രുചിയേറും ക്രിസ്മസ് പാനീയങ്ങള്‍ വിപണി കീഴടക്കാന്‍ എത്തിക്കഴിഞ്ഞു.

ഡബ്ലിന്‍: ക്രിസ്മസിനെ വരവേല്‍ക്കാന്‍ രുചിയേറിയ ക്രിസ്മസ് പാനീയങ്ങള്‍ വിപണിയില്‍ ഇറങ്ങി. ഇക്കൂട്ടത്തില്‍ അടുത്ത ആഴ്ച വിപണി കീഴടക്കാനെത്തുന്നത് മെക്‌ഡൊണാള്‍ഡിന്റെ മില്യനേഴ്സ് ലിറ്റി എന്ന മധുര പാനീയമാണ്. ചോക്ലേറ്റ് പാല്‍ മിശ്രിതത്തില്‍ ചില പുതിയ പരീക്ഷണവുമായി എത്തുന്ന മെക് ഡൊണാള്‍ഡിന്റെ പരസ്യം ഇതിനോടകം വന്‍ പ്രചാരം നേടിയെടുക്കുകയും ചെയ്തു. സ്റ്റാര്‍ ബാക്സിന്റെ റെഡ്-ഗ്രീന്‍ ക്രിസ്മസ് കപ്പുകള്‍ക്ക് ഐറിഷ് വിപണിയില്‍ ഡിമാന്‍ഡ് കൂടി വരികയാണ്. കോസ്റ്റയുടെ പര്‍പ്പിള്‍, റെഡ്, ബ്രോണ്‍സ് തുടങ്ങിയ വൈവിധ്യമായ നിറത്തിലും സ്വാദിലും എത്തിയ ക്രിസ്മസ് കപ്പുകള്‍ … Read more

സ്ലൈഗോയിലെ ബാബുവിന്റെ പിതാവ് ജോസ് നിര്യാതനായി ,സംസ്‌കാരം ഇന്ന് .

സ്ലൈഗോ :സ്ലൈഗോയിലെ ഹോസ്പിററല്‍ ടെക്‌നോളോജി ജീവനക്കാരന്‍ ബാബു ജോസിന്റെ പിതാവ് വരിക്കാശ്ശേരി ആളൂക്കാരന്‍ ജോണ്‍ മകന്‍ ജോസ് (79 ) നിര്യാതനായി.സംസ്‌കാരം ഇന്ന് 03.30 നു ചാലക്കുടി സെന്റ് മേരീസ് ഫൊറോനാ ദേവാലയത്തില്‍ .ഭാര്യ മാര്‍ഗരറ്റ് ആളൂക്കാരന്‍ .മറ്റു മക്കള്‍ ബിന്ദു കട്ടിക്കാരന്‍ ,മഞ്ജു കവലക്കാട്ട് .മരുമക്കള്‍ സോഫി ബാബു പനഞ്ചിക്കല്‍ ( അഡ്വാന്‍സ് നേഴ്‌സ് പ്രാക്റ്റീഷനര്‍ സ്ലൈഗോ ),ജോണ്‍ പോള്‍ കട്ടിക്കാരന്‍,ബിക്‌സണ്‍ കവലക്കാട്ട് .

അയര്‍ലണ്ടില്‍ ക്രിസ്മസ് രാവുകള്‍ വരവായി; വിപണികള്‍ ഉണര്‍ന്നു തുടങ്ങി; ദീപാലങ്കാരങ്ങള്‍ ആകര്‍ഷകമാകും

