തുല്യമല്ലാത്ത ശമ്പള രീതി അംഗീകരിക്കാനാവില്ല: നിലപാടില്‍ ഉറച്ച് സെക്കണ്ടറി സ്‌കൂള്‍ അധ്യാപകര്‍

ഡബ്ലിന്‍: വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ശമ്പള പരിഷ്‌കരണം അംഗീകരിക്കില്ലെന്ന് സെക്കണ്ടറി ടീച്ചേര്‍സ് യൂണിയന്‍. എ.എസ്.ടി.ഐ-യുടെ 10,000 ത്തോളം അംഗള്‍ക്കിടയില്‍ നടത്തിയ ബാലറ്റ് അഭിപ്രായ വോട്ടെടുപ്പിലാണ് ഗവണ്മെന്റിന്റെ ശമ്പള പ്രൊപ്പോസല്‍ അംഗീകരിക്കേണ്ടതില്ലെന്ന് തീരുമാനമായത്. നേരത്തെ ഐറിഷ് നാഷണല്‍ ടീച്ചേര്‍സ് ഓര്‍ഗനൈസേഷനും (INTO) ഗവണ്മെന്റിന്റെ ശമ്പള പരിഷ്‌കരണത്തെ നിരാകരിച്ചിരുന്നു. അതേസമയം എ.എസ്.ടി.ഐ യുടെ സഹോദര സംഘടനയായ ടീച്ചേര്‍സ് യൂണിയന്‍ ഓഫ് അയര്‍ലണ്ട് (TUI) ഗവണ്മെന്റിന്റെ വാഗ്ദാനത്തെ അനുകൂലിച്ചിരുന്നു. 2011-നു ശേഷം ജോലിയില്‍ പ്രവേശിച്ച അദ്ധ്യാപകര്‍ക്ക് കുറഞ്ഞ വേതന നിരക്ക് നല്‍കുന്നതില്‍ … Read more

സൂപ്പര്‍മാര്‍ക്കറ്റ് ടെസ്‌കോയുടെ പേരില്‍ വ്യാജ സന്ദേശം; തട്ടിപ്പിനെതിരെ കരുതിയിരിക്കാന്‍ കമ്പനി

ഡബ്ലിന്‍: അയര്‍ലന്റിലെ സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്മാരായ ടെസ്‌കോയുടെ പേരില്‍ വ്യാജ ഓഫര്‍ സന്ദേശം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി കമ്പനിയുടെ മുന്നറിയിപ്പ്. വാട്ട്സ്ആപ്പ് ഗ്രുപ്പുകളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന തങ്ങളുടെ പേരിലുള്ള വൗച്ചര്‍ മത്സരത്തില്‍ പങ്കെടുക്കരുതെന്ന് ടെസ്‌കോ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. വാട്സ്ആപ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളുലൂടെ ആല്‍ഡി വൗച്ചര്‍ നിങ്ങള്‍ക്ക് ലഭിക്കുന്നുവെന്ന വ്യാജസന്ദേശമാണ് പ്രചരിക്കുന്നത്. ഇതിലൂടെ ഉപയോക്താക്കളെ കുടുക്കി സ്വകാര്യ വിവരങ്ങള്‍ തട്ടിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കമ്പനി മുന്നറിയിപ്പ് നല്‍കി. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായായി ടെസ്‌കോ സൂപ്പര്‍മാര്‍ക്കറ്റ് പ്രത്യേക … Read more

ആശുപത്രി കിടക്കകള്‍ ലഭ്യമാകാതെ രോഗികള്‍ വലയുന്നു; നഴ്സുമാര്‍ക്ക് ദുരിത സമയം, മൗനം പാലിച്ച് എച്ച് എസ് ഇ

