വിദ്യാര്‍ത്ഥി സൗഹൃദമാകാന്‍ ഒരുങ്ങി കോര്‍ക്ക്; സ്റ്റുഡന്റ് പദ്ധതിയുടെ ഭാഗമായി 600 ബെഡുകള്‍ ഉടന്‍ എത്തും.

കോര്‍ക്ക്: കോര്‍ക്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി 600 ബെഡുകള്‍ ഒരുങ്ങുന്നു. കോര്‍ക്ക് യൂണിവേഴ്‌സിറ്റി കോളേജ്ജിനോട് ചേര്‍ന്ന താമസ കേന്ദ്രങ്ങളിലാണ് ബെഡുകള്‍ അനുവദിക്കുന്നത്. അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുന്ന യു.കെ കമ്പനി ഫ്യൂചര്‍ ജനറേഷനും ബഹറിന്‍ ആസ്ഥാനമായ സൗത്ത് ഗ്രൂപ്പും ചേര്‍ന്നാണ് ഈ പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്. ആദ്യ ഘട്ടത്തില്‍ അത്യാവശ്യമായി ബഡ്ഡുകള്‍ അനുവദിക്കും. തുടര്‍ന്ന് കുറഞ്ഞ ചെലവില്‍ ഹോംസ്റ്റേ പദ്ധതികളും ആരംഭിക്കും. നഗരത്തില്‍ പഠിക്കാന്‍ എത്തുന്നവര്‍ക്ക് വര്‍ധിച്ചുവരുന്ന വാടക പ്രതിസന്ധിയില്‍ ഒരു കൈതാങ് ഒരുക്കുകയാണ് പുതിയ പദ്ധതി. അയര്‍ലണ്ടില്‍ ബിസിനസ്സ് ഗ്രൂപ്പുകളെ … Read more

ക്രിസ്മസ് ന്യൂഇയര്‍ സീസണില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അവധിയില്‍ പ്രവേശിക്കരുതെന്ന് മന്ത്രി ലിയോ വരേദ്കര്‍: പ്രസ്താവന വന്‍ വിവാദത്തില്‍

ഡബ്ലിന്: വരും ദിവസങ്ങളില്‍ നേഴ്‌സിങ് മിഡ്വൈഫ് സമരങ്ങള്‍ ശക്തമാകാനിരിക്കെ പ്രധാനമന്ത്രി ലിയോ വരേദ്കറിന്റെ പ്രസ്താവന വിവാദങ്ങള്‍ക്ക് തിരികൊളുത്തി. ക്രിസ്മസ്, ന്യൂഇയര്‍ സീസണില്‍ ജീവനക്കാര്‍ അവധിയില്‍ പ്രവേശിക്കരുതെന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം. ഡോക്ടര്‍മാര്‍ മുതല്‍ താത്കാലിക ജീവനക്കാര്‍ വരെ സീസണില്‍ അവധി എടുക്കരുതെന്നും മന്ത്രി പ്രസ്താവന ഇറക്കി. എമര്‍ജന്‍സി ഡിപ്പാര്‍ട്ടുമെന്റുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ലീവ് അനുവദിക്കരുതെന്ന് ആരോഗ്യ വകുപ്പിനോട് മന്ത്രി രഹസ്യമായി ആവശ്യപ്പെട്ടിരിക്കുകയാണ്. ശൈത്യകാലം വന്നെത്തുന്നതോടെ അയര്‍ലണ്ടിലെ ആരോഗ്യരംഗം രൂക്ഷമായ പ്രതിസന്ധിയിലേക്ക് നീങ്ങിയേക്കും. ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്ത പ്രശ്‌നം ഇതുവരെ … Read more

അയര്‍ലണ്ടില്‍ അടുത്ത വര്‍ഷം മുതല്‍ കഞ്ചാവ് ഔഷധ പട്ടികയില്‍; 2 വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച പദ്ധതി വൈകുന്നതിനെതിരെ വന്‍ പ്രതിഷേധം