ഡബ്ലിന്‍: നവംബര്‍ ആരംഭിച്ചതോടെ അയര്‍ലണ്ടില്‍ ക്രിസ്മസ് വിപണി ഉണര്‍ന്നു തുടങ്ങി. ഉത്സവ പ്രതീതിയിലേക്ക് നാടും നഗരവും ആവേശം കൊള്ളുകയായി. ക്രിസ്തുമസിന് ഒരുങ്ങുന്നതിന്റെ ഭാഗമായി ഐറിഷ് നിരത്തുകളില്‍ ഉത്സവഛായ പകര്‍ന്ന് വര്‍ണാഭമായ ലൈറ്റിങ് സംവിധാനം ഒരുക്കും. ഡബ്ലിനില്‍ 12 ഇടങ്ങളിലാണ് വൈദ്യുത വിളക്കുകളാല്‍ അലങ്കരിക്കപ്പെടുക. പുതിയ രീതിയിലാണ് ഇത്തവണ ലൈറ്റിങ് ക്രമീകരണമെന്ന് കൗണ്‍സില്‍ അറിയിച്ചിട്ടുണ്ട്. സിറ്റി സ്ട്രീറ്റിലും കെട്ടിട സമുച്ചയങ്ങളിലുമായി ഓരോ ദിവസവും സൂര്യാസ്തമനം മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെ ദീപാലങ്കാരങ്ങള്‍ തെളിയും. സിറ്റി ഹാള്‍, ലിബര്‍ട്ടി … Read more

ഐറിഷ് ബോര്‍ഡറില്‍ അയവ് നല്‍കി ബ്രിട്ടന്‍ കസ്റ്റംസ് യൂണിയനില്‍ തുടരാനുള്ള ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുകള്‍

ബ്രെക്‌സിറ്റില്‍ ഐറിഷ് അതിര്‍ത്തി സംബന്ധിച്ച് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനുമായി രഹസ്യധാരണയുണ്ടാക്കിയെന്ന് സൂചന. ബ്രെക്‌സിറ്റ് ഡീലുകളെ സംബന്ധിച്ച് ഇരുപക്ഷവും വിട്ടുവീഴ്ചയില്ലാതെ ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ബ്രെക്‌സിറ്റ് ഡീലുകള്‍ ബ്രിട്ടന് ലഭ്യമാക്കുന്നതിന് ബ്രിട്ടനെ ഇയു കസ്റ്റംസ് യൂണിയനില്‍ നിലനിറുത്തുന്നതിനുള്ള രഹസ്യ ധാരണയാണ് പ്രധാനമന്ത്രി തെരേസാ മേയും യൂറോപ്യന്‍ യൂണിയന്‍ നേതാക്കളും തമ്മിലുണ്ടായിരിക്കുന്നതെന്നാണ് പ്രമുഖ മാധ്യമങ്ങള്‍ പുറത്ത് വിടുന്നത്. കരാര്‍ വിവരങ്ങള്‍ നാളെ തെരേസ കാബിനറ്റില്‍ പറയുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഐറിഷ് ബോര്‍ഡറില്‍ അയവ് നല്‍കി കസ്റ്റംസ് … Read more

പ്ലാസ്റ്റിക് കുപ്പികള്‍ക്ക് പകരം പൊതു ടാപ്പ്

ഡബ്ലിന്‍: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ പുതിയൊരു പദ്ധതി ആരംഭിക്കുന്നു. നഗരത്തിലെ പ്രധാന ഭാഗങ്ങളില്‍ പൊതു ടാപ്പുകള്‍ ഏര്‍പ്പെടുത്തി കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തുന്ന പദ്ധതിക്ക് കൗണ്‍സിലിന്റെ പച്ചക്കൊടി. പൊതുസ്ഥലങ്ങളില്‍ കുടിവെള്ള ലഭ്യത ഉറപ്പ് വരുത്താന്‍ ഫിങ്കല്‍ കൗണ്ടി കൗണ്‍സില്‍ ആരംഭിച്ച പദ്ധതി വിജയകരമായതോടെ മറ്റു സ്ഥലങ്ങളിലേക്കും പൊതു ടാപ്പുകള്‍ നിര്‍മ്മിക്കാനാണ് കൗണ്‍സില്‍ ലക്ഷ്യമിടുന്നത്. അടുത്ത പൊതു ടാപ്പ് മലാഹാഡില്‍ സ്ഥാപിക്കാനും തീരുമാനമായി. ഐറിഷ് വാട്ടറുമായി ചേര്‍ന്ന് കൂടുതല്‍ സ്ഥലങ്ങളില്‍ … Read more