ഡബ്ലിന്‍: ആശുപത്രി തിരക്കുകള്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ച വര്‍ഷമായിരുന്നു 2018. അയര്‍ലണ്ടില്‍ വിവിധ ആശുപത്രികളിലായി ട്രോളിയില്‍ തുടരുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ആയിരക്കണക്കിന് രോഗികള്‍ കിടയ്ക്കക്കായി കാത്തിരിക്കുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ട്രോളികള്‍ ലഭിക്കാത്തതിനാല്‍ എമര്‍ജന്‍സി ചികിത്സാ സൗകര്യങ്ങള്‍ ഇവര്‍ക്ക് നിഷേധിക്കുകയാണ്. ഈ വര്‍ഷം തുടക്കം മുതല്‍ ഏകദേശം 100,000 ത്തോളം രോഗികള്‍ക്ക് ആശുപത്രി കിടക്കകള്‍ ലഭിക്കാതെ വന്നിട്ടുണ്ടെന്നാണ് കണക്ക്. ഈ വര്‍ഷം തീരാന്‍ ഇനിയും ഒരു മാസം കൂടിയുള്ളപ്പോള്‍ കണക്കുകള്‍ ഇനിയും … Read more

അയര്‍ലണ്ടില്‍ സമയമാറ്റ ക്രമീകരണം അവസാനിപ്പിക്കാന്‍ പൊതുജനാഭിപ്രായം തേടുന്നു; നാളെക്കൂടി അഭിപ്രായം രേഖപെടുത്താം

ഡബ്ലിന്‍: വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം ക്‌ളോക്കിലേ സമയം ഒരു മണിക്കൂര്‍ മാറ്റി ക്രമീകരിക്കുന്ന സമ്പ്രദായം അവസാനിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചതിന്റെ ഭാഗമായി അയര്‍ലണ്ടിലെ ഗവണ്മെന്റ് ഇക്കാര്യത്തില്‍ ജനാഭിപ്രായം തേടിയിരുന്നു. യൂറോപ്പില്‍ ഭൂരിഭാഗം പേരും ഈ സംരദം അവസാനിപ്പിക്കാന്‍ അനുകൂലിച്ചതിനെ തുടര്‍ന്ന് അതാത് രാജ്യങ്ങള്‍ക്ക് ഇഷ്ടമനുസരിച്ച് സമയക്രമീകരണം നടത്താനുള്ള അനുവാദം ഇയു അംഗരാജ്യങ്ങള്‍ക്ക് നല്‍കിയിരുന്നു. അയര്‍ലണ്ടില്‍ 88 ജനങ്ങളും ഇതിനെ പിന്തുണച്ചു. എന്നാല്‍ ഏത് രീതിയിലുള്ള സമയക്രമീകരണമാണ് അയര്‍ലണ്ടില്‍ തുടരേണ്ടത് എന്നതില്‍ ജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള സാവകാശം ഗവണ്മെന്റ് … Read more

യുകെയില്‍ IELTS യോഗ്യതാ സ്‌കോര്‍ 6.5 ആക്കി കുറയ്ക്കാനുള്ള നിര്‍ദേശത്തിന് അംഗീകാരം. അടുത്ത മാസം നിലവില്‍ വരും, HSE യ്ക്കുമേല്‍ സമ്മര്‍ദ്ദമേറുന്നു

ഡബ്ലിന്‍: ആയിരക്കണക്കിന് മലയാളി നേഴ്‌സുമാര്‍ ജീവനക്കാരായുള്ള യുകെയില്‍ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തിന്റ യോഗ്യത കുറയ്ക്കാനുള്ള ചര്‍ച്ചകള്‍ ഫലം കണ്ടു. കഴിഞ്ഞ ദിവസം നടന്ന എന്‍എംസി കൗണ്‍സില്‍ മീറ്റിംഗില്‍ നാഷണല്‍ രജിസ്ട്രേഷന്‍ റിവ്യൂ പ്രൊപോസല്‍ അംഗീകരിക്കുകയായിരുന്നു. സ്റ്റാഫ് നഴ്‌സുമാരുടെ കുറവ് മൂലം ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റുന്നത് പരിഗണിച്ചാണ് വിദേശ നഴ്സുമാര്‍ക്കായി ഇംഗ്ലീഷ് ഭാഷാ ടെസ്റ്റില്‍ ഇളവ് കൊണ്ടുവരുന്നത്. ഇതനുസരിച്ചു വിദേശ നഴ്സുമാര്‍ക്ക് ഐഇഎല്‍ടിഎസിന്റെ റൈറ്റിംഗ് മൊഡ്യൂളിന് യോഗ്യതാ സ്‌കോര്‍ 6.5 മതിയാവും. എന്നാല്‍ റീഡിംഗ്, ലിസണിംഗ്, സ്പീക്കിംഗ് … Read more