ഡബ്ലിന്‍: അടുത്ത വര്‍ഷം മുതല്‍ അയര്‍ലണ്ടില്‍ കഞ്ചാവ് ഔഷധമായി ഉപയോഗിക്കാന്‍ കഴിയുന്ന നിയമം പ്രാബല്യത്തില്‍ വന്നേക്കുമെന്ന് സൂചന. കഞ്ചാവ് ഔഷധമാക്കുന്നതുമായി ബന്ധപ്പെട്ട സഹായം ലഭ്യമാക്കുന്നതിന് എച്ച്.എസ്.ഇ അംഗങ്ങള്‍ ഡെന്മാര്‍ക്ക് സന്ദര്‍ശനം നടത്തിയിരുന്നു. ഗുണമേന്മയുള്ള ഉത്പന്നം അയര്‍ലണ്ടില്‍ എത്തിക്കാനുള്ള അന്വേഷണങ്ങള്‍ തുടരുന്നതിനാല്‍ പദ്ധതി വൈകുകയായിരുന്നു എന്ന് ആരോഗ്യവകുപ്പ് പ്രതികരിച്ചു. കടുത്ത അവസ്മാര രോഗികള്‍ക്ക് ആശ്വാസം നല്‍കുന്ന കഞ്ചാവ് അടങ്ങിയ ഔഷധം നിയമ വിധേയമാക്കുന്നതില്‍ ആരോഗ്യമന്ത്രി ബഹുദൂരം പിന്നിലാണെന്ന് ഫിയാന ഫോള്‍ നേതാവ് മൈക്കിള്‍ മാര്‍ട്ടിന്‍ ആരോപണം ഉയര്‍ത്തി. അയര്‍ലണ്ടില്‍ … Read more

നവ കേരളത്തിന് ഒരു ഐറിഷ് കൈത്താങ്

മീത്ത്: പ്രളയ കെടുതിയില്‍ അകപ്പെട്ട കേരളത്തിന് സഹായമായി കൗണ്ടി മീത്തിലെ ashbourne പാരിഷ്. കൗണ്ടി മീത്തിലെ ashbourne-ലെ ആകെയുള്ള ഇരുപതു മലയാളി കുടുംബങ്ങളും, ashbourne പാരിഷ് ചര്‍ച്ചും കൂടി സമാഹരിച്ച ഏകദേശം മൂന്നു ലക്ഷം രൂപ ഇടുക്കിയിലെ പ്രളയബാധിതരായ പത്തു കുടുംബങ്ങള്‍ക്ക് സഹായഹസ്തമായി.

മോട്ടോര്‍ റിക്ഷകള്‍ക്ക് ഐറിഷ് നഗരത്തില്‍ നിരോധനം ഏര്‍പ്പെടുത്തുന്ന ബില്ലിന് അംഗീകാരം

ഡബ്ലിന്‍: മോട്ടോര്‍ റിക്ഷകള്‍ക്ക് ഐറിഷ് നഗരങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തുന്ന നിയമത്തിന് ക്യാബിനെറ്റിന്റെ അംഗീകാരം.നിലവിലെ നിയമം അനുസരിച്ച് ഇവ ഗതാഗത നിയമത്തിന്റെ പരിധിയില്‍ പെട്ടിരുന്നില്ല. 2013 -ലെ ടാക്‌സി റെഗുലേഷന്‍ ആക്ട് ഭേദഗതി ചെയ്തുകൊണ്ട് പുതിയ റിക്ഷ നിയമം പാസ്സാക്കുകയായിരുന്നു. എന്നാല്‍ മോട്ടോര്‍ രഹിത റിക്ഷകള്‍ക്ക് വിലക്ക് ബാധകമാകില്ല. ദേശീയ ഗതാഗത വകുപ്പിന്റെ കീഴില്‍ മോട്ടോര്‍ രഹിത റിക്ഷകള്‍ക്ക് റെജിസ്‌ട്രേഷന്‍ നടത്തി ഓട്ടം തുടരാം. മോട്ടോര്‍ റിക്ഷകള്‍ പലപ്പോഴും അതിവേഗതയില്‍ കുതിച്ചു പായുന്നത് യാത്രക്കാരുടെ സുരക്ഷ ഇല്ലാതാക്കുന്ന സാഹചര്യത്തിലാണ് … Read more

24 മണിക്കൂര്‍ നഴ്‌സിംഗ് സമരം അടുത്ത ആഴ്ച മുതല്‍; ശൈത്യകാലം എത്തിയതോടെ ആരോഗ്യമേഖല അനിശ്ചിതത്വത്തില്‍