തെക്കന്‍ കൗണ്ടികളില്‍ പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞ് കൂടുന്നു

ഡബ്ലിന്‍: അയര്‍ലണ്ടിലെ തെക്കന്‍ കൗണ്ടികളില്‍ വന്‍തോതില്‍ പ്ലാസ്റ്റിക് മാലിന്യ ശേഖരങ്ങള്‍. ടെന്‍ലോഗേയര്‍, റാത്ത്‌ഡൌണ്‍ കൗണ്ടി കൗണ്‍സിലിന്റെ ബീച്ചുകളിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഇവിടെ പ്ലാസ്റ്റിക് കഷ്ണങ്ങള്‍ കുമിഞ്ഞ് കൂടിയതിനെ തുടര്‍ന്ന് ബീച്ചില്‍ എത്തുന്നവര്‍ കൗണ്‍സിലിനെ പരാതി നല്‍കിയിരുന്നു. ഇവ കടലില്‍ എത്തുന്നത് തടയാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി കൗണ്ടി കൗണ്‍സില്‍ അറിയിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടല്‍ ജീവികളും ശരീരത്തില്‍ പ്രവേശിച്ച് കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടില്‍ വന്‍തോതില്‍ മത്സ്യങ്ങള്‍ ചത്തൊടുങ്ങിയിരുന്നു. ഇവിടെ ജീര്‍ണ്ണ ശരീരത്തില്‍ നിന്നും കുന്നോളം … Read more

ഡബ്ലിന്‍ നഗരത്തില്‍ വിനോദവും രുചിക്കൂട്ടുകളും സമ്മേളിക്കുന്ന വിശാലമായ ഭക്ഷണശാല ഒരുങ്ങുന്നു.

ഡബ്ലിന്‍: ഡബ്ലിന്‍ നഗരത്തിന്റെ മാറ്റ് കൂട്ടാന്‍ കോണ്ടിനെന്റല്‍ ഫുഡ് ഹാള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ഡബ്ലിന്‍ സിറ്റി സെന്ററിലാണ് പദ്ധതി ഒരുങ്ങുന്നത്. ഈ വേനല്‍ക്കാലത്ത് ഭക്ഷണശാല തുറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തിലെ വിവിധ രുചിക്കൂട്ടുകള്‍ സമ്മേളിക്കുന്ന 15 സ്റ്റാളുകള്‍ തുറക്കും. ഏകദേശം 400 ആളുകള്‍ക്ക് ഒരുമിച്ച് ഭക്ഷസനം കഴിക്കാവുന്ന കേന്ദ്രമാണ് തയ്യാറാവുന്നത്. രാവിലെ 8 മുതല്‍ രാത്രി 11 മാണി വരെ ആഴ്ചയില്‍ 7 ദിവസവും പ്രവര്‍ത്തിക്കുന്ന ഭക്ഷണശാല ആയിരിക്കും ഇത്. ഹോസ്പ്പിറ്റലിറ്റി മേഖലയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച … Read more

അയര്‍ലണ്ടില്‍ സാമ്പത്തിക മാന്ദ്യത്തെ പ്രതിരോധിക്കാന്‍ കഴിയുക രണ്ട് ബാങ്കുകള്‍ക്ക് മാത്രം: യൂറോപ്യന്‍ ബാങ്കിങ് അതോറിറ്റി