ഡയാന കൊടുങ്കാറ്റ്: വിമാന സര്‍വീസുകളെ അടിമുടി ബാധിച്ചു; പലയിടത്തും ഗതാഗത തടസ്സവും വൈദ്യുതി തകരാറും

ഡയാന കൊടുങ്കാറ്റ് കനത്ത തടസ്സം സൃഷ്ടിച്ചതോടെ ഡബ്ലിന്‍, കോര്‍ക്ക് വിമാനത്താവളങ്ങളില്‍ നിന്നും നിരവധി വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയും വൈകുകയും ചെയ്തിട്ടുണ്ട്. പതിനാലോളം വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി കോക്ക് എയര്‍പോര്‍ട്ട് അതോറിറ്റി ട്വിറ്ററിലൂടെ അറിയിച്ചു. അയര്‍ലണ്ടിലെ പ്രധാന എയര്‍പോര്‍ട്ടായ ഡബ്ലിനില്‍ ഇറങ്ങേണ്ട പല വിമാനങ്ങളും കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് വഴിതിരിച്ചു വിട്ടു. ഇവിടെ നിന്ന് പുറപ്പെടേണ്ട പല വിമാനങ്ങളും റദ്ദാക്കിയിട്ടുമുണ്ട്. ഷാനന്‍ എയര്‍പോര്‍ട്ട് പൂര്‍ണമായി പ്രവര്‍ത്തനനിരതമാണ്. അതേസമയം ഇവിടുത്തെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെ ഡബ്ലിനില്‍ ഇറങ്ങേണ്ട പല വിമാനങ്ങളും … Read more

അയര്‍ലന്റില്‍ ഡയാന കൊടുങ്കാറ്റ് ഇന്ന് ആഞ്ഞടിക്കും; ആറ് കൗണ്ടികളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; രാജ്യമൊട്ടാകെ യെല്ലോ വാണിങ്; കനത്ത നാശനഷ്ടങ്ങള്‍ക്ക് സാധ്യത

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഇന്ന് പകല്‍ മണിക്കൂറില്‍ 65 മുതല്‍ 80 കി.മി വേഗതയുള്ള ഡയാന കൊടുങ്കാറ്റ് ആഞ്ഞടിക്കും. കൊടുങ്കാറ്റിനെതിരെ പൊതുജനങ്ങള്‍ക്ക് മെറ്റ് ഐറാന്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അറ്റ്‌ലാന്റിക്കില്‍ നിന്നും എത്തുന്ന കാറ്റ് മണിക്കൂറില്‍ 110 മുതല്‍ 130 മൈല്‍ വേഗതയുള്ള കൊടുങ്കാറ്റായി മാറുമെന്നാണ് കരുതുന്നത്. ഡയാനയുടെ സംഹാരതാണ്ഡവം കൂടിയാവുമ്പോള്‍ കാലാവസ്ഥ പ്രക്ഷുബ്ധമായേക്കാമെന്ന കടുത്ത കാലാവസ്ഥാ മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് നല്‍കിയിരിക്കുന്നത്. രാജ്യത്തെ അതീവ ജാഗ്രത പാലിക്കേണ്ട ആറ് കൗണ്ടികളില്‍ ഓറഞ്ച് വാണിങ്ങുകളും മറ്റിടങ്ങളില്‍ യെല്ലോ വാണിങ്ങും … Read more