ഡബ്ലിന്‍: വിവിധ തൊഴില്‍ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് നഴ്‌സിംഗ് ജീവനക്കാര്‍ വരും ആഴ്ചകളില്‍ പണിമുടക്കുമെന്ന് സൂചന.പൊതു ആശുപത്രികളില്‍ ആവശ്യാനുസരണം നഴ്‌സിംഗ് -മിഡ്വൈഫ്സ് ജീവനക്കാരെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ച് 24 മണിക്കൂര്‍ നീളുന്ന സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഐ.എന്‍ .എം.ഒ വ്യക്തമാക്കി. ആരോഗ്യ ജീവനക്കാരെ നിയമിക്കാത്തതിനാല്‍ ജോലിഭാരം കൂടി, എന്നാല്‍ ആനുപാധികമായി ശമ്പള വര്‍ദ്ധനവ് നടപ്പാക്കുകയും ചെയ്തില്ല. ആരോഗ്യ ജീവനക്കാര്‍ക്ക് പുതിയ ശമ്പള പാക്കേജ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചെങ്കിലും സംഘടനയിലെ 95 ശതമാനം ജീവനക്കാരും എതിര്‍ത്തതോടെ ഇത് നടപ്പായില്ല.ആശുപത്രിയില്‍ തിരക്കേറുന്ന കാലം … Read more

നിലത്തു കിടന്നുറങ്ങുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു; ആറ് ജീവനക്കാരെ പിരിച്ചു വിട്ട് റയാന്‍ എയര്‍

ഡബ്ലിന്‍: പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും പൊതുജന മധ്യത്തില്‍ കമ്പനിയുടെ സല്‍പേര് മോശമാക്കിയെന്നും ആരോപിച്ച്യൂറോപ്പിലെ പ്രമുഖ വിമാനക്കമ്പനിയായറയാന്‍ എയര്‍ ആറ് ജീവനക്കാരെ പിരിച്ചുവിട്ടു. വിമാനത്താവളത്തില്‍ നിലത്ത് കിടന്നുറങ്ങുന്ന ജീവനക്കാരുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനെത്തുടര്‍ന്നാണ് നടപടി. റയാന്‍ എയറിന്റെപോര്‍ച്ചുഗീസിലേക്കുള്ള വിമാനംഒക്ടോബര്‍ 14 ന് വഴിതിരിച്ചു വിട്ടതിനെ തുടര്‍ന്ന് യാത്ര മുടങ്ങിയ വിമാനത്തിലെ ജീവനക്കാര്‍ക്ക് മലാഗ വിമാനത്താവളത്തില്‍ തങ്ങേണ്ടി വന്നു. മറ്റ് സൗകര്യങ്ങള്‍ ലഭിക്കാത്തതുമൂലം ജീവനക്കാര്‍ രാത്രി വിമാനത്താവളത്തില്‍ വെറും നിലത്ത് കിടുന്നുറങ്ങി. ഈ ചിത്രങ്ങള്‍സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും ജീവനക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി … Read more

മൈന്‍ഡ് കിഡ്സ് ഫെസ്റ്റ് ‘മൈന്‍ഡ് ഐക്കണ്‍ 2018 അവാര്‍ഡ്’ പ്രഖ്യാപിച്ചു.

ഡബ്ലിന്‍: മൈന്‍ഡ് അയര്‍ലന്‍ഡ് സംഘടിപ്പിച്ച കിഡ്‌സ് ഫെസ്റ്റ് 2018-ലെ സബ് ജൂനിയര്‍, ജൂനിയര്‍ & സീനിയര്‍ വിഭാഗങ്ങളിലായി ഏറ്റവും കൂടുതല്‍ പോയിന്റ് നേടി മൈന്‍ഡ് ഐക്കണ്‍ 2018 വിജയികളായവരെ പ്രഖാപിച്ചു. ജൂനിയര്‍ വിഭാഗത്തില്‍, നാടോടിനൃത്തം, നാടന്‍ പാട്ട്, മോണോ ആക്ട്, മലയാളം വാര്‍ത്ത വായന, ഇംഗ്ലീഷ് പ്രസംഗം, കീ ബോര്‍ഡ് എന്നീ 6 ഇനങ്ങളില്‍ ഒന്നാം സ്ഥാനവും, സിനിമാറ്റിക്ക് ഡാന്‍സ്, ലളിതഗാനം, കവിതാപാരായണം, ദേശീയഗാനാലാപനം എന്നീ 4 ഇനങ്ങളില്‍ രണ്ടാംസ്ഥാനവും ഗ്രൂപ്പ്ഡാന്‍സില്‍ മൂന്നാംസ്ഥാനവും നേടിയ ഗ്രേയ്സ്സ് മരിയ … Read more