ഡബ്ലിന്‍: യൂറോപ്യന്‍ ബാങ്കിങ് അതോറിറ്റി ഇ.യു ബാങ്കുകള്‍ക്കിടയില്‍ നടത്തിയ എക്കണോമിക് സ്‌ട്രെസ് ടെസ്റ്റില്‍ അയര്‍ലണ്ടിലെ രണ്ട് ബാങ്കുകള്‍ നിലവാരം പുലര്‍ത്തി. എ.ഐ.ബി, ബാങ്ക് ഓഫ് അയര്‍ലന്‍ഡ് എന്നീ രണ്ട് ബാങ്കുകള്‍ സാമ്പത്തിക മാന്ദ്യത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ബാങ്കുകളാണെന്ന് ഇ.യു ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി റിപ്പോര്‍ട്ട് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബാങ്കുകളുടെ മൂലധന നിക്ഷേപം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉയര്‍ന്നതോടെ ഈ ബാങ്കുകളെ സാമ്പത്തിക പ്രതിസന്ധി ബാധിക്കില്ലെന്നാണ് സൂചന. ഇടപാടുകാരില്‍ നിന്നും ലോണ്‍ കുടിശിക മറ്റ് ബന്ധുക്കളെ അപേക്ഷിച്ച് വളരെ … Read more

എയര്‍ലിംഗസ്സില്‍ ക്യാബിന്‍ ക്രൂ ആവാന്‍ അവസരം; റിക്രൂട്‌മെന്റ് ഡബ്ലിന്‍-കോര്‍ക്ക് ബെയ്സില്‍; മുന്‍കാല പരിചയം ആവശ്യമില്ല.

ഡബ്ലിന്‍: എയര്‍ലിംഗസ്സില്‍ അവസരങ്ങള്‍ ഒരുങ്ങുന്നു ക്യാബിന്‍ ക്രൂ തസ്തികയിലേക്കാണ് അവസരം. 5 വര്‍ഷത്തിനിടയില്‍ എയര്‍ലിംഗസിന്റെ വിമാന ശേഖരം 17 മുതല്‍ 30 വരെ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ടതാണ് ഈ ഒഴിവുകള്‍. മുന്‍കാല പരിചയം ഇല്ലാത്തവര്‍ക്കും റിക്രൂട്‌മെന്റില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ മികച്ച ആശയ വിനിമയ പാടവം ഉള്ളവര്‍ ആയിരിക്കണം. എയര്‍ലിംഗാസിന്റെ ഡബ്ലിന്‍-കോര്‍ക്ക് ബെയ്സുകളിലായിരിക്കും തെരെഞ്ഞെടുപ്പ് നടക്കുക. 2019 മാര്‍ച്ച് ആകുന്നതോടെ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുത്ത് മേയ് മാസത്തില്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ എയര്‍ലിംഗാസ് ഇന്‍ഹൌസ് ട്രെയിനിങ് അക്കാദമിയില്‍ പരിശീലനം നല്‍കും. ഇത് … Read more

ഡബ്ലിനില്‍ പുതിയ നോര്‍ത്ത് റണ്‍വേ സാധ്യമാകുന്നു; റോഡ്ബ്രിഡ്ജ് എഫ്‌സിസി സംയുകത കമ്പനി നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തു

ഡബ്ലിന്‍: യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നായ ഡബ്ലിനില്‍ മൂന്നാമതൊരു റണ്‍വേയ്ക്കുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. 320 മില്യണ്‍ യൂറോ ചെലവില്‍ നിര്‍മ്മിക്കപ്പെടുന്ന റണ്‍വേ വികസനത്തിന് പ്രധാനമന്ത്രി ലിയോ വരേദ്കറിന്റെ അനുമതി ലഭിച്ചതോടെ അടുത്ത വര്‍ഷം ആദ്യം റണ്‍വേ നിര്‍മ്മാണം നടക്കുമെന്ന് പ്രതീക്ഷിക്കാം. ഐറിഷ് കമ്പനിയായ റോഡ്ബ്രിഡ്ജും സ്പാനിഷ് നിര്‍മാണ കമ്പനിയായ എഫ്‌സിസി കണ്‍സ്ട്രക്ഷനും സംയുകതമായാണ് പുതിയ നോര്‍ത്ത് റണ്‍വേ സാധ്യമാക്കുന്നത്. 3.1 കി.മി ദൈര്‍ഘ്യമുള്ള പുതിയ റണ്‍വേയുടെ പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജനുവരിയില്‍ ആരംഭിക്കും. ഓരോ വര്‍ഷവും … Read more