മലയാളികള്‍ക്ക് പഴകിയ മീന്‍, വാനില്‍ കച്ചവടം, സൂക്ഷിക്കല്‍ രഹസ്യ കേന്ദ്രത്തില്‍

  ഡബ്ലിന്‍: കൗണ്ടിക്ക്പുറത്ത് ഒറ്റപ്പെട്ട പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വാനില്‍ പഴകിയ മീന്‍ വില്‍ക്കുന്നതായി പരാതി ഉയരുന്നു.  മലയാളികള്‍ താമസിക്കുന്ന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന കച്ചവടത്തിന്റെ ചുക്കാന്‍ പിടിക്കുന്നതും മലയാളികളാണ് എന്നതാണ് ഏറെ കൗതുകകരം. ഡബ്ലിനിലെ കമ്പനികളില്‍ നിന്ന് വില്‍ക്കാനാവാതെ ആഴ്ച്ച അവസാനത്തോടെ കെട്ടി കിടക്കുന്ന മീന്‍ബോക്‌സുകള്‍ വാങ്ങുന്നതോടെയാണ് തട്ടിപ്പിന് കളമൊരുങ്ങുന്നത്.   ഇത് പിന്നീട് ഡബ്ലിനില്‍ തന്നെ ഫ്രീസറില്‍ രഹസ്യമായി സൂക്ഷിക്കും.  പിന്നീട് വാട്‌സ് ആപ്, ഐ എം ഓ, തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലൂടെയാണ് കച്ചവടം പൊടിപൊടിക്കുന്നത്. മീനിന്റെ … Read more

ഷാംറോക്ക് ഹോളിലാന്‍ഡ് ടൂര്‍ ഒക്ടോബര്‍ 26 മുതല്‍ 895 യൂറോ നിരക്കില്‍ ; ബുക്കിംഗ് ആരംഭിച്ചു

അയര്‍ലണ്ടിലെ പ്രമുഖ ടൂര്‍ ഓപ്പറേറ്റിംഗ് കമ്പനിയായ ഷാംറോക്ക് ഹോളിഡേസ് 895 യൂറോ നിരക്കില്‍ ജോര്‍ദാന്‍, ഈജിപ്ത്, ഇസ്രായേല്‍, പലസ്തീന്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വിശുദ്ധ നാട് യാത്ര 2019 ഒക്ടോബര്‍ 26 ന് പുറപ്പെടും. നവംബര്‍ 4 വരെയുള്ള യാത്രക്ക് വിമാന ടിക്കറ്റ് ഒഴികെ 895 യൂറോയാണ് ചിലവ്. വിശുദ്ധനാട് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ 150 യൂറോ നല്‍കി ബുക്ക് ചെയ്യാവുന്നതാണ്. ഷാംറോക്ക് ഹോളിഡേസ് ക്രിസ്മസ് /ന്യൂയര്‍ ഓഫര്‍ ആയി ആദ്യം ബുക്ക് ചെയ്യുന്ന 25 പേര്‍ക്ക് … Read more

മലയാളികളടക്കം പുതുതായി ഐറിഷ് പൗരത്വം നേടിയത് മൂവായിരത്തോളം പേര്‍

ഡബ്ലിന്‍: പുതുതായി ഐറിഷ് പൗരത്വം നേടിയവര്‍ക്കുള്ള സര്‍ക്കാരിന്റെ അനുമോദന യോഗം കില്‍കെന്നി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. ഇന്ത്യ ഉള്‍പ്പെടെ120 വിദേശ രാജ്യങ്ങളില്‍ നിന്നായി 3000ത്തോളം പേരാണ് ഐറിഷ് പൗരത്വത്തിന് അര്‍ഹത നേടിയത്. ധനകാര്യമന്ത്രി പാസ്‌ക്കല്‍ ഡോനഹോ ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രവാസികാര്യ മന്ത്രി ഡേവിഡ് സ്റ്റാന്റണ്‍ ഏവരെയും സ്വാഗതം ചെയ്തു. ചടങ്ങില്‍ ഐറിഷ് നാച്വറലൈസേഷന്‍ ഡിപ്പാര്‍ട്ടമെന്റ് പുതുതായി പൗരത്വം നേടിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഇത് രണ്ടാം തവണയാണ് ഡബ്ലിന് പുറത്ത് ഐറിഷ് പൗരത്വം നേടുന്നവര്‍ക്കുള്ള … Read more