തീര സ്വന്ദര്യവത്കരണത്തിന് ഉപയോഗിച്ച പ്ലാസ്റ്റിക് നാരുകള്‍ കടലില്‍ ഒഴുകി നടക്കുന്നു. ശുചീകരണവേളയില്‍ കണ്ടെത്തിയത് 70 കിലോ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍.

ഡബ്ലിന്‍: ഡണ്‍ലോഗേയര്‍ ബാത്തിങ് പോയിന്റ് നിര്‍മ്മാണത്തിന് ഉപയോഗിച്ച നിര്‍മ്മാണ വസ്തുക്കളില്‍ പ്ലാസ്റ്റിക് നാരുകളും. പ്ലാസ്റ്റിക് നാരുകള്‍ ബാത്തിങ് പോയിന്റില്‍ കൂട്ടമായി കണ്ടെത്തിയതോടെ ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ശുചീകരണ പ്രവര്‍ത്തനം ആരംഭിച്ചു. ഡണ്‍ലോഗേയര്‍ ബീച്ചില്‍ ബാത്ത് പ്രോജക്റ്റ് ഏറ്റെടുത്ത നിര്‍മ്മാണ കമ്പനിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. പരിസ്ഥിതി നിയമം തെറ്റിച്ച് നിര്‍മ്മാണത്തിന് അനാവശ്യമായി പ്ലാസ്റ്റിക് ഉപയോഗിച്ച സംഭവത്തില്‍ പരിസ്ഥിതി വകുപ്പ് കൗണ്‍സിലിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുമാകയാണ്. വന്‍തോതില്‍ പ്ലാസ്റ്റിക് നാരുകളാണ് ഈ ഡബ്ലിന്‍ ബീച്ചുകളില്‍ കണ്ടെത്തിയത്. കടല്‍ ജീവികള്‍ക്ക് വന്‍ … Read more

‘സാന്ത്വനം 2018’ നവംബര്‍ 10നും 17നും ഡബ്ലിനില്‍ അരങ്ങേറുന്നു.

പ്രിയപ്പെട്ടവരുടെ ജീവന്‍ നഷ്ടപെട്ട കുടുംബങ്ങള്‍ക്കും, പ്രളയക്കെടുതിയില്‍ ഭാഗീകമായും പൂര്‍ണ്ണമായും വീടുകള്‍ തകര്‍ന്നുപോയവര്‍ക്കും വേണ്ടുന്ന സഹായങ്ങള്‍ ഉള്‍പ്പടെ ഒരു പുതുകേരളം കെട്ടിപ്പടുക്കാനായുള്ള തീവ്ര ശ്രമത്തിന്റെ ഭാഗമാകാന്‍ സീറോമലബാര്‍ അയര്‍ലണ്ടിന്റ് നേതൃത്വത്തില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സമാഹരിക്കുന്നതിനായി ഡബ്ലിനില്‍ രണ്ട് സ്റ്റേജ് ഷോകള്‍ നടത്തുന്നു. നവംബര്‍ 10നു താല കില്‍നമാന ഫാമിലി റിക്രിയേഷന്‍ സെന്ററിലും നവംബര്‍ 17ന് ഡണ്‍ബോയന്‍ കമ്മ്യുണിറ്റി ഹാളിലും വൈകിട്ട് 6 മണിക്ക് ഡബ്ലിന്‍ തപസ്യയുടെ പ്രശസ്ത നാടകം ‘ലോസ്റ്റ് വില്ല’, അനുഗ്രഹീത ഗായകര്‍ നയിക്കുന്ന … Read more