറിഷ് നഗരങ്ങള്‍; അഗ്‌നിശമന സേനയ്ക്ക് ഉറക്കമില്ലാത്ത രാത്രിയായി

ഡബ്ലിന്‍: ഹാലോവീന്‍ ആഘോഷങ്ങള്‍ ഗംഭീരമാക്കിയ അയര്‍ലണ്ടിലെ നഗരങ്ങള്‍ക്ക് ഇന്നലെ ഉറക്കമില്ലായിരുന്നു. പ്രേത ഭൂതങ്ങളെ ഓടിയ്ക്കാന്‍ വിചിത്ര വേഷങ്ങളും, ബോണ്‍ ഫയറും ഒരുക്കി കുട്ടികളും യുവജനങ്ങളും വീഥികള്‍ തോറും അലഞ്ഞു.ഡബ്ലിന്‍ നഗരത്തില്‍ രാത്രി വൈകും വരെ ഹാലോവിന്‍ വേഷങ്ങളുടെ തിരക്കായിരുന്നു. പബ്ബുകളിലും, സിനിമാശാലകളിലും അടക്കം നഗരത്തിലെങ്ങും തദ്ധേശിയരും,വിദേശികളും ആഹ്ലാദതിമിര്‍പ്പില്‍ ആറാടി. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഹാലോവീന്‍ ദിനത്തില്‍ വര്‍ധിച്ചതായും ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു. പൊട്ടിത്തെറിയും, തീപിടിത്തവവുമായി എഴുനൂറ്റമ്പതോളം സംഭവങ്ങളാണ് ഡബ്ലിന്‍ സിറ്റി ഏരിയയില്‍ മാത്രം അധികൃതര്‍ക്ക് കൈകാര്യം … Read more